ഞങ്ങളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ കൂട്ടായ വൈദഗ്ദ്ധ്യവും ദര്‍ശനവും, ആളുകളെ അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് പ്രാപ്തരാക്കുന്നതിലൂടെ, അപ്രവചനീയമായവ നേരിടാൻ ഒരുമ്പെട്ടിറങ്ങുന്നതിന് ഞങ്ങളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ പൊതുവായ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തവും, നേതൃത്വവും, മാനേജ്മെന്റും നിക്ഷിപ്തമായ ഒന്‍പത് ശ്രദ്ധേയരായ ഡയറക്ടര്‍മാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ ചുവടെ കൊടുക്കുന്നു:
കോര്‍പ്പറേറ്റ് ഭരണത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങളും വിവിധ നിയമങ്ങളുടെ പാലനവും നിരീക്ഷിക്കുക
ഞങ്ങളുടെ ധനകാര്യ മാനേജ്മെന്റിനു മേല്‍നോട്ടം വഹിക്കുന്നതും വിവിധ ബിസിനസ്സ് ലൈനുകള്‍ക്ക് അംഗീകാരം നല്‍കുന്നതും
ഞങ്ങളുടെ നയങ്ങളും നടപടിക്രമങ്ങളും രൂപപ്പെടുത്തുന്നത്
ഞങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതും വളര്‍ച്ചാ തന്ത്രം വികസിപ്പിക്കുന്നതും
കൗണ്ടര്പാര്ട്ടിയും മറ്റ് വിവേകപൂര്‍ണ്ണമായ റിസ്ക് കൈകാര്യം ചെയ്യല്‍ പരിധികളും പടുത്തുയര്‍ത്തുന്നത്
ഡോ. മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് അനിഷ് ഷാ. 2014 ൽ അദ്ദേഹം ഗ്രൂപ്പ് പ്രസിഡന്റായി (സ്ട്രാറ്റജി) മഹീന്ദ്ര ഗ്രൂപ്പിൽ ചേർന്നു. പ്രധാനപ്പെട്ട തന്ത്രപരമായ സംരംഭങ്ങളിലെ എല്ലാ ബിസിനസുകളും, ഡിജിറ്റൈസേഷൻ, ഡാറ്റ സയൻസസ് പോലുള്ള നിർമ്മാണ കഴിവുകൾ, ഗ്രൂപ്പ് കമ്പനികളിലുടനീളം സിനർജികൾ എന്നിവ പ്രവർത്തനക്ഷമമാക്കി. സിഇഒ ചുമതലയിലേക്കുള്ള പരിവർത്തന പദ്ധതിയുടെ ഭാഗമായി 2019 ൽ ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിന്റെയും, ഓട്ടോ, ഫാം മേഖലകൾ ഒഴികെയുള്ള എല്ലാ ബിസിനസുകളുടെയും പൂർണ്ണ മേൽനോട്ടം എന്നീ ഉത്തരവാദിത്വത്തോടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഎഫ്ഒയായും നിയമിക്കപ്പെട്ടു.
2009-14 കാലയളവിൽ ജിഇ ക്യാപിറ്റൽ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായിരുന്നു അനിഷ്. അവിടെ അദ്ദേഹം എസ്ബിഐ കാർഡ് സംയുക്ത സംരഭത്തിന്റെ പൂർത്തീകരണം ഉൾപ്പെടെ ബിസിനസിന്റെ പരിവർത്തനത്തെ നയിച്ചു. ജിഇയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം 14 വർഷക്കാലം നീണ്ടുനിന്നു. ഈ കാലയളവിൽ ജിഇ ക്യാപിറ്റലിന്റെ യുഎസ്, ആഗോള യൂണിറ്റുകളിൽ അദ്ദേഹം നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചു. ഗ്ലോബൽ മോർട്ട്ഗേജ് ഡയറക്ടർ എന്ന നിലയിൽ, വളർച്ചയ്ക്കും, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുമായി അദ്ദേഹം 33 രാജ്യങ്ങളിലായി പ്രവർത്തിച്ചു. ജിഇ മോർട്ട്ഗേജ് ഇൻഷുറൻസിലെ സീനിയർ വൈസ് പ്രസിഡൻറ് (മാർക്കറ്റിംഗ് ആൻഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ്) എന്ന നിലയിൽ വിവിധ വികസന സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ജിഇയിൽ നിന്നുള്ള ഒരു സ്പിൻഓഫായി ഒരു ഐപിഒയ്ക്കായി ബിസിനസ്സ് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ജിഇയിലെ തന്റെ ആദ്യ വർഷങ്ങളിൽ, സ്ട്രാറ്റജി, ഇ-കൊമേഴ്സ്, സെയിൽസ്ഫോഴ്സ് ഫലപ്രാപ്തി എന്നിവയ്ക്കും നേതൃത്വം നൽകുകയും, ജിഇയ്ക്കുള്ളിൽ ഒരു ഡോട്ട്-കോം ബിസിനസ് നടത്തുന്ന സവിശേഷമായ അനുഭവം നേടുകയും ചെയ്തു. "ഡിജിറ്റൽ കോക്ക്പിറ്റ്" വികസിപ്പിക്കുന്നതിന് സിക്സ് സിഗ്മ മികച്ച രീതിയിൽ ഉപയോഗിച്ചതിന് ജിഇയുടെ അഭിമാനാർഹമായ ലൂയിസ് ലാറ്റിമർ അവാർഡും അനിഷിന് ലഭിച്ചു.
ജിഇയ്ക്ക് പുറമേയുള്ള ആഗോള ബിസിനസുകളിൽ അദ്ദേഹത്തിന് വൈവിധ്യമാർന്ന പരിചയസമ്പത്തുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ യുഎസ് ഡെബിറ്റ് പ്രൊഡക്ട്സ് ബിസിനസിനെ അദ്ദേഹം നയിച്ചു. അവിടെ അദ്ദേഹം ഒരു നൂതനമായ റിവാർഡ് പ്രോഗ്രാം ആരംഭിച്ചു, പേയ്മെന്റ് സാങ്കേതികവിദ്യയിൽ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകി, ഉപഭോക്താവിന് വർദ്ധിച്ച മൂല്യം ലഭിക്കുന്നതിന് ബാങ്കിൽ ഉടനീളമുള്ള വിവിധ ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു.
ബോസ്റ്റണിലെ ബെയ്ൻ & കമ്പനിയിൽ ഒരു സ്ട്രാറ്റജി കൺസൾട്ടന്റായി അദ്ദേഹം ബാങ്കിംഗ്, ഓയിൽ റിഗുകൾ, പേപ്പർ, പെയിന്റ്, സ്റ്റീം ബോയിലറുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വ്യവസായങ്ങളിൽ ജോലി ചെയ്തു. മുംബൈയിലെ സിറ്റിബാങ്കിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. ട്രേഡ് സർവീസസിന്റെ അസിസ്റ്റന്റ് മാനേജർ എന്ന നിലയിൽ അദ്ദേഹം ബാങ്ക് ഗ്യാരന്റികളും ക്രെഡിറ്റ് ലെറ്ററുകളും വിതരണം ചെയ്തു.
