ട്രാക്ടർ വായ്പകൾ
കണക്കാക്കുക
ഇപ്പോൾ പ്രയോഗിക്കുക
യൂട്ടിലിറ്റി വാഹനം വായ്പകൾ
Calculators
കാർ വായ്പകൾ
വാണിജ്യപരമായ വാഹന വായ്പകൾ
പ്രീ ഉടമസ്ഥതയിലുള്ള കാർ വായ്പകൾ
ത്രീ വീലർ വായ്പകൾ
ഇരുചക്ര വാഹനം വായ്പകൾ
ഭവന വായ്പകൾ
വ്യക്തിഗത വായ്പകൾ
അവലോകനം
Stay ahead of the curve in this competitive world by choosing the MF SME loan that suits your need.
കൂടുതൽ അറിയുക
Make informed decisions and ensure sound financial planning with our wide range of financial solutions.
EMI കണക്കാക്കുക
ഉത്ക്കൃഷ്ടമായഉപഭോക്തൃസേവനംലഭ്യമാക്കുന്നതിനാണ്ഞങ്ങളുടെപരിശ്രമം.
ചുരുങ്ങിയത് 5 പരമാവധി 1000 ക്യാരക്ടറുകള്‍
Submit
We acknowledge the receipt of your Query, Your Ticket no: We shall get back to you within 2 working days.
Q1 ഒരു ട്രാക്ടര്‍ വായ്പ ലഭിക്കുന്നതിന് ഞാന്‍ വസ്തു പണയം വയ്ക്കേണ്ടതുണ്ടോ?
വേണ്ട, വസ്തു പണയം വയ്ക്കാതെ ട്രാക്ടര്‍ വായ്പ ലഭ്യമാകുന്നതാണ്.
Q2 ട്രാക്ടര്‍ വായ്പയ്ക്ക് മഹീന്ദ്ര ഫിനാന്‍സ് തിരഞ്ഞെടുക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?
സൗകര്യം: പരമാവധി കുറച്ച് ഡോക്യുമെന്റേഷന്
വ്യാപ്തി: ഗ്രാമീണ, അര്‍ദ്ധ-നാഗരിക ഇന്ത്യയില്‍ ശാഖകളുടെ ശക്തമായ ശൃംഖല
വേഗത: വായ്പാ അനുമതി 2 സാധ്യായ ദിവസങ്ങള്‍ക്കുള്ളില്‍.
Q3 ഒരു ട്രാക്ടര്‍ വായ്പയ്ക്ക് ഞാന്‍ എങ്ങനെയാണ് മഹീന്ദ്ര ഫിനാന്‍സിനെ സമീപിക്കേണ്ടത്?
മഹീന്ദ്ര ഫിനാന്‍സിന്റെ ഏതു ശാഖയില്ക്കൂടിയും നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ഓണ്‍ലൈനായി പോലും അപേക്ഷിക്കാവുന്നതാണ്; നിങ്ങളുടെ നഗരത്തില്‍ , അല്ലെങ്കില്‍ പട്ടണത്തിലുള്ള മഹീന്ദ്ര ഫിനാന്‍സ് എക്സിക്യൂട്ടീവ് നിങ്ങളെ തിരികെ വിളിക്കുന്നതായിരിക്കും.
Q4 വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞതും പരമാവധിയും ട്രാക്ടര്‍ വായ്പാ തുകകള്‍ എത്രയൊക്കെയാണ്?
അങ്ങനെ നിശ്ചിതമായ ഒരു ഏറ്റവും കുറഞ്ഞ അല്ലെങ്കില്‍ പരമാവധി തുകയൊന്നും ഇല്ല. ട്രാക്ടര്‍ വായ്പാ തുകകള്‍ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാംവിധം ക്രമീകരിക്കാവുന്നതാണ്.
Q5 ട്രാക്ടര്‍ വായ്പാ കാലാവധി ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
കുറഞ്ഞ കാലയളവ് 3 മാസവും പരമാവധി കാലയളവ് 5 വര്‍ഷവുമാണ്.
Q6 എന്താണ് ഡൗണ്‍ പേയ്മെന്റ്?
ഡൗണ്‍ പേയ്മെന്റ് എന്നത് വാഹന വിലയും ട്രാക്ടര്‍ വായ്പാ തുകയും തമ്മിലുള്ള ഒരു സന്തുലനമാണ്. എന്നിരുന്നാലും, ഫിനാന്‍സ് ഓപ്ഷനെയും നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെയും ആശ്രയിച്ച് കൂടുതല്‍ ഉയര്‍ന്ന ഒരു ഡൗണ്‍ പേയ്മെന്റ് നടത്തുവാന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ത്രിചക്ര വാഹന വായ്പ
Q1: യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലഭ്യമായ പരമാവധി വായ്പാ ഫിനാന്‍സ് തുക എത്രയാണ്?
വാഹന വിലയുടെയും പ്രൊഫൈല്‍ അനുസരിച്ച് വായ്പയ്ക്കുള്ള അര്‍ഹതയുടെയും അടിസ്ഥാനത്തിലാണ് ഫിനാന്‍സ് തുക നിശ്ചയിക്കുന്നത്.
Q2: നിങ്ങള്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കു മാത്രമേ ഫിനാന്‍സ് നല്കുന്നുള്ളോ അതോ അനുബന്ധ ഘടകങ്ങള്‍ക്കും നല്‍കുമോ?
ഒ.ഇ.എം. നല്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിംഗ് അല്ലാത്തപക്ഷം ഞങ്ങള്‍ അനുബന്ധ ഘടകങ്ങള്‍ക്കു പണം നല്കുകയില്ല.
Q3: വായ്പകള്‍ക്കുള്ള പലിശനിരക്ക് എന്താണ്?
വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ നിരക്കുകള്‍ ന്യായമായതും ഉപഭോക്താവിന്റെ സ്ഥലം, വായ്പാ കാലാവധി, ഉപഭോക്താവിന്റെ പ്രൊഫൈല്‍ എന്നിവ വച്ച് നിര്ണ്ണയിക്കപ്പെടുന്നവയുമാണ്.
Q4: ഒരു വായ്പയുടെ പരമാവധി തിരിച്ചടവു കാലയളവ് എത്രയാണ്?
വായ്പ ലഭ്യമാകുന്നത് പരമാവധി 5 വര്‍ഷ കാലയളവിലേക്കാണ്.
Q5: വായ്പ അനുവദിക്കുന്നതിന് എത്ര സമയം എടുക്കും?
സാധാരണയായി, ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഒരു സാധ്യായ ദിവസത്തില്‍ അനുമതി നല്‍കുന്നതാണ്. ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് നോക്കുന്നതിന്, ഇവിടെ ക്ലിക് ചെയ്യുക.
Q6: എന്റെ പക്കല്‍ രേഖയായി സൂക്ഷിക്കുന്നതിനുവേണ്ടി നിങ്ങളെനിക്ക് കരാറിന്റെ പൂരിപ്പിച്ച ഒരു പകര്പ്പ്നല്കുമോ?
ഉവ്വ്, വായ്പ വിതരണം ചെയ്തതിനു ശേഷം കരാറിന്റെ ഒരു പകര്‍പ്പ് അപേക്ഷകന് നല്‍കുന്നതായിരിക്കും.
Q7: യൂട്ടിലിറ്റി വാഹനങ്ങളിന്മേല് വായ്പ എടുക്കുന്നതിന് നിങ്ങള്‍ക്ക് കൊളാറ്ററലായുള്ള എന്തെങ്കിലും ഈട്ആവശ്യമുണ്ടോ?
വേണ്ട, കൊളാറ്ററലായുള്ള ഈട് ആവശ്യമില്ല.
Q8: നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു ജാമ്യം ആവശ്യമുണ്ടോ?
എല്ലായ്പ്പോഴും ഇല്ല.
Q9: എന്റെ പി.ഡി.സി.കള്‍ പകരം വയ്ക്കുവാന്‍ എനിക്ക് ആഗ്രഹമുള്ളപക്ഷം ഞാന്‍ എന്തു ചെയ്യണം?
അങ്ങനെ ചെയ്യുന്നതിന്, നിങ്ങള്‍ക്ക് നിങ്ങളുടെ അപേക്ഷ ഏറ്റവുമടുത്തുള്ള മഹീന്ദ്ര ഫിനാന്‍സ് ശാഖയിലേക്ക് അയക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Q10 തവണകള്‍ എനിക്ക് ഏതു ശാഖയിലും അടയ്ക്കാമോ?
ഉവ്വ്. നിങ്ങള്‍ക്ക് നിങ്ങളുടെ തവണകള്‍ ഞങ്ങളുടെ ഏതു ശാഖയിലും അടയ്ക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Q11 എന്റെ അക്കൗണ്ട് കാലാവധിക്കു മുമ്പേ ക്ലോസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ളപക്ഷം എന്താണ് നടപടിക്രമം?
ഫിനാന്‍സ് കരാറിനു കീഴില്‍, കാലാവധി പൂര്‍ത്തീകരണത്തിനു മുമ്പുള്ള ക്ലോസ് ചെയ്യല്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യേകമായ അപേക്ഷയിന്മേല്, ഞങ്ങള്‍ നിങ്ങളോട് ഒത്തുതീര്‍പ്പു തുക പറയുന്നതും, അത് അടയ്ക്കുന്നപക്ഷം, വായ്പ ക്ലോസ് ചെയ്തതിനു ശേഷം ആവശ്യമായ അവസാനിപ്പിക്കല്‍ പേപ്പറുകള്‍ നല്കുന്നതുമാണ്.
Q12 എന്റെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം?
അവസാന തവണയും കരാര്‍ പ്രകാരം ബാക്കി നില്ക്കുന്ന കുടിശ്ശികകളുണ്ടെങ്കില് അതും അടച്ചുകഴിയുമ്പോള്‍, ആര്.ടി.ഒ.യുമായി ബന്ധപ്പെട്ട പേപ്പറുകളുള്പ്പെടെയുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള പേപ്പറുകള്‍ നല്‍കുന്നതായിരിക്കും.
Q13 കരാര്‍ അവസാനിപ്പിക്കുമ്പോള്‍ എന്തൊക്കെ പേപ്പറുകളാണ് ഞാന്‍ ശേഖരിക്കേണ്ടത്?
കരാര്‍ അവസാനിപ്പിക്കല്‍ കത്ത്
ആര്.ടി.ഒ.യെ സംബോധന ചെയ്യുന്ന നോ-ഒബ്ജെക്ഷന്‍ ലെറ്റര്‍
ഇന്‍ഷുറന്‍സ് എന്‍ഡോഴ്സ്മെന്റ് റദ്ദാക്കല്‍ കത്ത്
Q14 മേല്‍വിലാസം മാറുന്നപക്ഷം ഞാന്‍ എന്തു ചെയ്യണം? ആരെയാണ് ഞാന്‍ അറിയിക്കേണ്ടത്?
നിങ്ങള്‍ സാധാരണയായി ഏതു ശാഖയുമായാണോ ഇടപെടുന്നത്, ആ ശാഖയെ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അല്ലെങ്കില്‍, ഇവിടെ ക്ലിക് ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
Q15 ഒരു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മതിയാവുമോ?
സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധിതമാണ്.
Q16 ഇന്‍ഷുറന്‍സ് നിങ്ങളുടെ ഏജന്റുവഴി തന്നെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടോ? ഇന്‍ഷുറന്‍സിന്റെ ഉത്തരവാദിത്തം എനിക്ക് സ്വയമായി ഏറ്റെടുക്കുവാന്‍ സാധിക്കുമോ?
ഇതില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, എന്നാല്‍ സമഗ്ര ഇന്‍ഷുറന്‍സ് ക്രമീകരിക്കുവാനും ഞങ്ങളുടെ സാക്ഷ്യപ്പെടുത്തലോടെ കൃത്യ സമയത്തുതന്നെ പോളിസി പകര്‍പ്പ് സമര്‍പ്പിക്കുവാനും ദയവായി ശ്രമിക്കുക. എല്ലാ വായ്പാ ആവശ്യങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കും ഒരേ സ്ഥലത്തു തന്നെ പരിഹാരം നല്‍കുന്നതിന് ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡിലൂടെ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് ഓപ്ഷനുകളിലൊന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മാസ തവണകളോടൊപ്പം നിങ്ങള്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.
Q17 എം.യു.വി.കള്‍ക്കും എസ്.യു.വി.കള്‍ക്കുമുള്ള വായ്പാ കാലാവധി ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
നൂതനാശയത്തോടുകൂടിയതും വഴക്കമുള്ളതുമായ ഞങ്ങളുടെ തിരിച്ചടവു കാലാവധികള്‍, സൗകര്യപ്രദവും ആശ്വാസപ്രദവുമായ തിരിച്ചടവ് സമയക്രമത്തോടുകൂടി, വായ്പയെടുക്കുന്ന ഓരോ വ്യക്തിയുടെയും ആവശ്യത്തിന് അനുയോജ്യമായ വിധത്തില്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഉല്പന്നത്തിന്റെതരമനുസരിച്ച് മാസംതോറുമുള്ളതും, ത്രൈമാസികവും, അര്ദ്ധവാര്ഷികവുമായ തിരിച്ചടവു സമയക്രമങ്ങള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Q1 എല്ലാ കാര്‍ ഉല്പാദാക്കള്ക്കും വേണ്ടി നിങ്ങള്‍ വായ്പ നല്‍കാറുണ്ടോ?
വിപണിയില്‍ ലഭ്യമായ മിക്ക പാസ്സഞ്ചര്‍, വിവിധോദ്ദേശ്യ വാഹനങ്ങള്‍ക്കും ഞങ്ങള്‍ ഫിനാന്‍സ് ചെയ്യുന്നുണ്ട്.
Q2 ലഭ്യമായ പരമാവധി കാര്‍ വായ്പ എത്രയാണ്?
വാഹന ഫിനാന്‍സ് തുക, വാങ്ങുന്ന വാഹനത്തെയും ഉപഭോക്താവിന്റെ പ്രൊഫൈലിനെയും അടിസ്ഥാനമാക്കിയിരിക്കുന്നു. 100% എക്സ്-ഷോറൂം വില വരെ സഹായം ലഭ്യമാണ്.
Q3 നിങ്ങള്‍ കാറുകള്‍ക്കു മാത്രമേ ഫിനാന്‍സ് നല്കുന്നുള്ളോ അതോ അനുബന്ധ ഘടകങ്ങള്‍ക്കും നല്‍കുമോ?
Q4 കാര്‍ വായ്പാ പലിശ നിരക്ക് എന്താണ്?
വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ നിരക്കുകള്‍ ന്യായമായതും ഉപഭോക്താവിന്റെ സ്ഥലം, വായ്പാ കാലാവധി, ഉപഭോക്താവിന്റെ പ്രൊഫൈല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ളതുമാണ്.
Q5 വാഗ്ദാനം ചെയ്യപ്പെടുന്ന പലിശ നിരക്കുകള്‍ ന്യായമായതും ഉപഭോക്താവിന്റെ സ്ഥലം, വായ്പാ കാലാവധി, ഉപഭോക്താവിന്റെ പ്രൊഫൈല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ളതുമാണ്.
ഫ്ളാറ്റ് റേറ്റ് അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ക്വോട്ട് ചെയ്യുന്നത്.
Q6 ഒരു വാഹന വായ്പയ്ക്കുള്ള പരമാവധി തിരിച്ചടവു കാലയളവ് എത്രയാണ്?
മഹീന്ദ്ര ഫിനാന്‍സില്‍ നിന്നുള്ള വാഹന വായ്പകള്‍ പരമാവധി 5 വര്‍ഷ കാലയളവിലേക്കു വരെ ലഭ്യമാണ്.
Q7 വായ്പ അനുവദിക്കുന്നതിന് എത്ര സമയം എടുക്കും?
സാധാരണയായി, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതിനു ശേഷം ഒരു സാധ്യായ ദിവസത്തില്‍ അനുമതി നല്‍കുന്നതാണ്. ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് നോക്കുന്നതിന്,ഇവിടെ ക്ലിക് ചെയ്യുക.
Q8 എന്റെ പക്കല്‍ രേഖയായി സൂക്ഷിക്കുന്നതിനുവേണ്ടി നിങ്ങളെനിക്ക് കരാറിന്റെ പൂരിപ്പിച്ച ഒരു പകര്പ്പ്നല്കുമോ?
ഉവ്വ്, കരാറിന്റെ ഒരു പകര്‍പ്പ് നല്‍കുന്നതായിരിക്കും.
