“മഹീന്ദ്ര ഫിനാന്‍സിന്‍റെ ഉല്പന്നങ്ങളിലും സേവങ്ങളിലും പൂര്‍ണ്ണ സംതൃപ്തിയാണുള്ളത്.ഉപയോഗിച്ച ഒരു വാഗണറിനു വേണ്ടി ഒരു വായ്പ എടുക്കുന്നതിനുള്ള ഓപ്ഷനുകള്‍ ഞാന്‍ നോക്കുകയായിരുന്നു.മഹീന്ദ്ര ഫിനാന്‍സിനെ കുറിച്ച് ഒരു പരിചയക്കാരനില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്.ധനകാര്യപരമായി കൂടുതല്‍ പ്രായോഗികതയുള്ള ഓപ്ഷന്‍ മഹീന്ദ്ര ഫിനാന്‍സാണെന്നു കണ്ടതിനാല്‍ ഞാന്‍ അതുമായി മുന്നോട്ടു പോയി.മഹീന്ദ്ര ഫിനാന്‍സ് പ്രദാനം ചെയ്യുന്ന ഉല്പന്നങ്ങളുടെയും സേവനത്തിന്‍റെയും ഗുണനിലവാരത്തില്‍ എനിക്ക് പൂര്‍ണ്ണ തൃപ്തിയാണുള്ളത്.എനിക്ക് കൂടുതല്‍ വായ്പാ ആവശ്യമായി വന്നാൽ, ഞാന്‍ തീര്‍ച്ചയായും മഹീന്ദ്ര ഫിനാന്‍സിനെ തന്നെ ആശ്രയിക്കും”.
“ഇതേവരെ 4 വാഹനങ്ങള്‍ക്കാണ് മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് വായ്പ എടുത്തത്.സേവനങ്ങള്‍ വളരെ നല്ലതാണ്.ഒരിടത്തും പോകേണ്ട കാര്യമില്ല, ഇ.എം.ഐ.കള്‍ കളക്ട് ചെയ്യുന്നതിനായി എക്സിക്യൂട്ടീവുകള്‍ ഞങ്ങളുടെ സ്ഥലത്തേക്ക് വരും.എന്‍.ഒ.സി കൃത്യസമയത്ത് തന്നെ ലഭിച്ചു.പലിശ നിരക്കും വളരെ നല്ലതാണ്.ഭാവിയിലും ഏത് വാഹന വായ്പയ്ക്കായും മഹീന്ദ്ര ഫിനാന്‍സിനു തന്നെയാണ് മുന്‍ഗണന”.
“കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ മഹീന്ദ്ര ഫിനാന്‍സുമായി സഹകരിക്കുന്നു.എന്‍റെ ഒരു ബന്ധുവാണ് മഹീന്ദ്ര ഫിനാന്‍സ് എനിക്ക് നിര്‍ദേശിച്ചത്.മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍, മഹീന്ദ്ര ഫിനാന്‍സിന്‍റെ പലിശ നിരക്ക് വളരെ കുറവാണ്.മഹീന്ദ്രാ ഫിനാന്‍സിന്‍റെ ജീവനക്കാരില്‍ എനിക്ക് വളരെ സന്തോഷമാണ്.ഒരിക്കല്‍ എന്‍റെ കുടുംബത്തില്‍ ഒരു അടിയന്തിരാവശ്യമുണ്ടാവുകയും ഒരു ഇ.എം.ഐ. അടയ്ക്കാന്‍ എനിക്ക് സാധിക്കാതെ വരികയും ചെയ്തു.ഞാനിക്കാര്യം അവരെ അറിയിച്ചു.സ്റ്റാഫ് ഒരു പ്രശ്നവും ഉന്നയിച്ചില്ല. ഒരു ഇ.എം.ഐ. അടയ്ക്കാന്‍ ഞാന്‍ വൈകുകയാണെങ്കിലും സൗഹാര്‍ദ്ദമുള്ള സ്റ്റാഫ് കളക്ഷനായി വീട്ടിലെത്തും”.
“ഞാന്‍ 2.5 വര്‍ഷം മുമ്പ് എന്‍റെ കാര്‍ വാങ്ങുന്നതിനായി മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് ഒരു വായ്പ എടുത്തു.വായ്പാ വിതരണ പ്രക്രിയ വളരെ വേഗത്തിലുള്ളതായിരുന്നു.വിതരണത്തിന് 3 ദിവസം മാത്രമേ എടുത്തുള്ളൂ.ശാഖയിലെ എന്‍റെ അനുഭവം സന്തോഷമുള്ളതായിരുന്നു, ഇ.എം.ഐ. പേയ്മെന്‍റിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നില്ല. അത് എന്‍റെ സമയവും ആയാസവും ലാഭിച്ചു.മഹീന്ദ്ര ഫിനാന്‍സുമൊത്തുള്ള എന്‍റെ മൊത്തത്തിലുള്ള അനുഭവത്തില്‍ ഞാന്‍ സന്തോഷവാനാണ്”.
“എന്റെ ബിസിനസ്സിനുള്ള ജെന്‍സെറ്റിനായി 2 - 3 വര്‍ഷം മുമ്പ് ഞാന്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് ഒരു വായ്പ എടുത്തിരുന്നു.ഇത് ഞാന്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് എടുത്ത മൂന്നാമത്തെ വായ്പയാണ്.വായ്പയുടെ പ്രോസസ്സിംഗ് എത്ര എളുപ്പമാണ് എന്നുള്ളതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.വിതരണവും വളരെ വേഗത്തിലുള്ളതായിരുന്നു.എനിക്ക് വളരെ സൗകര്യപ്രദമായ, മതിപ്പുളവാക്കുന്ന ശാഖാ നെറ്റ്വര്‍ക്കും ഞങ്ങള്‍ക്കുണ്ട്.ബീഹാറില്‍ നിന്നാണ് ഞാന്‍ വായ്പ എടുത്തത്, ഇപ്പോള്‍ ഞാന്‍ എനിക്ക് സൗകര്യപ്രദമായ ഡല്‍ഹി ശാഖയിലാണ് ഇ.എം.ഐ.കള്‍ അടയ്ക്കുന്നത്”.
സുരേഷ് തമിഴ്‌നാട് - "ഞാൻ സുരേഷ്. ഞാൻ ഒരു കർഷക കുടുംബാംഗമാണ്. സ്വന്തമായി ഒരു ട്രാവൽ ബിസിനസ്സ് ആരംഭിക്കാൻ ആലോചിക്കുന്ന സമയത്ത് ഞാൻ നിസ്സഹായനായിരുന്നു. മഹീന്ദ്ര ടൂറിസ്റ്റർ വാങ്ങുന്നതിന് ആവശ്യമായ വായ്പ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഫിനാൻസ് എന്നെ സഹായിച്ചു. ട്രാവൽ ബിസിനസ്സ് ആരംഭിക്കുമ്പോൾ തന്നെ എന്റെ കുടുംബത്തിന്റെ കാർഷിക ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്റെ തവണകൾ വേഗത്തിൽ അടച്ചതിനാൽ മഹീന്ദ്ര ഫിനാൻസ് ട്രാക്ടർ വാങ്ങാൻ എനിക്ക് മറ്റൊരു വായ്പ വാഗ്ദാനം ചെയ്തു. ഏത് വായ്പാ ആവശ്യത്തിനും എന്റെ ബന്ധുക്കൾക്കും ബന്ധുക്കൾക്കും ഞാൻ മഹീന്ദ്ര ഫിനാൻസ് ശുപാർശ ചെയ്തിട്ടുണ്ട്. മഹീന്ദ്ര ഫിനാൻസിന്റെ പിന്തുണയോടെ, എന്റെ ട്രാവൽ, കാർഷിക ബിസിനസുകൾ ഏറെ മെച്ചപ്പെട്ടു.
"ഞാൻ വഡോദരയിലാണ് താമസിക്കുന്നത്. ഞാൻ ഒരു കമ്പനിയിൽ മെയിൻറനൻസ് മാനേജരായി ജോലി ചെയ്യുന്നു. 2017 ൽ ഞാൻ മഹീന്ദ്ര ഫിനാൻസിൽ നിന്ന് ഒരു വായ്പയെടുത്തിരുന്നു. ആ വായ്പ വളരെ വേഗത്തിലും എളുപ്പത്തിലും ലഭിച്ചു. വായ്പാ കാലയളവിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, ജിവനക്കാർ എളുപ്പവും വേഗത്തിലുള്ളതുമായ പരിഹാരം നൽകും.”
“മഹീന്ദ്ര ഫിനാന്‍സുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 10 - 12 വര്‍ഷമാകുന്നു.എന്‍റെ അനുഭവം വളരെ നല്ലതായിരുന്നു.എന്‍റെ കാലാവധിയില്‍ ഒരിക്കല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് 2 മാസത്തെ ഇ.എം.ഐ. അടയ്ക്കാന്‍ സാധിച്ചില്ല. മഹീന്ദ്ര ഫിനാന്‍സ് വളരെ അക്കോമഡേറ്റീവായിരുന്നു.ഇപ്പോള്‍ എന്‍റെ വാഹനത്തിനുള്ള റീഫിനാന്‍സ് ലഭിക്കുന്നതിന് ഞാന്‍ ആസൂത്രണം ചെയ്യുകയാണ്.അത് മഹീന്ദ്ര ഫിനാന്‍സില്‍ നിന്നു തന്നെ ലഭിക്കുന്നതിനാണ് ഞാന്‍ പദ്ധതിയിടുന്നത്”.
"“എന്റെ പിതാവിന് ഒരു ശുദ്ധീകരിച്ച പാല്‍ ബിസിനസ്സ് സ്വന്തമായി ഉണ്ടായിരുന്നു. ഞാന്‍ അത് വിപുലീകരിക്കാനും ഐസ്ക്രീം, കുല്‍ഫി നിര്‍മ്മാണത്തിലേക്ക് തിരിയാനും തീരുമാനിച്ചു. എന്നിരുന്നാലും, അതിനായി മുടക്കാനുള്ള പണം കൈയ്യിലില്ലായിരുന്നു. ഞാന്‍ പല ബാങ്കുകളിലും അപേക്ഷ നൽകുകയും 3-4 മാസമായി എന്‍റെ അപേക്ഷ തീര്‍പ്പാകാതെ കിടക്കുകയും ചെയ്തു.