കാർനെഗീ മെലോൺസ് ടെപ്പർ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അനിഷ് ഒരു പിഎച്ച്ഡി നേടി. കോർപ്പറേറ്റ് ഭരണരംഗം സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം. കാർനെഗീ മെലോണിൽ നിന്ന് ബിരുദാനന്തര ബിരുദവും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടി. വില്യം ലാറ്റിമർ മെലോൺ സ്കോളർഷിപ്പ്, ഐഐഎംഎയിലെ ഇൻഡസ്ട്രി സ്കോളർഷിപ്പ്, നാഷണൽ ടാലന്റ് സെർച്ച്, സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റ് തുടങ്ങി വിവിധ സ്കോളർഷിപ്പുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഗ്രാമീണ സമൃദ്ധിക്ക് പ്രേരകമാകുക എന്ന ഞങ്ങളെ നയിക്കുന്ന വിശ്വാസവുമായി പൊരുത്തപ്പെടുന്ന മൊത്തം വളര്‍ച്ചയെ പ്രേരിപ്പിക്കുക എന്നതാണ് മഹീന്ദ്ര ഗ്രൂപ്പില്‍ ശ്രീ. രമേഷ് അയ്യരുടെ പ്രധാന ചുമതല. മഹീന്ദ്ര ഫിനാന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ഫിനാന്‍സ് കമ്പനികളില്‍ ഒന്നാക്കിത്തീര്ക്കുന്നതില് 1994 മുതല്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡ്, മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, മഹീന്ദ്ര അസ്സെറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മഹീന്ദ്ര ട്രസ്റ്റീ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ധനകാര്യ സേവന മേഖല ശ്രീ. അയ്യര്‍ കൈകാര്യം ചെയ്യുന്നു.റാബോബാങ്ക് ഗ്രൂപ്പിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഡി ലഗെ ലാന്ഡന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡ് (ഡി.എല്‍.എല്‍.എഫ്.എസ്.) മായുള്ള ഒരു യു.എസ്. സംയുക്ത സംരംഭമായ മഹീന്ദ്ര ഫിനാന്‍സ് യു.എസ്.എ., എല്‍.എല്‍.സി. യുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു.ആ സെക്ടറിന്റെ മൊത്തം അസ്സെറ്റ്സ് അണ്ടര്‍ മാനേജ്മെന്റ് (എ.യു.എം.) രൂ.75,000 കോടിയിലേറെയാണ് (ഏകദേശം 11 ആയിരംകോടി യു.എസ് ഡോളർ).
ശ്രീ. അയ്യര്‍ രാജ്യത്തിന്റെ ചലനാത്മക ധനകാര്യ സേവന മേഖലയില്‍ അടുത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) യുടെ നാഷണല്‍ കമ്മിറ്റി ഓണ്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഡിജിറ്റൈസേഷന്റെ ഒരു സജീവ അംഗവുമാണ്. സി.ഐ.ഐ. യുടെ നാഷണല്‍ കമ്മിറ്റി ഓണ്‍ ലീഡര്‍ഷിപ്പ് & എച്ച്.ആര്.അംഗവുമാണ് അദ്ദേഹം.ശ്രീ.അയ്യര്‍ സി.ഐ.ഐ. ഡബ്ല്യൂ.ആര്.ടാസ്ക് ഫോഴ്സ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റിസോഴ്സസ് ന്റെ ചെയര്‍മാനും എന്‍.ബി.എഫ്.സി.കമ്മിറ്റി ഓഫ് ഐ.എം.സി.ചേമ്പര്‍ ഓഫ് കൊമ്മേഴ്സ് & ഇന്‍ഡസ്ട്രിയുടെ കോ-ചെയര്‍മാനുമാണ്. അദ്ദേഹം ബോംബെ ചേമ്പര്‍ ഓഫ് കൊമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ.) യുടെ ബാങ്കിങ് & ഫിനാന്‍സ് കമ്മിറ്റി, ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡിവലപ്മെന്റ് കൗണ്‍സില്‍ (എഫ്.ഐ.ഡി.സി.), ടാസ്ക്ഫോഴ്സ് ഓഫ് എന്‍.ബി.എഫ്.സി.സ് ഓഫ് ദ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമ്മേഴ്സ് & ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ.) എന്നിവയുടെ ശ്രേഷ്ട അംഗവുമാണ്. അനേകം മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളിലും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ധനകാര്യ സേവന മേഖലയിലെ വിവിധ സംഘടനകളുടെ ഭാഗമായിരിക്കുന്നതു കൂടാതെ, ഐ.ഐ.ടി.ബി.-വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി, വിദ്യാലങ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - സ്കൂള്‍ ഓഫ് മാനേജ്മെന്റ്, വീസ്കൂള്സ് പി.ജി.ഡി.എം. - റൂറല്‍ മാനേജ്മെന്റ് കമ്മിറ്റി, വിവേക് കോളജ് ഓഫ് കൊമ്മേഴ്സിന്റെ കോളജ് ഡിവലപ്മെന്റ് കമ്മിറ്റി എന്നിവപോലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിലും ശ്രീ.അയ്യര്‍ ഉണ്ട്.
ശ്രീ.ധനഞ്ജയ് മുംഗലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഒരംഗവും കൊമ്മേഴ്സിലും, നിയമത്തിലും മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദമുള്ളയാളുമാണ്.അദ്ദേഹം തന്റെ ഉദ്യോഗത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിച്ചത് ഇന്ത്യയിലെയും യൂറോപ്പിലെയും കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങിലാണ്.അദ്ദേഹം സ്വകാര്യ ബാങ്കിങായ ബാങ്ക് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റും, ഡി.എസ്.പി.മെറില്‍ ലിഞ്ച് ലിമിറ്റഡിന്റെ കാര്യനിര്‍വാഹക സമിതി അംഗവുമായിരുന്നു.ഇപ്പോള്‍, അദ്ദേഹം ഇന്ത്യയിലും യൂറോപ്പിലുമുള്ള വിവിധ കോര്‍പ്പറേഷനുകളുടെ ഉപദേശകനാണ്.അനേകം പൊതു, സ്വകാര്യ ലിമിറ്റഡ് കമ്പനികളുടെ ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം യു.കെ.യില്‍ ഓക്സ്ഫോഡിലുള്ള ഓക്സ്ഫോഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ ഡിവലപ്മെന്റ് കൗണ്‍സില്‍ അംഗവും മഹീന്ദ്ര യുണൈറ്റഡ് വേള്‍ഡ് കോളജിന്റെ നാഷണല്‍ കമ്മിറ്റി അംഗവുമാണ്.
ശ്രീ.ശ്രീ.ചന്ദ്രശേഖര്‍ ഭാവേ വളരെ ചിന്താശക്തിയുള്ള ഒരു മനുഷ്യനും ഒരു ആഗോള നേതാവുമാണ്. സി.എഫ്.ഒ.എന്ന നിലയിലും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) & ഗ്രൂപ്പ് സി.ഐ.ഒ. എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ചുമതലയില്‍, മഹീന്ദ്ര ഗ്രൂപ്പിനെ ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന 50 ബ്രാന്‍ഡുകളിൽ ഒന്നായിരിക്കുക എന്ന അതിന്റെ ദര്‍ശനം സാക്ഷാത്ക്കരിക്കുന്നതില്‍ അദ്ദേഹം സഹായിക്കുന്നു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് എന്നു വിളിക്കപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡിന്റെ വിദഗ്ദ്ധോപദേശക സംഘത്തിലെ ഒരാളാണ് അദ്ദേഹം. വിവിധ മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡില്‍ അദ്ദേഹം ഉള്ളതും, ഗ്ലോബല്‍ ഐ.ടി.കസ്റ്റമര്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് സിസ്കോ & എ.പി.ജെ.കസ്റ്റമര്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എച്ച്.പി.യുടെയും ഗവുമാണ്.ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ തന്റെ ബാച്ചിലേഴ്സ് ഡിഗ്രി പൂര്‍ത്തിയാക്കിയശേഷം 1975 ല്‍ ശ്രീ.ചന്ദ്രശേഖര്‍ ഭാവേ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐ.എ.എസ്.) തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ വ്യത്യസ്ത പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും കുടുംബക്ഷേമത്തിന്റെയും ഭരണപരമായ മികവിന്റെയും മേഖലകളിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് മഹാരാഷ്ട്ര സര്‍ക്കാറില്‍ നിന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്തു. അതിനുശേഷം 1992-1996 വരെ ഇന്ത്യന്‍ മൂലധന വിപണികള്‍ക്ക് നിയന്ത്രണപരമായ ആന്തരഘടന സൃഷ്ടിക്കുന്നതിന് സഹായിച്ചുകൊണ്ട് അദ്ദേഹം സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ഒരു സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തു.