Q9 നിങ്ങള്‍ക്ക് കൊളാറ്ററലായി എന്തെങ്കിലും ഈട് ആവശ്യമുണ്ടോ?
ഇല്ല, ഞങ്ങള്‍ കൊളാറ്ററലായുള്ള ഈട് സ്വീകരിക്കുന്നില്ല.
Q10 നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു ജാമ്യം ആവശ്യമാണോ?
എല്ലായ്പ്പോഴുമല്ല; ആവശ്യകത ഉപഭോക്താവിന്റെ ധനസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്; ധനസ്ഥിതി ഞങ്ങളുടെ ക്രെഡിറ്റ് മാനദണ്ഡം തൃപ്തിപ്പെടുത്തേണ്ടതുണ്ട്
Q11 എന്റെ പിന്തീയതി വച്ചുള്ള ചെക്കുകള്‍ മാറ്റി പകരം വയ്ക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?
ഇതിന്, ഞങ്ങളുടെ ഏറ്റവുമടുത്തുള്ള ശാഖകളില്‍ ഒന്നുവഴി നിങ്ങള്‍ നിങ്ങളുടെ അപേക്ഷ അയക്കേണ്ടതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Q12പ്രതിമാസ തവണകള്‍ എനിക്ക് ഏതു ശാഖയിലും അടയ്ക്കുവാന്‍ സാധിക്കുമോ?
ഉവ്വ്, നിങ്ങള്‍ക്കു നിങ്ങളുടെ ഇ.എം.ഐ.കള്‍ ഞങ്ങളുടെ ഏതു ശാഖയിലും അടയ്ക്കുവാന്‍ സാധിക്കും. ഞങ്ങളുടെ ശാഖകളുടെ പട്ടിക കാണുന്നതിന്ഇവിടെ ക്ലിക് ചെയ്യുക. കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Q13 എന്റെ അക്കൗണ്ട് കാലാവധിക്കു മുമ്പേ ക്ലോസ് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുള്ളപക്ഷം എന്താണ് നടപടിക്രമം?
നിങ്ങളുടെ വായ്പ മുന്‍കൂട്ടി ക്ലോസ് ചെയ്യുന്നതിന്, ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിന് നിങ്ങള്‍ നിങ്ങളുടെ അടുത്തുള്ള ശാഖ സന്ദര്‍ശിക്കേണ്ടതാണ്. നിങ്ങളുടെ പ്രത്യേകമായ അപേക്ഷയിന്മേല്, ഞങ്ങള്‍ നിങ്ങളോട് ഒത്തുതീര്‍പ്പു തുക അവതരിപ്പിക്കുന്നതും (മുന്‍കൂട്ടി ക്ലോസ് ചെയ്യുന്നതിനുള്ള ഒരു ഫീസ് ഞങ്ങള്‍ ഉള്‍പ്പെടുത്തും), അത് നിങ്ങള്‍ അടച്ചു കഴിഞ്ഞാല്‍ ആവശ്യമായ കരാര്‍ അവസാനിപ്പിക്കല്‍ പേപ്പറുകള്‍ നല്കുന്നതുമാണ്.
Q14 എന്റെ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം?
അവസാന തവണയും കരാര്‍ പ്രകാരം ബാക്കി നില്ക്കുന്ന കുടിശ്ശികകളുണ്ടെങ്കില് അതും അടച്ചുകഴിയുമ്പോള്‍, ആര്.ടി.ഒ.യുമായി ബന്ധപ്പെട്ട പേപ്പറുകളുള്പ്പെടെയുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള പേപ്പറുകള്‍ പുറപ്പെടുവിക്കുന്നതും നിങ്ങളുടെ മേല്‍വിലാസത്തില്‍ എത്തിക്കുന്നതുമാണ്.
Q15 കരാര്‍ അവസാനിപ്പിക്കുമ്പോള്‍ എന്തൊക്കെ പേപ്പറുകളാണ് ഞാന്‍ ശേഖരിക്കേണ്ടത്?
Q16മേല്‍വിലാസത്തില്‍ മാറ്റം വരുന്നപക്ഷം ഞാന്‍ എന്തു ചെയ്യണം? ആരെയാണ് ഞാന്‍ അറിയിക്കേണ്ടത്?
നിങ്ങള്‍ സാധാരണയായി ഇടപെടുന്ന ബന്ധപ്പെട്ട ശാഖയെ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.[email protected] എന്ന വിലാസത്തില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുവാനും നിങ്ങള്‍ക്ക് സാധിക്കും..
Q17 ഒരു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മതിയാവുമോ?
പോരാ, സമഗ്ര പരിരക്ഷ ആവശ്യമാണ്.
Q18 ഇന്‍ഷുറന്‍സ് നിങ്ങളുടെ ഏജന്റുവഴി തന്നെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടോ? ഇന്‍ഷുറന്‍സിന്റെ ഉത്തരവാദിത്തം എനിക്ക് സ്വയമായി ഏറ്റെടുക്കുവാന്‍ സാധിക്കുമോ?
ഇത് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, എന്നാല്‍ സമഗ്ര ഇന്‍ഷുറന്‍സ് ക്രമീകരിക്കുവാനും ഞങ്ങളുടെസാക്ഷ്യപ്പെടുത്തലോടെ കൃത്യ സമയത്തുതന്നെ ദയവായി പോളിസി പകര്‍പ്പ് സമര്‍പ്പിക്കുക. എന്നിരുന്നാലും, മാസ തവണകളോടൊപ്പം നിങ്ങള്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും.
Q1 നിങ്ങള്‍ വാണിജ്യ വാഹന ഫിനാന്‍സും നിര്‍മ്മാണ ഉപകരണ ഫിനാന്‍സും നല്കുന്നുണ്ടോ?
ഉവ്വ്, എല്ലാ പ്രധാന നിര്‍മ്മാതാക്കളുടെയും വാണിജ്യ വാഹനങ്ങളിന്മേലും നിര്‍മ്മാണ ഉപകരണങ്ങളിന്മേലും ഞങ്ങള്‍ വായ്പ ലഭ്യമാക്കുന്നുണ്ട്.
Q2 ബോഡി നിര്‍മ്മിതിയും നിങ്ങള്‍ ഫിനാന്‍സ് ചെയ്യാറുണ്ടോ?
ബോഡി നിര്‍മ്മിതിക്കു വേണ്ടിയുള്ള ഫിനാന്‍സ് ഉല്പന്ന നയം നിര്‍വ്വചിക്കുന്ന പ്രകാരം ചില ഉപഭോക്താക്കളുടെ പ്രൊഫൈലുകള്‍ക്കായി വ്യാപിപ്പിച്ചിട്ടുണ്ട്.
Q3 നല്കുന്ന ഫിനാന്‍സിന്റെ പരമാവധി തുക എന്താണ്?
ഫിനാന്‍സിന്റെ പരമാവധി തുക ഉപഭോക്താവിന്റെ പ്രൊഫൈലിനെയും ഉല്പന്നത്തെയും ആശ്രയിച്ചിരിക്കും.
Q4 നിങ്ങള്‍ ക്വോട്ട് ചെയ്യുന്നത് ഫ്ളാറ്റ് റേറ്റ് അടിസ്ഥാനത്തിലാണോ അതോ ഡിമിനിഷിംഗ് ബാലന്‍സ് അടിസ്ഥാനത്തിലാണോ?
മാസംതോറും കുറഞ്ഞുവരുന്ന പലിശ നിരക്കിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
Q5 എന്തെങ്കിലും അധിക സേവന ചാര്‍ജുകളോ ഡോക്യുമെന്റ് ചാര്‍ജുകളോ ഉണ്ടോ?
ഉല്പന്നത്തിനു പ്രത്യേകമായുള്ള ഡോക്യുമെന്റ്, സ്റ്റാമ്പ് ചാര്‍ജുകള്‍ ഞങ്ങള്‍ ഈടാക്കുന്നുണ്ട്; അത് നിയമപരമായ അധികൃതര്‍ ഈടാക്കുന്ന യഥാര്‍ത്ഥ ചാര്‍ജുകളെ അടിസ്ഥാനപ്പെടുത്തിയാണ്; അത് കരാര്‍ നടപ്പിലാക്കുന്ന സ്ഥലത്തെയും ആശ്രയിച്ചിരിക്കും.
Q6 വായ്പ അനുവദിക്കുന്നതിന് എത്ര സമയം എടുക്കും?
സാധാരണയായി, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ വായ്പ അനുവദിക്കും.
Q7 എന്റെ പക്കല്‍ രേഖയായി സൂക്ഷിക്കുന്നതിനുവേണ്ടി നിങ്ങളെനിക്ക് കരാറിന്റെ പൂരിപ്പിച്ച ഒരു പകര്‍പ്പ് നല്‍കുമോ?
Q8 നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു ജാമ്യം ആവശ്യമാണോ?
ഉപഭോക്താവിന്റെ പ്രൊഫൈലിനെയും ഉല്പന്നത്തെയും ആശ്രയിച്ച് ഞങ്ങള്‍ക്ക് ഒരു ജാമ്യക്കാരനോ സഹ-അപേക്ഷകനോ ആവശ്യമാണ്.
കൊളാറ്ററലായ ഈട് ആവശ്യമില്ല.
Q10 പ്രമുഖ മോട്ടോര്‍വാഹന നിര്‍മ്മാതാക്കള്‍/ഡീലര്‍മാരുമായി നിങ്ങള്‍ക്ക് വാണിജ്യബന്ധം ഉണ്ടോ?
ഉവ്വ്, ധാരാളം നിര്‍മ്മാതാക്കള്‍/ഡീലര്‍മാരുമായി പ്രത്യേക പ്രൊമോഷനുകളും വാണിജ്യബന്ധങ്ങളും വിവിധ ഇടങ്ങളിലും വിവിധ ഘട്ടങ്ങളിലും നടക്കാറുണ്ട്.
Q11 ഏതു ഘട്ടത്തിലും എനിക്ക് ഡീലര്‍മാരെ മാറ്റുവാന്‍ സാധിക്കുമോ?
ഉവ്വ്, നിങ്ങള്‍ക്കു സാധിക്കും. എന്നിരുന്നാലും, കൂടുതല്‍ മെച്ചപ്പെട്ട വില്പനാനന്തര സേവനം ലഭിക്കുന്നതിന് നിങ്ങളുടെ ബിസിനസ്സ് സ്ഥലത്തിനോട് അല്ലെങ്കില്‍ വാസസ്ഥലത്തിനോട് ഏറ്റവും അടുത്തുള്ള ഡീലറെ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ നല്ലത്.
Q12ഫിനാന്‍സ് തുക കുറയ്ക്കുന്നതിനും ഒരു പുതുക്കിയ തിരിച്ചടവു ഘടന ലഭിക്കുന്നതിനും എനിക്ക് വലിയ തവണകളായി തിരിച്ചടവുകള്‍ ചെയ്യുവാന്‍ സാധിക്കുമോ?
ഞങ്ങള്‍ വലിയ തവണകളായുള്ള തിരിച്ചടവുകള്‍ സ്വീകരിക്കും. എന്നിരുന്നാലും, അധിക തുക ഒരു സസ്പെന്‍സ് അക്കൗണ്ടില്‍ വയ്ക്കുന്നതാണ്; ബാക്കി നില്ക്കുന്ന വായ്പാ തുക കുറയുകയോ ഐ.ആര്.ആര്. ല്‍ കുറവു വരികയോ ചെയ്യുകയില്ല.
Q13പ്രതിമാസ തവണകള്‍ എനിക്ക് ഏതു ശാഖയിലും അടയ്ക്കുവാന്‍ സാധിക്കുമോ?
ഉവ്വ്, നിങ്ങള്‍ക്കു നിങ്ങളുടെ ഇ.എം.ഐ.കള്‍ ഞങ്ങളുടെ ഏതു ശാഖയിലും അടയ്ക്കുവാന്‍ സാധിക്കും.
Q14 നിങ്ങള്‍ക്ക് ശാഖകളില്ലാത്ത സ്ഥലങ്ങളിലുള്ള ബാങ്കുകളില്‍ ഡ്രോ ചെയ്ത ചെക്കുകള്‍ എനിക്ക ഇഷ്യൂ ചെയ്യുവാന്‍ സാധിക്കുമോ?
ഉവ്വ്. എന്നിരുന്നാലും, അത്തരം ചെക്കുകളുടെ കളക്ഷന്‍ ഒരു ചാര്‍ജ് ഈടാക്കുന്നതായിരിക്കും.
Q15 നിങ്ങള്‍ എപ്പോഴാണ് എനിക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അയക്കുന്നത്?
നിങ്ങളില്‍ നിന്ന് ഒരു അപേക്ഷ ലഭിച്ചതിനു ശേഷം ഞങ്ങള്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അയക്കുന്നതായിരിക്കും.
Q16 മേല്‍വിലാസത്തില്‍ മാറ്റം വരുന്നപക്ഷം ഞാന്‍ എന്തു ചെയ്യണം? ആരെയാണ് ഞാന്‍ അറിയിക്കേണ്ടത്?
നിങ്ങള്‍ സാധാരണയായി ഇടപെടുന്ന ബന്ധപ്പെട്ട ശാഖയെ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.
Q17 ഒരു തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രം മതിയാവുമോ?
ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന ചട്ടങ്ങള്‍ പ്രകാരം സമഗ്ര പോളിസി നിര്‍ബന്ധിതമാണ്.
Q18ഇന്‍ഷുറന്‍സ് നിങ്ങളുടെ ഏജന്റുവഴി തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടോ? എനിക്ക് സ്വയമായി ആ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ സാധിക്കുമോ?
ഞങ്ങള്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ നിങ്ങളുടെ എല്ലാ ഇന്‍ഷുറന്‍സ് ആവശ്യങ്ങളും നിറവേറ്റുന്നതിനും നിങ്ങള്‍ക്ക് ഏറ്റവും നല്ല ഡീല്‍ ന്ലകുന്നതിനും കഴിയുന്ന മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കര്‍ ലിമിറ്റഡ് ഉണ്ട്.
Q19 ഞാന്‍ എങ്ങനെയാണ് ഒരു വാണിജ്യ വാഹന വായ്പ നേടുന്നത്?
നിങ്ങളുടെ വശത്തു നിന്ന് ആവശ്യമായ രേഖകളെയും വാഹന ക്വൊട്ടേഷനെയും സംബന്ധിച്ച് ഞങ്ങളുടെ ഫീല്‍ഡ് എക്സിക്യൂട്ടീവ് നിങ്ങളെ അറിയിക്കുകയും അതു ശേഖരിക്കുന്നത് നിങ്ങളെ നിങ്ങളുടെ വാസസ്ഥലത്ത്/ഓഫീസില്‍ സന്ദര്‍ശിക്കുകയും അത് മൂല്യനിര്‍ണ്ണയത്തിനായി ഞങ്ങളുടെ ക്രെഡിറ്റ് സംഘത്തിന് എത്തിക്കുകയും ചെയ്യും. വായ്പ അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍, വായ്പാ കരാറും പി.ഡി.സി./എ.സി.എച്ച്. ഉം ഒപ്പു വയ്പ്പിക്കുന്നതിനായി ഞങ്ങളുടെ ഫീല്‍ഡ് എക്സിക്യൂട്ടീവ് നിങ്ങളെ സന്ദര്‍ശിക്കും; അതിനു ശേഷം, ബന്ധപ്പെട്ട ഡീലര്‍ക്ക് ഞങ്ങള്‍ ഡെലിവര്‍ ഓര്‍ഡര്‍ നല്‍കുന്നതാണ്.
Q20 എന്റെ നിര്‍മ്മാണ ഉപകരണങ്ങള്‍ക്കുള്ള വായ്പ എനിക്ക് എങ്ങനെയാണ് ലഭിക്കുന്നത്?
Q1 ഒരു പ്രീ-ഓണ്‍ഡ് കാര്‍ വായ്പയ്ക്ക് ഞാന്‍ എങ്ങനെയാണ് മഹീന്ദ്ര ഫിനാന്‍സിനെ സമീപിക്കേണ്ടത്?
നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള മഹീന്ദ്ര ഫിനാന്‍സ് ശാഖയില്‍ ബന്ധപ്പെടുകയോ സന്ദര്‍ശിക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് ഓണ്‍ലൈനായി പോലുംഅപേക്ഷിക്കാവുന്നതാണ്,ഞങ്ങള്‍ താമസിയാതെ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
Q2 ഒരു പ്രീ-ഓണ്‍ഡ് കാര്‍ വായ്പ എടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
മഹീന്ദ്ര ഫിനാന്‍സില്‍ നിന്നുള്ള ഉപയോഗിച്ച കാറുകള്‍ക്കുള്ള വായ്പയ്ക്കുള്ള അര്‍ഹത വ്യക്തിഗത വിലയിരുത്തലിനെയും ഉല്പന്നത്തെയും ആശ്രയിച്ചിരിക്കുന്നു, എല്ലാ വായ്പകളും കമ്പനിയുടെ മാത്രം വിവേചനത്തിലാണ് നല്‍കുന്നത്.
Q3 നല്കുന്ന ഏറ്റവും കുറഞ്ഞതും പരമാവധിയും വായ്പാ തുകകള്‍ എത്രയാണ്?
അത് വാഹനത്തിന്റെ പഴക്കത്തെയും അവസ്ഥയെയും ഒരു വ്യക്തിയുടെ തിരിച്ചടവ് പ്രാപ്തിയെയും ആശ്രയിച്ചിരിക്കുന്നു.
Q4 ഒരു പ്രീ-ഓണ്‍ഡ് കാര്‍ വായ്പകളുടെ കീഴിലുള്ള കാലാവധി ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
വാഹനത്തിന്റെ പഴക്കത്തെയും അവസ്ഥയെയും ആശ്രയിച്ച്, കുറഞ്ഞത് 1 വര്‍ഷവും പരമാവധി 5 വര്‍ഷവും.
Q5 പ്രീ-ഓണ്‍ഡ് കാര്‍ വായ്പ അനുവദിക്കുന്നതിന് എത്ര സമയമെടുക്കും?
1200+ സ്ഥലങ്ങളിലുള്ള ഞങ്ങളുടെ ശാഖകളുടെ വിശാലമായ ശ്രേണിക്ക് വേഗത്തിലുള്ളതും ലളിതവുമായ ഡോക്യുമെന്റേഷന് പ്രക്രിയകളുണ്ട്. ത്വരിതവും സമര്‍ത്ഥവുമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തിയുള്ള എക്സിക്യൂട്ടീവുകളും ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഒരു യൂസ്ഡ് കാര്‍ വായ്പ ലഭിക്കുന്ന പ്രക്രിയ ദ്രുതഗതിയിലുള്ളതും ലളിതവുമായ ഒന്നാണ്.
Q1 മുച്ചക്ര വാഹനങ്ങളുടെ എല്ലാ മേക്കുകള്ക്കും നിങ്ങള്‍ ഫിനാന്‍സ് ചെയ്യുന്നുണ്ടോ?
ഉവ്വ്, ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ എല്ലാ പ്രധാന മുച്ചക്ര വാഹനങ്ങള്‍ക്കും ഞങ്ങള്‍ ഫിനാന്‍സ് ലഭ്യമാക്കുന്നുണ്ട്.
Q2 മുച്ചക്ര വാഹന വായ്പയുടെ ലഭ്യമായ പരമാവധി ഫിനാന്‍സ് തുക എന്താണ്?
വാങ്ങുന്ന വാഹനത്തിന്റെയും ഉപഭോക്താവിന്റെ പ്രൊഫൈലിന്റെയും അടിസ്ഥാനത്തിലായിരിക്കും ഫിനാന്‍സ് തുക.
Q3 നിങ്ങള്‍ വാഹനങ്ങള്‍ക്കു മാത്രമേ ഫിനാന്‍സ് നല്കുന്നുള്ളോ അതോ അനുബന്ധ ഘടകങ്ങള്‍ക്കും നല്‍കുമോ?
ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിംഗ് അല്ലാത്ത ഒരു അനുബന്ധ ഘടകങ്ങള്‍ക്കും ഞങ്ങള്‍ പണം നല്കുകയില്ല.
Q4 ഓട്ടോറിക്ഷ വായ്പകള്‍ക്കുള്ള പലിശ നിരക്ക് എന്താണ്?
വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പലിശ നിരക്കുകള്‍ വ്യവസായത്തിലെ ഏറ്റവും മികച്ചതും ഉപഭോക്താവിന്റെ സ്ഥലം, വായ്പാ കാലാവധി, ഉപഭോക്താവിന്റെ പ്രൊഫൈല്‍ എന്നിവ വച്ച് നിര്ണ്ണയിക്കപ്പെടുന്നവയുമാണ്.
Q5 എത്ര കാലയളവിലേക്കാണ് മുച്ചക്ര വായ്പ ലഭ്യമാകുന്നത്?
പരമാവധി 4 വര്‍ഷ കാലയളവിലേക്കാണ് മുച്ചക്ര വായ്പ ലഭിക്കുന്നത്.
സാധാരണയായി, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചതിനു ശേഷം ഒരു സാധ്യായ ദിവസത്തില്‍ അനുമതി നല്‍കുന്നതാണ്. ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് നോക്കുന്നതിന്, ഇവിടെ ക്ലിക് ചെയ്യുക..
Q7 നിങ്ങള്‍ക്ക് കൊളാറ്ററലായി എന്തെങ്കിലും ഈട് ആവശ്യമുണ്ടോ?
Q8 നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒരു ജാമ്യം ആവശ്യമുണ്ടോ?
Q9 എന്റെ പി.ഡി.സി.കള്‍ പകരം വയ്ക്കുവാന്‍ എനിക്ക് ആഗ്രഹമുള്ളപക്ഷം ഞാന്‍ എന്തു ചെയ്യണം?
അങ്ങനെ ചെയ്യുന്നതിന്, നിങ്ങള്‍ക്ക് ഞങ്ങളുടെ ഏറ്റവുമടുത്തുള്ള ശാഖകളില്‍ ഒന്നുവഴി നിങ്ങളുടെ അപേക്ഷ അയക്കാവുന്നതാണ്. ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ദയവായി 'ഞങ്ങളുടെ നെറ്റ്വര്‍ക്ക്' കാണുക.
ഉവ്വ്. നിങ്ങള്‍ക്ക് നിങ്ങളുടെ തവണകള്‍ ഞങ്ങളുടെ ഏതു ശാഖയിലുംഅടയ്ക്കാവുന്നതാണ്ഞങ്ങളുടെ ശാഖകളുടെ ഒരു പട്ടിക കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
ഫിനാന്‍സ് കരാറിനു കീഴില്‍, കാലാവധി പൂര്‍ത്തീകരണത്തിനു മുമ്പുള്ള ക്ലോസ് ചെയ്യല്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യേക അപേക്ഷയിന്മേല്, ഞങ്ങള്‍ നിങ്ങളോട് ഒത്തുതീര്‍പ്പു തുക പറയുന്നതും, അത് അടയ്ക്കുന്നപക്ഷം, ആവശ്യമായ അവസാനിപ്പിക്കല്‍ പേപ്പറുകള്‍
Q14മേല്‍വിലാസം മാറുന്നപക്ഷം ഞാന്‍ എന്തു ചെയ്യണം?ആരെയാണ് ഞാന്‍ അറിയിക്കേണ്ടത്?
നിങ്ങള്‍ സാധാരണയായി ഇടപെടുന്ന ബന്ധപ്പെട്ട ശാഖയെ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. അല്ലെങ്കില്‍, ഇവിടെ ക്ലിക് ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കും..
Q17 എന്റെ പക്കല്‍ രേഖയായി സൂക്ഷിക്കുന്നതിനുവേണ്ടി നിങ്ങളെനിക്ക് കരാറിന്റെ പൂരിപ്പിച്ച ഒരു പകര്പ്പ്നല്കുമോ?
ഉവ്വ്, കരാറിന്റെ ഒരു പകര്‍പ്പ് അപേക്ഷകന് നല്‍കുന്നതായിരിക്കും.
Q1 എനിക്ക് എത്രമാത്രം ഫിനാന്‍സ് എടുക്കാം?
നിങ്ങള്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ഓണ്‍-റോഡ് ഇന്‍വോയിസ് വിലയുടെ 85% വരെ ഫിനാന്‍സ് എടുക്കാം.
Q2 കാലാവധി ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
ലഭ്യമായ കാലാവധി ഓപ്ഷനുകള്‍ 36 മാസം വരെയാണ്.
Q3 മൊത്തം ബൈക്ക് വായ്പാ തുകയും കാലാവധി തീരുന്നതിനു മുമ്പ് അടയ്ക്കുന്നതിനുള്ള ഓപ്ഷന് എനിക്കുണ്ടോ?
തുച്ഛമായ ഒരു പ്രീ-ക്ലോഷര്‍ നിരക്കില്‍.
Q4 ഇരുചക്ര വാഹന വായ്പ പ്രോസസ്സ് ചെയ്യാന്‍ എത്ര കാലതാമസം എടുക്കും?
ഇരുചക്ര വാഹന വായ്പാ പ്രക്രിയ രണ്ടു ദിവസങ്ങള്‍ക്കകം പൂര്ത്തിയാവുന്നതാണ്.
Q5 വരുമാനത്തിന്റെ തെളിവില്ലാതെ എനിക്ക് ഒരു ബൈക്ക് വായ്പ ലഭിക്കുമോ?
ഉവ്വ്, മറ്റ് രേഖകള്‍ ഉണ്ടെങ്കില്‍.
Q1: എന്തു തരത്തില്‍പ്പെട്ട വീടുകള്‍ക്ക് ഭവന വായ്പാ സഹായം ലഭിക്കും?
സാധുതയുള്ള ഒരു പ്രമാണത്തോടുകൂടിയ സ്ഥിര സ്വഭാവമുള്ള വീടുകളും ഫ്ളാറ്റുകള്‍/അപ്പാര്‍ട്മെന്റുകളും ബാധകമാണ്. അവയ്ക്ക് നഗരഭരണ അധികൃതരില്‍ നിന്നുള്ള കെട്ടിട നിര്‍മ്മാണ അനുമതികളുണ്ടായിരിക്കണം; നിര്‍മ്മാണത്തിലിരിക്കുന്നതോ പൂര്‍ത്തിയായതും താമസിക്കുവാന്‍ തയ്യാറായതുമായ വീടുകളുള്ള വസ്തുക്കളും.
Q2 ഭവന വായ്പകള്‍ക്ക് ആവശ്യമായ ഈട് എന്താണ്?
ഒരു വായ്പയ്ക്കാവശ്യമായ ഈട് ഫിനാന്‍സ് ചെയ്യപ്പെടുന്ന വീടിന്റെ ഒരു ഇക്വിറ്റബിള്‍ അല്ലെങ്കില്‍ ലളിതമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ഭൂപണയാധാരം ആയിരിക്കും. സമര്‍പ്പിക്കപ്പെട്ടിട്ടുള്ള/ലഭ്യമാക്കിയിട്ടുള്ള പ്രമാണ (ഉടമസ്ഥാവകാശം) രേഖകളെ ആശ്രയിച്ചായിരിക്കും ഏതുതരം ഭൂപണയാധാരമാണ് ഉണ്ടാക്കേണ്ടതെന്ന് തീരുമാനിക്കുവാന്‍. ഒരു അപേക്ഷകന് സമര്‍പ്പിച്ച പേപ്പറുകളുടെ ഒരു പ്രാഥമിക പരിശോധനയ്ക്കു ശേഷം, ആവശ്യമായ ഭൂപണയാധാരത്തിന്റെ തരം ഏതാണെന്ന് ഞങ്ങളുടെ നിയമോപദേശകര്‍ പറയുന്നതായിരിക്കും.
Q3 ഭവന വായ്പകള്‍ക്കുള്ള ‘പലിശ നിരക്ക്’ ഓപ്ഷനുകള്‍ എന്തൊക്കെയാണ്?
ശമ്പളക്കാരായ അര്‍ദ്ധ-നാഗരിക വര്‍ഗ്ഗത്തില്‍ പെട്ടതല്ലാത്ത എല്ലാ ഉപഭോക്താക്കള്‍ക്കും നിശ്ചിതം:
വായ്പാ കാലാവധിയിലേക്ക് നിരക്കുകള്‍ നിശ്ചയിക്കപ്പെടുന്നതും ആദ്യ വിതരണത്തിന്റെ തീയതിയില്‍ നിലവിലുള്ള നിരക്കുകള്‍ പ്രകാരം അത് ബാധകമായിരിക്കുന്നതുമാണ്; എന്നാല്‍ ധന വിപണിയിലെ സ്ഥിതിയെ ആശ്രയിച്ച് ഓരോ 3 വര്‍ഷത്തിലും ഇത് പുനര്‍ നിര്‍ണ്ണയത്തിന് വിധേയമായിരിക്കും.
ശമ്പളക്കാരായ അര്‍ദ്ധ-നാഗരിക വര്‍ഗ്ഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ മാറ്റം വരാവുന്നത്:
വിപണിയിലെ സ്ഥിതിഗതികള്‍ക്കനുസൃതമായി നിരക്കുകള്‍ ചാഞ്ചാടുന്നതും, ആയത് ഇടയ്ക്കിടെ അറിയിക്കുന്നതുമായിരിക്കും.
Q4 ഞാന്‍ എന്റെ ഭവനവായ്പ തിരിച്ചടയ്ക്കുന്നത് എങ്ങനെയാണ്?
നിങ്ങളുടെ തിരിച്ചടവു പ്രാപ്തിയെ അടിസ്ഥാനപ്പെടുത്തി, മാസം തോറുമോ, ത്രൈമാസികമായോ, അര്ദ്ധവാര്ഷികമായോ തുല്യമായ തവണകളായി വായ്പാ തുകയും പലിശയും അടങ്ങുന്ന ഇ.എം.ഐ./ഇ.ക്യൂ.ഐ./ ഇ.എച്ച്.ഐ. യിലൂടെ വായ്പ തിരിച്ചടയ്ക്കാവുന്നതാണ്.
വായ്പയുടെ തിരിച്ചടവ് പണം/ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഏതെങ്കിലും എം.ആര്.എച്ച്.എഫ്.എല്‍. ഓഫീസില്‍ നടത്താവുന്നതാണ്. എം.ആര്.എച്ച്.എഫ്.എല്‍. അനുമതി നല്‍കിയിട്ടുള്ള കളക്ഷന്‍ കേന്ദ്രങ്ങളിലും തിരിച്ചടവ് നടത്താവുന്നതാണ്.
Q5 എനിക്ക് നിശ്ചയിക്കപ്പെട്ട സമയക്രമത്തിനു മുമ്പായി ഭവനവായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമോ?
നിശ്ചയിക്കപ്പെട്ട സമയക്രമത്തിനു മുമ്പായി ഭവനവായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുന്നതും, ഇതിന് എം.ആര്.എച്ച്.എഫ്.എല്‍. കാലേകൂട്ടി അടയ്ക്കുന്നതിനുള്ള ചാര്‍ജുകള്‍ ചുമത്താത്തതുമാണ്.
Q1: എനിക്ക് എന്റെ വ്യക്തിഗത വായ്പ ലഭിക്കുന്നതിന് എത്ര കാലതാമസം എടുക്കും?
അതിന് കേവലം രണ്ടു പ്രവൃത്തി ദിനങ്ങള്‍ മാത്രമേ എടുക്കുകയുള്ളൂ.
Q2 എന്റെ വ്യക്തിഗത വായ്പ ലഭിക്കുന്നതിന് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണോ?
ഉവ്വ്.
Q3 എനിക്ക് എവിടെനിന്ന് ഒരു വ്യക്തിഗത വായ്പ ലഭിക്കും?
ഏതു മഹീന്ദ്ര ഫിനാന്‍സ് ശാഖയില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിഗത വായ്പ ലഭിക്കും. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ശാഖ കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Q4 ഒരു വ്യക്തിഗത വായ്പയായി നല്കുവാന് സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുകയും പരമാവധി തുകയും എത്രയാണ്?
വായ്പാ തുക അപേക്ഷകന്റെ അര്‍ഹതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
Q5 പരമാവധി വായ്പാ തിരിച്ചടവു കാലയളവ് എന്താണ്?
പരമാവധി തിരിച്ചടവു കാലയളവ് 2 വര്‍ഷമാണ്.
Q6 ഒരു വ്യക്തിഗത വായ്പ എനിക്ക് എങ്ങനെ തിരിച്ചടയ്ക്കാം?
തദ്ദേശീയ പി.ഡി.സി., ഇ.സി.എസ്., അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് കുറവു ചെയ്യുന്നതിലൂടെ വ്യക്തിഗത വായ്പ തിരിച്ചടയ്ക്കാവുന്നതാണ്.