അതിനുശേഷം ഞാന്‍ മഹീന്ദ്ര ഫിനാന്‍സിനെ സമീപിച്ചു. അവര്‍ എന്‍റെ ഫാക്ടറി സന്ദര്‍ശിക്കുകയും പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ എന്‍റെ വായ്പ അനുവദിക്കുകയും ചെയ്തു! ഇന്ന് എന്‍റെ പല ഉല്പന്നങ്ങളും ഇന്ത്യയിലെ വലിയ ബ്രാന്‍ഡുകളുമായി കിടപിടിയ്ക്കുകയും ചെയ്യുന്നു.”
“ഞാന്‍ ഒരു മെഷീന്‍, ഒരു ഓപ്പറേറ്റര്‍, അഞ്ച് എണ്ണത്തിന്‍റെ മാത്രം ക്രാങ്ക്ഷാഫ്റ്റ് മെഷീന്‍ ശേഷിയോടെയുമാണ് തുടങ്ങിയത്. അതിനു ശേഷം, ഞങ്ങള്‍ക്ക് മെഷീനുകളുടെ ഒരു ഓട്ടോമേറ്റഡ് നിര സ്ഥാപിക്കേണ്ടത് ആവശ്യമായതിനാല്‍ ഞങ്ങള്‍ ഒരു മുന്‍നിര കാര്‍ നിര്‍മ്മാതാവുമായി കരാറില്‍ പ്രവേശിച്ചു. ഇതിനായി, എനിക്ക് സുശക്തമായ ഒരു ധനകാര്യ പരിഹാരം ആവശ്യമായിരുന്നു. അപ്പോഴാണ് ഞാന്‍ മഹീന്ദ്ര ഫിനാന്‍സിനെ സമീപിച്ചത്. അവര്‍ എന്‍റെ ബിസിനസ്സിന്‍റെ ശരിയായ നിരീക്ഷണം നടത്തുകയും എന്‍റെ ആവശ്യത്തിന് ഉതകുന്ന ഒരു തന്ത്രം രൂപപ്പെടുത്തുകയും ചെയ്തു. എനിക്ക് വായ്പ ലഭിച്ചതിനാല്‍ ഇന്ന് എന്‍റെ കമ്പനിയുടെ ഉല്പാദന ശേഷി നാല് മടങ്ങ് വര്‍ദ്ധിക്കുകയും, വിപണിയില്‍ എനിക്ക് മുന്‍തൂക്കം നൽകുന്നതായ ഏറ്റവും പുതിയ സാങ്കേതികവിദ്യ അതില്‍ സജ്ജമാക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.”
“ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി ഡെയിറി ബിസിനസ്സിലാണ്. ഞാന്‍ ഓരോ മാസവും 30,000 രൂപ സമ്പാദിക്കുന്നുണ്ട്. നിലവില്‍ എനിക്ക് എന്‍റെ ബിസിനസ്സിനായി രണ്ട് മഹീന്ദ്ര പിക്കപ്പുകള്‍ക്കുള്ള ഒരു വായ്പയുണ്ട്. മഹീന്ദ്രയുമൊത്തുള്ള എന്‍റെ ഇതേവരെയുള്ള അനുഭവം വളരെ നല്ലതാണ്. എക്സിക്യൂട്ടീവുമാര്‍ സദാ സഹായസന്നദ്ധരായിരുന്നു. എനിക്ക് വായ്പകള്‍ക്കായി ഒരിക്കലും വളരെ നേരം കാത്തുനി ൽക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, എന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച്, എന്‍റെ വായ്പാ കാലാവധി അവര്‍ ആറ് വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയും പെനാല്‍റ്റി ചാര്‍ജുകള്‍ കുറയ്ക്കുകയും ചെയ്തു.
എനിക്ക് വായ്പ ലഭിക്കുന്നതിനു മുമ്പ്, ഞാന്‍ ബൈക്കിലാണ് പാല്‍ വിതരണം നടത്തിവന്നിരുന്നത്. പിന്നീട് എന്‍റെ ഗ്രാമത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത് കൂടുതല്‍ പ്രയാസകരമായിത്തീര്‍ന്നു. അപ്പോള്‍ ഞാന്‍ ഒരു മഹീന്ദ്ര പിക്കപ്പ് വാങ്ങാന്‍ തീരുമാനിക്കുകയും വായ്പയ്ക്കായി മഹീന്ദ്ര ഫിനാന്‍സിനെ സമീപിക്കുകയും ചെയ്തു. അവര്‍ക്ക് ഉടനടി തന്നെ എന്‍റെ ആവശ്യകത മനസ്സിലാവുകയും വേഗത്തില്‍ വായ്പ വിതരണം ചെയ്തു കിട്ടുന്നതിന് എന്നെ സഹായിക്കുകയും ചെയ്തു. പിക്കപ്പ് വന്നതിനു ശേഷം, എന്‍റെ ബിസിനസ്സ് അഞ്ച് മടങ്ങ് വളരുകയും അന്നുമുതല്‍ ഗണ്യമായ വേഗത്തില്‍ വള്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍, ഞാനിപ്പോള്‍ നന്നായി സമ്പാദിക്കുന്നുണ്ട്. ഞാന്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുകയും ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ ആളുകള്‍ എന്നോട് വായ്പകളെ കുറിച്ച് ഒരു നിര്‍ദേശം ചോദിക്കുകയാണെങ്കില്‍, ഞാന്‍ എപ്പോഴും ഒരു പേര് തന്നെയായിരിക്കും ശുപാര്‍ശ ചെയ്യുന്നത് - മഹീന്ദ്ര ഫിനാന്‍സ്.”
“ഞാന്‍ എട്ടു വര്‍ഷം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. 2004ല്‍ ഞാന്‍ എന്‍റെ ജോലി വിടുകയും ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് സബ്കോണ്‍ട്രാക്ടിംഗ് ആരംഭിക്കുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ അത് വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. അതിനാല്‍ ഞാന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍റെയും വിപണനത്തിന്‍റെയും ഉദ്ദേശ്യങ്ങള്‍ക്കായി ഒരു വാഹനം വാങ്ങുന്നതിനു വേണ്ടി മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും ഒരു വാണിജ്യ വാഹന വായ്പ എടുത്തു. അങ്ങനെ എനിക്ക് കൂടുതല്‍ കക്ഷികളെ സന്ദര്‍ശിക്കാനും മെച്ചപ്പെട്ട സേവനം നൽകാൽകാനും സാധിച്ചതിനാല്‍ പെട്ടെന്ന്, എന്‍റെ പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനം വളരാന്‍ തുടങ്ങി.
2009ല്‍ ഞാന്‍ എന്‍റെ സ്വന്തം സ്ഥാപനം തുടങ്ങി. എനിക്ക് മറ്റൊരു വാഹനം വാങ്ങേണ്ടത് ആവശ്യമായി വന്നു. ഞങ്ങളുടെ നല്ല ബന്ധം പരിഗണിച്ച്, മറ്റൊരു വാണിജ്യ വാഹന വായ്പയ്ക്കായി മഹീന്ദ്ര ഫിനാന്‍സിനെ തന്നെ ആശ്രയിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞാന്‍ കേവലം ഒരു സാധാരണ ജീവനക്കാരനായിരുന്നു. ഇന്ന്, എന്‍റെ കമ്പനിയായ, പ്രണതി എഞ്ചിനീയറിംഗ് സര്‍വീസസ്, പ്രചോദിതരായ 200ലേറെ വ്യക്തികളുടെ ഒരു കുടുംബമാണ്. ഇപ്പോള്‍ ഞാന്‍ നിര്‍മ്മാണ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഒരു സബ്കോണ്‍ട്രാക്ടറില്‍ നിന്നും ഒരു കോണ്‍ട്രാക്ടറായി വളരുന്നതിനും ഉദ്ദേശിക്കുന്നു. എന്‍റെ ശേഷികളില്‍ വിശ്വാസമര്‍പ്പിക്കുകയും എന്‍റെ യാത്രയിലുടനീളം എന്നെ സഹായിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്കും മഹീന്ദ്ര ഫിനാന്‍സ് പോലെയുള്ള സ്ഥാപനങ്ങള്‍ക്കും എന്‍റെ നന്ദി.”
“ഞാന്‍ ആറ് വര്‍ഷം മുംബൈയില്‍ ഒരു ടാക്സി ഡ്രൈവറായിരുന്നു. എന്നാല്‍ പണത്തിന് വളരെയധികം ആവശ്യം വന്നപ്പോള്‍ എനിക്ക് എന്‍റെ മാതൃരാജ്യം വിട്ട് ജീവിത മാര്‍ഗ്ഗം തേടി സൗദി അറേബ്യയിലേക്ക് പോകേണ്ടിവന്നു. ഞാന്‍ അവിടെ ഒരു സ്വകാര്യ കാര്‍ ഡ്രൈവറായി ജോലി ചെയ്യുകയും സാമാന്യം നല്ല വരുമാനം സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം, പണം എന്‍റെ സ്വന്തം മാതൃരാജ്യത്ത് ജോലി ചെയ്യുന്നതിന്‍റെ ആനന്ദത്തിനു പകരമാവില്ലായിരുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്‍റെ ഒരു ലക്ഷം രൂപ സമ്പാദ്യവുമായി ഞാന്‍ ആക്രി സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബിസിനസ്സ് ഹൈദരാബാദില്‍ ആരംഭിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ അത്ര ഭംഗിയായി നീങ്ങാതാവുകയും, ബിസിനസ്സില്‍ എന്‍റെ എല്ലാ പണവും നഷ്ടമാവുകയും ചെയ്തു. എന്‍റെ ആത്മവിശ്വാസവും വളരെയധികം നഷ്ടമായി. ഞാന്‍ മുമ്പ് ആയിരുന്നിടത്തു തന്നെ തിരിച്ചെത്തി - ഒരു സാധാരണ ടാക്സി ഡ്രൈവര്‍. എന്നാല്‍ എന്‍റെ ഹൃദയത്തില്‍ എവിടെയോ, ഞാന്‍ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു - പരിശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും പരാജയപ്പെടാനാവില്ല.
