ഉന്നത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നു : സ്‌കോളർഷിപ്പ് പ്രോഗ്രാം
ഉന്നത വിദ്യാഭ്യാസം തേടുന്നതിന് ഗ്രാമീണ മേഖലയിലെ യുവാക്കളെ പ്രാപ്തരാക്കുന്നതിനായി 2014-15 സാമ്പത്തിക വർഷം എം.എം.എഫ്.എസ്.എൽ ഒരു സ്‌കോളർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. പ്രോജക്ടിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
ലക്ഷ്യം: Mഅണ്ടർ ഗ്രാജ്വേറ്റ് , പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്‌കോളർഷിപ്പ് നൽകുന്നതിനായി ലക്‌ഷ്യം വെച്ചുള്ളതാണ് എം.എം.എഫ്.എസ്.എൽ സ്‌കോളർഷിപ്പ് പ്രോഗ്രാം. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് 25,000 രൂപയും, ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് 10, 000 രൂപയും ഇന്ത്യയിൽ ഉടനീളമുള്ള കോളേജുകളിൽ പഠിക്കാൻ സ്‌കോളർഷിപ്പ് നൽകുന്നു.
പ്രൊജക്റ്റിന്റെ കാലം: ജൂലൈ ജനുവരി വരെ
ഗുണഭോക്താക്കൾ:ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നന്നായി പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. എം.എം.എഫ്.എസ്.എൽ ലഭിക്കാൻ കുടുംബ വരുമാനം പ്രതിവർഷം 2 ലക്ഷത്തിൽ കുറവായിരിക്കണം.
- നേരിട്ടുള്ള ഗുണഭോക്താക്കൾ: അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾ.
- നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ:വിദ്യാർത്ഥികളുടെ കുടുംബം
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: മഹീന്ദ്ര ഫിനാൻസ് സ്‌കോളർഷിപ്പ് പ്രോഗ്രാം 8700 കോളേജിൽ പോകുന്ന വിദ്യാർത്ഥിൾക്ക് ഉന്നത വിദ്യാഭ്യാസം തേടുന്നതിനായി ധൈര്യം നൽകി.
പ്രോഗ്രാമിന്റെ സ്ഥാനം:മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗർഹ്, വെസ്റ്റ് ബംഗാൾ, ഒറീസ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബീഹാർ, ത്സാർഖണ്ഡ്, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലിങ്കാന, കേരളം, കർണ്ണാടക, ഗുജറാത്ത്, രാജസ്ഥാൻ.
ഹുന്നാർ: വൈദഗ്ദ്ധ്യം വികസിപ്പിക്കലും തൊഴിൽ പരിശീലനവും
ധനപരമായ കഴിവ് ചെറുപ്പക്കാരിൽ പരിശീലിപ്പിച്ചെടുക്കുന്നതിന് ഒരു പ്രോജക്റ്റിന് എം.എം.എഫ്.എസ്.എൽ സഹായം നൽകുന്നു. കുട്ടികളെ പഠിപ്പിക്കുന്ന മോഡ്യൂളിന്റെ ഉള്ളടക്കങ്ങൾ വിശദീകരിക്കുന്നതിൽ എം.എം.എഫ്.എസ്.എൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉദ്ദേശ്യം: ഈ പ്രൊജക്റ്റിന്റെ ഹയർ-ട്രെയിൻ-ഡിപ്ലോയി (എച്ച്.റ്റി.ഡി) മോഡലിലൂടെ എം.എം.എഫ്.എസ്.എൽ തൊഴിൽ രഹിതരായ വിദ്യാസമ്പന്നരായ ഗ്രാമീണ മേഖലയിലുള്ള യുവാക്കളെ അവരുടെ മേഖലകളിൽ എൻട്രി ലെവൽ പോസ്റ്റുകളിൽ തൊഴിൽ കണ്ടെത്തുന്നതിന് അവർക്ക് ആവശ്യമായ വൈദഗ്ദ്ധ്യം നൽകി പരിശീലിപ്പിക്കുന്നു.
പ്രൊജക്റ്റിന്റെ കാലം: ജൂലൈ ജനുവരി വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: തൊഴിൽ വേണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമീണ മേഖലയിലെ തൊഴിൽ പരിചയമില്ലാത്ത യുവാക്കൾ.
- നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ: യുവാക്കളുടെ സമുദായങ്ങളും കുടുംബങ്ങളും
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: 2200 ലേറെ തൊഴിലില്ലാത്ത, വൈദഗ്ദ്ധ്യമില്ലാത്ത യുവാക്കൾ സാമ്പത്തിക കഴിവുകളിൽ പരിശീലനം നേടുന്നു. അവരിൽ, 1122 പേർക്ക് സെർട്ടിഫിക്കേഷൻ ഉണ്ട് കൂടാതെ 600 ലേറെ എൻട്രി ലെവൽ ജോലികൾ ബി.എഫ്.എസ്.ഐ ഇൻഡസ്ട്രിയിൽ ഉണ്ട്
സ്ഥലം: ഉത്തർ പ്രദേശ്, ബിഹാർ, ദില്ലി, കർണ്ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്.