Q7 വ്യക്തിഗത വായ്പാ തുക എനിക്ക് എങ്ങനെയായിരിക്കും നല്‍കുന്നത്?
ചെക്കായിട്ടോ നിങ്ങളുടെ അക്കൗണ്ടില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിലൂടെയോ.
Q8 എനിക്ക് എന്റെ വ്യക്തിഗത വായ്പ മുന്‍കൂട്ടി അടയ്ക്കുവാന്‍ സാധിക്കുമോ?
ഉവ്വ്, തുച്ഛമായ ഒരു പ്രീ-ക്ലോഷര്‍ നിരക്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വ്യക്തിഗത വായ്പ കാലാവധി പൂര്‍ത്തീകരണത്തിനു മുമ്പ് അടയ്ക്കാവുന്നതാണ്.
Q1 പ്രോജക്ട് ഫിനാന്‍സിംഗിനായി മഹീന്ദ്ര ഫിനാന്‍സിനെ ഞാനെങ്ങനെ സമീപിക്കും?
നിങ്ങൾക്ക് 022-6632-7940 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കാവുന്നതാണ്. കൂടാതെ [email protected] ലേക്ക് ഇ മെയിൽ അയച്ചും വിവരങ്ങൾ അറിയാവുന്നതാണ്..
Q2 എനിക്ക് എത്രമാത്രം പ്രോജക്ട് ഫിനാന്‍സിംഗ് ലഭിക്കും? തുക എങ്ങനെയാണ് തീരുമാനിക്കപ്പെടുക?
ആധാരമാക്കിയാണ് പ്രോജക്ട് ലോൺ തുക തീരുമാനിക്കുക. എന്നിരുന്നാലും അത് പരമാവധി ₹40 കോടി വരെയാണ്.
Q3ഈടായി എന്തൊക്കെയാണ് സ്വീകാര്യമാവുക?
ഞങ്ങൾക്ക് സ്വീകാര്യമായ സെക്യൂരിറ്റികളുടെ ഒരു വലിയ നിര തന്നെയുണ്ട്. ഭൂമി, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി, പ്ലാൻറ് ആൻഡ് മെഷിനറി, ഉപകരണങ്ങൾ, ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ, ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ,കെ വി പി, എൻ എസ് സി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുള്ള സെക്യൂരിറ്റികൾ, സ്വർണ്ണവും മറ്റ് ക്യാഷ് ഇക്വലന്റ്സും ലൈഫ് ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവ അവയിൽപ്പെടുന്നു.
Q4 പ്രോജക്ട് ലോൺ ലഭിക്കുന്നതിന് എത്ര കാലതാമസമുണ്ടാവും?
എല്ലാം ശരിയാണെങ്കിൽ 20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലോൺ തയ്യാറാകും.
Q5 എൻ്റെ പ്രോജക്ട് ലോൺ തിരിച്ചടവ് എങ്ങനെയായിരിക്കും?
തുല്യ തവണകളായോ ബുള്ളറ്റ് റീപെയ്മെന്റ്, ബലൂണിംഗ് റീപെയ്മെന്റ് രീതികളിലോ (നിങ്ങളുടെ ബിസിനസിന്റ് ആവശ്യകതകൾക്ക് അനുസൃതമായി) ആകാം. PDCകൾ, ECS മാൻഡേറ്റ് തുടങ്ങിയ രീതികളെല്ലാം പണം അടയ്ക്കുന്നതിന് സ്വീകാര്യമാണ്.
Q6പ്രോജക്ട് ലോൺ എനിക്ക് മുൻകൂറായി അടച്ചുതീർക്കാനാവുമോ?
അതേ, നിങ്ങൾക്ക് ബിസിനസ് ലോൺ മുൻകൂറായി അടയ്ക്കാനാവും. ശേഷിക്കുന്ന പ്രിൻസിപ്പൽ തുകയിൻമേൽ 2% ഫൊർക്ലോഷർ ചാർജ് ബാധകമാണ്.
Q1ഉപകരണ ഫിനാൻസിങ്ങിനായി മഹീന്ദ്ര ഫിനാൻസിനെ ഞാനെങ്ങനെ സമീപിക്കും?
Q2 എനിക്ക് എത്രമാത്രം ഉപകരണ ഫിനാൻസിംഗ് ലഭിക്കും? തുക എങ്ങനെയാണ് തീരുമാനിക്കപ്പെടുക?
നിങ്ങളുടെ ആവശ്യകത, ക്രെഡിറ്റ് അസെസ്മെൻറ്, തിരിച്ചടക്കൽ ശേഷി എന്നിവയെ ആധാരമാക്കിയാണ് ഉപകരണ ലോൺ തുക തീരുമാനിക്കുക. എന്നിരുന്നാലും അത് പരമാവധി ₹25 കോടി വരെയാണ്.
Q3 ഈടായി എന്തൊക്കെയാണ് സ്വീകാര്യമാവുക?
Q4 ഉപകരണ ഫിനാൻസിംഗ് ലഭിക്കുന്നതിന് എത്ര കാലതാമസമുണ്ടാവും?
എല്ലാം ശരിയാണെങ്കിൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലോൺ തയ്യാറാകും.
Q5 എന്റെ ഉപകരണ ലോൺ തിരിച്ചടവ് എങ്ങനെയായിരിക്കും?
Q6 എനിക്ക് ഉപകരണ ലോൺ മുൻകൂറായി അടച്ചുതീർക്കാനാവുമോ?
അതേ, നിങ്ങൾക്ക് ലോൺ മുൻകൂറായി അടച്ചുതീർക്കാനാവും. ശേഷിക്കുന്ന പ്രിൻസിപ്പൽ തുകയിൻമേൽ 2% ഫൊർക്ലോഷർ ചാർജ് ബാധകമാണ്.
Q1കോർപ്പറേറ്റ് ഫിനാൻസിനായി മഹീന്ദ്ര ഫിനാൻസിനെ ഞാനെങ്ങനെ സമീപിക്കും?
Q2 എനിക്ക് എത്രമാത്രം കോർപ്പറേറ്റ് ഫിനാൻസിംഗ് ലഭിക്കും? തുക എങ്ങനെയാണ് തീരുമാനിക്കപ്പെടുക?
നിങ്ങളുടെ ആവശ്യകത, ക്രെഡിറ്റ് അസെസ്മെൻറ്, തിരിച്ചടക്കൽ ശേഷി എന്നിവയെ ആധാരമാക്കിയാണ് പ്രോജക്ട് ലോൺ തുക തീരുമാനിക്കുക. എന്നിരുന്നാലും അത് പരമാവധി ₹25 കോടി വരെയാണ്.
Q4 കോർപ്പറേറ്റ് ഫിനാൻസിംഗ് ലഭിക്കുന്നതിന് എത്ര കാലതാമസമുണ്ടാവും?
എല്ലാം ശരിയാണെങ്കിൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്കുള്ള കോർപ്പറേറ്റ് ഫിനാൻസ് ലോൺ തയ്യാറാകും.
Q5 എന്റെ കോർപ്പറേറ്റ് ലോൺ തിരിച്ചടവ് എങ്ങനെയായിരിക്കും?
Q6 എനിക്ക് കോർപ്പറേറ്റ് ലോൺ മുൻകൂറായി അടച്ചുതീർക്കാനാവുമോ?
അതേ, നിങ്ങൾക്ക് കോർപ്പറേറ്റ് ലോൺ മുൻകൂറായി അടച്ചുതീർക്കാനാവും. ശേഷിക്കുന്ന പ്രിൻസിപ്പൽ തുകയിൻമേൽ 2% ഫൊർക്ലോഷർ ചാർജ് ബാധകമാണ്.
Q1സെക്യുവേഡ്/അൺസെക്യുവേഡ് ബിസിനസ് ലോണിനായി മഹീന്ദ്ര ഫിനാൻസിനെ ഞാനെങ്ങനെ സമീപിക്കും?
ഞങ്ങളുടെ ലളിതവും സുരക്ഷിതവും വേഗതയാർന്ന തുമായ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. ഇപ്പോൾ തന്നെ അപേക്ഷിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [email protected]ലേക്ക് ഇ മെയിൽ അയക്കാവുന്നതാണ്. .
Q2 എനിക്ക് എത്രമാത്രം സെക്ക്വേർഡ് ബിസിനസ് ലോൺ ലഭിക്കും? തുക എങ്ങനെയാണ് തീരുമാനിക്കപ്പെടുക?
നിങ്ങളുടെ ആവശ്യകതക്കനുസരിച്ചും, ബിസിനസിലെ കാഷ് ഫ്ലോ, വസ്തുവകകളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തുന്ന അർഹതയെ അടിസ്ഥാനമാക്കിയും പരമാവധി തുക നൽകുവാനാണ് ഞങ്ങൾ ശ്രമിക്കുക. എന്നിരുന്നാലും നീങ്ങളുടെ അർഹതക്കനുസരിച്ച് പുതുക്കി നിശ്ചയിച്ച തുകക്കുള്ള ലോൺ വാഗ്ദാനം നൽകുന്നതായിരിക്കും.
ബാധ്യതകളില്ലാത്ത റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി, ഭൂമി എന്നിവ ഈടായി സ്വീകരിക്കും.
Q4 ലോൺ ലഭിക്കുന്നതിന് എത്ര കാലതാമസം ഉണ്ടാവും?
നിങ്ങൾക്ക് അർഹതപ്പെട്ട തുക ഓൺലൈനായി തന്നെ അനുവദിക്കുന്നതാണ്. നിങ്ങൾക്ക് അറിയാവുന്നതുപോലെ സെക്ക്വേർഡ് ബിസിനസ് ലോൺ ഈടിന്റെ അടിസ്ഥാനത്തിലാണ് പ്രോസസ് ചെയ്യപ്പെടുക. അതിനാൽ ഈടായി നൽകപ്പെടുന്ന പ്രോപ്പർട്ടി രേഖകൾ ലഭിച്ചശേഷം ഉടമസ്ഥതയും മൂല്യവും പരിശോധിക്കുന്നതിന് 3-4 പ്രവർത്തി ദിനങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്. ഈട് പരിശോധനയ്ക്കുശേഷം ലോൺ വിതരണത്തിന് 48 മണിക്കൂർ സമയം വേണ്ടിവരും.
എന്നാൽ അൺസെക്യുവേഡ് ബിസിനസ് ലോണിന്, രേഖകൾ പരിശോധിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ തുക നൽകുന്നതാണ്.
Q5 ആർക്കൊക്കെ ലോണിന് അപേക്ഷിക്കാം?
വ്യക്തികൾക്ക്, ബിസിനസ് വിപുലീകരണത്തിന് വായ്പ ആവശ്യമുള്ള പ്രൊപ്രൈറ്റർഷിപ്പ്, പാർട്ട്ണർഷിപ്പ്, പബ്ലിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾക്ക്.
Q6 വായ്പ എനിക്ക് മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാനാവുമോ?
അപേക്ഷയിൽ പറയുന്ന കാര്യത്തിൽ മാത്രമേ ലോൺ ഉപയോഗിക്കാനാവൂ. വർക്കിംഗ് ക്യാപിറ്റൽ, ബിസിനസ് വിപുലീകരണം, ഡെറ്റ് സബ്സ്റ്റിറ്റ്യൂഷൻ, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കാണ് പൊതുവേ ഞങ്ങൾ ലോൺ അനുവദിക്കാറുള്ളത്.
Q7 എന്റെ ബിസിനസ് വായ്പാ തിരിച്ചടവ് എങ്ങനെയായിരിക്കണം?
NACH ആണ് ഞങ്ങൾക്ക് അഭിലഷണീയമായ തിരിച്ചടവ് രീതി. എന്നാൽ അയവുള്ള സമീപനമാകയാൽ PDC യും സ്വീകാര്യമാണ്.
Q8 സെക്യുവേഡ് ബിസിനസ് ലോണിന്റെ തുടക്കകാലത്ത് ചെറിയ ഇൻസ്റ്റാൾമെന്റുകളായുള്ള തിരിച്ചടവ് അനുവദിക്കുമോ?
തുല്യ തവണകളോ, ബുള്ളറ്റ് റീപെയ്മെന്റ്, ബലൂണിംഗ് റീപെയ്മെന്റ് രീതികളോ (നിങ്ങളുടെ ബിസിനസിന്റെ ആവശ്യകതകൾക്ക് അനുസൃതമായി) തെരഞ്ഞെടുക്കാവുന്നതാണ്.
Q9 എന്റെ കൈവശം അധികതുകയുള്ള പക്ഷം, എനിക്ക് മുൻകൂറായി വായ്പ അടച്ചു തീർക്കാനാവുമോ?
അതേ, നിങ്ങൾക്ക് ബിസിനസ് ലോൺ മുൻകൂറായി അടയ്ക്കാനാവും. ഞങ്ങൾക്ക് ഫൊർക്ലോഷർ ചാർജുകളൊന്നും ഇല്ല.
Q10 ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞുള്ള നടപടികൾ എന്തൊക്കെയാണ്?
ഓൺലൈനായി നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിന് ആവശ്യമായ രേഖകൾക്കായി ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും. ഡാറ്റാ വെരിഫിക്കേഷന് ശേഷം വിതരണ നടപടികൾ സ്വീകരിക്കും. രേഖാ പരിശോധനകൾക്കുശേഷം തുക കുറയ്ക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം മഹീന്ദ്ര ഫിനാൻസിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
Q11 രേഖാ പരിശോധനയ്ക്ക് ശേഷം എന്റെ അർഹതയിൽ മാറ്റം ഉണ്ടാകുമോ?
ഓൺലൈനായി നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ലോൺ തുകക്കുള്ള അർഹതയിൽ മാറ്റം ഉണ്ടാവാനിടയില്ല. എന്നിരുന്നാലും തുക കുറയ്ക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം മഹീന്ദ്ര ഫിനാൻസ് തങ്ങളിൽ നിക്ഷിപ്തമാക്കിയിട്ടുള്ളതാണ്.
Q12 ഞാൻ നൽകുന്ന വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുമോ?
നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ പരമാവധി പ്രാധാന്യം കൽപ്പിക്കുന്നു. ലോൺ അനുവദിക്കുന്നതിന് ആവശ്യമായ വിവരങ്ങളും റെഗുലേറ്ററി / സ്റ്റാറ്റ്യൂട്ടറി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള വിവരങ്ങളും മാത്രമേ നിയമാനുസൃത അധികാരസ്ഥാനങ്ങളുമായി പങ്കുവയ്ക്കപ്പെടുകയുള്ളു.
Q13 ബാങ്ക് അക്കൗണ്ട് ലോഗിൻ പോലുള്ള വിവരങ്ങൾ പങ്കുവെക്കുന്നത് സുരക്ഷിതമാണോ?
മഹീന്ദ്ര ഫിനാൻസും അതിന്റെ ഏജന്റുമാരും കർശന ഡേറ്റാ സുരക്ഷിതത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. വായ്പകളുടെ വിലയിരുത്തൽ, അനുവദിക്കൽ പ്രക്രിയയിൽ ഉടനീളം ഒരിടത്തും മഹീന്ദ്ര ഫിനാൻസിലോ അതിന്റെ ഏജന്റ് സിസ്റ്റത്തിലോ അക്കൗണ്ട് ഐഡികൾ പാസ്സ്വേർഡുകൾ തുടങ്ങിയവ സ്റ്റോർ ചെയ്യുന്നില്ല. ഈ പ്രക്രിയയിൽ എങ്ങും മാനുഷിക ഇടപെടലുകൾ ഇല്ല. ബാങ്ക് സിസ്റ്റമുകളിൽനിന്നുള്ള ഓട്ടോമാറ്റിക് ഡേറ്റാ എക്സ്റ്റ്രാക്ഷനുവേണ്ടി മാത്രമാണ് ഐഡികളും പാസ്വേഡുകളും ഉപയോഗിക്കപ്പെടുന്നത്. എന്നിരുന്നാലും നിങ്ങളുടെ ഐഡിയോ പാസ്സ്വേർഡോ നൽകുവാൻ നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ബാങ്കിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം ഞങ്ങളുടെ വെബ്സൈറ്റിൽ/ മൊബൈൽ അപ്ലിക്കേഷനിൽ അത് അപ്ലോഡ് ചെയ്യാവുന്നതാണ്.
Q14എനിക്ക് എന്റെ വായ്പ ആവശ്യത്തിൽ മാറ്റം വരുത്താൻ കഴിയുമോ? എങ്കിൽ എങ്ങനെ?