അതിനു ശേഷം 1996 ല്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.) സ്ഥാപിക്കുന്നതിനായി ശ്രീ.ഭാവെ ഐ.എ.എസ്.ല്‍ നിന്നും സ്വമേധയാ വിരമിക്കുകയും 1996 മുതല്‍ 2008 വരെ അതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരിക്കുകയും ചെയ്തു.2008 മുതല്‍ 2011 വരെ ശ്രീ.ഭാവെ, ഇന്ത്യയുടെ മൂലധന വിപണി നിയന്ത്രിക്കുന്ന സെബിയുടെ ചെയര്‍മാനായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് സെക്യുരിറ്റീസ് കമ്മിഷന്സിന്റെ (ഐ.ഒ.എസ്.സി.ഓ.) ഏഷ്യാ-പസഫിക് റീജിയണല്‍ കമ്മിറ്റിയുടെ ചെയര്‍മാനും സാങ്കേതിക, ഭരണനിര്‍വ്വഹണ കമ്മിറ്റികളില്‍ അംഗവുമായിരുന്നു.
ശ്രീ. ഭാവെക്ക് ചുവടെ പറയുന്നവ ഉള്‍പ്പെടെ ധാരാളം പ്രൊഫഷണൽ ബന്ധങ്ങളുണ്ട്:
പൊതുതാല്പര്യത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് അക്കൗണ്ടന്റ്സിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന സംഘടനകളുടെ ജോലിയുടെ മേല്‍നോട്ടം വഹിക്കുന്ന പബ്ലിക് ഇന്ററസ്റ്റ് ഓവര്‍സൈറ്റ് ബോര്‍ഡ് (പി.ഐ.ഒ.ബി.), മാഡ്രിഡ് ന്റെ ബോര്‍ഡംഗം. സിറ്റി ഓഫ് ലണ്ടന്‍ അഡ്വൈസറി കൗണ്‍സില്‍ ഫോര്‍ ഇന്ത്യയുടെ അംഗം.ഇന്റര്‍നാഷണല്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേഡ്സ് ബോര്‍ഡിന്റെ മേല്‍നോട്ടം വഹിക്കുന്ന ഐ.എഫ്.ആര്.എസ്.ഫൗണ്ടേഷന്, ലണ്ടന്റെ ട്രസ്റ്റി.
നഗര പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യ അധിവാസങ്ങളുമായി ബന്ധപ്പെട്ട അറിവ് സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനു വേണ്ടി സ്ഥാപിതമായ ഒരു ലാഭേതര സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ്സ് (ഐ.ഐ.എച്ച്.എസ്.) ന്റെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്മാന് ശ്രീ. ഭാവെ ആണ്.
ബിസിനസ്സ്-വിപണി തന്ത്രത്തെയും ഇന്ത്യയുടെ ഉപഭോക്തൃ സാമ്പത്തികസ്ഥിതിയെയും സംബന്ധിച്ചുള്ള കാര്യങ്ങളിൽ ബഹുമാന്യയായ ഒരു നയതന്ത്രജ്ഞയാണ് ശ്രീമതി രമ ബിജപുര്കര്.അവര്‍ക്ക് ഒരു സ്വതന്ത്ര വിപണി തന്ത്ര കണ്‍സള്‍ട്ടിംഗ് പ്രാക്ടീസും വിപണി ഗവേഷണത്തിലും വിപണി തന്ത്ര ഉപദേശക എന്ന നിലയിലും ഏകദേശം നാലു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്തുമുണ്ട്.
അനേകം ബ്ലൂ ചിപ്പ് കോര്‍പ്പറേറ്റുകളുടെയും സാമൂഹ്യ സംഘടനകളുടെയും ബോര്‍ഡുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളതും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറും ഇന്ത്യയുടെ ഉപഭോക്തൃ വിപണിയെയും ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് തന്ത്രത്തെയും സംബന്ധിച്ചുള്ള സ്തുത്യര്‍ഹമായ പുസ്തകങ്ങളുടെ ഗ്രന്ഥകാരിയുമായ അവര്‍ വളരെ അനുഭവപരിചയമുള്ള ഒരു സ്വതന്ത്ര ഡയറക്ടറാണ്.
ശ്രീമതി ബിജപുര്കര്ക്ക് യൂണിവേഴ്സിറ്റി ഓഫ് ഡല്‍ഹിയില്‍ നിന്ന് ഫിസിക്സില്‍ ബി.എസ്.സി.(ഓണേഴ്സ്) ബിരുദവും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഉണ്ട്.മുന്‍ ജോലി പരിചയങ്ങളില്‍ മക്കിന്‍സേ & കമ്പനി, എം.എ.ആര്.ജി. മാര്‍ക്കറ്റിംഗ് ആന്‍ഡ് റിസേര്‍ച്ച് ഗ്രൂപ്പ് (ഇപ്പോള്‍ എ.സി. നീല്സെന് ഇന്ത്യ), ഹിന്ദുസ്ഥാന്‍ ലീവര്‍ ലിമിറ്റഡിലെ (ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ്) പൂര്‍ണ്ണസമയ കണ്‍സള്‍ട്ടിംഗ് എന്നിവയും ഉള്‍പ്പെടുന്നു.
ശ്രീ. മിലിന്ദ് സര്‍വാതെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും, കോസ്റ്റ് അക്കൗണ്ടന്റും, കമ്പനി സെക്രട്ടറിയും, കൊമ്മേഴ്സ് ബിരുദധാരിയും, സി.ഐ.ഐ. - ഫുള്‍ബ്രൈറ്റ് ഫെല്ലോയും (കാര്‍ണി മെലണ്‍ യൂണിവേഴ്സിറ്റി, പിറ്റ്സ്ബര്‍ഗ്, യു.എസ്.എ.) ആണ്. മാരികോയും ഗോദ്റെജും പോലെയുള്ള ഗ്രൂപ്പുകളില്‍ അദ്ദേഹത്തിന് ഫിനാന്‍സ്, എച്ച്.ആര്., സ്ട്രാറ്റജി ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ 35 ല്‍ ഏറെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ട്.
ഇന്ക്രിയേറ്റ് വാല്യൂ അഡ്വൈസേഴ്സ് എല്‍.എല്‍.പി.യുടെ സ്ഥാപകനും സി.ഇ.ഒ.യുമാണ് ശ്രീ.മിലിന്ദ് സര്‍വാതെ.ബിസിനസ്സും സാമൂഹ്യ മൂല്യങ്ങളും സൃഷ്ടിക്കുന്നതിന് സംഘടനകളെയും വ്യക്തികളെയും സഹായിക്കുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം.ഉപദേശകന്, ബോര്‍ഡംഗം, നിക്ഷേപകന് എന്നീ വിവിധ തസ്തികകളിൽ അദ്ദേഹം തന്റെ ദൗത്യം നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നു.
അദ്ദേഹത്തിന്റെ ഉപദേശക ചുമതല ഉപഭോക്തൃ മേഖലയും സാമൂഹിക ഉത്തരവാദിത്ത മേഖലയും ഉള്‍ക്കൊള്ളുന്നതാണ്.
അദ്ദേഹത്തിന്റെ ഡയറക്ടറെന്ന നിലയിലുള്ള മതലയില്‍ ഗ്ലെന്‍മാര്‍ക്ക്, മൈന്‍ഡ്ട്രീ, മെട്രോപോലിസ് ഹെല്‍ത്ത്കെയര്‍, മാട്രിമണി.കോം, ഹൗസ് ഓഫ് അനിത ഡോങ്ക്രെ എന്നിവ ഉള്‍പ്പെടുന്നു.
അദ്ദേഹത്തിന്റെ നിക്ഷേപക ശ്രദ്ധാകേന്ദ്രമായ ഖലകളില്‍ ഉപഭോക്തൃ മേഖലയും നൈപുണ്യമുള്ള വെര്‍ട്ടിക്കല്‍സ് ഓഫ് ഫിനാന്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസിനു ചുറ്റുമായി പണിതുയര്‍ത്തിയ ഫണ്ടുകള്‍/വസ്തുവകകൾ എന്നിവയും ഉള്‍പ്പെടുന്നു.