ഹുന്നാർ: സ്ത്രീകൾക്ക് ജീവിതമാർഗ പരിശീലനം
2015- 16 എം.എം.എഫ്.എസ്.എൽ ൽ ഒരു പ്രൊഫഷണൽ ഡ്രൈവർ ആകുന്നതിന് പ്രാന്തവൽക്കരിച്ച കുടുംബങ്ങളിലെ സ്ത്രീകൾക്ക് വൈദഗ്ദ്ധ്യം നൽകി തൊഴിൽ വൈദഗ്ദ്ധ്യം ഇല്ലാത്ത സ്ത്രീകളെ പ്രാപ്തരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു പ്രത്യേക പ്രോജക്റ്റ് പിന്തുണക്കുന്നു. ഇതിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
ഉദ്ദേശ്യം: സ്ത്രീകൾ പാരമ്പര്യമായി ചെയ്യേണ്ട ഉദാ. പാചകം, തയ്യൽ മുതലായവയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ തൊഴിൽ പദ്ധതി. എം.എം.എഫ്.എസ്.എൽ ഒരു പ്രോജക്റ്റ് ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചു, അത് പാരമ്പര്യേതര മാർഗങ്ങളിലൂടെ ജീവിതമാർഗം ഉണ്ടാക്കുന്നതിന് സ്ത്രീകളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്, അത് അവർക്ക് ലഭ്യമായ സാധ്യതകളുടെ പരിധി വർദ്ധിപ്പിച്ച് അവർക്ക് തൊഴിൽ നൽകുന്നു. എം.എം.എഫ്.എസ്.എൽ സ്ത്രീ ശാക്തീകരണം ഒരു പ്രധാന പരിഗണന നൽകി ഉയത്തിപ്പിടിപ്പിച്ച് ഈ കാരണം പ്രചരിപ്പിക്കാൻ തീരുമാനിച്ചു. ഇത് അസോസിയേഷൻ ഫോർ നോൺ-ട്രഡീഷണൽ എംപ്ലോയ്മെന്റ് ഫോർ വിമൺ (എ.എൻ.ഇ.ഡബ്ള്യു), ആസാദ് ഫൗണ്ടേഷൻ എന്നീ രണ്ട് എൻ.ജി.ഒ.കൾ വഴിയാണ് നടപ്പിലാക്കുന്നത്.
പ്രൊജക്റ്റിന്റെ കാലം: ജനുവരി മുതൽ ഡിസംബർ വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: ഡ്രൈവർ പരിശീലനം ചാതുര്യം കുറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്ക് നൽകുന്നു.
- നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ: സ്ത്രീകളുടെ കുടുബവും, അവർ താമസിക്കുന്ന സമുദായങ്ങളും.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: ട്രെയിനിങ്ങിനായി എൻറോൾ ചെയ്‌ത 450 ൽ പരം സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. അവരിൽ, 210 പേർക്ക് പെർമനന്റ് ഡ്രൈവിങ്ങ് ലൈസൻസും, 110 ലേറെ സ്ത്രീകൾക്ക് പ്രൊഫഷണൽ ഡ്രൈവർമാരായും പ്രവർത്തിക്കുന്നു.
സ്ഥലം: മധ്യപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, വെസ്റ്റ് ബംഗാൾ & തമിഴ്‌നാട്
ഹുന്നാർ: അംഗപരിമിതർക്കുള്ള വിദഗ്ദ്ധ പരിശീലനം (പിഡബ്ള്യുഡി )
എം.എം.എഫ്.എസ്.എൽ സാർഥക് എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭോപ്പാൽ, മധ്യ പ്രദേശ് എന്നിവിടങ്ങളിൽ അംഗപരിമിതിയുള്ള യുവാക്കൾക്ക് ലീഡർഷിപ്പ്, സോഷ്യൽ, ആശയവിനിമയം, കമ്പ്യൂട്ടർ, അടിസ്ഥാന ജീവിത ചാരുതകൾ അടങ്ങിയ മേഖലകളിൽ വൈദഗ്‌ദ്ധ്യ പരിശീലനം നൽകുന്നതിന് ആരംഭിച്ചു.
3 മാസ പരിശീലന പരിപാടി 3 വിപുല തട്ടുകളിലായാണ് നൽകുന്നത് അവയാണ് ഐ.റ്റി, ഐ.റ്റി.ഇ.എസ്, ടൂറിസം & ഹോസ്‌പിറ്റാലിറ്റി, ഓർഗനൈസ്‌ഡ് റീട്ടെയിൽ ആന്റ് ബാങ്കിങ്ങ് കൂടാതെ സാമ്പത്തിക സാക്ഷരത 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് നൽകുന്നതിനായാണ് നൽകുന്നത്.
പരിശീലന പരിപാടി അവസാനിച്ചതിന് ശേഷം, വിനിയോഗിച്ച എംപ്ലോയ്‌മെന്റ് ടീം ഉദ്യോഗാർത്ഥികൾക്ക് ഐ.റ്റി- ഐ.റ്റി.ഇ.എസ്, ടൂറിസം & ഹോസ്‌പിറ്റാലിറ്റി, ഓർഗനൈസ്‌ഡ് റീട്ടെയിൽ തുടങ്ങിയ വിവിധ മേഖലകളിൽ ജോലി കിട്ടുമെന്ന് ഉറപ്പ് വരുത്തുന്നു അതിനായി ജോബ് ഫെയറുകൾ, എംപ്ലോയ്‌മെന്റ് ഡ്രൈവുകൾ, ഇന്റർവ്യൂ ഡ്രൈവുകൾ എന്നിവ നടത്തുന്നു.