അതെ, ഒരു അപേക്ഷ തയ്യാറാക്കുമ്പോൾ ലോൺ ആവശ്യത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് കഴിയും. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
Q15 അപേക്ഷ നടപടികൾക്കിടയിൽ സ്റ്റക്കായി പോയാൽ ഞാൻ എന്ത് ചെയ്യണം?
നിങ്ങൾക്ക് ആവശ്യമായ സഹായം എഫ്.എ.ക്യു- വിൽ ലഭ്യമല്ലെങ്കിൽ 18008439240 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ് (തിങ്കൾ മുതൽ വെള്ളിവരെ 9 AM - 7PM, ശനി 9.00AM - 2.00 PM) അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഈ മെയിൽ അയക്കുക. നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
Q1 ലീസ് റെന്റൽ ഡിസ്കൗണ്ടിങ്ങിനായി മഹീന്ദ്ര ഫിനാൻസിനെ ഞാനെങ്ങനെ സമീപിക്കും?
നിങ്ങൾക്ക് 022-6632-7940 എന്ന നമ്പറിൽ ഞങ്ങളെ വിളിക്കാവുന്നതാണ്. കൂടാതെ [email protected]ലേക്ക് ഇ മെയിൽ അയച്ചും വിവരങ്ങൾ അറിയാവുന്നതാണ്.
Q2 എനിക്ക് എത്രമാത്രം വായ്പ ലഭിക്കും? തുക എങ്ങനെയാണ് തീരുമാനിക്കപ്പെടുക?
നിങ്ങളുടെ ആവശ്യകത, ക്രെഡിറ്റ് അസെസ്മെൻറ്, വാടക വസ്തുക്കളുടെ മൂല്യം എന്നിവയെ ആധാരമാക്കിയാണ് വായ്പാ തുക തീരുമാനിക്കുക. എന്നിരുന്നാലും അത് പരമാവധി ₹25 കോടി വരെയാണ്.
Q3 ലീസ് റെന്റൽ ഡിസ്കൗണ്ടിംഗ് വായ്പക്ക് ഈടായി എന്തൊക്കെയാണ് സ്വീകാര്യമാവുക?
പാട്ട വാടക ഡിസ്കൗണ്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രോപ്പർട്ടിയാണ് ലീസ് റെന്റൽ ഡിസ്കൗണ്ടിംഗ് വായ്പക്ക് ഈടായി സ്വീകരിക്കുന്നത്.
Q4 ലീസ് റെന്റൽ ഡിസ്കൗണ്ടിംഗ് വായ്പ ലഭിക്കുന്നതിന് എത്ര കാലതാമസം ഉണ്ടാകും?
എല്ലാം ശരിയാണെങ്കിൽ 10 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ലീസ് റെന്റൽ ഡിസ്കൗണ്ടിംഗ് ലോൺ തയ്യാറാകും.
Q5 എന്റെ വായ്പാ തിരിച്ചടവ് എങ്ങനെ ആയിരിക്കണം?
ഡിസ്കൗണ്ട് ചെയ്തിട്ടുള്ള വാടകകളുടെ പിരിവ് വ്യവസ്ഥകളോട് പൊരുത്തപ്പെടുത്തിയാണ് തിരിച്ചടവ് ക്രമീകരിക്കുക.
Q6 വായ്പ മുൻകൂറായി അടച്ചുതീർക്കാനാവുമോ?
അതേ, നിങ്ങൾക്ക് ലോൺ മുൻകൂറായി അടച്ചുതീർക്കാനാവും. ഫൊർക്ലോഷർ ചാർജുകൾ ബാധകമാണ്.
Q5പ്രോജക്ട് ലോൺ എനിക്ക് മുൻകൂറായി അടച്ചുതീർക്കാനാവുമോ?
Q1 എന്തൊക്കെ നിക്ഷേപ പദ്ധതികളാണ് ലഭ്യമായിട്ടുള്ളത്?
സഞ്ചിതവും അല്ലാത്തതുമായ പദ്ധതികൾ നിക്ഷേപത്തിന് ലഭ്യമാണ്.
Q2 സഞ്ചിതമല്ലാത്ത പദ്ധതികളും സഞ്ചിത പദ്ധതികളും തമ്മിലുള്ള വ്യത്യാസം എന്താണ്?
സഞ്ചിതമല്ലാത്ത പദ്ധതികളിൽ പലിശ അർദ്ധ വാർഷികമായി നൽകപ്പെടുന്നു. നിശ്ചിത ഇടവേളകളിൽ പലിശപ്പണം ആവശ്യമായിവരുന്ന വിരമിച്ചവർക്ക് മറ്റും ഇത് സൗകര്യപ്രദമാണ്. സഞ്ചിത നിക്ഷേപ പദ്ധതികളിൽ നിക്ഷേപ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പ്രിൻസിപ്പൽ തുകയ്ക്കൊപ്പം ചേർത്ത് പലിശ നൽകപ്പെടുന്നു. നിശ്ചിത ഇടവേളകളിൽ പലിശപ്പണം ആവശ്യമില്ലാത്തവർക്ക് അനുയോജ്യമായ ഈ പദ്ധതി ഒരു പണം പെരുപ്പിക്കൽ പദ്ധതിയായി കരുതാവുന്നതാണ്.
Q3 സഞ്ചിതവും സഞ്ചിതമല്ലാത്തതുമായ പദ്ധതികൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ നിക്ഷേപ തുക എത്രയാണ്?
സഞ്ചിത നിക്ഷേപ പദ്ധതിക്കുള്ള ചുരുങ്ങിയ നിക്ഷേപത്തുക 5000 രൂപയാണ്. സഞ്ചിതമല്ലാത്ത പദ്ധതിയിൽ അർദ്ധവാർഷിക പലിശക്ക് 25,000 രൂപയും ത്രൈമാസിക പലിശയ്ക്ക് 50,000 രൂപയും.
Q4 നിക്ഷേപ തുക എങ്ങനെ ഞങ്ങളെ ഏൽപ്പിക്കാൻ കഴിയും?
MMFSL - FIXED DEPOSIT എന്ന പേരിൽ ചെക്കായോ ഡി.ഡിയായോ ഒരു എച്ച്ഡിഎഫ്സി ബാങ്ക് & കൊടക് മഹീന്ദ്ര ബാങ്ക് കളക്ഷൻ സെന്ററിലേക്ക് നൽകാനാവും. അല്ലെങ്കിൽ മുംബൈയിലുള്ള കോർപ്പറേറ്റ് ഓഫീസിലേക്ക് നിക്ഷേപകർക്ക് നേരിട്ട് ഡി.ഡി അയച്ചു തരാവുന്നതുമാണ്.
Q5നിക്ഷേപത്തിനുള്ള അപേക്ഷ തയ്യാറാക്കുന്നതിന് നിശ്ചിത ഫാറം ഉണ്ടോ?
ഉണ്ട്, നിശ്ചിത ഫോറത്തിലാണ് നിക്ഷേപ അപേക്ഷ നൽകേണ്ടത്.
Q6 പ്രായപൂർത്തിയാകാത്തയാളിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ ആരെയാണ് രക്ഷകർത്താവ് ആയി പരിഗണിക്കുന്നത്?
അധികാരപ്പെട്ട ഒരു കോടതിയുടെ ഉത്തരവിലൂടെ രക്ഷകർത്താവായി നിയമിക്കപ്പെട്ടവർക്കു മാത്രമേ അപേക്ഷയിൽ ഒപ്പുവെക്കാനാവൂ. കോടതി ഉത്തരവിന്റെ പകർപ്പും ഞങ്ങൾക്ക് നൽകണം.
Q7 പ്രായപൂർത്തിയാകാത്തയാളിന്റെ മാത്രം പേരിൽ നിക്ഷേപം നടത്താനാവുമോ?
പറ്റും. പ്രായപൂർത്തിയാകാത്തയാളിനെ സ്വാഭാവിക/ നിയമാനുസൃത രക്ഷകർത്താവ് പ്രതിനിധീകരിക്കുകയും നിക്ഷേപത്തിനുള്ള അപേക്ഷ അപ്രകാരം സ്വാഭാവിക/ നിയമാനുസൃത രക്ഷകർത്താവ് ഒപ്പു വയ്ക്കുകയും ചെയ്യുകയാണെങ്കിൽ പ്രായപൂർത്തിയാകാത്ത ആളുടെ പേരിൽ മാത്രമായി നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കത്തിടപാടുകളും രക്ഷകർത്താവുമായായിരിക്കും നടത്തപ്പെടുക.
Q8 പവർ ഓഫ് അറ്റോണി (POA) കൈവശമുള്ളയാൾക്ക് നിക്ഷേപ അപേക്ഷയിൽ ഒപ്പുവയ്ക്കാനാവുമോ?
പറ്റും. പവർ ഓഫ് അറ്റോണിയുടെ പകർപ്പ് ലഭ്യമാക്കി വിവരങ്ങൾ നിക്ഷേപകൻ പൂരിപ്പിക്കേണ്ടതുണ്ട്.
Q9 മുതിർന്ന പൗരന്മാർക്ക് അധിക പലിശ ലഭിക്കുമോ?
അതെ, മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.25% അധിക നിരക്കിൽ പലിശ ലഭിക്കുന്നതാണ്.
Q10 ഒരു സംയുക്ത അക്കൗണ്ട് നിലനിർത്താനാവുമോ?
ആവും. പരമാവധി മൂന്ന് ആളുകൾക്ക് വരെ സംയുക്തമായി അക്കൗണ്ട് നിലനിർത്താവുന്നതാണ്. "ആരെങ്കിലും അഥവാ ശേഷിക്കുന്നയാൾ" അല്ലെങ്കിൽ "ഒന്നാമത്തെയാൾ അഥവാ ശേഷിക്കുന്നയാൾ" എന്ന രീതിയിൽ പണം കൈപ്പറ്റാവുന്നതാണ്. "ആരെങ്കിലും അഥവാ ശേഷിക്കുന്നയാൾ" (A അഥവാ S) - നിക്ഷേപകരിൽ ആർക്കുവേണമെങ്കിലും കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപത്തിന്റെ കൈപ്പറ്റ് നടത്താവുന്നതാണ്. എന്നാൽ കാലാവധി പൂർത്തിയാകും മുമ്പ് പണം കൈപ്പറ്റുന്നതിനും വായ്പ എടുക്കുന്നതിനും എല്ലാവരുടെയും ഒപ്പ് ആവശ്യമാണ്.
Q11 കത്തിടപാടുകൾക്കുള്ള എന്റെ മേൽവിലാസത്തിലും മറ്റ് വ്യക്തിഗത വിവരങ്ങളിലും വരുന്ന മാറ്റങ്ങൾ എങ്ങനെയാണ് നൽകുക?
അതിനായി നിങ്ങൾ ചെന്നൈയിലുള്ള എഫ് ഡി പ്രോസസിംഗ് സെന്ററിലേക്ക് തെളിവു സഹിതം രേഖാമൂലം ഒരു അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് 7 ദിവസത്തിനകം വിവരങ്ങൾ ചേർക്കുന്നതായിരിക്കും.
Q12 ഒരു ട്രസ്റ്റിന് സ്ഥിരനിക്ഷേപം നടത്താനാവുമോ?
അതെ ട്രസ്റ്റിന് മഹീന്ദ്ര ഫിനാൻസ് എഫ് ഡിയിൽ പണം നിക്ഷേപിക്കാവുന്നതാണ്. ട്രസ്റ്റ് റെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ ഭാവിയില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമല്ലെങ്കില്‍, ട്രസ്റ്റ് റെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഭാവിയില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധമല്ലെന്നും പ്രസ്താവിച്ചു കൊണ്ട് അധികാരപ്പെടുത്തപ്പെട്ട സിഗ്നേറ്ററിമാർ കൃത്യമായി ഒപ്പിട്ട ഒരു കത്ത് ആവശ്യമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് സർവീസസ് ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 11 (5) പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതല്ല എന്നത് ശ്രദ്ധിക്കണം. അതിനാൽ ചാരിറ്റബിൾ ട്രസ്റ്റുകൾ മഹീന്ദ്ര ഫിനാൻസ് എഫ് ഡി യിൽ നിക്ഷേപങ്ങൾ നടത്തുന്നത് തങ്ങളുടെ സ്വന്തം റിസ്കിൽ ആയിരിക്കണം.
Q13 ഒരു കമ്പനിക്ക് സ്ഥിര നിക്ഷേപം നടത്താനാവുമോ?
അതേ, ഒരു കമ്പനിക്ക് സ്ഥിരനിക്ഷേപം നടത്താവുന്നതാണ്.
Q14 നിക്ഷേപങ്ങൾക്ക് ബ്രോക്കറേജ്/ ഇൻസെന്റീവ്സ് ഉണ്ടോ?
ഇല്ല, നിക്ഷേപങ്ങൾക്ക് ബ്രോക്കറേജ്/ ഇൻസെന്റീവ്സ് ഒന്നും നൽകുന്നില്ല.
Q15 നിക്ഷേപങ്ങൾക്ക് നിങ്ങൾ പ്രതിമാസ പലിശ നൽകാറുണ്ടോ?
ഇല്ല, നിക്ഷേപങ്ങൾക്ക് ത്രൈമാസികമായും അർദ്ധവാർഷികമായും മാത്രമേ പലിശ നൽകുന്നുള്ളൂ.
Q16 ഏതൊക്കെ രീതിയിൽ ആണ് പലിശപ്പണം നൽകുന്നത്?
പലിശപ്പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇ.സി.എസ് വഴി നേരിട്ടാണ് നൽകുന്നത്.
Q17 പലിശ വാറന്റുകൾ ഏത് ബാങ്കിൽ നിന്നുള്ളവയായിരിക്കും?
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ചാർജുകൾ കൂടാതെ മാറാവുന്ന വിധത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് മുംബൈയിൽ നിന്നാണ് വാറന്റുകൾ എടുക്കുക.
Q18 രണ്ടാം പേരുകാരനായ നിക്ഷേപകന്റെ പേരിൽ വാറന്റുകൾ അയച്ചു തരാനാവുമോ?
ഇല്ല, ഒന്നാം നിക്ഷേപകനു മാത്രമേ പലിശത്തുക നൽകുകയുള്ളൂ.
Q19സഞ്ചിതമല്ലാത്ത പദ്ധതിയിൽ പലിശത്തുക ക്രെഡിറ്റ് ചെയ്യുന്നത് എപ്പോഴാണ്?
സഞ്ചിതമല്ലാത്ത പദ്ധതിയിൽ സ്ഥിരനിക്ഷേപ കാലയളവിൽ ഓരോ സാമ്പത്തിക വർഷത്തിലും ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 3, മാർച്ച് 31, തീയതികളിലാണ് പലിശ ക്രെഡിറ്റ് ചെയ്യുക.
Q20 നടപ്പിലുള്ള പലിശനിരക്കുകൾ ഉയർന്നാൽ എന്ത് സംഭവിക്കും?
തീരുമാനം പൂർണ്ണമായും റിസർബാങ്ക് നിർദ്ദേശങ്ങളെ ആശ്രയിച്ചിരിക്കും. വർധനയുടെ പ്രാബല്യം ഒരു പ്രത്യേക സമയം മുതൽ മുന്നോട്ടാണെന്ന് റിസർബാങ്ക് പ്രത്യേകമായി പറയുകയാണെങ്കിൽ ഉടനടി ഒന്നും ചെയ്യാനാവില്ല. വർധന പുതിയ നിക്ഷേപങ്ങൾക്കും പുതുക്കലുകൾക്കും മാത്രമാവും ബാധകമാവുക. എന്നാൽ ആർബിഐ ചട്ടങ്ങൾക്ക് വിധേയമായി 'കാലാവധിയെത്താത്ത പുതുക്കൽ' എന്ന പ്രക്രിയയിലൂടെ നിലവിലുള്ള നിക്ഷേപകർക്കു കൂടി ഭേദഗതിയുടെ ഗുണഫലം നൽകാനാവും.
Q21 നടപ്പിലുള്ള പലിശനിരക്കുകൾ ഉയർന്നാൽ എന്ത് സംഭവിക്കും?
Q22 സ്രോതസ്സിൽ ചുമത്തുന്ന ആദായനികുതി പലിശയിൽനിന്ന് കുറയ്ക്കുന്നത് എപ്പോഴാണ്?