ശ്രീ.മിലിന്ദ് സര്‍വതെക്ക് 2011 ല്‍ ഐ.സി.എ.ഐ. അവാര്‍ഡ്-സി.എഫ്.ഒ.-എഫ്.എം.സി.ജി.യും 2012 ല്‍ സി.എന്‍.ബി.സി.ടി.വി.-18 സി.എഫ്.ഒ. അവാര്‍ഡ്-എഫ്.എം.സി.ജി.& റീട്ടെയ്ൽസ് എന്നിവ ലഭിച്ചു.2013 ല്‍ അദ്ദേഹം സി.എഫ്.ഒ. ഇന്ത്യയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടു.
നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായ അമിത് രാജെയെ “ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡിജിറ്റൽ ഫിനാൻസ്-ഡിജിറ്റൽ ബിസിനസ് യൂണിറ്റ്” ആയി നിയമിച്ചു. 2020 ജൂലൈയിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ്-പാർട്ണർഷിപ്പ് & അലയൻസ് ആയി അമിത്, മഹീന്ദ്ര ഗ്രൂപ്പിൽ ചേർന്നു. എം&എ, ഇൻവെസ്റ്റർ റിലേഷൻസ് എന്നിവയുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. മഹീന്ദ്ര ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് അമിത്, ഗോൾഡ്മാൻ സാച്ചസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിംഗ് ഏരിയയിൽ മാനേജിംഗ് ഡയറക്ടറായിരുന്നു. നോവൽടെക് ഫീഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുഡ് ഹോസ്റ്റ് സ്പെയ്സസ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ കൺസ്യൂമർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഗോൾഡ്മാൻ സാച്ചസിൻറെ നോമിനി ഡയറക്ടറായിരുന്നു അമിത്. അമിതിന് കോർപ്പറേറ്റ് ഫിനാൻസ്, ലയനങ്ങൾ, ഏറ്റെടുക്കൽ, പ്രൈവറ്റ് ഇക്വിറ്റി എന്നിവയിൽ 20-ൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്. ഗോൾഡ്മാൻ സാച്ചസിന് മുമ്പ്, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഇതര ആസ്തി വിഭാഗമായ കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡിലും, ഡിലോയിറ്റ് & കമ്പനിയിൽ ട്രാൻസാക്ഷൻ അഡ്വൈസറി സർവീസസിലും ജോലി ചെയ്തു. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ഫിനാൻസ് & പ്രൈവറ്റ് ഇക്വിറ്റിയിൽ സ്പെഷ്യലൈസേഷനുള്ള എംബിഎയും അമിതിനുണ്ട്.
ഡോ. റെബേക്ക ന്യൂജെന്റ്, സ്റ്റീഫൻ ഇ.ആൻഡ് ജോയ്സ് ഫിയെൻബെർഗ് പ്രൊഫസർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റ സയൻസ്, കാർനെഗീ മെലോൺ സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ഡിപ്പാർട്ട്മെന്റ് തലവനും, ബ്ലോക്ക് സെന്റർ ഫോർ ടെക്നോളജി ആൻഡ് സൊസൈറ്റിയുടെ അഫിലിയേറ്റഡ് ഫാക്കൽറ്റി അംഗവുമാണ്.സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ സയൻസ് കൺസൾട്ടിംഗ്, ഗവേഷണം, ആപ്ലിക്കേഷനുകൾ, വിദ്യാഭ്യാസം, അഡ്മിനിസ്ട്രേഷൻ എന്നിവയിൽ യൂണിവേഴ്സിറ്റി തലത്തിലുള്ള പഠന ഗവേഷണത്തിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. ഡാറ്റാ ഉപയോഗത്തിൽ ഡിഫൻസ് അക്വിസിഷൻ വർക്ക്ഫോഴ്സ് ശേഷി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നാഷണൽ അക്കാദമി ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, മെഡിസിൻ പഠനത്തിന്റെ സഹ അദ്ധ്യക്ഷൻ ആണ് ഡോ. ന്യൂജെന്റ്. കൂടാതെ അടുത്തിടെ, ഡാറ്റാ സയൻസ് വിഭാഗം വിഭാവനം ചെയ്യുന്ന വിജ്ഞാനശാഖ: ദി അണ്ടർ ഗ്രാജ്വേറ്റ് പെർസ്പെക്റ്റീവ് എന്ന NASEM പഠനത്തിൽ സേവനം ചെയ്തു.
നിലവിലെ ബിസിനസ്സ് വെല്ലുവിളികൾക്ക് ഡേറ്റാ സയൻസ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും വ്യവസായ, സർക്കാർ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിലേർപ്പെടുന്ന, ധനകാര്യ, മാർക്കറ്റിംഗ്, ആരോഗ്യ പരിപാലനം, എജ്യുക്കേഷണൽ ടെക്നോളജി എന്നിവയിലെ ആഗോള സംരംഭങ്ങളുമായി പതിവായി കൂടിയാലോചന നടത്തുന്ന ഒരു പരീക്ഷണാത്മക പഠന സംരംഭമായ സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റ സയൻസ് കോർപ്പറേറ്റ് ക്യാപ്സ്റ്റോൺ പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടറാണ് അവർ. ഉയർന്ന അളവിലുള്ള, വലിയ ഡാറ്റാ പ്രശ്നങ്ങൾക്കും റെക്കോർഡ് ലിങ്കേജ് ആപ്ലിക്കേഷനുകൾക്കും പ്രാധാന്യം നൽകി ക്ലസ്റ്ററിംഗ്, ക്ലാസിഫിക്കേഷൻ മെത്തഡോളജിയിൽ ന്യൂജെന്റ് വലിയ തോതിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ക്ലാസിഫിക്കേഷൻ സൊസൈറ്റീസ് പ്രസിഡന്റ് (2022 ൽ നിശ്ചയിച്ചിട്ടുള്ളത്) ഉൾപ്പെടെയുള്ള അനുബന്ധ നേതൃസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാറ്റയിൽ അറിവോടെയുള്ള തീരുമാനമെടുക്കൽ പ്രോത്സാഹിപ്പിക്കുകയും അനുരൂപമാക്കിയ ബോധനവും, ഡാറ്റാ സയൻസിനെ ഒരു സയൻസായി പഠിക്കാൻ അനുവദിക്കുന്ന ഇന്ററാക്ടീവ് ഡാറ്റ അനലിറ്റിക്സ് പ്ലാറ്റ്ഫോമുകളുടെ വികസനവും വിന്യാസവും എന്നിവയിലാണ് അവരുടെ ഇപ്പോഴത്തെ ഗവേഷണത്തിന്റെ ഊന്നൽ.
അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ വാലർ അവാർഡ് ഫോർ ഇന്നൊവേഷൻ ഇൻ സ്റ്റാറ്റിസ്റ്റിക്സ് എജ്യുക്കേഷൻ ഉൾപ്പെടെ നിരവധി ദേശീയ, സർവകലാശാലാ അധ്യാപന അവാർഡുകൾ അവർ നേടിയിട്ടുണ്ട്. കൂടാതെ സ്റ്റാറ്റിസ്റ്റിക്സിലെ സ്പ്രിംഗർ ടെക്സ്റ്റ്സിന്റെ സഹ എഡിറ്റർമാരിൽ ഒരാളായും അവർ പ്രവർത്തിക്കുന്നു.
വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ പി.എച്ച്.ഡി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക്സിൽ M.S., റൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, സ്പാനിഷ് എന്നിവയിൽ ബി.എ എന്നിവ നേടിയിട്ടുണ്ട്.
മാതൃ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ("എം & എം") മിസ്റ്റർ. അമിത് സിൻഹയെ 2020 നവംബർ 1 മുതൽ ഗ്രൂപ്പ് സ്ട്രാറ്റജി പ്രസിഡന്റായി നിയമിച്ചു. അമിത് സിൻഹ ഗ്രൂപ്പ് സ്ട്രാറ്റജി ഓഫീസ് നയിക്കുകയും, കൂടാതെ ഹ്രസ്വ, ഇടത്തരം, ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്കായി ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള ബിസിനസ് പോർട്ട്ഫോളിയോയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര കൗൺസിലിൽ ചാമ്പ്യനായ അദ്ദേഹം അമേരിക്ക, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര സിനർജികളുടെ ഏകോപനത്തിനും സഹായിക്കുന്നു. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ റിസ്ക്, ഇക്കണോമിസ്റ്റ് ഫംങ്ഷനുകളും ഉൾപ്പെടുന്നു. അദ്ദേഹം ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസ് ലീഡർഷിപ്പ് ടീമിന്റെ ഭാഗമാണ്.