ഉദ്ദേശ്യം: വിവിധ ഇൻഡസ്ട്രികളിൽ അംഗപരിമിതികളുള്ളവരുടെ തൊഴിൽ സമൂഹത്തിന്റെ ആവശ്യകത ഉണ്ടാക്കുന്നതിന്, ജോലി കണ്ടെത്തുന്ന പദ്ധതികൾ നടപ്പിലാക്കി ജോലി നിർവഹിക്കാൻ ഉദ്യോഗാർത്ഥികളെ യോഗ്യതയും, പ്രാപ്‌തിയും ഉള്ളവരാക്കി മാറ്റുന്നു.
പ്രൊജക്റ്റിന്റെ കാലം സെപ്‌തംബർ മുതൽ ഒക്ടോബർ വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: തൊഴിൽ വേണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമീണ മേഖലയിൽ നിന്നുള്ള പി.ഡബ്ള്യു.ഡി.
- നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ: പി.ഡബ്ള്യു.ഡി യുടെ സമുദായങ്ങളും കുടുംബങ്ങളും
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: ഏകദേശം 200 പി.ഡബ്ള്യു.ഡി.കളെ പരിശീലിപ്പിച്ചു, അതിൽ 92 ഉദ്യോഗാർത്ഥികൾക്ക്.
സ്ഥലം: ഭോപ്പാൽ, മധ്യപ്രദേശ്
സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുക: പണമില്ലാതെ പോകുക
എം.എം.എഫ്.എസ്.എൽ അറിവ് വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങൾ, ലഘുരേഖകൾ, പോസ്റ്ററുകൾ എന്നിവ പ്രാദേശീക ഭാഷയിൽ വിതരണം ചെയ്യുകയും വിതരണം ചെയ്യുന്നതിനും, പോസ്റ്ററുകൾ അടിക്കുന്നതിനും മുമ്പ് അവയിലെ ഉള്ളടക്കം വിവരിക്കുകയും ചെയ്‌തു.
ഉദ്ദേശ്യം: തൊഴിൽ, സാമ്പത്തിക പുരോഗതി, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവക്ക് സാമ്പത്തികമായ ശരിയായ ആക്‌സസ് ഗ്രാമീണ ജനതക്ക് വളരെ അത്യാവശ്യമാണ്. നാണയമൂല്യം ഇല്ലാതാക്കൽ ജനങ്ങൾ ബാങ്ക്/ വിനിമയം - പണത്തിൽ നിന്ന് പണമില്ലാതെ/സ്മാർട്ട് മണി രീതിയിലേക്ക് മാറ്റി. അതുകൊണ്ട്, വിനിമയത്തിന്റെ വിവിധ പണം ഇതര രീതികൾക്ക് സാമ്പത്തികേതര രീതികൾക്ക് വ്യക്തികളെ സംവേദനക്ഷമതരാക്കി സാമ്പത്തിക വിനിമയങ്ങൾ നിർവഹിക്കുന്നതിനായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് .
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: അർദ്ധ-നഗര & ഗ്രാമീണ സമുദായങ്ങളിലെ ജനങ്ങൾ.
- നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ: ഉപഭോക്താക്കൾ, സപ്ലയമാർ, വെണ്ടർമാർ, പങ്കാളികൾ, തൊഴിലാളികൾ പോലെയുള്ള സ്റ്റേക്ക്ഹോൾഡർമാർ.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: എം.എം.എഫ്.എസ്.എൽ ഗോ ക്യാഷ്‌ലെസ്സ് പദ്ധതി 7 സംസ്ഥാനങ്ങളിലായി നടപ്പാക്കി.
സ്ഥലം: മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗർഹ്, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്
വിദ്യാഭ്യാസ ഘടന ശക്തിപ്പെടുത്തൽ: ഗ്യാൻദീപ് - മുനിസിപ്പൽ സ്‌കൂൾ സന്ദർശനം
മുനിസിപ്പൽ സ്‌കൂളുകളുടെ അടിസ്ഥാന ആവശ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എം.എം.എഫ്.എസ്.എൽ നടപടികൾ സ്വീകരിച്ചിരിക്കുന്നു. മുനിസിപ്പൽ സ്‌കൂളുകൾ വിദ്യാഭ്യാസം പകർന്ന് നൽകുന്ന പ്രൈമറി ഇൻസ്റ്റിറ്റ്യൂഷനുകൾ ആയതുകൊണ്ട് , അവ ശക്തിപ്പെടുത്തൽ ഉന്നത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് ആവശ്യമാണ്. എം.എം.എഫ്.എസ്.എൽ ജീവനക്കാർ മുനിസിപ്പൽ സ്‌കൂളുകൾ സന്ദർശിച്ച് ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, വാട്ടർ ടാങ്കുകൾ, ബെഡ് ഷീറ്റുകൾ, ബ്ളാങ്കറ്റ്, ചൂട് നൽകുന്ന തുണികൾ, സ്റ്റേഷനറി, വാട്ടർ പ്യൂരിഫയർ, മധുരമുള്ള പഴ വർഗ്ഗങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള മറ്റ് അത്യാവശ്യ സാധനങ്ങൾ പോലെ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്‌തു. അവർ ഗെയിമുകൾ, സംഘടിപ്പിച്ചു, മത്സരം നടത്തി.