നിക്ഷേപങ്ങളിൽ നൽകിയ/ക്രെഡിറ്റ് ചെയ്ത അഥവാ നൽകാനുള്ള/ക്രെഡിറ്റു ചെയ്യാനുള്ള വാർഷിക പലിശ കണക്കാക്കിയത് 5000 രൂപയിൽ അധികമാകാൻ ഇടയുണ്ടെങ്കിൽ ടാക്സ് ഡിഡക്ടർക്ക്, നികുതി സ്രോതസ്സിൽ നിന്ന് കിഴിക്കേണ്ടതുണ്ട്. എന്നാൽ ഓരോ സാമ്പത്തിക വർഷത്തിലും ഫോറം 15ജി/എച്ച് ലുള്ള സെൽഫ് ഡിക്ലറേഷൻ സമർപ്പിച്ചോ അല്ലെങ്കിൽ പെഴ്സ്പെക്റ്റീവ് ഇൻകം ടാക്സ് അതോറിറ്റിയിൽ നിന്നുള്ള ഒഴിവാക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചോ നിക്ഷേപകർക്ക് ഇത്തരം കിഴിക്കലുകൾ ഒഴിവാക്കാവുന്നതാണ്.
Q23 ഫാറം 15 ജി, 15 എച്ച് എന്നിവ എന്താണ്? അവ എവിടെ നിന്ന് ലഭിക്കും?
നിക്ഷേപകൻ നടത്തുന്ന സെൽഫ് ഡിക്ലറേഷൻ ആണ് ഫാറം 15ജി/15എച്ച്. ഇവ കമ്പനിയിൽ നിന്ന് ലഭിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ- http://www.mahindrafinance.com. - നിന്ന് ഡൗൺലോഡ് ചെയ്യാനുമാവും. ഇതൊരു സെൽഫ് ഡിക്ലറേഷൻ ആണ്, മറ്റാരും സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാൽ ഇടതു പെരുവിരൽ അടയാളമാണ് വയ്ക്കുന്നതെങ്കിൽ അത് ഗസറ്റഡ് ഓഫീസറോ ബാങ്ക് ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തണം. ഒരു പകർപ്പ് ഞങ്ങളുടെ ഫയലിലും ഒരു പകർപ്പ് ഇൻകംടാക്സ് ഓഫീസിലും സൂക്ഷിക്കേണ്ടതിനാൽ മൂന്ന് പകർപ്പുകളാണ് നൽകേണ്ടത്. നിലവിലുള്ള എല്ലാ നിക്ഷേപകർക്കും മാർച്ച് മാസത്തിൽ അച്ചടിച്ച് തയ്യാറാക്കിയ ഫാറം 15ജി/15എച്ച് ഡിക്ലറേഷൻ അയച്ചുതരുന്നതാണ്. അതിന്റെ രണ്ട് പകർപ്പുകൾ നിക്ഷേപകർ ഉചിതമായി പൂരിപ്പിച്ച് ഒപ്പുവച്ച് അയച്ചുതരണം. ഒരു പൂർണ്ണ സാമ്പത്തിക വർഷത്തെ പലിശ വരുമാനം കണക്കാക്കിയാണ് ഡിക്ലറേഷൻ തയ്യാറാക്കി നിക്ഷേപകർക്ക് നൽകുന്നത്.
Q24 ഫാറം 15ജി-യും ഫാറം15എച്ച്-ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു വ്യക്തിക്കോ ആളിനോ (കമ്പനിയോ ഫേമോ എന്ന നിലയിലല്ലാതെ) 15ജി ഡിക്ലറേഷൻ ചെയ്യാവുന്നതാണ്. കമ്പനിക്കോ ഫേമിനോ ഫാറം15ജി- യിലോ, ഫാറം 15 എച്ച്-ലോ ഡിക്ലറേഷൻ സമർപ്പിക്കാനാവില്ല. 60 വയസ്സിൽ താഴെ പ്രായമുള്ള റസിഡൻറ് വ്യക്തികൾക്ക് ഉള്ളതാണ് ഫോറം 15ജി. മുതിർന്ന പൗരന്മാരായ വ്യക്തികൾക്കുള്ളതാണ് 15എച്ച്. അതായത് സാമ്പത്തിക വർഷത്തിൽ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക്. വ്യക്തികളുടെ കാര്യത്തിൽ 15ജി/എച്ച് നുള്ള അർഹത:- ഫാറം 15ജി: ഡിക്ലറേഷൻ സമർപ്പിക്കുമ്പോൾ വ്യക്തിക്ക് പ്രായം 60 വയസ്സിൽ താഴെയായിരിക്കണം. സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം ആദായനികുതി ഇളവ് പരിധിക്ക് താഴെയായിരിക്കണം. (അതായത് 2016 -17 വർഷത്തിൽ 2,50,000 രൂപയിൽ താഴെ). മൊത്ത വരുമാനം ഇപ്പറഞ്ഞ 2,50,000 രൂപയിൽ കൂടുതലാണെങ്കിലോ, ആവാനിടയുണ്ടെങ്കിലോ ആ വ്യക്തിക്ക് ഫാറം15G സമർപ്പിക്കാനാവില്ല. ഫാറം 15എച്ച്: വ്യക്തിക്ക് 60 വയസ്സോ അതിലധികമോ എന്നാൽ 80 വയസിൽ താഴെയാണ് പ്രായമെങ്കിൽ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം ആദായനികുതി ഇളവ് പരിധിയായ 2,50,000 രൂപയിൽ താഴെയായിരിക്കണം. (2016 -17 വർഷത്തിൽ). 80 വയസ്സോ അതിൽ കൂടുതലോ ആണ് പ്രായമെങ്കിൽ മൊത്തം വരുമാനം ആദായനികുതി ഇളവ് പരിധിയായ 5,00,000 രൂപയിൽ താഴെയായിരിക്കണം. (2016-17 വർഷത്തിൽ). വ്യക്തി അല്ലാത്ത ആളിന് 15 ജി-ക്കുള്ള അർഹത: ഒരു HUF നോ, അസോസിയേഷൻ ഓഫ് പേഴ്സൺസിനോ, ബോഡി ഓഫ് ഇൻഡിവിജ്വൽ ആൻ്റ് ആർട്ടിഫിഷ്യൽ ജുഡീഷ്യൽ പേഴ്സണോ സാമ്പത്തിക വർഷത്തിലെ താങ്ങളുടെ മൊത്തം വരുമാനം ആദായനികുതി ഇളവ് പരിധിയായ 2,50,000 രൂപയിൽ താഴെയാണെങ്കിൽ (2016 -17 വർഷത്തിൽ) 15 ജി സമർപ്പിക്കാവുന്നതാണ്.
Q25 നിക്ഷേപം നടത്തുന്ന സമയത്ത് ഒരിക്കൽ മാത്രമായി ഫാറം സമർപ്പിച്ചാൽ മതിയാകുമോ?
നിലവിലുള്ള എല്ലാ നിക്ഷേപങ്ങളും ചേർത്തുകൊണ്ട് ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ഫാറം 15ജി/എച്ച് സമർപ്പിക്കേണ്ടതുണ്ട്. നിക്ഷേപം നടത്തുന്നത് നടപ്പ് സാമ്പത്തികവർഷത്തിലാണെങ്കിൽ അതിനായി പുതിയൊരു ഫാറം സമർപ്പിക്കേണ്ടതാണ്. എന്നാൽ ആദായ നികുതി നിയമങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ പുതിയ ഫാറം സമർപ്പിക്കേണ്ടതായി വരും.
Q26സ്രോതസ്സിൽ കിഴിക്കപ്പെട്ട നികുതിയ്ക്കായി എന്തുതരം സർട്ടിഫിക്കറ്റ് ആണ് നിങ്ങൾക്ക് ലഭിക്കുക? സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാണ്?
സ്രോതസ്സിൽ നിന്ന് പിടിച്ച നികുതിയായി സർക്കാരിലേക്ക് അടച്ച പലിശയുടെ വിവരങ്ങളും മറ്റും കാണിക്കുന്ന ഫാറം 16 എ നികുതി കിഴിക്കൽ സർട്ടിഫിക്കറ്റുകൾ ത്രൈമാസ പദ്ധതിപ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ത്രൈമാസികമായും അർദ്ധവാർഷിക പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് അർദ്ധവാർഷികമായും സഞ്ചിത നിക്ഷേപങ്ങൾക്ക് വർഷാന്ത്യത്തിലും അയച്ചുതരുന്നതാണ്. ടാക്സ് ഇൻഫോർമേഷൻ നെറ്റ്വർക്കിൽ (TIN) ടാക്സ് ഡിഡക്ടർ ഫയൽ ചെയ്യുന്ന ത്രൈമാസിക ടിഡിഎസ് സ്റ്റേറ്റ്മെൻ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫാറം 16എ യിലുള്ള ടി.ഡി.എസ് സർട്ടിഫിക്കറ്റ് ഓരോ ത്രൈമാസങ്ങളിലും തയ്യാറാക്കുന്നത്. 01.04.2011 നു ശേഷം സ്രോതസ്സിൽ നിന്ന് കിഴിച്ച നികുതിക്കുള്ള ഫാറം 16എ സർട്ടിഫിക്കറ്റുകൾ ടിൻ സെൻട്രൽ സിസ്റ്റം വഴിയാണ് കമ്പനി തയ്യാറാക്കുന്നത്. അത് ടിൻ വെബ്സൈറ്റിൽനിന്ന് സവിശേഷ ടി.ഡി.എസ് സർട്ടിഫിക്കറ്റ് നമ്പർ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്തതും ഡിജിറ്റൽ ഒപ്പ് കൊണ്ട് സാക്ഷ്യപ്പെടുത്തിയതുമായിരിക്കും.
Q27 ശമ്പളം പറ്റുന്ന ആളിന്, സ്രോതസ്സിൽ നിന്നുള്ള ആദായ നികുതി ശമ്പളത്തിൽനിന്ന് ഈടാക്കിയിട്ടുണ്ടെങ്കിൽ, അയാൾക്ക് ഫാറം 15ജി/എച്ച് നൽകാനാവുമോ?
ഇല്ല. അയാളിൽനിന്ന് നികുതി കണക്കാക്കപ്പട്ടതിനാൽ ഫാറം 15ജി/എച്ച് നൽകാനാവില്ല.
Q28 നിങ്ങൾക്ക് ഒരേ ക്രമത്തിലുള്ള പേരുകളിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാനാവുമോ?
ഇല്ല ഒരേ പേരിലുള്ള അക്കൗണ്ടുകളും ഒരേ ക്രമത്തിൽ പേരുകളുള്ള അക്കൗണ്ടുകളും (സംയുക്ത അക്കൗണ്ടുകളുടെ കാര്യത്തിൽ) ആദായ നികുതി കണക്കാക്കുന്നതിനു കൂട്ടി ചേർക്കേണ്ടതുണ്ട്.
Q29 പണത്തിന് ഒരു അടിയന്തര ആവശ്യം വന്നാൽ നിക്ഷേപത്തിൽ നിന്ന് പിൻവലിക്കൽ നടത്താമോ?
ആർ.ബി.ഐ നിർദ്ദേശം അനുസരിച്ച് നിക്ഷേപ തീയതി / നിക്ഷേപം പുതുക്കൽ തീയതി മുതൽ മൂന്നുമാസത്തേക്ക് പിൻവലിക്കൽ നടത്താനാവില്ല.
Q30 നികുതി ഒന്നും കിഴിച്ചിട്ടില്ലെങ്കിലും സർട്ടിഫിക്കറ്റ് വരുമോ?
അതെ. നിക്ഷേപകൻ ഫോറം 15ജി/എച്ച് സമർപ്പിക്കുകയോ ആദായ നികുതി ഇളവു സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നികുതി ഒന്നും കിഴിച്ചിട്ടില്ലെങ്കിലും ടി.ഡി.എസ് സർട്ടിഫിക്കറ്റ് ഉണ്ടാവുന്നതാണ്.
Q31 ടിഡിഎസ് സർട്ടിഫിക്കറ്റുകളിൽ അച്ചടിച്ചിട്ടുള്ള മേൽവിലാസം എന്തായിരിക്കും?
പാൻ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ പാൻ കാർഡ് അധികാരികൾക്ക് മുന്നിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മേൽവിലാസം ആയിരിക്കും ടി. ഡി.എസ് സർട്ടിഫിക്കറ്റുകളിൽ പ്രിൻറ് ചെയ്യപ്പെടുന്ന മേൽവിലാസം.
Q32 മേൽവിലാസത്തിൽ മാറ്റം ഉണ്ടെങ്കിൽ എന്തു ചെയ്യണം?
നിങ്ങളെ ബന്ധപ്പെടുവാനുള്ള ഇപ്പോഴത്തെ മേൽവിലാസം പാൻ കാർഡ് അപേക്ഷയിൽ നൽകിയ മേൽവിലാസത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ ദയവായി എൻ.എസ്.ഡി.എൽ മുഖേനയോ യു.ടി.ഐ.ടി.എസ്.എൽ മുഖേനയോ മേൽവിലാസം മാറ്റുക.
Q33 ടിഡിഎസ് സർട്ടിഫിക്കറ്റുകൾ അയയ്ക്കുന്നത് എപ്പോഴൊക്കെയാണ്?
Q34 കമ്പനി കിഴിച്ചിട്ടുള്ള ആദായ നികുതിയുടെ (ടി.ഡി.എസ്) എങ്ങനെ കാണാം?
എൻ.എസ്.ഡി.എൽ വെബ്സൈറ്റിലെ ലളിതമായ രജിസ്ട്രേഷനിലൂടെ ടി.ഡി.എസ് വിവരങ്ങൾ എൻ.എസ്.ഡി.എൽ വെബ്സൈറ്റിൽനിന്ന് നിങ്ങൾക്ക് കാണുകയും കൈപ്പറ്റുകയും ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിക്കുക: https://incometaxindiaefilling.govt.in/portal/login.do
Q35 പെർമെനന്റ് അക്കൗണ്ട് നമ്പർ നൽകുന്നതിന്റെ പ്രസക്തിയെന്താണ്?
ആദായ നികുതിയുടെ വ്യവസ്ഥയനുസരിച്ച് നികുതി ഈടാക്കപ്പെടുന്ന ഏതെങ്കിലും വരുമാനമോ തുകയോ കൈപ്പറ്റുന്ന ഏതൊരു വ്യക്തിയും നികുതി ഈടാക്കുന്ന ആളിന് തന്റെ പാൻ നൽകേണ്ടതുണ്ട്. പാൻ സമർപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങൾ സമർപ്പിച്ച ഫാറം 15 ജി /എച്ച്, മറ്റ് ഇളവ് സർട്ടിഫിക്കറ്റുകൾ എന്നിവ അസാധുവാകുമെന്നതും ബാധകമായ ഉയർന്ന നിരക്കുകളിൽ നികുതി ഈടാക്കപ്പെടുമെന്നതും ദയവായി ശ്രദ്ധിക്കുക.
പാൻ ഇല്ലെങ്കിൽ, നികുതിയിളവിന്റെ ക്രെഡിറ്റ് എൻ.എസ്.ഡി.എൽ വെബ്സൈറ്റിലെ ഫാറം 26 എ.എസിൽ ലഭ്യമാകില്ല. കൂടാതെ പാൻ സമർപ്പിച്ചിട്ടില്ലെങ്കിൽ, കമ്പനി പിടിച്ച നികുതിക്കായി ടിൻ വെബ്സൈറ്റിൽ നിന്ന് ടിഡിഎസ് സർട്ടിഫിക്കറ്റും ലഭ്യമാകില്ല.
Q36 നിക്ഷേപം നടത്തുന്ന സമയത്ത് ഒരിക്കൽ മാത്രമായി ഫാറം സമർപ്പിച്ചാൽ മതിയാകുമോ?
നിക്ഷേപം നടത്തുന്ന സമയത്ത് ഒരിക്കൽ മാത്രമായി ഫാറം സമർപ്പിച്ചാൽ മതിയാകുമോ?
Q37 പണത്തിന് ഒരു അടിയന്തര ആവശ്യം വന്നാൽ നിക്ഷേപത്തിൽ നിന്ന് പിൻവലിക്കൽ നടത്താമോ?
ആർബിഐ നിർദ്ദേശം അനുസരിച്ച് നിക്ഷേപ തീയതി / നിക്ഷേപം പുതുക്കൽ തീയതി മുതൽ മൂന്നുമാസത്തേക്ക് പിൻവലിക്കൽ നടത്താനാവില്ല.
Q38 3 മാസത്തിനുശേഷം നിക്ഷേപത്തിൽ നിന്ന് പിൻവലിക്കാമോ?