എം&എമ്മിൽ ചേരുന്നതിന് മുമ്പ് മിസ്റ്റർ. അമിത് സിൻഹ ബെയ്ൻ & കമ്പനിയുടെ സീനിയർ പാർട്ണറും ഡയറക്ടറുമായിരുന്നു. ബെയ്നിൽ 18 വർഷത്തിലധികമായി അദ്ദേഹം വലിയ തോതിലുള്ള, മൾട്ടി-കൺട്രി സ്ട്രാറ്റജി, ഓർഗനൈസേഷൻ, ഡിജിറ്റൽ, പ്രകടനം മെച്ചപ്പെടുത്തൽ പ്രോജക്ടുകൾ കൈകാര്യം ചെയ്തു. യുഎസിലെയും ഇന്ത്യയിലെയും പ്രമുഖ സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾക്കായി നിരവധി വാണിജ്യപരമായ ജാഗ്രത, പൂർണ്ണ സാധ്യതയുള്ള പോർട്ട്ഫോളിയോ സ്ട്രാറ്റജി പ്രോജക്ടുകൾ (പോസ്റ്റ് ബൈഔട്ട്) അദ്ദേഹം നയിച്ചു. മിസ്റ്റർ. അമിത് സിൻഹ ടാറ്റ മോട്ടോഴ്സിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും, ഐഗേറ്റ് പട്നിക്കൊപ്പം (ഇപ്പോൾ കാപ്പേജ്മിനി) ഇന്ത്യ, സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ സാങ്കേതിക നേതൃത്വ ചുമതലകളിൽ പ്രവർത്തിക്കുകയും ചെയ്തു.
അമിത് സിൻഹയ്ക്ക് പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്നും ഫിനാൻസ് ആൻഡ് സ്ട്രാറ്റജിയിൽ സ്പെഷ്യലൈസ് ചെയ്ത ഇരട്ട എംബിഎ ഉണ്ട്. അവിടെ പാമർ സ്കോളർ ആയിരുന്ന അദ്ദേഹം ഒരു സീബൽ സ്കോളർഷിപ്പ് നേടി. റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) ബിരുദം ഉണ്ട്. മിസ്റ്റർ. അമിത് സിൻഹ അവരുടെ ഇന്ത്യ നേതൃത്വ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു അനന്ത ആസ്പെൻ ഫെലോ കൂടിയാണ്.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വൈസ്- ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടറിന്റെ പ്രസിഡന്റും, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവും.
ഗ്രാമീണ സമൃദ്ധിക്ക് പ്രേരകമാകുക എന്ന ഞങ്ങളെ നയിക്കുന്ന വിശ്വാസവുമായി പൊരുത്തപ്പെടുന്ന ആസകല വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതാണ് മഹീന്ദ്ര ഗ്രൂപ്പില്‍ ശ്രീ. രമേഷ് അയ്യരുടെ പ്രധാന ചുമതല. മഹീന്ദ്ര ഫിനാന്‍സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ഫിനാന്‍സ് കമ്പനികളില്‍ ഒന്നാക്കിത്തീര്ക്കുന്നതില് 1994 മുതല്‍ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡ്, മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, മഹീന്ദ്ര അസ്സെറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മഹീന്ദ്ര ട്രസ്റ്റീ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ധനകാര്യ സേവന മേഖല ശ്രീ. അയ്യര്‍ കൈകാര്യം ചെയ്യുന്നു.റാബോബാങ്ക് ഗ്രൂപ്പിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഡി ലഗെ ലാന്ഡന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡ് (ഡി.എല്‍.എല്‍.എഫ്.എസ്.) മായുള്ള ഒരു യു.എസ്. സംയുക്ത സംരംഭമായ മഹീന്ദ്ര ഫിനാന്‍സ് യു.എസ്.എ., എല്‍.എല്‍.സി. യുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു.ആ സെക്ടറിന്റെ മൊത്തം അസ്സെറ്റ്സ് അണ്ടര്‍ മാനേജ്മെന്റ് (എ.യു.എം.) രൂ.75,000 കോടിയിലേറെയാണ് (ഏകദേശം 11 ആയിരംകോടി യു.എസ്. $).
ശ്രീ. അയ്യര്‍ രാജ്യത്തിന്റെ ചലനാത്മക ധനകാര്യ സേവന മേഖലയില്‍ അടുത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നയാളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) യുടെ നാഷണല്‍ കമ്മിറ്റി ഓണ്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് ഡിജിറ്റൈസേഷന്റെ ഒരു സജീവ അംഗവുമാണ്. സി.ഐ.ഐ. യുടെ നാഷണല്‍ കമ്മിറ്റി ഓണ്‍ ലീഡര്‍ഷിപ്പ് & എച്ച്.ആര്.അംഗവുമാണ് അദ്ദേഹം.ശ്രീ.അയ്യര്‍ സി.ഐ.ഐ. ഡബ്ല്യൂ.ആര്.ടാസ്ക് ഫോഴ്സ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റിസോഴ്സസ് ന്റെ ചെയര്‍മാനും എന്‍.ബി.എഫ്.സി.കമ്മിറ്റി ഓഫ് ഐ.എം.സി.ചേമ്പര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രിയുടെ കോ-ചെയര്‍മാനുമാണ്. അദ്ദേഹം ബോംബെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ.) യുടെ ബാങ്കിങ് & ഫിനാന്‍സ് കമ്മിറ്റി, ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡിവലപ്മെന്റ് കൗണ്‍സില്‍ (എഫ്.ഐ.ഡി.സി.), ടാസ്ക്ഫോഴ്സ് ഓഫ് എന്‍.ബി.എഫ്.സി.സ് ഓഫ് ദ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമ്മേഴ്സ് & ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ.) എന്നിവയുടെ ശ്രേഷ്ട അംഗവുമാണ്. അനേകം മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളിലും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.
ധനകാര്യ സേവന മേഖലയിലെ വിവിധ സംഘടനകളുടെ ഭാഗമായിരിക്കുന്നതു കൂടാതെ, ഐ.ഐ.ടി.ബി.-വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി, വിദ്യാലങ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - സ്കൂള്‍ ഓഫ് മാനേജ്മെന്റ്, വീസ്കൂള്സ് പി.ജി.ഡി.എം. - റൂറല്‍ മാനേജ്മെന്റ് കമ്മിറ്റി, വിവേക് കോളജ് ഓഫ് കൊമേഴ്സിൻ്റെ കോളജ് ഡിവലപ്മെന്റ് കമ്മിറ്റി എന്നിവ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിലും ശ്രീ.അയ്യര്‍ ഉണ്ട്.
നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായ അമിത് രാജെയെ “ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡിജിറ്റൽ ഫിനാൻസ്-ഡിജിറ്റൽ ബിസിനസ് യൂണിറ്റ്” ആയി നിയമിച്ചു. 2020 ജൂലൈയിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറ്-പാർട്ണർഷിപ്പ് & അലയൻസ് ആയി അമിത്, മഹീന്ദ്ര ഗ്രൂപ്പിൽ ചേർന്നു. എം&എ, ഇൻവെസ്റ്റർ റിലേഷൻസ് എന്നിവയുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. മഹീന്ദ്ര ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് അമിത്, ഗോൾഡ്മാൻ സാച്ചസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിംഗ് ഏരിയയിൽ മാനേജിംഗ് ഡയറക്ടറായിരുന്നു. നോവൽടെക് ഫീഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗുഡ് ഹോസ്റ്റ് സ്പെയ്സസ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ കൺസ്യൂമർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഗോൾഡ്മാൻ സാച്ചസിൻറെ നോമിനി ഡയറക്ടറായിരുന്നു അമിത്. അമിതിന് കോർപ്പറേറ്റ് ഫിനാൻസ്, ലയനങ്ങൾ, ഏറ്റെടുക്കൽ, പ്രൈവറ്റ് ഇക്വിറ്റി എന്നിവയിൽ 20-ൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്. ഗോൾഡ്മാൻ സാച്ചസിന് മുമ്പ്, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഇതര ആസ്തി വിഭാഗമായ കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡിലും, ഡിലോയിറ്റ് & കമ്പനിയിൽ ട്രാൻസാക്ഷൻ അഡ്വൈസറി സർവീസസിലും ജോലി ചെയ്തു. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ഫിനാൻസ് & പ്രൈവറ്റ് ഇക്വിറ്റിയിൽ സ്പെഷ്യലൈസേഷനുള്ള എംബിഎയും അമിതിനുണ്ട്.