ഉദ്ദേശ്യം: പാവപ്പെട്ട കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന സ്‌കൂളുകൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുക എന്നതാണ് എം.എം.എഫ്.എസ്.എൽ ന്റെ ലക്ഷ്യം. ഈ പ്രവൃത്തികളിലൂടെ, എം.എം.എഫ്.എസ്. എൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടി സമൂഹത്തിൽ ഒറ്റപ്പെട്ട ജീവനക്കാരെ സംവേദനക്ഷമരാക്കുക എന്നത് ഉന്നമിടുന്നു.
പ്രൊജക്റ്റിന്റെ കാലം: എല്ലാ വർഷവും ജൂൺ മുതൽ ജനുവരി വരെ
ഗുണഭോക്താക്കൾ: മുനിസിപ്പൽ സ്‌കൂളുകൾ അഥവാ ജില്ലാ പരിഷത് സ്‌കൂൾ അഥവാ എൻ.ജി.ഒ പ്രവർത്തിപ്പിക്കുന്ന സ്‌കൂളുകൾ പോലെയുള്ള സർക്കാർ എയ്‌ഡഡ് സ്‌കൂളുകൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായുള്ള സംവാദം സാധ്യമാക്കുന്നതിനായി സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നു.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: എം.എം.എഫ്.എസ്.എൽ 19,500 ലേറെ കുട്ടികളിൽ എത്തിക്കഴിഞ്ഞിരുന്നു.
സ്ഥലം: ഇന്ത്യ മുഴുവനും
ഹെൽത്ത് ചെക്കപ്പ് ക്യാമ്പുകൾ
എംഎംഎഫ്എസ്എൽ നിരാലംബരായ ജനങ്ങൾക്ക് പ്രമേഹം, അസ്ഥിക്ഷയം, നേത്രപരിശോധന തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സകൾ നൽകുന്നതിനായി ഇന്ത്യ മുഴുവനും സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ ഏറ്റെടുത്ത് നടത്തി, സൗജന്യമായി രോഗനിർണ്ണയം നടത്തി മരുന്നുകൾ നടപടി ക്രമത്തിന് ശേഷമോ, കൺസൾട്ടേഷന് ശേഷമോ സൗജന്യമായി നൽകി. ഉന്നത യോഗ്യതയുള്ള പരിചയസമ്പന്നരായ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും അടങ്ങുന്ന ഒരു സംഘം ക്യാമ്പ് നടത്തി.
ലക്ഷ്യം: ഗ്രാമീണ ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരവും അടിസ്ഥാന ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എംഎംഎഫ്‌എസ്‌എൽ ആരോഗ്യ സംരക്ഷണ ക്യാമ്പുകൾ ഏറ്റെടുത്തു.
പ്രൊജക്റ്റിന്റെ കാലയളവ്: എല്ലാ വർഷവും ജൂൺ മുതൽ ജനുവരി വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: പ്രമേഹം, അസ്ഥിക്ഷയം, നേത്രരോഗങ്ങൾ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ഗ്രാമീണ ജനത.
- പരോക്ഷമായ ഗുണഭോക്താക്കൾ: ഈ രോഗങ്ങൾ ബാധിച്ചവരുടെ കമ്മ്യൂണിറ്റികളും കുടുംബങ്ങളും.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: എം.എം.എഫ്.എസ്.എൽ 15,000 ലേറെ ഗുണഭോക്താക്കളിൽ എത്തിക്കഴിഞ്ഞിരുന്നു.
സ്ഥലം: ഇന്ത്യ മുഴുവനും
കഴിഞ്ഞ നാല് വര്‍ഷമായി, എം.എം.എഫ്.എസ്.എല്‍. ഒരു ട്രെയിനിലൂടെ രാജ്യത്തിന്‍റെ വിദൂര ജില്ലകളില്‍ വൈദ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സവിശേഷമായ ഒരു പ്രോജക്ടായ ലൈഫ്‍ലൈൻ എക്സ്പ്രസ്സിനുള്ള പിന്തുണ നല്കിവരുന്നു. ശാരീരിക വൈകല്യങ്ങള്‍ക്കുള്ള ഉന്നത ഗുണനിലവാരമുള്ള ശസ്ത്രക്രിയാ സൗകര്യങ്ങള്‍ക്കുള്ള ലഭ്യത പരിമിതമായിരിക്കുകയും ഗുണിലവാരം കുറവായിരിക്കുകയും ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ അത്തരം സൗകര്യങ്ങൾ ലൈഫ്‍ലൈൻ എക്സ്പ്രസ്സ് പ്രദാനം ചെയ്യുന്നു. നൽകുന്ന സൗകര്യങ്ങളിൽ ചുണ്ട്, ചെവി, കണ്ണ് എന്നിവയുടെ വൈകല്യം, അപസ്മാരം, ദന്ത വൈരൂപ്യങ്ങള്‍ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾ ഉള്‍പ്പെടുന്നു. .