അതേ. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളും കമ്പനിയുടെ നിബന്ധനകളും പ്രകാരം നിക്ഷേപ/പുതുക്കൽ തീയതിക്ക് മാസത്തിനുശേഷം കാലാവധിയെത്താത്ത പിൻവലിക്കൽ നടത്താം.
Q39 രണ്ടാം /മൂന്നാം നിക്ഷേപകന് കാലാവധി എത്തും മുമ്പേ ഒരു നിക്ഷേപത്തുക നൽകാനാവുമോ?
ഇല്ല. കാലാവധി എത്തും മുന്നേയുള്ള പെയ്മെന്റുകൾ ഒന്നാം നിക്ഷേപകന് മാത്രമേ നൽകാനാവൂ. കൂടാതെ മരണം/പി ഓ എ കേസുകൾ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾക്കായി 022-66526000എന്ന നമ്പറിലോ[email protected]എന്ന ഇ മെയിൽ വിലാസത്തിലോ ഞങ്ങളെ ബന്ധപ്പെടുക.
Q40 നിക്ഷേപ തുക പണമായി തിരികെ തരുമോ?
ഇല്ല. നിക്ഷേപത്തുക മടക്കി നൽകുക ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമായിരിക്കും.
Q41 നിക്ഷേപകന് ബാങ്കിലേക്ക് നേരിട്ട് തുക നൽകാനാവുമോ?
അതേ. നിക്ഷേപകനെ വിവരം അറിയിച്ച ശേഷം തുക നിങ്ങളുടെ ബാങ്കിലേക്ക് നേരിട്ട് നൽകും.
Q42 നിക്ഷേപ കാലാവധിക്കു മുന്നേ തുക പിൻവലിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
സഞ്ചിതമല്ലാത്ത ത്രൈമാസിക കേസുകളിൽ ജൂൺ, സെപ്റ്റംബർ, ഡിസംബർ, മാർച്ച്, മാസങ്ങളിൽ ത്രൈമാസിക പലിശ ചേർക്കേണ്ടതുള്ളതിനാൽ 20 ന് ശേഷമുള്ള തീയതികളിൽ കാലാവധി എത്തുന്നതിനു മുന്നേയുള്ള പിൻവലിക്കൽ അനുവദിച്ചിട്ടില്ല. സഞ്ചിതമല്ലാത്ത അർദ്ധവാർഷിക കേസുകളിൽ സെപ്റ്റംബർ, മാർച്ച്, മാസങ്ങളിൽ അർദ്ധവാർഷിക പലിശ ചേർക്കേണ്ടതുള്ളതിനാൽ 20 ന് ശേഷമുള്ള തീയതികളിൽ കാലാവധി എത്തുന്നതിന് മുന്നേയുള്ള പിൻവലിക്കൽ അനുവദിച്ചിട്ടില്ല. കൂടാതെ വാർഷിക കണക്കുകൾ ക്ലോസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ വർഷവും മാർച്ച് 20 മുതൽ ഏപ്രിൽ 1 വരെ കാലാവധി എത്തുന്നതിനു മുന്നേയുള്ള പിൻവലിക്കൽ അനുവദിച്ചിട്ടില്ല.
Q43 നിക്ഷേപത്തിനു മേൽ വായ്പ എടുക്കുന്നതിന് നിങ്ങൾ അനുവദിക്കുമോ?
മഹീന്ദ്ര ഫിനാൻസ് നിക്ഷേപത്തിൻ മേൽ നിക്ഷേപ തുകയുടെ 75% വരെ വായ്പ അനുവദിക്കാവുന്നതാണ്. ഞങ്ങളുടെ കമ്പനിയിൽ മൂന്നു മാസത്തിലേറെ പഴക്കമുള്ള നിക്ഷേപം നിലവിലുള്ള ഏതു നിക്ഷേപകനും വായ്പ നൽകുന്നതാണ്. വായ്പയുടെ ബാദ്ധ്യതാ വിവരം എഫ്.ഡി.ആർ-ൽ രേഖപ്പെടുത്തും. എന്നാൽ വായ്പ അനുവദിക്കുന്നത് പൂർണ്ണമായും കമ്പനിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യം ആയിരിക്കും. പ്രായപൂർത്തിയാകാത്തവരുടെ നിക്ഷേപത്തിൻ മേലും എൻ.ആർ.ഐ നിക്ഷേപത്തിൻ മേലും വായ്പ അനുവദിക്കുന്നതല്ല.
Q44 വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്ക് എത്രയാണ്?
സഞ്ചിത അടിസ്ഥാനത്തിലുള്ള എഫ്.ഡി. പലിശ നിരക്കിന് ഉപരിയായി പ്രതിവര്‍ഷം 2% (അര്‍ദ്ധവാര്‍ഷിക റെസ്റ്റില്‍) കൂടുതല്‍ നിരക്കില്‍ പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപ തുക.
Q45 ഒരേയൊരു നിക്ഷേപകൻ മരിച്ചുപോയാൽ എന്തൊക്കെ രേഖകളാണ് വേണ്ടത്?
മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ടേം ഡെപ്പോസിറ്റ് രസീതികൾ, വിൽപത്രമോ മറ്റോ ഉണ്ടെങ്കിൽ അത്, അല്ലെങ്കിൽ തഹസിൽദാർ /കോർപ്പറേഷൻ നൽകിയ നിയമാനുസൃത പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
Q46 നിങ്ങൾ എൻ ആർ ഐ നിക്ഷേപങ്ങൾ സ്വീകരിക്കുമോ?
നോൺ റിപാട്രിയേഷൻ അടിസ്ഥാനത്തിൽ എൻ.ആർ.ഐ ൽ നിന്ന് ഞങ്ങൾ നിക്ഷേപം സ്വീകരിക്കുന്നതാണ്. "ആർ.ബി.ഐ/2004/179എ.പി (ഡി.ഐ.ആർ സീരീസ്) സർക്കുലർ നം. 89 തീയതി 2004 ഏപ്രിൽ 24" എന്ന ആർബിഐ നോട്ടിഫിക്കേഷന്റെ കാര്യത്തിൽ ഇതുവരെ, എൻ ആർ ഇ /എഫ് സി എൻ ആർ (ബി) അക്കൗണ്ടിൽ നിന്ന് എൻ ആർ ഒ അക്കൗണ്ടിലേക്ക് മാറ്റുന്നതോ അടയ്ക്കുന്നതോ ആയ തുകകളാവരുത് നിക്ഷേപിക്കപ്പെടുന്നത് എന്ന വ്യവസ്ഥയിൽ ഓതറൈസ്ഡ് ഡീലർ/ബാങ്ക് അല്ലാത്ത എൻ.ആർ.ഐ വ്യക്തികളുടെ എൻ.ആർ.ഓ നിക്ഷേപത്തിൽ നിന്ന് ഡെബിറ്റ് ചെയ്തുള്ള നിക്ഷേപങ്ങൾക്ക് അങ്ങനെ തുടരാവുന്നതാണ്.എൻ.ആർ.ഐ നിക്ഷേപങ്ങളെ സംബന്ധിച്ച ഉപാധികളും നിബന്ധനകളും താഴെ ചേർത്തിരിക്കുന്നു എൻ.ആർ.ഒ അക്കൗണ്ട് മുഖേന ഇന്ത്യൻ രൂപയിൽ മാത്രമേ നിക്ഷേപങ്ങൾ സ്വീകരിക്കാവൂ.നിക്ഷേപകൻന്റെ ഇന്ത്യയിലുള്ള എൻ ആർ ഒ അക്കൗണ്ട് മുഖേന മാത്രമേ എൻ.ആർ.ഐ നിക്ഷേപങ്ങൾക്ക് പണം സ്വീകരിക്കാവൂ.എൻ.ആർ.ഇ, എഫ്.സി.എൻ.ആർ.(ബി) അക്കൗണ്ടുകളിൽ നിന്നും മാറ്റിയ ഫണ്ട് ഉപയോഗിച്ചുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. വിദേശത്തുനിന്ന് അയക്കുന്ന പണം സ്വീകരിച്ചുള്ള എൻ.ആർ.ഐ നിക്ഷേപം അനുവദിക്കില്ല. എൻ.ആർ.ഐ നിക്ഷേപങ്ങൾക്ക് താഴെ പറയുന്ന പ്രതിജ്ഞാപത്രം നൽകേണ്ടതാണ്:മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ നിക്ഷേപിച്ചിട്ടുള്ള തുക എൻ.ആർ.ഓ അക്കൗണ്ടിൽ നിന്ന് മാറ്റിയിട്ടുള്ള തുകയെയാണ് പ്രതിനിധീകരിക്കുന്നത്. മാത്രമല്ല ഈ തുക വിദേശത്തു നിന്നും എൻ ആർ ഒ അക്കൗണ്ട് ലേക്ക് വരുന്ന തുകയോ എൻ.ആർ.ഇ /എഫ്.സി.എൻ.ആർ.(ബി) അക്കൗണ്ടിൽ നിന്ന് എൻ.ആർ.ഒ അക്കൗണ്ടിലേക്ക് മാറ്റിയ തുകയോ പ്രതിനിധീകരിക്കുന്നില്ല.
മുതലും പലിശയും നിക്ഷേപകന്റെ എൻ.ആർ.ഒ അക്കൗണ്ടിലേക്ക് മാത്രമേ ഒടുക്കാനാവൂ എന്നതുകൊണ്ട് നിക്ഷേപകൻ തന്റെ എൻ.ആർ.ഓ ബാങ്ക് അക്കൗണ്ട് നമ്പർ നൽകേണ്ടതാണ്.പലിശ അത് എത്രയായാലും കാലാകാലങ്ങളിൽ പ്രാബല്യത്തിലുള്ള ആദായനികുതി നിയമപ്രകാരമുള്ള നിരക്കുകളിൽ നികുതി കിഴിക്കുന്നതാണ്. സ്ഥിര നിക്ഷേപങ്ങളെ സംബന്ധിക്കുന്ന ആദായ നികുതി വ്യവസ്ഥ: എൻ.ആർ.ഐ നിക്ഷേപങ്ങളുടെ ടിഡിഎസ്. നികുതി കാര്യത്തിൽ പലിശക്കുള്ള 5000 രൂപ പരിധി ബാധകമല്ല. പൂർണ്ണ നികുതിയിളവോ കുറഞ്ഞ നിരക്കിലുള്ള നികുതി കിഴിക്കലോ അവകാശപ്പെടുന്നതിനായി ആദായ നികുതി വകുപ്പിൽ നിന്ന് ലഭിക്കുന്ന ലോവർ ഡിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. 1961ലെ ആദായ നികുതി ആക്ട് സെക്ഷൻ 195 പ്രകാരം നികുതി നിരക്ക് 30.9% ആയിരിക്കും നിക്ഷേപകൻ താമസിക്കുന്ന രാജ്യവുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി. ടി.എ.എ) ഉണ്ടെങ്കിൽ ഡി.ടി.എ.എ നിരക്ക്, ആദായ നികുതി നിരക്ക് ഇവയിൽ കുറഞ്ഞതേതോ അതായിരിക്കും ബാധകം. എന്നാൽ ഡി.ടി.എ.എ നിരക്കിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതാണ്. ടാക്സ് റസിഡൻസി സർട്ടിഫിക്കറ്റ് ഹാജരാക്കുന്നില്ലെങ്കിൽ ആദായനികുതി നിയമപ്രകാരമുള്ള ഉയർന്ന നിരക്ക് ബാധകമാവും. മാത്രമല്ല ഡി.ടി. എ.എ പ്രകാരമുള്ള കുറഞ്ഞ നിരക്ക് നേടുന്നതിന് ഇന്ത്യൻ പാൻ ആവശ്യമാണ് അല്ലെങ്കിൽ ആദായനികുതി ആക്ട് പ്രകാരം നിരക്ക് 30.9% ആയിരിക്കും. ഇന്ത്യയിലെയും വിദേശത്തെയും മേൽവിലാസത്തിന്റെ വിവരങ്ങൾ നൽകണമെന്ന് നിക്ഷേപകരോട് അഭ്യർത്ഥിക്കുന്നു. എൻ.ആർ.ഐ നിക്ഷേപത്തിൽ നിന്ന് വായ്പ അനുവദിക്കുന്നതല്ല.
Q47 എനിക്ക് ഓൺലൈനായി അപേക്ഷിക്കാമോ?
അതെ, ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഓൺലൈനായി നിക്ഷേപിക്കാവുന്നതാണ്. clicking Here
Q48 എനിക്കെങ്ങനെ നിക്ഷേപം പുതുക്കാനാവും?
റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ഒപ്പുവച്ച പുതുക്കൽ അപേക്ഷ നിക്ഷേപ രസീതി സഹിതം കാലാവധി പൂർത്തിയാക്കുന്ന തീയതിക്ക് 15 ദിവസം മുമ്പായി എഫ്.ഡി പ്രോസസിംഗ് സെന്ററിലേക്ക് അയക്കേണ്ടതാണ്. കാലാവധി തീർന്ന ശേഷം 10 ദിവസത്തിനകം പുതുക്കിയ സർട്ടിഫിക്കറ്റ് നിക്ഷേപകന് അയച്ചുതരുന്നതാണ്. കൂടാതെ, ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഓൺലൈനായി നിക്ഷേപം പുതുക്കാവുന്നതുമാണ്. Here
Q49 പുതുക്കുന്നതിനുള്ള ഓപ്ഷനുകൾ എന്തൊക്കെയാണ്?
നിലവിൽ സ്ഥിര നിക്ഷേപമുള്ള നിക്ഷേപകന് തന്റെ മുതൽ തുകയോ അല്ലെങ്കിൽ മച്യൂരിറ്റി തുകയോ പുതുക്കാനാകും. എന്നിരുന്നാലും, എഫ്.ഡി പുതുക്കുമ്പോൾ നിക്ഷേപകന് അധിക നിക്ഷേപം നടത്താൻ കഴിയില്ല.
Q1 മ്യൂച്വൽ ഫണ്ടുകളിൽ എനിക്ക് എങ്ങിനെ നിക്ഷേപം നടത്താനാവും? എന്താണ് അതിൻറെ നടപടിക്രമങ്ങൾ?
താഴെപ്പറയുന്ന ഏതെങ്കിലും നിക്ഷേപ നടപടിക്രമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിക്ഷേപം നടത്താം:
Q2 സ്കീമിന്റെ മുൻകാല പ്രകടനത്തെപ്പറ്റി എനിക്ക് എങ്ങനെ അറിയാനാകും?
ഏതൊരു സ്കീമിന്റെയും മുൻകാല പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ അതിന്റെ ഫാക്റ്റ്ഷീറ്റിൽ നിന്ന് അറിയുവാൻ സാധിക്കും.
Q3 എന്റെ നിക്ഷേപത്തിന്റെ എൻ എ വി അപ്ഡേറ്റുകൾ ഞാൻ എങ്ങനെ കാണും?
നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ / നിക്ഷേപ പോർട്ട്ഫോളിയോയുടെ എൻഎവി അപ്ഡേറ്റുകൾ കാണുന്നതിന് മഹീന്ദ്ര ഫിനാൻസ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്.
Q4 മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് എവിടെ നിന്ന് ലഭിക്കും?
മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ പ്രതിദിന വിശകലന റിപ്പോർട്ട് നോക്കാവുന്നതാണ്.
Q5 എങ്ങനെ, എപ്പോൾ എനിക്ക് എന്റെ നിക്ഷേപം പണമാക്കിത്തീർക്കാൻ കഴിയും?
ക്ലോസ് എൻഡഡ് ഫണ്ടുകളുടെ കാര്യത്തിൽ കിം (കീ ഇൻഫോർമേഷൻ മെമ്മോറാണ്ടം) പ്രകാരമോ ബന്ധപ്പെട്ട എഎംസി (അസറ്റ് മാനേജ്മെൻറ് കമ്പനി) വ്യക്തമാക്കുന്നത് പോലെയോ അവ ഓപൺ എൻഡഡ് ഫണ്ടുകൾ ആകുമ്പോൾ മാത്രമേ പണമാക്കി മാറ്റാനാവൂ. ഓപ്പൺ എൻഡഡ് ഫണ്ടുകളുടെ കാര്യത്തിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ബന്ധപ്പെട്ട സ്കീമിന്റെ എക്സിറ്റ് ലോഡ് കുറവു ചെയ്യുന്നതിന് വിധേയമായി, (ബാധകമെങ്കിൽ) എപ്പോൾ വേണമെങ്കിലും റിഡീം ചെയ്യാവുന്നതാണ്.