വിവേക് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (1994), ഒരു കോസ്റ്റ് അക്കൗണ്ടന്റ് (1993), കൂടാതെ ബോംബെ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു ബി.കോം. (1991) ബിരുദധാരിയുമാണ്. പി.&ജി., സീമന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഐ.സി.ഐ.സി.ഐ. എന്നിവയിലെ തന്റെ സേവനകാലാവധിയുടെ വേളയില്‍ അദ്ദേഹത്തിന് കണ്‍സ്യൂമര്‍ ഗുഡ്സ്, ഐ.ടി. കണ്‍സള്‍ട്ടിംഗ്, പ്രോജക്ട് ഫിനാന്‍സ് എന്നിങ്ങനെയുള്ള വ്യത്യസ്ത സെക്ടറുകളിലായി 25 വര്‍ഷത്തിലേറെയുള്ള സമ്പന്നമായ പ്രവൃത്തിപരിചയമുണ്ട്.
മഹീന്ദ്ര ഫിനാന്‍സില്‍ ചേരുന്നതിനു മുമ്പ്, ഏകദേശം 20 വര്‍ഷത്തോളം അദ്ദേഹം ഒരു ലിസ്റ്റഡ് എഫ്.എം.സി.ജി. കമ്പനിയായ മാരികോ ലിമിറ്റഡിലായിരുന്നു. മാരികോയുടെ ഗ്രൂപ്പ് സി.എഫ്.ഒ. എന്ന നിലയിലുള്ള തന്റെ അവസാന റോളില്‍, ബിസിനസ്സ് ഫിനാന്‍സ് & കൊമേഴ്സ്യല്‍, ട്രഷറി ആന്റ് ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്, ഇന്റേണല്‍ ഓഡിറ്റ് ആന്റ് ഗവേര്‍ണന്‍സ്, റിസ്ക് & കംപ്ലയന്‍സ് (ജി.ആര്.സി.), അക്കൗണ്ടിംഗ് & പേറോള്‍, ടാക്സേഷന്‍ ആൻഡ് എം.&എ. എന്നിങ്ങനെയുള്ള വിവിധ ചുമതലകള്‍ക്ക് അദ്ദേഹം വിജയകരമായ നേതൃത്വം നല്കി.
വിവേക് ഫിക്കിയുടെ (FICCI) കോര്‍പ്പറേറ്റ് ഫിനാന്‍സ് കമ്മിറ്റിയിലെ ഒരു അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഫിക്കിയുടെ (FICCI) സി.എഫ്.ഒ. കോണ്‍ക്ലേവിന്റെ ഒരു അംഗമാണ്.
ശ്രീ.അനുജ് മെഹ്റ, ഭവന വായ്പകളുടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എം.ആര്.എച്.എഫ്.എല്‍.)ന്റെ മാനേജിംഗ് ഡയറക്ടറാണ്.ഫംഗ്ഷണല്‍ മേഖലകളില്‍ സമഗ്ര പരിചയസമ്പത്തും ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്ത് 16 വര്‍ഷത്തെ പരിചയസമ്പത്തുമുള്ള ശ്രീ.മെഹ്റ മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമൊത്തുള്ള തന്റെ യാത്ര ആരംഭിച്ചത് 2007ല്‍ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ. ഹോണേഴ്സ് (ഇക്കണോമിക്സ്) ബിരുദം നേടിയ ശ്രീ.മെഹ്ര, 1982ല്‍ അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് തന്റെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. അദ്ദേഹം ലാക്മെ ലിമിറ്റഡുമൊത്തുള്ള ഏകദേശം 7 വര്‍ഷത്തോളമുള്ള തന്റെ കരീയര് (സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗില്‍) ആരംഭിക്കുകയും അതിനുശേഷം അല്പകാലത്തേക്ക് ലാക്മെ ലിമിറ്റഡിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഡിവിഷനില്‍ അഖിലേന്ത്യാ സെയില്‍സ് മാനേജറായി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനുശേഷം ഐ.ടി.സി. ക്ലാസ്സിക് ഫിനാന്‍സ് ലിമിറ്റഡില്‍ ചേര്‍ന്നതോടെ അദ്ദേഹം ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലേക്ക് പ്രവേശിക്കുകയും, കമ്പനിയുമൊത്തുള്ള തന്റെ കാലാവധിയില്‍ റീജിയണല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ (വെസ്റ്റ്), അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം ട്വന്റിയത്ത് സെഞ്ച്വറി ഫിനാന്‍സ് കോര്‍പറേഷനില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും, സെഞ്ചൂറിയന്‍ ബാങ്ക് ലിമിറ്റഡില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നിരവധി തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുകയും ചെയ്തു. അതിനുശേഷം അദ്ദേഹം മഹീന്ദ്ര ഗെസ്കോ ഡെവലപേഴ്സ് ലിമിറ്റഡില്‍ ചേരുകയും അവിടെ അവരുടെ മാര്‍ക്കറ്റിംഗ് പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്തു.
ശ്രീ.അശുതോഷ് ബിഷ്ണോയിക്ക് ഇന്ത്യയില്‍ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ്സുകളില്‍ 36 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്.മ്യൂച്വല്‍ ഫണ്ട് ബിസിനസ്സില്‍ അദ്ദേഹം വഹിച്ച മുതിര്‍ന്ന പദവികളില്‍ ഡി.എസ്.പി.മെറില്‍ ലിഞ്ച് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡില്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, ജെ.എം. മ്യൂച്വല്‍ ഫണ്ടിന്റെ പ്രസിഡന്റ് &സി.ഇ.ഒ., യു.ടി.ഐ. മ്യൂച്വല്‍ ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, എല്‍&ടി മ്യൂച്വല്‍ ഫണ്ടിന്റെ ആക്ടിംഗ്-സി.ഇ.ഒ. എന്നിവ ഉള്‍പ്പെടുന്നു. ജെ. വാള്‍ട്ടര്‍ തോംസണ്‍ ഇന്ത്യയില്‍ ബ്രാന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ & ഹെഡ് ഓഫ് ബിസിനസ്സ് ഡവലപ്മെന്റ്, റീഡേഴ്സ് ഡൈജസ്റ്റ് മാഗസീന് ആന്റ് ബുക്ക്സിന്റെ ഇന്ത്യയിലെ പബ്ലിഷര്‍ എന്നീ നിലകളിലുള്ളതാണ് കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ ശ്രദ്ധേയമായ നേട്ടങ്ങൾ.
ശ്രീ.അശുതോഷ് ബിഷ്ണോയി എന്‍.ഐ.എസ്.എം.കമ്മിറ്റീ ഫോര്‍ എംപാനല്‍മെന്റ് ഓഫ് റിസോഴ്സ് പേഴ്സണ്‍സിന്റെയും എന്‍.ഐ.എസ്.എം.കമ്മിറ്റീ ഫോര്‍ കണ്ടിന്യൂവിംഗ് എഡ്യുക്കേഷന്റെയും ഒരു അംഗമാണ്. അദ്ദേഹം പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്മെന്റില്‍ എം.ബി.എ. ബിരുദത്തിനായും ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്കൂളില്‍ മഹീന്ദ്ര യൂണിവേഴ്സ് പ്രോഗ്രാമിനായും പഠനം നടത്തി. ശ്രീ.ബിഷ്ണോയി മുമ്പ് നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിന്റെ ഒരു സ്ഥിരം വിസിറ്റിംഗ് ഫാക്കല്‍റ്റിയായിരുന്നു.നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം ഗണ്യമായ പങ്ക് വഹിച്ചിരുന്നു.അദ്ദേഹം മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനായ എ.എം.എഫ്.ഐ.യുടെ ബോര്‍ഡിന്റെ ഒരു അംഗവും അതുപോലെ തന്നെ അതിന്റെ കമ്മിറ്റീ ഫോര്‍ ഇന്‍വെസ്റ്റര്‍ അവയര്നെസ്സിന്റെയും ഒരു അംഗവുമാണ്.