ഉദ്ദേശ്യം: ഗ്രാമീണ മേഖലകളില്‍ പ്രാഥമിക അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള അഭാവം മൂലം, പഴക്കം ചെന്ന വൈകല്യങ്ങളില്‍ നിന്ന് ആശ്വാസം പകരാനാവുന്ന ലളിതമായ ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ ലഭ്യത കുറവാണ്. ലൈഫ്‍ലൈൻ എക്സ്പ്രസ്സ് ശാരീരിക വൈകല്യങ്ങള്‍ക്കുള്ള പ്രതിരോധ, രോഗഹര വൈദ്യ സേവനങ്ങള്‍ പ്രദാനം ചെയ്ത് ഈ വിഷയത്തെ അഭിസംബോധന
പ്രോജക്ടിന്‍റെ ടൈംലൈൻ: ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1 മാസം
ഗുണഭോക്താക്കള്‍:
- വൈദ്യ സേവനങ്ങളിലേക്ക്, വിശേഷിച്ചും ശസ്ത്രക്രിയാപരമായ ചികിത്സകളിലേക്കുള്ള പ്രാപ്യത ഒരു വെല്ലുവിളിയായിട്ടുള്ള ഗ്രാമീണ ജനത.
പ്രത്യക്ഷ ഗുണഭോക്താക്കൾ- പരോക്ഷ ഗുണഭോക്താക്കൾ:ശസ്ത്രക്രിയാപരമായ ചികിത്സ ആവശ്യമായിട്ടുള്ള, ശേഷിക്കുറവുള്ളവരുടെ കുടുംബങ്ങള്‍.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: കഴിഞ്ഞ മൂന്ന് ലൈഫ്ലൈന്‍ എക്സ്പ്രസ്സ് പ്രോജക്ടുകള്‍ മുഖേന, കാഴ്ച്ച, ശ്രവണ വിഷമതകള്‍, മുച്ചുണ്ട്, ദന്തല്‍ പ്രശ്നങ്ങള്‍, അപസ്മാരം എന്നിവയ്ക്ക് ചികിത്സ ലഭിച്ചവരും അതുപോലെതന്നെ സെര്‍വിക്കല്‍ ക്യാന്‍സറിന് രോഗനിര്‍ണയം ലഭിച്ചതുമായ 20,300റിലേറെ ഗുണഭോക്താക്കളിലേക്ക് എം.എം.എഫ്.എസ്.എല്‍. സേവനങ്ങളുമായി ചെന്നെത്തി.
ലൊക്കേഷൻ: മഹാരാഷ്ട്ര, ബീഹാര്‍, ഉത്തർ പ്രദേശ്
ജീവന്‍ദാനം, രക്തദാനമാണ് മഹീന്ദ്ര
ജീവന്‍ദാനം, രക്തദാനമാണ് മഹീന്ദ്ര ഫിനാന്‍സ് നടത്തിയ ഏറ്റവും വലിയ പ്രവര്‍ത്തനങ്ങളിലൊന്ന്. ഓരോ വര്‍ഷവും, ഫിനാന്‍ഷ്യൽ സര്‍വീസസ് സെക്ടറിനുള്ള (എഫ്.എസ്.എസ്.) സി.എസ്.ആര്‍. ദിനം കൂടിയായി ആചരിക്കപ്പെടുന്ന സ്ഥാപക ദിനത്തില്‍, മഹീന്ദ്ര ഫിനാന്‍സ് രാജ്യവ്യാപകമായി അതിന്‍റെ ഓഫീസുകളില്‍ രക്തദാന
ഉദ്ദേശ്യം: രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചത് ആവശ്യമുള്ളവര്‍ക്ക്, വിശേഷിച്ചും ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍, രക്തത്തിന്‍റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനാണ്. ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് എം.എം.എഫ്.എസ്.എല്‍. ജീവനക്കാരെ ബോധവത്കരിക്കുന്നതിനും, അവര്‍ നേരിടുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിലേക്ക് സംഭാവന ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനും കൂടി അത് ലക്ഷ്യമിട്ടിരുന്നു.
പ്രോജക്ടിന്‍റെ ടൈംലൈൻ: : ഒക്ടോബര്‍ ആദ്യ വാരം
ഗുണഭോക്താക്കള്:
- പ്രത്യക്ഷ ഗുണഭോക്താക്കൾ: രക്തദാനത്തിന് ജനങ്ങള്‍ക്ക് സുഗമമായ ലഭ്യതയില്ലാത്ത ഗ്രാമ പ്രദേശങ്ങളിലെ രക്ത ബാങ്കുകള്‍.
-പരോക്ഷ ഗുണഭോക്താക്കൾ: രക്ത ദാനത്തിന് ശരിയായ ലഭ്യതയില്ലാത്ത ഗ്രാമീണ സമൂഹങ്ങൾ.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: ഈ യത്നത്തിലൂടെ 15,528 യൂണിറ്റ് രക്തം ദാനം ചെയ്തു. ഈ പ്രവൃത്തിയില്‍ 26,782 വോളന്‍റീയര്‍മാര്‍ പങ്കെടുത്തു..
Location: ലൊക്കേഷൻ: ഇന്ത്യ മുഴുവന്‍
ആമ്പുലൻസ് ഡൊണേഷൻ പ്രോജക്റ്റ്
ഈ പ്രദേശങ്ങളിൽ മെഡിക്കൽ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനായി 2014-15 സാമ്പത്തിക വർഷം മുതൽ ഗ്രാമീണ മേഖലയിലെ ആശുപത്രികൾക്ക് ആംബുലൻസ് സംഭാവന എംഎംഎഫ്എസ്എൽ ഏറ്റെടുത്തു.