ഒരു ടാക്സി ഡ്രൈവറായി എനിക്ക് ലഭിച്ചിരുന്ന തുകയില്‍ നിന്നും 30,000 രൂപ മിച്ചം വയ്ക്കാന്‍ എനിക്കു സാധിച്ചു. അതുപയോഗിച്ച്, മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും ഒരു ത്രിചക്ര വാഹന വായ്പ എടുത്ത് ഞാന്‍ ഒരു ആല്‍ഫാ ലോഡ് വാങ്ങി. അവരുടെ സഹായത്താല്‍ ഞാന്‍ ഇന്ന് ഒരു വാഹനത്തിന്‍റെ അഭിമാനമുള്ള ഒരു ഉടമയാണ്. അതു മുതല്‍, എന്‍റെ സമ്പാദ്യം ഗണ്യമായി വര്‍ദ്ധിക്കുകയും അതോടൊപ്പം തന്നെ സമൂഹത്തിലെ എന്‍റെ മാന്യത ഉയരുകയും ചെയ്തു. ഇന്ന്, എനിക്ക് എന്നെ കുറിച്ച് വളരെയധികം അഭിമാനം തോന്നുന്നു. ഇപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ വായ്പയുടെ തിരിച്ചടവ് കഴിഞ്ഞാലുടന്‍ രണ്ടാമത്തെ വാഹനം വാങ്ങുന്നതിനായി കാത്തിരിക്കുകയാണ്.
എന്‍റെ രാജ്യത്ത് ഉദിച്ചുയരാന്‍ സഹായിച്ചതിന് മഹീന്ദ്ര ഫിനാന്‍സിനോട് എനിക്ക് നന്ദിയുണ്ട്.”
“എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരു ഗാരേജിൽ ജോലി ചെയ്യാന്‍ ആരംഭിക്കുകയും അവിടെ തന്നെ തുടര്‍ന്ന് ഒരു മെക്കാനിക്കായി വളരുകയും ചെയ്തു. പിന്നീട് ഒരു ദിവസം, ഒരു ബജാജ് 3-വീലര്‍ അറ്റകുറ്റപ്പണിയ്ക്കായി അവിടെ എത്തി. ഞാന്‍ അതു വാങ്ങാന്‍ തീരുമാനിച്ചു. അതിനാല്‍ ഞാന്‍ എന്‍റെ ബന്ധുക്കളില്‍ നിന്നും എനിക്ക് ഇതിനോടകമുള്ള എന്‍റെ സമ്പാദ്യത്തില്‍ നിന്നും പണം സ്വരൂപിച്ചു. ഞാന്‍ ആ വാഹനം ആറേഴ് വര്‍ഷം ഉപയോഗിച്ചു, എന്നാല്‍ അത് പഴയതായതിനാല്‍, അതിന്‍റെ പരിപാലനത്തിനായി എനിക്ക് ഒരുപാട് പണം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഞാന്‍ അത് തിരികെ വില്ക്കുകയും കുറച്ചു നാള്‍ ഒരു ഡ്രൈവറായി ജോലി നോക്കുകയും ചെയ്തു.
മഹീന്ദ്ര ഫിനാന്‍സ് 100% ഫിനാന്‍സ് ഓപ്ഷനുമായി മുന്നോട്ടു വന്നപ്പോള്‍, എനിക്ക് അവിടെയുള്ള സാദ്ധ്യത കാണാന്‍ സാധിച്ചു. വെറും 13,000 രൂപ ഡൗണ്‍ പേയ്മെന്‍റുള്ള ത്രിചക്ര വാഹന വായ്പ ഉപയോഗിച്ച്, ഞാന്‍ ഒരു പുതിയ ആല്‍ഫ വാങ്ങി. ഇന്ന്, മഹീന്ദ്ര ഫിനാന്‍സിന്‍റെ പിന്തുണയത്തോടെ, എന്‍റെ കഠിന പ്രയത്നത്തിന് ഫലം കാണുകയും, എന്‍റെ ഇ.എം.ഐ. ആയ 6500 രൂപ അടച്ചുതീര്‍ക്കാന്‍ മതിയായ തുക സമ്പാദിക്കാന്‍ എനിക്ക് സാധിക്കുകയും ചെയ്യുന്നു.
എനിക്ക് എന്‍റെ ബിസിനസ്സ് വിപുലപ്പെടുത്താന്‍ ആഗ്രഹമുണ്ട് എങ്കിലും മതിയായ ഡ്രൈവര്‍മാരെ കിട്ടുന്നത് എളുപ്പമല്ല എന്ന പ്രശ്നമുണ്ട്. മഹീന്ദ്ര ഫിനാന്‍സ് അവരെയെല്ലാം വിജയികളായ ബിസിനസ്സുകാരാക്കി മാറ്റി!”
"“മറ്റു ബന്ധുക്കള്‍ക്ക് കാറുണ്ടെന്നും നമുക്ക് കാറില്ലെന്നും എന്‍റെ ഭാര്യയും മക്കളും എപ്പോഴും പരാതിപ്പെടുമായിരുന്നു. എന്നിരുന്നാലും, പരിമിതമായ വരുമാനമുള്ള ഒരു സാധാരണ പെട്രോള്‍ അറ്റന്‍ഡന്‍റായ എന്നെ സംബന്ധിച്ചിടത്തോളം ഒരു കാര്‍ വാങ്ങുന്നത് അസാദ്ധ്യമായ കാര്യമാണ് എന്ന് എനിക്ക് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍ അവരുടെ കണ്ണുകളിലെ നിരാശ കാണാന്‍ എനിക്ക് നിവൃത്തിയില്ലായിരുന്നു.
അതുകൊണ്ട്, മാരുതിയില്‍ കാറുകളെ കുറിച്ചും, ഒരു കാര്‍ വായ്പാ പദ്ധതിയെ കുറിച്ച് എനിക്ക് മാര്‍ഗ്ഗനിര്‍ദേശം നൽകാൽകാനാവുമോ എന്നും ഞാന്‍ അവരോടു ചോദിച്ചു. എന്നാല്‍ എന്‍റെ വരുമാനവും ലഭ്യമായ രേഖകളും എനിക്ക് ഒരു വായ്പ നേടിത്തരുന്നതിന് പര്യാപ്തമാണോ എന്നു ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഡീലര്‍ എനിക്ക് മഹീന്ദ്ര ഫിനാന്‍സ് പരിചയപ്പെടുത്തിത്തന്നു. എം.എം.എഫ്.എസ്.എല്‍. എനിക്ക് ഒരു വായ്പ നേടിത്തന്നു എന്നു മാത്രമല്ല, ക്യാഷായി പണമടയ്ക്കുന്നതിനുള്ള ഓപ്ഷനോടു കൂടി അഞ്ചു വര്‍ഷത്തെ ദീര്‍ഘമായ ഒരു കാലാവധിയും എനിക്ക് അനുവദിച്ചു തന്നു.
വായ്പ എടുക്കാന്‍ ഞാന്‍ തീരുമാനിക്കുകയും ഒരു മാരുതി 800 വാങ്ങുകയും ചെയ്തു. അതു മുതല്‍, ഞാന്‍ ഞങ്ങളുടെ കാര്‍ എടുത്ത് ഒഴിവുദിവസങ്ങള്‍ ചെലവഴിക്കാനും, വിവാഹങ്ങള്‍, ദീപാവലി ആഘോഷങ്ങള്‍ മുതലായവ പോലെയുള്ള സാമൂഹ്യ വേളകള്‍ക്കായും എന്‍റെ കുടുംബത്തോടൊപ്പം പുറത്തുപോകാറുണ്ട്.
ഇന്ന്, എന്‍റെ കുടുംബം സന്തോഷമായിരിക്കുന്നതിനാല്‍ ഞാനും വളരെ സന്തോഷത്തിലാണ്. ഇപ്പോള്‍, ഒരു കാര്‍ ഉണ്ടായിരിക്കുന്നതിന്‍റെ ആനന്ദം ഞങ്ങള്‍ ആസ്വദിക്കുകയാണ്. എന്‍റെ കുടുംബത്തിന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിന് സഹായിച്ച മഹീന്ദ്ര ഫിനാന്‍സിന് എല്ലാ നന്ദിയും അറിയിക്കുന്നു!”
“ഞാന്‍ ഒരു ഇഷ്ടിക നിര്‍മ്മാണ പ്ലാന്‍റില്‍ ജോലി ചെയ്യുന്ന ഒരു സാധാരണ തൊഴിലാളി ആയിരുന്നു. പക്ഷേ എനിക്ക് എപ്പോഴും ആഗ്രഹമായിരുന്നത് ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതായ എന്‍റെ സ്വന്തം ബിസിനസ്സ് തുടങ്ങുക എന്നുള്ളതായിരുന്നു. എന്നിരുന്നാലും, ഒരു ട്രാക്ടര്‍ വാങ്ങുന്നതിനുള്ള വായ്പ കരസ്ഥമാക്കുക എന്നുള്ളതായിരുന്നു പ്രധാന തടസ്സം..
ഞാന്‍ വിവിധ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചു എങ്കിലും തങ്ങള്‍ ഒരു ഉൽപൽപന്നമായി റീഫിനാന്‍സ് പ്രദാനം ചെയ്യുന്നില്ല എന്നാണ് അവര്‍ എന്നെ അറിയിച്ചത്. അവിടെ മഹീന്ദ്ര ഫിനാന്‍സ് കടന്നുവരികയും ഒരു അല്ലലുകൾ ഒന്നും കൂടാതെ എനിക്ക് ഒരു ട്രാക്ടര്‍ വായ്പ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ന് ഞാന്‍ തന്നെയാണ് എന്‍റെ ബോസ്സ്. ഞാന്‍ മാന്യമായ വരുമാനം സമ്പാദിക്കുകയും ചെയ്യുന്നു. സത്യസന്ധമായി പറഞ്ഞാല്‍, മഹീന്ദ്ര ഫിനാന്‍സ് എന്‍റെ ജീവിതം പൂര്‍ണ്ണമായി മാറ്റിമറിച്ചു. ചുരുക്കത്തില്‍, മഹീന്ദ്ര ഫിനാന്‍സ് എന്നെ ഒരു തൊഴിലാളിയില്‍ നിന്നും മുതലാളിയാക്കി മാറ്റി.”
“എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം, സ്വന്തമായി ഒരു വീട് വാങ്ങണം എന്നുള്ള ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്‍റെ സാഹചര്യത്തില്‍, എനിക്ക് ഒരു വായ്പ നൽകുൽകുന്നതിനുള്ള വിശ്വാസം ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ സമയത്ത്, എനിക്ക് ഒരു ചെറിയ ഫാബ്രിക്കേഷന്‍ വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു, അതില്‍ നിന്നുള്ള എന്‍റെ വാര്‍ഷിക വരുമാനം വെറും 1.5 ലക്ഷം രൂപയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് എന്നെ മഹീന്ദ്ര ഫിനാന്‍സിന് പരിചയപ്പെടുത്തിയത്. വേരിഫിക്കേഷനു ശേഷം, എനിക്ക് ഉടനടി തന്നെ 4 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. മൊത്തം പ്രക്രിയയും വളരെ വേഗതയിലും അല്ലലില്ലാത്ത ഒരു രീതിയിലും പൂര്‍ത്തിയായി.
മഹീന്ദ്ര ഫിനാന്‍സിനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. അവര്‍ കാരണമാണ് ഇന്നു ഞാന്‍ ഒരു വീടിന്‍റെ അഭിമാനമുള്ള ഒരു ഉടമയായി മാറിയിരിക്കുന്നത്. ഈ വീട് എനിക്ക് ശരിക്കുമൊരു ഭാഗ്യമാണ്. എന്‍റെ ബിസിനസ്സ് നല്ല രീതിയില്‍ നടക്കുന്നു. എന്‍റെ വരുമാനം ഉയര്‍ന്നതിനാല്‍ എനിക്ക് പിരിമുറുക്കം കൂടാതെ വായ്പ തിരിച്ചടയ്ക്കാനും സാധിക്കുന്നു. മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് തക്കസമയത്ത് സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും തന്നെ സാധിക്കില്ലായിരുന്നു.”
“ഞാന്‍ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ എനിക്ക് നല്ല ഒരു സ്ഥലം സ്വന്തമായുള്ളതില്‍ ഒരു നല്ല കൊച്ചു വീട് പണിയുന്നതിനെ കുറിച്ച് എപ്പോഴും സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്‍റെ കൈവശം പണമില്ലായിരുന്നു. അതിനാല്‍ ഞാന്‍ എം.ആര്‍. എച്ച്.എഫ്.എല്‍.നെ സമീപിക്കുകയും അവര്‍ ഉടനടി തന്നെ വായ്പ അനുവദിച്ച് എന്‍റെ വീടു പണിയാന്‍ എന്നെ സഹായിക്കുകയും ചെയ്തു. പുതിയ വീട് എന്‍റെ കുടുംബത്തിന് വളരെയധികം ആഹ്ലാദം നൽകി. എന്‍റെ ഭാര്യയ്ക്കും മക്കള്‍ക്കും എന്നില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്.”
“എന്റെ ഭര്‍ത്താവ് മഹീന്ദ്ര ഫിനാന്‍സിലൂടെ ഒരു മാരുതി ആള്‍ട്ടോ വാങ്ങി. ആ സമയത്ത്, എന്‍റെ ഭര്‍ത്താവിന് ദൗര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, വായ്പയുടെ കാര്യം നോക്കിക്കൊള്ളാം എന്ന് ഉറപ്പുനൽകുൽകുന്നതായ മഹീന്ദ്ര ലോണ്‍ സുരക്ഷാ എന്ന ഉൽപൽപന്നത്തെ കുറിച്ച് അവിടുത്തെ ജീവനക്കാര്‍ ഞങ്ങളെ അറിയിച്ചിരുന്നു.
കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരു അംഗം എന്നുള്ള നിലയില്‍, ഈ കവര്‍ നമ്മള്‍ ഓപ്റ്റ് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു വര്‍ഷം കഴിഞ്ഞ്, അപ്രതീക്ഷിതമായി എന്‍റെ ഭര്‍ത്താവ് മരിച്ചു. ഞങ്ങളെല്ലാവരും കടുത്ത ഞെട്ടലിലായി. മൂന്ന് മക്കളുടെ കാര്യം നോക്കേണ്ടതുള്ളതിനാല്‍, എനിക്ക് വായ്പ തിരിച്ചടയ്ക്കാന്‍ പറ്റുമായിരുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവുമില്ലായിരുന്നു. ഭാഗ്യവശാല്‍, മഹീന്ദ്ര ഫിനാന്‍സ് ഞങ്ങളുടെ സഹായത്തിനെത്തുകയും മഹീന്ദ്ര ലോണ്‍ സുരക്ഷാ ക്ലെയിം സെറ്റില്‍ ചെയ്യാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്തു. അവര്‍ എല്ലാക്കാര്യങ്ങളും ഏറ്റെടുക്കുകയും വായ്പ പൂര്‍ണ്ണമായും എഴുതിത്തള്ളുകയും ചെയ്തു. അവരുടെ എല്ലാ പിന്തുണയ്ക്കും മഹീന്ദ്ര ഫിനാന്‍സിനോട് എനിക്ക് ശരിക്കും നന്ദിയുണ്ട്.”
“എനിക്ക് എന്‍റെ വീട് പുതുക്കിപ്പണിയാന്‍ ഉള്ളതിനാല്‍ ഞാന്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും ഒരു വ്യക്തിഗത വായ്പ എടുത്തു. എനിക്ക് വാഗ്ദാനം ചെയ്ത പലിശ നിരക്ക് വളരെ കുറവായിരുന്നു. അതിനാല്‍ ഞാനതെടുക്കുകയും, വായ്പാ പ്രക്രിയ സുഗമവും വേഗത്തിലുള്ളതുമാണെന്ന് അനുഭവിച്ചറിയുകയും ചെയ്തു. വീട് പുതുക്കിപ്പണിയലിന്‍റെ മുഴുവന്‍ പ്രക്രിയയും അല്ലലില്ലാത്തതായിരുന്നു. ഞാന്‍ മഹീന്ദ്ര ഫിനാന്‍സിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.”
“ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി മഹീന്ദ്ര ഫിനാന്‍സിന്‍റെ ഒരു ഉപഭോക്താവാണ്. അവരുടെ സേവനത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ ആദ്യം അവരെ സമീപിക്കുന്നത്, ഞാന്‍ നെല്ല് കൃഷി ചെയ്യുന്ന രണ്ട് ഏക്കര്‍ ഭൂമിയ്ക്കായി ഒരു മഹീന്ദ്ര ട്രാക്ടര്‍ വാങ്ങുന്നതിനു വേണ്ടിയാണ്. പ്രാദേശിക ഡീലര്‍ എന്‍റെ വായ്പാ അപേക്ഷ മഹീന്ദ്ര ഫിനാന്‍സിനു കൈമാറി.
ഉടനടിതന്നെ, അവരുടെ പ്രതിനിധി പരിശോധനയ്ക്കായി എന്നെ സന്ദര്‍ശിക്കുകയും, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വായ്പ വളരെ സത്വരമായി അനുവദിക്കുകയും ചെയ്തു. പിന്നീട് നാല് പുതിയ ട്രാക്ടര്‍ വായ്പകള്‍ എടുക്കേണ്ടി വന്നപ്പോള്‍, മഹീന്ദ്ര ഫിനാന്‍സ് അല്ലാതെ മറ്റാരെയും കുറിച്ച് എനിക്ക് ചിന്തിക്കാനാവുമായിരുന്നില്ല. അവരുമായുള്ള എന്‍റെ അനുഭവം ഇത്രയും പോസിറ്റീവ് ആയിരുന്നതിനാല്‍, എന്‍റെ പ്രദേശത്തുള്ള നിരവധി പരിചയക്കാര്‍ക്ക് ഞാന്‍ മഹീന്ദ്ര ഫിനാന്‍സാണ് ശുപാര്‍ശ ചെയ്തത്. ഒരു മഹീന്ദ്ര ഫിനാന്‍സ് ഉപഭോക്താവായതില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്.”
“മഹീന്ദ്ര ഫിനാന്‍സ് കേവലം ഒരു ഫിനാന്‍സര്‍ അല്ല, മറിച്ച് എനിക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റമായാണ് ഭവിച്ചത്. മഹീന്ദ്ര ഫിനാന്‍സിന്‍റെ സഹായത്തോടെ ഞാന്‍ മൂന്ന് വാഹനങ്ങള്‍ റീഫിനാന്‍സ് ചെയ്യുകയും, എന്‍റെ ബിസിനസ്സ് വുപിലപ്പെടുത്തുകയും ചെയ്തു. ഇന്ന്, എന്‍റെ സുഹൃത്തുക്കളുടെ ഇടയില്‍ എന്നെ ഒരു ഒപ്പീനിയൻ ലീഡറായാണ് പരിഗണിക്കുന്നത്. ഞാന്‍ മറ്റ് ലോക്കല്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് മഹീന്ദ്ര ഫിനാന്‍സ് തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്തു.”
“കാലിത്തീറ്റ കൈകാര്യം ചെയ്യുന്ന ഒരു ചെറിയ ബിസിനസ്സ് എനിക്കുണ്ട്. ഞാന്‍ മഹീന്ദ്ര ഫിനാന്‍സിനെ സമീപിക്കുന്നതിനു മുമ്പ്, ഞാന്‍ കർഷകരില്‍ നിന്നും കാലിത്തീറ്റ വാങ്ങി ഒരു ത്രിചക്ര വാഹനത്തില്‍ ഒരു കന്നുകാലികളുടെ ക്യാമ്പില്‍ എത്തിക്കുകയും, അവിടെ മൊത്തം സ്റ്റോക്കും വില്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് എനിക്ക് ഏകദേശം 7,000 രൂപ മുതല്‍ 8,000 രൂപ വരെ ലഭിക്കുമായിരുന്നു.