ശ്രീ. രജനീഷ് അഗര്‍വാള്‍ ലക്നൗ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു ശാസ്ത്ര ബിരുദധാരിയും, മുംബൈ സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്മെന്റ് സ്റ്റഡീസില്‍ ഒരു ബിരുദാനന്തര ബിരുദധാരിയുമാണ്. അദ്ദേഹം മഹീന്ദ്ര ബിസിനസ്സ് & കണ്‍സള്‍ട്ടിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റീയറിംഗ് കമ്മിറ്റീയിലെ ഒരു അംഗവും ഡയറക്ടറുമാണ്.
അദ്ദേഹത്തിന് റീട്ടെയില്‍ ക്രെഡിറ്റ് ഓട്ടോ വായ്പകള്‍, അസറ്റ് റിസ്ക് മാനേജ്മെന്റ്, റൂറല്‍ മാനേജ്മെന്റ്, ബിസിനസ്സ് ആന്റ് പ്രോഡക്ട് ഡെവലപ്മെന്റ്, ചാനല്‍ ആന്റ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് എന്നിവയിലും അതോടൊപ്പം പീപ്പിള്‍ മാനേജ്മെന്റിലും 21ല്‍ കൂടുതല്‍ വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.
അദ്ദേഹം പ്രശസ്ത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് - ബാംഗളൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് - കൊല്‍ക്കത്ത എന്നിവടങ്ങളില്‍ നിന്ന് ജനറല്‍ മാനേജ്മെന്റിലും, ബിസിനസ്സ് ലീഡര്‍ഷിപ്പിലും ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ശ്രീ.ബാലാജി, സ്ട്രാറ്റജി, മാര്‍ക്കറ്റിംഗ്, സെയില്‍സ് എന്നീ വ്യത്യസ്ത മേഖലകളില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഒരു മാനേജ്മെന്റ് പ്രൊഫഷണലാണ്.ശ്രീ ബാലാജി 2008 മുതല്‍ കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും, വെല്ലുവിളി ഉയര്‍ത്തിയ നിരവധി പ്രോജക്ടുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസില്‍ നിന്നുള്ള ഒരു ബാച്ചിലര്‍ ഓഫ് ടെക്നോളജി (ബി.ടെക്) ബിരുദധാരിയായ ശ്രീ. ബാലാജി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് കൊല്‍ക്കത്തയില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആന്റ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ തന്റെ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
ഇതിനു മുമ്പ്, ശ്രീ.ബാലാജി മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍ - കോര്‍പറേറ്റ് സ്ട്രാറ്റജി ആയിരുന്നു.അദ്ദേഹം നെസ്ലെയില്‍ ബ്രാന്‍ഡ് ഫ്രാഞ്ചൈസ് മാനേജറായും അഗ്രോ ടെക് ഫുഡ്സില്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിസിനസ്സുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പിൻറെ അഭിലഷണീയമായ സാങ്കേതിക പരിവർത്തന അജണ്ട മുന്നോട്ട് കൊണ്ടുപോകാനും, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിലൂടെ പുതിയ ബിസിനസ്സ് മാതൃകകൾ സൃഷ്ടിക്കുന്നതിനും, വൈവിധ്യമാർന്ന കമ്പനികളിൽ ഉടനീളം ഉപഭോക്തൃ അനുഭവങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനും മോഹിതിന് ഉത്തരവാദിത്വമുണ്ട്.
ഡിബിഎസ് ബാങ്കിൻറെ ടെക്നോളജി ഒപ്റ്റിമൈസേഷൻറെ തലവനും സിംഗപ്പൂരിന് പുറത്തുള്ള ബാങ്കിന്റെ ആദ്യത്തെ സാങ്കേതിക വികസന കേന്ദ്രമായ ഹൈദരാബാദിലെ ഏഷ്യാ ഹബിൻറെ തലവനുമായിരുന്ന മോഹിത് ഡിബിഎസ് ബാങ്കിൽ നിന്ന് 2020 ഒക്ടോബറിൽ മഹീന്ദ്ര ഗ്രൂപ്പിൽ ചേർന്നു. മറ്റ് ഗഹനമായ എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകൾക്കൊപ്പം മൊബൈൽ, ഡാറ്റ, എഐ, ക്ലൗഡ് എന്നിവയിലുടനീളമുള്ള സാങ്കേതികമായ നൂതനാശയങ്ങൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ബാങ്കിംഗ് ശേഷികൾ വികസിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.
ടെക്നോളജി ആൻറ് ഓപ്പറേഷൻ മേഖലയിൽ ഏകദേശം 30 വർഷത്തെയും, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖലയിൽ കഴിഞ്ഞ 17 വർഷത്തെയും പരിചയസമ്പത്ത് മോഹിതിനുണ്ട്.
ഡിബിഎസിൽ ചേരുന്നതിന് മുമ്പ്, ലോകമെമ്പാടുമുള്ള ബാങ്ക് ഓഫ് അമേരിക്കാസ് ആഗോള ബിസിനസ് സേവന കേന്ദ്രങ്ങളുടെ ചീഫ് ടെക്നോളജി ഓഫീസറായിരുന്നു അദ്ദേഹം. അതിനുമുമ്പ് എംഫാസിസിൻറെ സിഐഒ ആയിരുന്നു.
കോർണലിൽ നിന്നും ജോർജിയ ടെക്കിൽ നിന്നും അഡ്വാൻസ്ഡ് മാനേജ്മെൻറും പ്രൊഫഷണൽ ബിരുദങ്ങളും ഉള്ള ഇലക്ട്രോണിക്സ് എഞ്ചിനീയറാണ് മോഹിത്.
മഹീന്ദ്ര ഫിനാൻസിൻ്റെ ഇൻഷുറൻസ് ബ്രോക്കിംഗ് ഉപവിഭാഗമായ മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും പ്രിൻസിപ്പൽ ഓഫീസറുമാണ് വേദനാരായണൻ ശേഷാദ്രി. 2021 ഫെബ്രുവരിയിൽ മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡിൽ ചേരുന്നതിന് മുമ്പ്, ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റും സി.ഒ.ഒയുമായിരുന്നു വേദനാരായണൻ ശേഷാദ്രി
മൊത്തം 28 വർഷത്തെ പരിചയസമ്പത്തുള്ള വേദനാരായണൻ അതിൽ 18 വർഷം റീട്ടെയിൽ ബാങ്കിംഗ്, ലൈഫ്, നോൺ-ലൈഫ് ഇൻഷുറൻസ് എന്നിവയിൽ വിവിധ ചുമതലകൾ കൈകാര്യം ചെയ്യുന്ന ബിഎഫ്എസ്ഐ മേഖലയിലായിരുന്നു പ്രവർത്തിച്ചത്.
ഐഷർ മോട്ടോഴ്സ് ലിമിറ്റഡിൽ വാഹന വിൽപ്പനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003 ൽ ഐസിഐസിഐ ബാങ്കിൽ ചേരുന്നതിന് മുമ്പ് BILT-ൽ (ബല്ലാർപൂർ ഇൻഡസ്ട്രീസ് ലിമിറ്റഡ്) ബിസിനസ് ഡെവലപ്മെന്റ്, ഇന്റേണൽ കൺസൾട്ടിംഗ് ചുമതലകളിൽ ജോലി ചെയ്തു. റീട്ടെയിൽ ബാങ്കിൽ അദ്ദേഹം റീട്ടെയിൽ ബാധ്യതകൾ, ആസ്തികൾ എന്നിവയിലെ ചുമതലകളിൽ പ്രവർത്തിക്കുകയും, മോർട്ട്ഗേജ് ബിസിനസ്സിനായി ഉൽപ്പന്ന വികസനവും ക്രോസ്-സെല്ലും നയിക്കുകയും ചെയ്തു.