ലക്ഷ്യം: രോഗികളെ എത്തിക്കുന്നതിന് ആശുപത്രികളെ സഹായിക്കുന്നതിനും അടിയന്തിര സമയങ്ങളിൽ മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി ആംബുലൻസ് സംഭാവന ഏറ്റെടുത്തു.
പ്രൊജക്റ്റിന്റെ കാലയളവ്: ജൂലൈ മുതൽ ഡിസംബർ വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: പാർശ്വവത്കരിക്കപ്പെട്ട ജനസംഖ്യയെ പരിപാലിക്കുന്നതും കുറഞ്ഞ ചെലവിൽ അവർക്ക് വൈദ്യചികിത്സ നൽകുന്നതിനുമായുള്ള ഗ്രാമീണ മേഖലയിലെ ആശുപത്രികൾ / എൻജിഒകൾ.
- പരോക്ഷമായ ഗുണഭോക്താക്കൾ: താങ്ങാനാവുന്ന വൈദ്യചികിത്സ വേണ്ട കമ്മ്യൂണിറ്റികൾ.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: ഇന്ത്യയിലുടനീളമുള്ള വിവിധ എൻജിഒകൾക്ക് ഇതുവരെ 47 ആംബുലൻസുകൾ സംഭാവന ചെയ്തിട്ടുണ്ട്. ആംബുലൻസ് സംഭാവനപ്രോഗ്രാം 1,11,500 ഗുണഭോക്താക്കൾക്ക് പ്രയോജനപ്രദമായി.
സ്ഥലം: മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗർഹ്, വെസ്റ്റ് ബംഗാൾ, ബീഹാർ, ഒഡീഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ത്സാർഖണ്ഡ്, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് , കേരളം, കർണ്ണാടക, രാജസ്ഥാൻ.
മെഡിക്കൽ ഉപകരണ ദാന പദ്ധതി
രാജ്യത്തെ നാമമാത്ര ജനസംഖ്യയെ ശുശ്രൂഷിക്കുന്ന മിക്ക ആശുപത്രികളിലും വൈദ്യ ചികിത്സാ സൗകര്യങ്ങൾ പരിതാപകരമാണ്. മഹീന്ദ്ര ഫിനാൻസ് 2015-16 സാമ്പത്തിക വർഷത്തിൽ മെഡിക്കൽ ഉപകരണ ദാന പദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയിലൂടെ മഹീന്ദ്ര ഫിനാൻസ് പ്രധാനപ്പെട്ട ഇന്റൻസീവ് ഉപകരണങ്ങളായ യുഎസ്‌ജി മെഷീനുകൾ, ഫോൾഡിംഗ് ഗൈനക്കോളജിക് ടേബിളുകൾ, കോൾപോസ്കോപ്പുകൾ തുടങ്ങിയവ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രാദേശിക ശാഖകൾക്ക് സംഭാവന ചെയ്യുന്നു. ഇങ്ങനെ സംഭാവന ചെയ്ത ഉപകരണങ്ങൾ രോഗികൾക്ക് ഒരിടത്ത് ലഭ്യമാക്കി സഹായ സൗകര്യങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ക്ലിനിക്കുകളിൽ ഗുണപരമായ മാറ്റം വരുത്തുന്നു.
ഗ്രാമപ്രദേശങ്ങളിലെ നന്നായി പ്രവർത്തിക്കുന്ന രക്ത ബാങ്കുകളിൽ കേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തലസീമിയ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുന്നതിന് തിങ്ക് ഫൗണ്ടേഷനേയും ഞങ്ങൾ സാമ്പത്തികമായി പിന്തുണയ്ക്കുന്നു. കൂടാതെ, നിലവിലുള്ള കേന്ദ്രങ്ങൾക്കായി തലാസെമിക് കുട്ടികളുടെ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുന്നതിന് ഞങ്ങൾ ഇരുമ്പ് വെളിയിൽ കളയുന്നതിന് ഗുളികകൾ പോലുള്ള മരുന്നുകളും നൽകുന്നു. ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡേ കെയർ സെന്ററുകൾ നൂറുകണക്കിന് കിലോമീറ്റർ ഈ സേവനം ലഭിക്കുന്നതിനായി സഞ്ചരിക്കുന്ന ഗ്രാമത്തിലുള്ള ഗുണഭോക്താക്കൾക്ക് കൃത്യമായ പരിചരണവും പിന്തുണയും ഉപദേശവും ഇവിടെ നൽകുന്നു. 6 വയസ്സിന് മുകളിലുള്ള ഈ കുട്ടികളുടെ അതിജീവനത്തിനുള്ള സാധ്യത പദ്ധതി വർദ്ധിപ്പിക്കുന്നു.
ലക്ഷ്യം: ഗ്രാമീണ ഇന്ത്യയിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുക, നിരാലംബരായ ഗ്രാമീണ ജനതയ്ക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക
പ്രൊജക്റ്റിന്റെ കാലയളവ്: ജനുവരി മുതൽ ഡിസംബർ വരെ
ഗുണഭോക്താക്കൾ:
- നേരിട്ടുള്ള ഗുണഭോക്താക്കൾ: ഗ്രാമീണ ഇന്ത്യയിൽ അടിസ്ഥാന മെഡിക്കൽ സേവനം ലഭിക്കാത്ത ജനങ്ങൾ.