അതിനു ശേഷം, മഹീന്ദ്ര ഫിനാന്‍സ് വായ്പ നൽകിയ ഒരു ബൊലേറോ പിക്കപ്പ് ഞാന്‍ വാങ്ങി. വളരെ പെട്ടെന്ന് ഒരു അല്ലലുമില്ലാതെ എനിക്ക് വായ്പ ലഭിച്ചു. അതിനു ശേഷം, അതേ വാഹനത്തിനു ഒരു ടോപ്പ്-അപ്പ് വായ്പയും അതോടൊപ്പം ഒരു വ്യക്തിഗത വായ്പയും ഞാനെടുത്തു. എന്‍റെ ജീവിതം പൂര്‍ണ്ണമായും വ്യത്യാസപ്പെടുകയും എന്‍റെ ബിസിനസ്സ് ഗണ്യമായി വളരുകയും ചെയ്തു. ഞാനിപ്പോള്‍ പ്രതിമാസം ഏകദേശം 20,000/- രൂപ മുതല്‍ 22,000/- രൂപ വരെ സമ്പാദിക്കുന്നു. എന്‍റെ കുട്ടികള്‍ നല്ല സ്കൂളുകളില്‍ പോകുന്നു - മുമ്പ് എനിക്ക് ഈ ചെലവ് താങ്ങാന്‍ പറ്റില്ലായിരുന്നു. ഞാന്‍ ഒരു പുരയിടം വാങ്ങുക പോലും ചെയ്തു. ഇതെല്ലാം സാദ്ധ്യമായത് മഹീന്ദ്ര ഫിനാന്‍സിന്‍റെ പിന്തുണ മൂലം മാത്രമാണ്. എനിക്ക് അവരോട് വളരെയധികം നന്ദിയുണ്ട്.”
“ഞാന്‍ മഹീന്ദ്ര ഫിനാന്‍സ് തെരഞ്ഞെടുക്കാന്‍ കാരണം അവര്‍ പ്രദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ എന്നെ ആകര്‍ഷിച്ചു എന്നുള്ളതാണ്. ഞാന്‍ മഹീന്ദ്ര ഫിനാന്‍സിനെ മറ്റ് ധനകാര്യ കമ്പനികളുമായി താരതമ്യം ചെയ്യുകയും, ജീവനക്കാര്‍ പൂര്‍ണ്ണമായും പ്രൊഫഷണലും സഹകരിക്കുന്നവരുമാണെന്ന് കണ്ടെത്തുകയും ചെയ്തു. അവര്‍ ഉപഭോക്താവിന്‍റെ ആവശ്യത്തിന് അനുസരിച്ച് കുറഞ്ഞ പലിശ നിരക്കുകളില്‍ വായ്പകള്‍ പ്രദാനം ചെയ്യുന്നു. അവരുടെ പ്രതിനിധികള്‍ ഓരോ മാസവും എന്നെ ബന്ധപ്പെടുകയും അവരുടെ സ്കീം അപ്ഡേറ്റുകളും പലിശ അടയ്ക്കുന്ന തീയതികളും എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.”
"“എന്റെ ജോലി എന്‍റെ വാഹനത്തില്‍ കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരികെയെത്തിക്കുകയും ചെയ്യുക എന്നതാണ്. മുമ്പ്, എനിക്കൊരു ഓട്ടോയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിക്കുന്ന എണ്ണം കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമല്ലായിരുന്നു. അപ്പോള്‍, ഞാന്‍ ഉപയോഗിച്ച കാറുകള്‍ തിരയാന്‍ തുടങ്ങി. ഭാഗ്യത്തിന് ഒരെണ്ണം ഞാന്‍ കണ്ടെത്തി. എന്നാല്‍ ഫിനാന്‍സ് ഒരു പ്രധാന പ്രശ്നമായിരുന്നു.
അപ്പോള്‍ മഹീന്ദ്ര ഫിനാന്‍സ് സുഗമമായതും അല്ലലില്ലാത്തതുമായ യൂട്ടിലിറ്റി വാഹന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആരോ എന്നോടു പറഞ്ഞു. ഞാന്‍ അവരെ സമീപിക്കുകയും എന്‍റെ വായ്പാ അപേക്ഷ യാതൊരു അല്ലലുമില്ലാതെ അനുവദിക്കപ്പെടുകയും ചെയ്തു. ഒരു പുതിയ വാഹനത്തിന് മറ്റൊരു വായ്പ എനിക്ക് ആവശ്യമായി വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവരെ ഞാന്‍ സമീപിച്ചു. കമ്പനിയുമൊത്തുള്ള എന്‍റെ അനുഭവം അത്രയും നല്ലതായിരുന്നു. ഇന്ന് എനിക്ക് ഒരു പുതുപുത്തന്‍ ഓംനി സ്വന്തമായുണ്ട്. ഇതിന്‍റെ പിന്നിലുള്ള കാരണം മഹീന്ദ്ര ഫിനാന്‍സ് ആണ്. ജീവിത്തില്‍ വിജയവും സ്ഥിരതയും കൈവരിക്കാന്‍ എന്നെ സഹായിക്കുന്നതിന് ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു.”
“ഞാന്‍ ഇപ്പോള്‍ ദീര്‍ഘ നാളുകളായി മഹീന്ദ്ര കാറുകള്‍ ഉപയോഗിച്ചു വരികയാണ്. അതിനാല്‍ വാഹന ഫിനാന്‍സിന്‍റെ കാര്യം വരുമ്പോള്‍, മഹീന്ദ്ര ഫിനാന്‍സ് ആണ് എന്‍റെ ഒന്നാത്തെ ചോയിസ്. മാത്രമല്ല, വായ്പ അനുവദിക്കുന്നതു മുതല്‍ തിരിച്ചടവ് കാലാവധി വരെയുള്ള എല്ലാ കാര്യങ്ങളും മഹീന്ദ്ര ഫിനാന്‍സില്‍ സുഗമമായി നടക്കുന്നു. ഇനി എനിക്ക് ഭാവിയില്‍ ഒരു വായ്പ വേണമെന്നുണ്ടെങ്കില്‍, മഹീന്ദ്ര ഫിനാന്‍സ് തന്നെയായിരിക്കും എന്‍റെ ഒന്നാമത്തെ ചോയിസ്.”
“ഞാന്‍ നാസിക്കിലെ ദിണ്ടോരി താലൂക്കിലെ വാൽകെട് എന്ന ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കൃഷി ആയിരുന്നു ഞങ്ങളുടെ കുടുംബത്തിന്‍റെ വരുമാന സ്രോതസ്സ്. അതിപ്പോഴും അങ്ങനെ തന്നെയാണ്. 2006 വരെ, ഞങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്നത് പരമ്പരാഗത ഉപകരണങ്ങളും കാളകളെയും ഉപയോഗിച്ചാണ്. ഇത് കാരണം, വിളവ് ശരാശരിയായിരുന്നു.
എന്‍റെ മുഴുവന്‍ കുടുംബത്തോടുമൊപ്പം ഒരു കുടിലിലാണ് ഞാന്‍ താമസിച്ചിരുന്നത്. ഓരോ സാധാരണ വ്യക്തിയെയും പോലെ, ഞാനും ഒരു വലിയ വീട്, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, എന്‍റെ സ്വന്തമായ ഒരു വാഹനം എന്നിവ സ്വപ്നം കണ്ടിരുന്നു. ഞാന്‍ എന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചു. ഞാന്‍ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും സമീപിച്ചു. എന്നാല്‍ ആരും എനിക്കൊരു വായ്പ തന്നില്ല. ഇതിനെല്ലാം ശേഷം, ഞാനൊരു മഹീന്ദ്ര ട്രാക്ടര്‍ ഷോറൂമിലേക്ക് ചെന്നു. അവിടെ ഞാന്‍ കണ്ടുമുട്ടിയ ഒരു സെയില്‍സ് എക്സിക്യൂട്ടീവ് മഹീന്ദ്ര ഫിനാന്‍സിന്‍റെ വായ്പാ ഓപ്ഷനുകളെ കുറിച്ച് എനിക്ക് വിശദീകരിച്ചു തന്നു. ഞാന്‍ വായ്പയ്ക്ക് അപേക്ഷിച്ചു. പ്രമാണങ്ങളുടെ പരിശോധനയ്ക്കു ശേഷം, എന്‍റെ വായ്പാ അപേക്ഷ അനുവദിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് എനിക്ക് ഉറപ്പുനൽകി. കമ്പനി വായ്പ തിരിച്ചടയ്ക്കാനുള്ള എന്‍റെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും മനസ്സിലാക്കി. അതിനു ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു.”
“2006ല്‍ എന്‍റെ ആദ്യ ട്രാക്ടര്‍ വാങ്ങുന്നതിനുള്ള ഒരു നാമമാത്ര തുക പോലും എന്‍റെ പക്കല്‍ ഇല്ലാതിരുന്ന സമയത്ത് മഹീന്ദ്ര ഫിനാന്‍സ് എന്നെ സഹായിച്ചു. ഒരു ട്രാക്ടര്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം ലഭിച്ചതില്‍ നിന്ന്, എനിക്കിപ്പോള്‍ സ്വന്തമായി 16 എണ്ണമുണ്ട്. ഇതിനെല്ലാം കാരണം മഹീന്ദ്ര ഫിനാന്‍സ് ആണ്. അവര്‍ എന്നെ അവരുടെ കുടുംബത്തിന്‍റെ ഒരു അംഗമായി പരിഗണിക്കുകയും, അല്ലലില്ലാത്ത വായ്പകള്‍ അനുവദിക്കുകയും. ഞാന്‍ എന്‍റെ ഇ.എം.ഐ.കള്‍ ക്രമമായി തിരിച്ചടയ്ക്കുകയും ചെയ്തു.
ഇന്ന് ഞാന്‍ എന്‍റെ ജീവിതം ‘സുന്ദരമായി’ ജീവിക്കുന്നു. ഞാന്‍ എന്‍റെ വായ്പകളുടെ ഇ.എം.ഐ. ഇനത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം രൂപ തിരിച്ചടയ്ക്കുന്നുണ്ട്. എന്‍റെ ഗ്രാമത്തില്‍, മുമ്പ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നത് സെയില്‍സ്മാന്‍ ശര്‍മ്മ എന്ന നിലയിലാണ്. ഇന്ന് അവര്‍ക്ക് എന്നെ അറിയാവുന്നത് ശര്‍മ്മാജി ആയിട്ടാണ്. മഹീന്ദ്ര ഫിനാന്‍സില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനു ശേഷം ഞാന്‍ ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുണ്ടെന്ന് ഗ്രാമത്തിലെ സര്‍പഞ്ച് പോലും സമ്മതിക്കുന്നുണ്ട്. വാസ്തവത്തില്‍, എനിക്ക് 16 ട്രാക്ടറുകളുണ്ട്. ഞാന്‍ എന്‍റെ ഗ്രാമത്തിലെ 20-25 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ സഹായിച്ചു.”