2007 ൽ അദ്ദേഹം ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിലേക്ക് മാറുകയും സ്ട്രാറ്റജിക് പ്ലാനിംഗ്, പാർട്ണർഷിപ്പ് അക്വിസിഷൻ തുടങ്ങിയ നിരവധി സീനിയർ ചുമതലകൾ വഹിക്കുകയും ടാറ്റ എഐഎ ലൈഫിന്റെ ഈസ്റ്റേൺ സോണിനെ നയിക്കുകയും ചെയ്തു. 2012 ൽ അദ്ദേഹം മുരുഗപ്പ ഗ്രൂപ്പിന്റെ നോൺ ലൈഫ് കമ്പനിയായ ചോള എംഎസ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസറായി ചേർന്നു. ചോള എംഎസിനൊപ്പമുള്ള 8 വർഷത്തെ കാലയളവിൽ അദ്ദേഹം ശക്തമായ റീട്ടെയിൽ ഫ്രാഞ്ചൈസി കെട്ടിപ്പടുക്കുകയും 2020 ൽ പ്രസിഡന്റും സിഒഒയും ആയി ചുമതലയേൽക്കുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസ് SBU സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി ചുമതലകൾ കൈകാര്യം ചെയ്യുകയും ചെയ്തു.
തൊഴിൽപരമായി എഞ്ചിനീയറായ വേദനാരായണൻ, ഗുഡ്ഗാവിലെ MDIയിൽ നിന്ന് PGDM ചെയ്യുകയും, കൂടാതെ INSEAD ഫ്രാൻസിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം (AMP) പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എച്ച്.ആർ. പ്രൊഫഷണലായി മാറിയ ഒരു എഞ്ചിനീയറായ അതുൽ, ബിസിനസ്സിലും എച്ച്,ആറിലുമായി 28 വർഷത്തിലേറെ വ്യാപിച്ച് കിടക്കുന്ന മികച്ച പരിചയസമ്പത്തുള്ള ഒരു ജനപ്രിയ നേതാവാണ്. വിശാലമായ ഈ പരിചയസമ്പത്ത് തന്ത്രപരമായ ആലോചനയുടെയും മികവുറ്റ നടപ്പിലാക്കലിലൂടെയുള്ള ഫലം പുറപ്പെടുവിക്കലിന്റെയും ഒരു നല്ല മിശ്രണമാണ്.
എച്ച്.ആറിലെ തന്റെ കഴിഞ്ഞ 19 വർഷങ്ങളിൽ, അദ്ദേഹം മഹീന്ദ്ര & മഹീന്ദ്ര (എം.&എം) യ്ക്കുള്ളിലെ വൈവിദ്ധ്യമാർന്ന ബിസിനസ്സുകൾക്കായി എച്ച്.ആർ. നടപടികൾക്കു നേതൃത്വം നല്കി. ഇതിൽ ഓട്ടോമൊബൈൽസ്, ട്രക്സ് & ബസസ്, ട്രാക്ടേഴ്സ്, ഡി.ജി. സെറ്റ്സ്, കൺസ്ട്രക്ഷൻ എക്വിപ്മെന്റ്സ്, അഗ്രി ബിസിനസ്സ് എന്നിവയ്ക്കുള്ള എച്ച്.ആർ. ഉൾപ്പെടുന്നു. തന്റെ ഔദ്യോഗിക യാത്രയിൽ അദ്ദേഹം സ്ട്രാറ്റജിക് & ട്രാൻസ്ഫർമേഷണൽ എച്ച്.ആർ. മാനേജ്മെന്റ്, ഓർഗനൈസേഷൻ ഡിസൈൻ, ചെയ്ഞ്ച് മാനേജ്മെന്റ്, ടാലൻറ് മാനേജ്മെന്റ്, ഒ.ഡി., കേപബിലിറ്റി ബിൽഡിംഗ്, എംപ്ലോയീ എൻഗേജ്മെന്റ്, എച്ച്.ആർ. ഷെയേഡ് സർവീസസ്, പി.എം.എസ്. എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്.
നിലവിൽ, അദ്ദേഹം മഹീന്ദ്ര & മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് - എച്ച്.ആർ. & അഡ്മിൻ ആണ്. രാജ്യത്തെമ്പാടുമായി അതിന് 20000ത്തിലേറെ ജീവനക്കാരാണുള്ളത്.
അദ്ദേഹം മഹീന്ദ്ര ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ സർവീസ് സെക്ടറിന്റെ സ്റ്റീയറിംഗ് കമ്മിറ്റിയിലെ ഒരംഗമാണ്. .
അദ്ദേഹം ഇന്റർനാഷണൽ കോച്ച് ഫെഡറേഷനിൽ നിന്നുള്ള ഒരു പ്രൊഫഷണൽ സർട്ടിഫൈഡ് കോച്ച് (പി.സി.സി.) ആണ്, ഒപ്പം എം.ബി.ടി.ഐ.യിൽ സർട്ടിഫിക്കേഷനുമുണ്ട്.
അദ്ദേഹം ആളുകളെ പരിശീലിപ്പിക്കാനും അവരെ വളരാൻ പ്രാപ്തമാക്കാനും ഇഷ്ടപ്പെടുന്നു.
Ruzbeh is the President – Group Human Resources & Communications since April 2020. He is also responsible for Corporate Social Responsibility and Corporate Services. He is a member of Mahindra’s Group Executive Board.
Ruzbeh joined the Mahindra Group in 2007, as Executive Vice President – Corporate Strategy, heading the Group's Strategy function. He became the Chief Brand Officer of the Group. During that time he spearheaded Mahindra's entry into racing and led the development of the Group's brand position and core purpose, 'Rise'. He then moved to head International Operations for the Automotive and Farm Equipment Sectors of M&M. Subsequentially he led Group Corporate Brand, PR and Communications, Ethics as well as Mahindra’s Racing team.
Ruzbeh joined the Mahindra Group in 2007, as Executive Vice President – Corporate Strategy, heading the Group's Strategy function. He became the Chief Brand Officer of the Group. During that time he spearheaded Mahindra's entry into racing and led the development of the Group's brand position and core purpose, 'Rise'. He then moved to head International Operations for the Automotive and Farm Equipment Sectors of M&M. Subsequentially he led Group Corporate Brand, PR and Communications, Ethics as well as Mahindra’s Racing team.
Post his Master's degree, Ruzbeh worked with Hindustan Lever and Unilever for close to 22 years, across geographies, in marketing, customer management and general management. This included stints as Marketing Manager – Home and Personal Care (with Unilever Central Asia), Regional Manager – Western India (with Hindustan Lever), Vice President – Customer Development (with Unilever’s Africa Regional Group), and Customer Development Director on the Board of Unilever Maghreb.
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
© മഹീന്ദ്ര ഫിനാൻസ്
രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് പരിണാമകോ
For illustration purpose only
Total Amount Payable
50000
This document has been prepared on the basis of publicly available information, internally developed data and other sources believed to be reliable. Mahindra & Mahindra Financial Services Ltd, ('MMFSL') does not warrant its completeness and accuracy. Whilst we are not soliciting any action based upon this information, all care has been taken to ensure that the facts are accurate and opinions given are fair and reasonable. This information is not intended as an offer or solicitation for the purchase or sale of any financial instrument receipt of this information should rely on their own investigations and take their own professional advice. Neither MMFSL nor any of its employees shall be liable for any direct, indirect, special, incidental, consequential, punitive or exemplary damages, including lost profits arising in any way from the information contained in this material.
MMFSL and its affiliates, officers, directors, and employees, including people involved in the preparation or issuance of this material, may vary from time to time, have long or short positions in, and buy or sell the securities thereof, of the company mentioned herein. MMFSL may at any time solicit or provide, credit, advisory or other services to the issuer of any security referred to herein. Accordingly, information may be available to MMFSL, which is not reflected in this material, and MMFSL may have acted upon or used the information prim to, or immediately following its publication.
Your form has been submitted successfully.
Our representative will get in touch with you shortly.