- പരോക്ഷ ഗുണഭോക്താക്കൾ: ഈ സംവിധാനം വഴി അടിസ്ഥാന മെഡിക്കൽ സേവനം ലഭിക്കുന്ന കുടുംബങ്ങൾ.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: മെഡിക്കൽ ഉപകരണ ദാന പദ്ധതിക്ക് കീഴിലുള്ള രണ്ട് സംരംഭങ്ങളും ഇന്നുവരെ 3,00,000 ൽ അധികം ആളുകൾക്ക് പ്രയോജനം ചെയ്തു.
സ്ഥലം: ഹരിയാന, ത്സാർഖണ്ഡ്, ഒറീസ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, കേരളം, ഉത്തർപ്രദേശ്, ദില്ലി, രാജസ്ഥാൻ, ഗുജറാത്ത്
മാതൃ ശിശു ആരോഗ്യപരിചരണം
എം.എം.എഫ്.എസ്.എല്‍., എഫ്.പി.എ. ഇന്ത്യയുമായുള്ള സഹകരണത്തില്‍, യഥാക്രമം ജാര്‍ഖണ്ട്, മഹാരാഷ്ട്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന സിംഹ്ഭൂം, പാല്‍ഘാര്‍/ഭിവണ്ടി, ഭുവനേശ്വര്‍ എന്നീ ഏറ്റവും ആവശ്യകതയുള്ള 30 ഗ്രാമങ്ങളിൽ ന്യൂട്രീഷൻ സപ്ലിമെന്‍റേഷനിലൂടെ മാതൃ, ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഉദ്ദേശ്യം: ശിശു മരണനിരക്കും രോഗാതുരതയും കുറയ്ക്കുന്നതിനും അവരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികൾ, ഗര്‍ഭിണികളായ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാര്‍, അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾ എന്നിവരുടെ, വിശേഷിച്ചും ദരിദ്രരും ദുർബലരും ആയ ജനവിഭാഗങ്ങളിൽ നിന്നുള്ളവരുടെ ആരോഗ്യത്തിലും പോഷണ അവസ്ഥയിലും മെച്ചപ്പെടുത്തൽ ഉറപ്പു വരുത്തി മാതൃ, ശിശു ആരോഗ്യം മെച്ചപ്പെടുത്തുക.
പ്രോജക്ടിന്‍റെ ടൈംലൈൻ: ഓഗസ്റ്റ് മുതല്‍ സെപ്തംബർ വരെ
ഗുണഭോക്താക്കള്:
- പ്രത്യക്ഷ ഗുണഭോക്താക്കൾ: ഈ പ്രോജക്ട് രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ 15000 ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും, 6 വയസ്സില്‍ താഴെയുള്ള 18000 കുട്ടികളെയും, കൗമാരപ്രായത്തിലുള്ള 15000 പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സ്ക്രീന്‍ ചെയ്യാനും, മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ക്കിടയിൽ മാതൃ ശിശു ആരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു
- പരോക്ഷ ഗുണഭോക്താക്കൾ:നേരിട്ടുള്ള ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങള്‍.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: 11,263 പേരെ കവർ ചെയ്തു; ഇവരില്‍ 9,569 (78.17%) പേരെ പ്രോജക്ടിനു കീഴില്‍ സ്ക്രീൻ ചെയ്യുകയും എം.സി.എച്. സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.
ലൊക്കേഷൻ: ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒറീസ്സ
സ്വച്ച് ഭാരത് അഭിയാൻ: ശുചിത്വ പ്രേരകം
ഇന്ത്യ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 2 ന് ന്യൂദില്ലിയിലെ രാജ്ഘട്ടിൽ സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിച്ചു. ശുചിമുറി, ഖര, ദ്രാവക മാലിന്യ നിർമാർജന സംവിധാനങ്ങൾ, എല്ലാ വീടുകളിലും സുരക്ഷിതവും മതിയായ കുടിവെള്ള വിതരണവും ഉൾപ്പെടെയുള്ള ശുചിത്വ സൗകര്യങ്ങൾ പ്രദാനം ചെയ്യുക, 2019 ഒക്ടോബർ 2 നകം ഗ്രാമീണ ശുചിത്വം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം. 150- ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപിതാവിന് നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയായിരിക്കും ഇത്. ഇതിനായുള്ള പ്രചരണം വിജയകരമാക്കുന്നതിൽ പ്രധാനമന്ത്രി വളരെ സജീവമായ പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്; രാജ്ഘട്ടിൽ അദ്ദേഹം സ്വയം തെരുവ് വൃത്തിയാക്കിയാണ് പ്രചാരണം ആരംഭിച്ചത്. എന്നിരുന്നാലും, പ്രചാരണം സർക്കാരിന്റെ മാത്രം കടമ അല്ലെന്ന് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് എന്ന ആശയം നിറവേറ്റുന്നതിനായി രാജ്യത്തെ ശുചിയായി സൂക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരനും തുല്യ ഉത്തരവാദിത്തമുണ്ട്.
ലക്ഷ്യം:
- പെരുമാറ്റത്തിൽ മാറ്റം വരുത്തി ആരോഗ്യകരമായ ശുചിത്വ ശീലങ്ങളേക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക.