“ഞാന്‍ സൂരറ്റിലെ ഒരു ചേരി പ്രദേശത്താണ് താമസിക്കുന്നത്. എനിക്ക് സ്വന്തമായി ആക്രി ബിസിനസ്സുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ഞാന്‍ മഹീന്ദ്ര ഫിനാന്‍സുമായി സഹകരിക്കുന്നുണ്ട്. 2004ല്‍, എനിക്ക് ഒരു വായ്പ ആവശ്യമായി വന്നപ്പോള്‍, ഞാന്‍ പല ബാങ്കുകളെയും പണമിടപാടുകാരെയും സമീപിച്ചു. എന്നാല്‍ പ്രമാണങ്ങള്‍ ഇല്ലാത്തതിനാല്‍ ആരും എനിക്ക് ഒരു വായ്പ നൽകാൽകാന്‍ തയ്യാറായിരുന്നില്ല. ആ സമയത്ത്, എന്‍റെ സമ്പാദ്യ ശേഷിയില്‍ വിശ്വാസം അര്‍പ്പിച്ച് മഹീന്ദ്ര ഫിനാന്‍സ് എന്‍റെ രക്ഷയ്ക്കെത്തുകയും, ആവശ്യമായ വായ്പ ലഭിക്കുന്നതിന് എന്നെ സഹായിക്കുകയും ചെയ്തു.
നിലവില്‍, ഞാന്‍ പത്ത് വ്യത്യസ്ത വായ്പകള്‍ പൂര്‍ത്തിയാക്കുകയും, ഇപ്പോള്‍ രണ്ട് വായ്പകള്‍ തിരിച്ചടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍, എനിക്ക് രണ്ട് വീടുകള്‍, ഒരു കട, ഒരു ഗോഡൗണ്‍ എന്നിവ സ്വന്തമായുണ്ട്, കൂടാതെ എനിക്ക് സ്വന്തമായി ഒരു കാറുമുണ്ട്. ഇപ്പോള്‍ ഒരു പണമിടപാടുകാരന്‍ കുറഞ്ഞ പലിശ നിരക്കില്‍ എനിക്ക് ഒരു വായ്പ വാഗ്ദാനം ചെയ്താല്‍ പോലും ഞാന്‍ മഹീന്ദ്ര ഫിനാന്‍സിലേക്ക് പോകുന്നതിനാണ് മുന്‍ഗണന നൽകുന്നത്.”
“ഞാന്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള കഗ്ഗുച്ചി എന്നു പേരായ ഒരു ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ ഞാനും എന്‍റെ കുടുംബവും ഞങ്ങളുടെ പ്രദേശത്തുള്ള തേയിലത്തോട്ടങ്ങളില്‍ പ്രാചീന രീതികള്‍ ഉപയോഗിച്ച് ജോലി ചെയ്തിരുന്നു. ഞങ്ങള്‍ തോട്ടങ്ങളില്‍ നിന്ന് തേയില നുള്ളുകയും അവ സമീപത്തുള്ള തേയില ഫാക്ടറിയില്‍ കൊണ്ടുകൊടുക്കുകയും ചെയ്താണ് ഞങ്ങളുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ കുടുംബത്തിന്‍റെയും ഗ്രാമത്തിലെ മറ്റു കര്‍ഷകരുടെയും സ്ഥിതി എന്നെ ഒരു തേയില ഏജന്‍റാകാന്‍ പ്രേരിപ്പിച്ചു. ഞനത് സ്വീകരിക്കാന്‍ തീരുമാനിച്ചു.
മഹീന്ദ്ര ഫിനാന്‍സ് പരമാവധി കുറച്ച് പ്രയാസങ്ങളോടെയും മികച്ച ഉപഭോക്തൃ സേവനത്തോടെയും ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള വായ്പ നൽകുൽകുന്നതായി ഞാന്‍ മനസ്സിലാക്കാനിടയായി. ഞാന്‍ എന്‍റെ സുഹൃത്തുക്കളിലൂടെയും ബന്ധക്കളിലൂടെയും കുറച്ചു പണം സ്വരൂപിക്കുകയും, തേയില ഫാക്ടറിയുടെ ഉടമെയില്‍ നിന്നും ഒരു പഴയ പിക്കപ്പ് വാഹനം വാങ്ങുന്നതിനായി മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള വായ്പ എടുക്കുകയും ചെയ്തു.
അത് ഞങ്ങലുടെ ഗ്രാമത്തിലെ ഒരു പുതിയ സംരംഭമായിരുന്നു. ആ വായ്പ എടുക്കുന്ന ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ വ്യക്തി എന്ന നിലയില്‍ അഭിമാനം ഉണ്ടായിരുന്നെങ്കിലും, കടം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ എനിക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയവുമുണ്ടായിരുന്നു. എന്നാല്‍ മഹീന്ദ്ര ഫിനാന്‍സ് വായ്പ നൽകി എന്നെ സഹായിച്ചു എന്നു മാത്രമല്ല, എന്‍റെ സൗകര്യത്തിന് അനുസൃതമായ വഴക്കമുള്ള തിരിച്ചടവ് ഓപ്ഷന്‍ എനിക്ക് നൽകുകയും ചെയ്തു. ഞാന്‍ ജോലിയില്‍ ശ്രദ്ധ കൊടുക്കുകയും, ഫലങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ മൊത്തം വായ്പയും തിരിച്ചടയ്ക്കുകയും ഒരു വരുമാന സ്രോതസ്സ് എന്നുള്ള നിലയില്‍ കൃഷിയെ കുറിച്ചുള്ള എന്‍റെ ധാരണ തിരുത്തുകയും ചെയ്തു. എന്‍റെ പുരോഗതി കണ്ട്, എന്‍റെ ഗ്രാമത്തിലുള്ള മറ്റുള്ളവരും ഉപയോഗിച്ച വാഹനം വാങ്ങുന്നതിനുള്ള വായ്പ എടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഗ്രാമത്തിലുള്ള ഏകദേശം മൂന്നിലൊന്നു പേര്‍ക്കും ഉപയോഗിച്ച വാഹനം സ്വന്തമായുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ എല്ലാ വായ്പകളിലും ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് മഹീന്ദ്ര ഫിനാന്‍സിലാണ്. ഞാന്‍ എന്‍റെ വാഹനം എടുത്ത സമയത്തില്‍ നിന്നും വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. ഞാന്‍ എപ്പോഴും ഉപദേശിക്കുന്നത് അതേ രണ്ടു വാക്കുകളാണ് - മഹീന്ദ്ര ഫിനാന്‍സ്.”
“ഞാന്‍ മുമ്പ് ഒരു സ്വകാര്യ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. എനിക്ക് ലഭിച്ചിരുന്ന വരുമാനം വളരെ തുച്ഛവുമായിരുന്നു. എന്‍റെ മാതാപിതാക്കളും ഭാര്യയും കുട്ടിയുമടങ്ങുന്ന എന്‍റെ കുടുംബത്തെ പോറ്റുന്നതില്‍ എനിക്ക് വളരെയധികം പ്രയാസം നേരിടാന്‍ തുടങ്ങി. ഞാനായിരുന്നു കുടുംബത്തിലെ ഒരേയൊരു വരുമാന സ്രോതസ്സ്. എന്‍റെ പിതാവിന് കര്‍ഷക പശ്ചാത്തമായിരുന്നു, എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് തന്‍റെ തൊഴില്‍ തുടരാനായില്ല. ഞാന്‍ ഒരു ഡ്രൈവര്‍ ആയതിനാല്‍, എനിക്ക് ട്രാവല്‍ ഏജന്‍സി ബിസിനസ്സുമായി ബന്ധപ്പെട്ട ഏതാനും സുഹൃത്തുക്കളുണ്ടായിരുന്നു. അതിനാല്‍ എന്‍റെ മനസ്സിലെവിടെയോ എന്‍റെ സ്വന്തം ട്രാവല്‍ ഏജന്‍സി തുടങ്ങുന്നതിനുള്ള ആഗ്രഹം ഞാന്‍ വച്ചുപുലര്‍ത്തിയിരുന്നു. ഒരു സുപ്രഭാതത്തില്‍, ഒരു ഡീലര്‍ഷിപ്പിലേക്ക് എന്‍റെ ഒരു സുഹൃത്ത് എന്നോടൊപ്പം വന്നു. എന്‍റെ സുഹൃത്തിന് സര്‍വീസിംഗുമായി ബന്ധപ്പെട്ട ഏതാനും സ്പഷ്ടീകരണങ്ങള്‍ ആവശ്യമായി വന്നു. അതിന് ഞാനും അവനോടൊപ്പം ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കണമെന്ന് അവന്‍ നിര്‍ബന്ധം പിടിച്ചു. ഡീലര്‍ഷിപ്പില്‍, എം.എം.എഫ്.എസ്.എല്‍. എക്സിക്യൂട്ടീവുമാരില്‍ ഒരാളെ കണ്ടുമുട്ടുകയും ഞങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം, അവരുടെ എക്സിക്യൂട്ടീവുമാരില്‍ ഒരാള്‍ ഡ്രൈവിംഗ് ബിസിനസ്സിനായി എന്‍റെ സ്വന്തം വാഹനം വാങ്ങണമെന്ന് എന്നോടു നിര്‍ദേശിച്ചു. എല്ലാ നടപടിക്രമങ്ങളും എനിക്ക് നന്നായി വരുമാനം ഉണ്ടാക്കാനും സമ്പാദിക്കാനുമാകുന്ന മാര്‍ഗ്ഗങ്ങളും അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. വാഹന മോഡലിന്‍റെ കാര്യത്തിലും എനിക്ക് ആവശ്യമുള്ള എല്ലാവിധ സഹായങ്ങളും എനിക്ക് ചെയ്തു തന്നു. എം.എം.എഫ്.എസ്.എല്‍ നിന്ന് വായ്പ എടുത്ത് എന്‍റെ സ്വന്തം വാഹനം വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ന് എനിക്ക് എന്‍റെ സ്വന്തം ട്രാവല്‍ ഏജന്‍സിയും സ്വന്തമായി രണ്ടില്‍ കൂടുതല്‍ വാഹനങ്ങളുമുണ്ട്. എം.എം.എഫ്.എസ്.എല്‍. എക്സിക്യൂട്ടീവില്‍ നിന്നും എനിക്ക് ലഭിച്ച മാര്‍ഗ്ഗനിര്‍ദേശവും, പിന്തുണയും സഹായവും മൂലം ട്രാവല്‍ ഏജന്‍സി എന്ന എന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. അങ്ങനെ ഇപ്പോള്‍ ഞാന്‍ എന്‍റെ കുടുംബവുമൊത്ത് സന്തോഷത്തോടെ കഴിയുന്നു.”
“ഞാന്‍ 2 വര്‍ഷം ഡല്‍ഹിയില്‍ ടാക്സി ഡ്രൈവറായിരുന്നു. എന്നാല്‍ പണത്തിന്‍റെ ആവശ്യം മൂലം ഞാന്‍ ഒരു സ്വകാര്യ കാര്‍ ഡ്രൈവറായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. 2 വര്‍ഷം ഡല്‍ഹിയില്‍ ആയിരുന്നതിനു ശേഷം, നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. 50,000 രൂപയുടെ ഒരു സമ്പാദ്യം ഉപയോഗിച്ച് ഞാന്‍ ഔറംഗബാദില്‍ ആക്രി സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബിസിനസ്സ് ആരംഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ പദ്ധതിയിട്ടതു പോലെ നടക്കാതിരുന്നതിനാല്‍, എനിക്ക് ആ ബിസിനസ്സില്‍ എന്‍റെ പണവും നഷ്ടമായി. ഞാന്‍ 2 വര്‍ഷം മുമ്പ് ഡ്രൈവറായി ജോലി ചെയ്തു തുടങ്ങിയപ്പോഴത്തെ അതേ അവസ്ഥയിലെത്തി എന്നു മാത്രമല്ല എന്‍റെ ആത്മവിശ്വാസത്തെയും അത് ബാധിച്ചു. ഞാന്‍ വീണ്ടും ഒരു ടെമ്പോ (ത്രിചക്ര) ഓടിക്കാന്‍ തുടങ്ങി.
ഞാന്‍ എന്‍റെ വിശ്വാസത്തില്‍ തന്നെ തുടരുകയും ഒരു ടെമ്പോ ഡ്രൈവറായി ജോലി ചെയ്ത് സമ്പാദിക്കാന്‍ സാധിച്ച തുക കൊണ്ട്, ഞാന്‍ 60,000 രൂപ സമ്പാദിക്കുകയും ഒരു അതുല്‍ പാസ്സഞ്ചര്‍ വാങ്ങാനുള്ള വായ്പയ്ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പല സാമ്പത്തിക സ്ഥാപനങ്ങളും എനിക്ക് വായ്പ തരാന്‍ വിസമ്മതിച്ചു, പക്ഷേ ഞാന്‍ എന്‍റെ പ്രതീക്ഷ കൈവിട്ടില്ല. അവസാനം ഞാന്‍ മഹീന്ദ്ര ഫിനാന്‍സ് എക്സിക്യൂട്ടീവുകളെ കണ്ടുമുട്ടുകയും അവര്‍ എനിക്ക് വായ്പ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. അവരുടെ സഹായത്താല്‍ ഞാന്‍ ഇന്ന് ഒരു വാഹനത്തിന്‍റെ അഭിമാനമുള്ള ഉടമയാണ്. അതിനു ശേഷം എന്‍റെ സമ്പാദ്യവും അതുപോലെ തന്നെ സമൂഹത്തില്‍ എനിക്കുള്ള മാന്യതയും ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ന് എനിക്ക് എന്നെക്കുറിച്ച് വളരെ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. ആദ്യ വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയായാലുടന്‍ രണ്ടാമതൊരു വാഹനം കൂടി വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഞാന്‍.
എന്‍റെ നാട്ടില്‍ തലയുയര്‍ത്തി നിൽക്കാന്‍ എന്നെ സഹായിച്ചതിന് മഹീന്ദ്ര ഫിനാന്‍സിനോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും.”
“ഞാന്‍ ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ നിന്നുള്ളതാണ്. അവിടെ എന്‍റെ പിതാവിന് സര്‍ക്കാര്‍ ജോലിയായിരുന്നു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനായി ഞാന്‍ ഒരു ടീച്ചറാകണം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍, ഞങ്ങളുടെ കുടുംബത്തിന്‍റെയും ഗ്രാമത്തിലുള്ള മറ്റ് കര്‍ഷകരുടെയും സ്ഥിതി, കൃഷിയിലും കുടുംബത്തിലെ സര്‍ക്കാര്‍ ജോലിയിലും മാത്രം ആശ്രയിക്കുന്നത് ആവശ്യത്തിന് ആഹാരവും മാന്യമായ ഒരു ജീവിതവും നേടിയെടുക്കാന്‍ ഞങ്ങളെ ഒരിക്കലും സഹായിക്കാന്‍ പോകുന്നില്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അതിനാല്‍, ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനാണ് ഞങ്ങളുടെ ചെറിയ ഗ്രാമത്തില്‍ കെട്ടിടനിര്‍മ്മാണ ബിസിനസ്സ് ആരംഭിച്ച ആദ്യ വ്യക്തി. മഹീന്ദ്ര ഫിനാന്‍സ് എനിക്ക് വായ്പ നൽകി സഹായിച്ചു എന്നു മാത്രമല്ല, മറിച്ച് എന്‍റെ സൗകര്യത്തിനനുസരിച്ചുള്ള വഴക്കമുള്ള തിരിച്ചടവ് ഓപ്ഷനും എനിക്കു നൽകി. ഞാന്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫലങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുകയും ചെയ്തു. ദിനം തോറും, ബന്ധപ്പെട്ട അധികൃതരില്‍ നിന്നും നല്ല പദ്ധതികൾ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ എനിക്ക് എം.എം.എഫ്.എസ്.എല്‍.-ല്‍ വിശ്വാസമുണ്ട്. എം.എം.എഫ്.എസ്.എല്‍. ഇല്ലെങ്കില്‍ അതൊന്നും സാദ്ധ്യമാകുമായിരുന്നില്ല. അവരുടെ സമീപനം ഇന്ത്യയിലെ മറ്റ് ബാങ്കില്‍/എന്‍.ബി.എഫ്.സി.യില്‍ നിന്നും വ്യത്യസ്തമായിരുന്നതിനാല്‍ അവരുടെ ടീമിന് എന്റെ പ്രത്യേക അഭിനന്ദനം.”
“ഞാന്‍ ഭിവണ്ടിയിലെ എന്‍റെ സ്വന്തം ഫ്ളാറ്റില്‍ താമസിക്കുന്ന ഒരു അണ്ടർഗ്രാജ്വേറ്റാണ്. എനിക്ക് കോറുഗേറ്റഡ് ബോക്സ് മേക്കര്‍ മെഷീനുകളുടെ നിര്‍മ്മാണവും സര്‍വീസിംഗും നടത്തുന്ന സര്‍ജീത് ഇന്‍ഡസ്ട്രീസ് എന്ന ഒരു സ്ഥാപനമുണ്ട്. അത് 2011 മുതല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് സ്ഥാപനമാണ്. എന്‍റെ പിതാവ് ഈ ബിസിനസ്സിനെ കുറിച്ച് മികച്ച അറിവ് എനിക്ക് പകര്‍ന്നു നൽകിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ 30 വര്‍ഷത്തിലേറെയായി ഡൽഹിയിൽ ഇതേ ബിസിനസ്സ് ചെയ്യുകയാണ്. ഭിവണ്ടി ഇന്‍ഡസ്ട്രിയല്‍ ഏര്യ ചോപങ്കിയില്‍ എനിക്ക് എന്‍റെ സ്വന്തം വ്യവസായത്തിനുള്ള ചുറ്റുപാട് ഉണ്ട്..
മുമ്പ്, എനിക്ക് എന്‍റെ ജോലി പുറത്തുകൊടുക്കേണ്ടതുണ്ടായിരുന്നു. ഡിമാന്‍ഡ് വളരെ കൂടുതലും സ്റ്റോക്ക് വളരെ കുറവുമായിരുന്നു. കക്ഷികളുടെ ആവശ്യകതകള്‍ നിറവേറ്റാന്‍ എനിക്ക് സാധിക്കുന്നില്ലായിരുന്നു. ആവശ്യകത അനുസരിച്ച് സമയത്ത് മെഷീന്‍ ഡെലിവര്‍ ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. മാത്രമല്ല, എന്‍റെ ഓഫീസും, താമസിക്കുന്ന സ്ഥലവും വാടകയ്ക്കായിരുന്നു. പവർകട്ട് പ്രശ്നമുള്ളതിനാല്‍ ഒരു ബാക്കപ്പ് എന്നുള്ള നിലയില്‍ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നതിന് എനിക്ക് ജെന്‍സെറ്റുകളും ആവശ്യമായിരുന്നു.
വായ്പ കരസ്ഥമാക്കിയ ശേഷം, മെഷീനുകള്‍ ഡെലിവറി ചെയ്യാനും സഹായകരമായ ഏറ്റവും പുതിയ മെഷീനുകളും ജെന്‍സെറ്റുകളും വാങ്ങാനും എനിക്ക് സാധിച്ചു. വിറ്റുവരവ് 30 ലക്ഷത്തില്‍ നിന്നും 3 കോടിയായി വര്‍ദ്ധിച്ചു. എന്‍റെ ബിസിനസ്സ് വിപുലപ്പെട്ടു. മെഷീനുകള്‍ കൂട്ടിച്ചേര്‍ത്തതോടെ എന്‍റെ സെയില്‍സും മാര്‍ജിനുകളും മെച്ചപ്പെടുകയും ജീവനക്കാര്‍ക്ക് നൽകേണ്ട പ്രതിഫലത്തില്‍ കുറവുണ്ടാവുകയും ചെയ്തു.