- കമ്മ്യൂണിറ്റി തലത്തിൽ മാലിന്യങ്ങൾ പുറന്തള്ളാൻ ആവശ്യമായ ക്രമീകരണം ലഭ്യമാക്കുക.
പ്രൊജക്റ്റിന്റെ കാലയളവ്: ജൂൺ മുതൽ ജനുവരി വരെ
സ്ഥലം: ഇന്ത്യ മുഴുവനും
പ്രോജക്റ്റ് ഹരിയാലി: വൃക്ഷത്തൈ നടീൽ പരിപാടി
പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ എംഎംഎഫ്‌എസ്‌എൽ വൃക്ഷത്തൈ നടീൽ പ്രവർത്തനം ഏറ്റെടുക്കുന്നു. കോളജുകൾ / സ്കൂളുകൾ / അനാഥാലയ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു, ഇതിന് സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്ന് തോന്നുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷ്യം: ഗ്രാമീണ, നഗര പ്രദേശങ്ങൾ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്നതിലൂടെ വിശാലമായ വനനശീകരണത്തിന്റെ ആഘാതം ലഘൂകരിക്കാൻ എംഎംഎഫ്എസ്എൽ ഉദ്ദേശിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് ജീവനക്കാരുടെ സജീവമായ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും എംഎംഎഫ്എസ്എൽ ന്റെ ദൗത്യവുമായി അവയെ വിന്യസിക്കുന്നതിനും എംഎംഎഫ്എസ്എൽ ഉദ്ദേശിക്കുന്നു
ഗുണഭോക്താക്കൾ: സ്കൂളുകൾ, സർക്കാർ, കമ്മ്യൂണിറ്റികൾ.
പ്രൊജക്റ്റിന്റെ കാലയളവ്: എല്ലാ വർഷവും ജൂൺ മുതൽ സപ്തംബർ വരെ
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: എംഎംഎഫ്‌എസ്‌എൽ ജീവനക്കാർ 6,58,000 വൃക്ഷത്തൈകൾ നട്ടു.
പദ്ധതിയുടെ സ്ഥാനം: ഇന്ത്യ മുഴുവനും
സമാന്തർ: പ്രായമായവരേയും അംഗപരിമിതരേയും അനാഥരേയും സഹായിക്കുന്നു
സമൂഹത്തിലെ അവഗണിക്കപ്പെടുകയും വളരെ കുറച്ച് പരിഗണന ലഭിക്കുന്നതുമായ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമായി എംഎംഎഫ്എസ്എൽ ഇതിനെ കരുതുന്നു.
A) അനാഥാലയം / വൃദ്ധസദനം/ അംഗപരിമിതരുടെ വീട് സന്ദർശനം
എംഎംഎഫ്‌എസ്‌എൽ അവരുടെ ജീവനക്കാർക്കായി അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗപരിമിതരുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് സന്ദർശനം സംഘടിപ്പിച്ചു. അത്തരം വ്യത്യസ്ത ഗ്രൂപ്പുകളിലേക്കുള്ള അത്തരം സന്ദർശനങ്ങളുടെ ഉദ്ദേശ്യം അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുന്നതിലൂടെയും അടിസ്ഥാന ആവശ്യങ്ങൾ നൽകുന്നതിലൂടെയും അവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുക എന്നതാണ്.എന്നതാണ്. ഒരു സന്ദർശനത്തിനായി സ്ഥാപനത്തെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് എംഎംഎഫ്‌എസ്‌എൽ ന്റെ പ്രാദേശിക സിഎസ്‌ആർ ടീം അതിന്റെ ആവശ്യകത വിലയിരുത്തൽ നടത്തി.
ലക്ഷ്യം: അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗപരിമിതരുടെ വീടുകൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് എംഎംഎഫ്എസ്എൽ ഈ പ്രവർത്തനം ഏറ്റെടുത്തു. നമ്മുടെ സമൂഹത്തിൽ മിക്കവരും പലപ്പോഴും അവഗണിക്കുന്ന അനാഥരും വൃദ്ധരും അംഗപരിമിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവാന്മാരാക്കാനും ഈ പ്രവർത്തനം ലക്ഷ്യമിടുന്നു.
പ്രൊജക്റ്റിന്റെ കാലയളവ്: ജൂൺ മുതൽ ജനുവരി വരെ
ഗുണഭോക്താക്കൾ: സമൂഹത്തിൽ അവഗണന അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് പിന്തുണ നൽകാനും വയോജനങ്ങൾ, അനാഥകൾ, അംഗപരിമിതർ എന്നിവരുമൊത്ത് പ്രവർത്തിക്കാനും എംഎംഎഫ്എസ്എൽ ഉദ്ദേശിക്കുന്നു.
ഗുണഭോക്താക്കളുടെ സഞ്ചിത എണ്ണം: 4466 കുട്ടികളിലേക്കും 1290 പ്രായമായവരിലേക്കും എംഎംഎഫ്എസ്എൽ എത്തി.
സ്ഥലം: ഇന്ത്യ മുഴുവനും
ഇമെയിൽ: [email protected]
ടോൾ ഫ്രീ നമ്പർ: 1800 233 1234 (Mon–Sat, 8am to 8pm)
വാട്ട്സ്ആപ്പ് നമ്പർ: +91 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ്
For illustration purpose only
Total Amount Payable
50000
*