രാജസ്ഥാന്‍റെയും ഹര്യാനയുടെയും മറ്റു പ്രദേശങ്ങളിലേക്ക് എന്‍റെ ബിസിനസ്സ് വിപുലപ്പെടുന്നതാനും എനിക്ക് പദ്ധതിയുണ്ട്. മെഷീനറി സെറ്റപ്പിന്‍റെ ശേഷി ഉയര്‍ത്താനും എനിക്ക് പദ്ധതിയുണ്ട്. എന്‍റെ ആദ്യത്തെ വായ്പ എടുത്തതിനു ശേഷം ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസം വന്നു. എന്നിരുന്നാലും, എനിക്ക് എപ്പോഴും പറയാനുള്ളത് രണ്ടു വാക്കുകളാണ് - മഹീന്ദ്ര ഫിനാന്‍സ്!
“ഞാന്‍ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ചീസ്, ബട്ടര്‍, ക്രീം, തൈര്, മാവ, ദേശീ നെയ്യ് എന്നിങ്ങനെയുള്ള പാലുൽപന്നങ്ങളുടെയും നിര്‍മ്മാണത്തിന്‍റെയും മൊത്തവ്യാപാരത്തിന്‍റെയും ചില്ലവിൽപനയുടെയും ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഞാന്‍ എന്‍റെ മാതാപിതാക്കളുടെ ഗ്രാമമായ ഹന്‍സിയില്‍ എന്‍റെ മാതാപിതാക്കളോടും ഭാര്യയോടും രണ്ട് കുട്ടികളോടും ഒപ്പമാണ് താമസിക്കുന്നത്. ബജാജ് കേറ്ററേഴ്സ് എന്ന എന്‍റെ കട ഹന്‍സിയിലെ മാലിക് ഹോസ്പിറ്റലിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഞാന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി ഈ കട നടത്തുന്നത് വാടകയ്ക്കെടുത്ത സ്ഥലത്താണ്. എന്‍റെ സ്റ്റോക്കുകള്‍ ശരിയായി സൂക്ഷിക്കാന്‍ ഞാന്‍ ഗോഡൗണുകള്‍ എടുക്കാന്‍ പോകുകയാണ്. എന്‍റെ പിതാവിന് 40 വര്‍ഷത്തിലേറെ കാലമായി അദ്ദേഹത്തിന്‍റെ ചോലെ ബട്ടൂരെ യൂണിറ്റുണ്ട്. ബിസിനസ്സിന് ആവശ്യമായ എല്ലാ അറിവും അദ്ദേഹം എനിക്ക് നൽകിയിട്ടുണ്ട്. നിര്‍മ്മാണത്തിനെയും വ്യാപാരത്തിനെയും വ്യാപാരത്തെയും കുറിച്ച് എനിക്ക് 10 വയസ്സായപ്പോള്‍ തന്നെ ഞാന്‍ എന്‍റെ പിതാവില്‍ നിന്നും പഠിച്ചിരുന്നു.
വായ്പ എടുക്കുന്നതിനു മുമ്പ്, മധുരപലഹാരങ്ങളും പനീര്‍, ബട്ടര്‍ മുതലായ മറ്റ് ഇനങ്ങളും തയ്യാറാക്കുന്നതിന് ഞങ്ങള്‍ കൈകൊണ്ടാണ് എല്ലാം ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ എന്‍റെ തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. കൂടാതെ, ഞാന്‍ സജ്ജമല്ലാതിരുന്നതിനാല്‍ കക്ഷികളില്‍ നിന്നും പുതിയ ഡിമാന്‍ഡുകള്‍ സമയത്ത് നിറവേറ്റാന്‍ എനിക്ക് സാധുക്കുന്നില്ലായിരുന്നു. എനിക്ക് നല്ല അറിവുണ്ടായിരുന്നു, എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ എന്‍റെ കക്ഷികള്‍ക്ക് കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന മധുരപലഹാരങ്ങള്‍ നൽകാനാവുന്നതും മത്സരത്തില്‍ എനിക്ക് വിജയിക്കാനാവുന്നതുമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ എനിക്കില്ലായിരുന്നു. അലങ്കാരവും ശുചിത്വവുമാണ് ഈ ബിസിനസ്സില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു - ഇവയും എനിക്കില്ലായിരുന്നു. പോര്‍ട്ട്ഫോളിയോ മാനേജറെ കണ്ടുമുട്ടിയ ശേഷം, മധുപലഹാരങ്ങള്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പുതിയ മെഷീനുകള്‍ വാങ്ങുന്നതിനുള്ള എന്‍റെ താൽപര്യം ഞാന്‍ പ്രകടിപ്പിച്ചു.
വായ്പ എടുക്കുന്നതിനുള്ള എന്‍റെ ഉദ്ദേശ്യം ദിവസേനയുള്ള ഉപയോഗത്തിനായി എന്‍റെ ചില്ലറവിൽപന കൗണ്ടര്‍ ഷോപ്പിലെയും അതുപോലെതന്നെ ഹിസ്സാറിലെയും സമീപ ഗ്രാമങ്ങളിലെയും പതിവ് വിവാഹ ബിസിനസ്സിനുമുള്ള സ്റ്റോക്ക് വര്‍ദ്ധിപ്പിക്കുക എന്നുള്ളതായിരുന്നു. ഇതിനു പുറമെ, ചുവടെ പറയുന്ന കാര്യങ്ങള്‍ക്കും എനിക്ക് ഫണ്ടുകള്‍ ആവശ്യമായിരുന്നു
-ഇന്‍റീരിയര്‍ ഡിസൈന്‍ മെച്ചപ്പെടുത്തുന്നതിന് - 5 ലക്ഷം
- നെയ്യ്, മൈദ മുതലായ അംസ്കൃത വസ്തുക്കള്‍ക്ക് - 7-8 ലക്ഷം.
- മധുരപലഹാരങ്ങള്‍, പനീര്‍, ബട്ടര്‍ എന്നിവ തയ്യാറാക്കുന്ന മെഷീനുകള്‍ വാങ്ങുന്നതിന്
മഹീന്ദ്ര ഫിനാന്‍സ് ചിത്രത്തിലേക്ക് വന്നതിനു ശേഷം, എന്‍റെ എല്ലാ വെല്ലുവിളികളും പരിഹരിക്കപ്പെട്ടു - ഏറ്റവും പുതിയ മെഷീനുകള്‍ വാങ്ങുകയും, കടയുടെ അലങ്കാരങ്ങളും ഇന്‍റീരയറും ചെയ്യുകയും തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കുന്ന ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കുകയും ചെയ്തു. ഇവയ്ക്കെല്ലാം ഉപരിയായി, എന്‍റെ മധുരപലഹാരങ്ങളുടെ വിൽപന മെച്ചപ്പെട്ടു. പുതിയ കക്ഷികള്‍ ആകര്‍ഷിക്കപ്പെട്ടതിനാല്‍ മത്സരത്തെ അതിജീവിക്കാന്‍ സാധിക്കുകയും ചെയ്തു. എന്‍റെ ജീവിതം ലളിതമായി. എന്‍റെ സമ്പാദ്യ ശേഷി മെച്ചപ്പെട്ടു എന്നത് മറക്കരുത്. മെഷീനുകള്‍ കൂട്ടിച്ചേര്‍ത്തത് വിൽപനയും മാര്‍ജിനുകളും മെച്ചപ്പെടുത്തി. എന്‍റെ ബിസിനസ്സിന്‍റെ മേഖല അടുത്ത പ്രദേശങ്ങളിലേക്കും വ്യാപിക്കപ്പെട്ടു. തൊഴിലാളികള്‍ക്ക് കൊടുക്കേണ്ടി വന്ന പ്രതിഫലത്തില്‍ കുറവ് വരികയും ചെയ്തു.
ഞാന്‍ അസംസ്കൃത വസ്തുക്കളും ചരക്കുകളും വിതരണം ചെയ്യാനും തുടങ്ങി. എന്‍റെ ഭാവി അഭിലാഷങ്ങള്‍ എന്‍റെ ബിസിനസ്സ് ഹര്യാനയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നുള്ളതാണ്. ഒരു പുതിയ ഗോഡൗണ്‍ ഏറ്റെടുക്കാനും എനിക്ക് പദ്ധതിയുണ്ട്. എനിക്ക് 3 മെഷീനുകളും കൂടി വാങ്ങി ഉപകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ആഗ്രഹമുണ്ട്. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഏതെങ്കിലും കമ്പനിയില്‍ നിന്ന് എന്‍റെ ആദ്യ വായ്പ എടുത്ത ശേഷം ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്നു. എന്‍റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്ക് ഉപദേശിക്കാനുള്ളത് രണ്ടു വാക്കുകളാണ് – “മഹീന്ദ്ര ഫിനാന്‍സ്”
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
For illustration purpose only
Total Amount Payable
50000
“കഴിഞ്ഞ 5 വര്‍ഷമായി ഞാന്‍ മഹീന്ദ്ര ഫിനാന്‍സുമായി സഹകരിക്കുന്നു.2013ലാണ് ഞാന്‍ മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് ഞാന്‍ വായ്പ എടുത്തത്.അത് ബാങ്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ എനിക്ക് വളരെ സൗകര്യപ്രദമായിരുന്നു.ഡോക്യുമെൻ്റേഷൻ തീരെ കുറവും, വിതരണം വളരെ എളുപ്പത്തിലുള്ളതും ആണ്.ഒരു ഇ.എം.ഐ. സമയത്ത് അടയ്ക്കാന്‍ സാധിക്കാതിരിക്കുകയാണെങ്കില്‍, ഇ.എം.ഐ. കളക്ട് ചെയ്യുന്നതിനായി ഞങ്ങളുടെ സ്ഥലം സന്ദര്‍ശിക്കാന്‍ അവര്‍ ഒരു എക്സിക്യൂട്ടീവിനെ അയയ്ക്കും.സ്റ്റാഫുകളെല്ലാം വളരെ സൗഹൃദത്തോടെ ഇടപടുന്നവരാണ്.ഇതെല്ലാം കാരണം, ഞാന്‍ 2016ല്‍ വീണ്ടും ഒരു വായ്പ എടുത്തു.ഞാന്‍ രണ്ടു വായ്പകളും തിരിച്ചടച്ചു കഴിഞ്ഞു.ഇപ്പോള്‍ ഞാന്‍ അവരില്‍ നിന്ന് മൂന്നാമതൊരു വായ്പ എടുക്കാന്‍ ആലോചിക്കുകയാണ്”.