Q6 ഫണ്ട് മാനേജർ ആരാണെന്നും അയാളുടെ മുൻകാല പ്രകടനത്തെപ്പറ്റിയും ഞാൻ എങ്ങനെ അറിയും?
അതിനായി സ്കീം ഓഫർ ഡോക്യുമെൻറ് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
Q7 എന്റെ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന്റെ പ്രകടനത്തെപ്പറ്റി എനിക്ക് എങ്ങനെ അറിയാൻ കഴിയും?
ഞങ്ങൾ വഴി നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ കാണുന്നതിന് മഹീന്ദ്ര ഫിനാൻസ് വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ മതി.
Q8 എന്റെ നിക്ഷേപം ഞാനെങ്ങനെ റെഡീം ചെയ്യും?
Q9 എനിക്ക് എസ്ഐപി ( സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) തുകയും ഒറ്റത്തവണ തുകയും കൂട്ടാൻ/ കുറയ്ക്കാൻ/ സ്വിച്ച് ചെയ്യാൻ കഴിയുമോ?
തീർച്ചയായും കഴിയും (സ്കീം ഓഫർ ഡോക്യുമെൻറ് പ്രകാരം)
Q10 എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നോമിനിയുടെ വിവരങ്ങളും എങ്ങനെയാണ് മാറ്റുക?
നിങ്ങളുടെ വിവരങ്ങൾ മാറ്റുന്നതിന്, ട്രാൻസാക്ഷൻ സ്ലിപ്പിൽ പുതിയ വിവരങ്ങൾ ചേർത്ത് അവയെ പിന്താങ്ങുന്ന രേഖകൾ സഹിതം ബന്ധപ്പെട്ട രജിസ്ട്രാർക്ക് /എ.എം.സി- ക്ക് അല്ലെങ്കിൽ എം.എം.എഫ്.എസ്.എൽ റിലേഷൻഷിപ്പ് മാനേജർക്ക് സമർപ്പിക്കാവുന്നതാണ്.
Q11 എന്റെ നിക്ഷേപത്തിന്റെ ഡിവിഡൻഡ് ചരിത്രം ഞാൻ എങ്ങനെ അറിയും?
നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തിന് ലഭിച്ചിട്ടുള്ള ഡിവിഡൻഡുകൾ കാണാവുന്നതാണ്.
Q12 എന്റെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും മാറ്റാൻ എനിക്ക് എങ്ങനെ കഴിയും?
മേൽവിലാസ വിവരങ്ങൾ മാറ്റുന്നതിന് നിങ്ങളൊരു കെ.വൈ.സി ഫോറം (പരിഷ്കരിക്കുന്നതിനുള്ളത്) പൂരിപ്പിച്ച്, പാൻകാർഡ് പകർപ്പും, മേൽവിലാസം തെളിയിക്കുന്ന രേഖ പോലുള്ള മറ്റ് പിന്തുണക്കുന്ന രേഖകളും ചേർത്ത് എ.എം.സിക്ക്/ രജിസ്ട്രാർക്ക് അല്ലെങ്കിൽ നിങ്ങളുടെ റിലേഷൻഷിപ്പ് മാനേജർക്ക് സമർപ്പിക്കണം. അതിലൂടെ, ആദ്യ /ഏക നിക്ഷേപകനായി നിങ്ങളുടെ പാൻ നമ്പർ ചേർത്തിട്ടുള്ള എല്ലാ എ.എം.സി കളിലും ഈ വിവരങ്ങൾ പുതുക്കി ചേർക്കപ്പെടുന്നതായിരിക്കും.
Q1 മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രധാനപ്പെട്ട ബിസിനസ്സ് ലൈനുകള്‍ എന്തൊക്കെയാണ്?
എം.എം.എഫ്.എസ്.എല്‍. പ്രാഥമികമായും ഭാരതത്തിന്റെ ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളില്‍ ഉപഭോക്താക്കളുള്ള പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ (“എന്‍.ബി.എഫ്.സി.കള്‍”) ഒന്നാണ്. ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളില്‍ ഒന്നായ മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു ഭാഗമാണ്. ഞങ്ങള്‍ പ്രാഥമികമായി ഏര്‍പ്പെട്ടിരിക്കുന്നത്, പുതിയതും ഉപയോഗിച്ചതുമായ ഓട്ടോ, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും, ട്രാക്ടറു”കള്‍ക്കും, കാറുകള്‍ക്കും, വാണിജ്യ വാഹനങ്ങള്‍ക്കും വേണ്ടി ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതിലാണ്. ഞങ്ങള്‍ ഭവന വായ്പ, വ്യക്തഗത വായ്പകള്‍, ചെറുകിടയും ഇടത്തരവുമായ സംരംഭങ്ങള്‍ക്കുള്ള വായ്പ എന്നിവ ലഭ്യമാക്കുകയും, ഇന്‍ഷുറന്‍സ് ബ്രോക്കിംഗും മ്യൂച്വല്‍ ഫണ്ട് വിതരണ സേവനങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. എം.എം.എഫ്.എസ്.എല്‍. പ്രാഥമികമായും ഭാരതത്തിന്റെ ഗ്രാമീണ, അര്‍ദ്ധ-നഗര വിപണികളില്‍ ഉപഭോക്താക്കളുള്ള പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ (“എന്‍.ബി.എഫ്.സി.”കള്‍) ഒന്നാണ്. ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളില്‍ ഒന്നായ മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു ഭാഗമാണ്. ഞങ്ങള്‍ പ്രാഥമികമായി ഏര്‍പ്പെട്ടിരിക്കുന്നത്, പുതിയതും ഉപയോഗിച്ചതുമായ ഓട്ടോ, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും, ട്രാക്ടറുകള്‍ക്കും, കാറുകള്‍ക്കും, വാണിജ്യ വാഹനങ്ങള്‍ക്കും വേണ്ടി ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതിലാണ്. ഞങ്ങള്‍ ഭവന വായ്പ, വ്യക്തഗത വായ്പകള്‍, ചെറുകിടയും ഇടത്തരവുമായ സംരംഭങ്ങള്‍ക്കുള്ള വായ്പ എന്നിവ ലഭ്യമാക്കുകയും, ഇന്‍ഷുറന്‍സ് ബ്രോക്കിംഗും മ്യൂച്വല്‍ ഫണ്ട് വിതരണ സേവനങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്.
അതിന്റെ സബ്സിഡിയറികളിലൂടെയും ജെ.വി.കളിലൂടെയും, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ബിസിനസ്സിലും, ഭവന വായ്പാ ബിസിനസ്സിലും, ഡീലര്‍മാര്‍ക്ക് മൊത്തവ്യാപാര ചരക്കു ഫിനാന്‍സിംഗിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഇടപാടുകാര്‍ക്ക് റീട്ടെയ്ല്‍ ഫിനാന്‍സിംഗിലും ഈ കമ്പനി പങ്കെടുത്തിട്ടുണ്ട്.
Q2 കമ്പനിയുടെ സബ്സിഡിയറികളെയും അസോസിയേറ്റ് കമ്പനികളെപ്പറ്റിയുമുള്ള വിവരങ്ങള്‍ എനിക്ക് എവിടെ കിട്ടും?
വിശദാംശങ്ങള്‍ ഞങ്ങളുടെ - www.mahindrafinance.com എന്ന വെബ്സൈറ്റില്‍ നിന്ന് എടുക്കാവുന്നതാണ്. ഈ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന പി.ഡി.എഫ്. ഡോക്യുമെന്റായ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും വിശദാംശങ്ങള്‍ ലഭ്യമാണ്.
Q3 കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തെ കമ്പനിയുടെ പ്രകടനം എന്താണ്?
In INR (Rs. Crores)
In USD millions
MMFSL
400.23
61.69
MMFSL and group
511.64
78.86
Q4 കമ്പനിയുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആനുകാലികമായി എനിക്ക് എവിടെ ലഭിക്കും?
മറ്റു പലതിന്റെയും കൂടെ ത്രൈമാസിക ധനകാര്യസ്ഥിതിയും ഉള്‍പ്പെടെയുള്ള, നിയമം ആവശ്യപ്പെടുന്ന വെളിപ്പെടുത്തലുകളോടു കൂടി കമ്പനി ആനുകാലികാടിസ്ഥാനത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ കമ്പനി അതിന്റെ വെബ്സൈറ്റില്‍ ഇനി പറയുന്ന ധനകാര്യ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്; അതായത്, ത്രൈമാസിക ധനകാര്യസ്ഥിതി, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, നിക്ഷേപക പ്രസന്റേഷനും അതുപോലെ അതിന്റെ ഷെയര്‍ഹോള്‍ഡേഴ്സിനും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി കമ്പനി നടത്തുന്ന കോണ്‍ഫറന്‍സ് കാളിന്റെ പകര്‍പ്പുകള്‍ (ട്രാന്‍സ്ക്രിപ്റ്റുകള്‍) ഇവ. ഇതു തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ നിക്ഷേപക സോണിനു കീഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. Investor Zoneകൂടാതെ, നിക്ഷേപകരെ അറിയിക്കേണ്ടതായ എന്തെങ്കിലും പ്രത്യേക വിവരങ്ങള്‍ ഉണ്ടെങ്കില്‍ സെക്ഷന്‍ അപ്ഡേറ്റ് ചെയ്യാറുമുണ്ട്.
Q5 കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് എന്താണ്?
വിവിധ ഭാരതീയ റേറ്റിംഗ് ഏജന്‍സികളില്‍ നിന്നുള്ള കമ്പനിയുടെ ഇപ്പോഴത്തെ ക്രെഡിറ്റ് റേറ്റിംഗുകള്‍ ഇവയാണ്:
Q6 കമ്പനിയുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഓഫീസിന്റെ മേല്‍വിലാസം എന്താണ്?
കമ്പനിയുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഓഫീസിന്റെ മേല്‍വിലാസം ഇതാണ്:
ഗേറ്റ്വേ ബില്‍ഡിംഗ്,
അപ്പോളോ ബന്ദര്‍,
മുംബൈ - 400 001
Q7 കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെ മേല്‍വിലാസം എന്താണ്?
കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെ മേല്‍വിലാസം ഇതാണ്:
മഹീന്ദ്ര ടവേഴ്സ്, ഡോ. ജി.എം. ഭോസലെ മാര്‍ഗ്ഗ്, കെ. കുര്നി ചൗക്ക്, വര്‍ളി,
മുംബൈ - 400 018
ടെലി: +91-22-66526000
വെബ്സൈറ്റ്: : www.mahindrafinance.com
Q8 മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍ എന്താണ്?
കമ്പനിയുടെ കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍ L65921MH1991PLC059642.
Q9 കമ്പനിയുടെ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് എപ്പോഴാണ്?
കമ്പനിയുടെ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ 1 നും അവസാനിക്കുന്നത് മാര്‍ച്ച് 31 നും ആണ്.
Q10 കമ്പനി എങ്ങനെയാണ് നിക്ഷേപകരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്?ഈ ആശയവിനിമയങ്ങള്‍ പൊതുജനത്തിന് പ്രാപ്യമാണോ?
ത്രൈമാസിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം കമ്പനി ത്രൈമാസിക കോണ്‍ഫറന്‍സ് കോളുകള്‍ നടത്താറുണ്ട്. ഈ കോണ്‍ഫറന്‍സ് കോളിന്റെ ട്രാന്‍സ്ക്രിപ്റ്റുകള്‍ പൊതുജനങ്ങളുടെ പ്രയോജനത്തിനായി ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ക്യൂ4 ന്റെയും മുഴുവന്‍ വര്‍ഷത്തിന്റെയും ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം, സ്ഥാപനസംബന്ധിയായ നിക്ഷേപകര്‍ക്കും വിശകലന വിദഗ്ദ്ധര്‍ക്കുമായി കമ്പനി ഒരു വാര്‍ഷിക സംഗമം നടത്താറുണ്ട്. ഈ സംഗമങ്ങളില്‍ ഉപയോഗിക്കുന്ന പ്രസന്റേഷന് മെറ്റീരിയലുകള്‍ ഈ വെബ്സൈറ്റില്‍ ഡൗണ്‍ലോഡിനായി ലഭ്യമാണ്. എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗിന്റെ (എ.ജി.എം.) സമയത്തും നിക്ഷേപകര്‍ക്ക് കമ്പനിയുമായി ആശയവിനിമയം നടത്താവുന്നതാണ്. ദേശീയവും അന്തര്‍ദ്ദേശീയവുമായ കോണ്‍ഫറന്‍സുകളിലും, നിക്ഷേപക സംഗമങ്ങളിലും നോണ്‍-ഡീല്‍ റോഡ് ഷോകളിലും കമ്പനി ക്രമമായി പങ്കെടുക്കാറുണ്ട്. അത്തരം പരിപാടികളുടെ സമയത്ത് ഉണ്ടാക്കുന്ന എല്ലാ പ്രസന്റേഷനുകളും ഈ വെബ്സൈറ്റില്‍ ഡൗണ്‍ലോഡിനായി ലഭ്യമാണ്.
Q11 എങ്ങനെയാണ് ഒരാള്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാനാവുക?
കമ്പനിയുമായി ആശയവിനിമയം നടത്തുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് [email protected]എന്ന വിലാസത്തില്‍ ഒരു ഇ-മെയില്‍ അയക്കാവുന്നതാണ്.
ചുവടെ തന്നിരിക്കുന്ന മേല്‍വിലാസത്തിലേക്ക് എഴുതുകയും ചെയ്യാം:
മഹീന്ദ്ര ടവേഴ്സ്, 4-ആം നില, ഡോ. ജി.എം. ഭോസലെ മാര്‍ഗ്ഗ്, കെ. കുര്നി ചൗക്ക്, വര്‍ളി, മുംബൈ - 400 018
Q12 എപ്പോഴാണ് ഈ കമ്പനി പബ്ലിക് കമ്പനി ആയത്?അത് അതിന്റെ സ്റ്റോക്ക് ലിസ്റ്റ് ചെയ്തത് ഏതു വര്‍ഷത്തിലാണ്?
1956ലെ കമ്പനീസ് ആക്ടിനു കീഴില്‍, മാക്സി മോട്ടോഴ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന പേരില്‍, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി എം.എം.എഫ്.എസ്.എല്‍. സംയോജിതമായത് 1991 ജനുവരി 1നാണ്. 2006ലാണ് എം.എം.എഫ്.എസ്.എല്‍. ഷെയറുകള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബി.എസ്.ഇ.) ലിസ്റ്റ് ചെയ്യപ്പെട്ടത്.
Q13 ഏതൊക്കെ എക്സ്ചേഞ്ചുകളിലാണ് ഈ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്?
ഈ കമ്പനിയുടെ ഷെയറുകള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എന്‍.എസ്.ഇ.) ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
Q14 കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന എക്സ്ചേഞ്ചുകളില്‍ കമ്പനിയുടെ കോഡ് എന്താണ്?
ബി.എസ്.ഇ.- 532720 എന്‍.എസ്.ഇ. - M&MFINഎന്‍.ഡി.എസ്.എല്‍.ലെയും സി.ഡി.എസ്.എല്‍.ലെയും ഇക്വിറ്റി ഷെയറുകള്‍ക്കുള്ള ഡീമാറ്റ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐ.എസ്.ഐ.എന്‍.): INE774D01024 (പുതിയത് -ഷെയറൊന്നിന് 2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഷെയറുകള്‍ക്ക്)
Q15 കഴിഞ്ഞ 10 വര്‍ഷങ്ങളിലായുള്ള കമ്പനിയുടെ ബോണസ് ഇഷ്യൂ ചെയ്യുന്നതിന്റെയും സ്റ്റോക്ക് സ്പ്ലിറ്റിന്റെയും ചരിത്രം എന്താണ്?
1996ല്‍, കമ്പനിയില്‍ വഹിക്കുന്ന ഷെയര്‍ ഒന്നിന് 10 രൂപ മുഖവിലയുള്ള ഓരോ ഷെയറിനും നാല് ബോണസ് ഇക്വിറ്റി ഷെയറുകള്‍ എന്ന അനുപാതത്തിലായിരുന്നു ബോണസ് ഇഷ്യൂ ചെയ്തത്. ഷെയര്‍ ഒന്നിന് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറും ഷെയര്‍ ഒന്നിന് 5 രൂപ മുഖവിലയുള്ള 5 ഇക്വിറ്റി ഷെയറുകളായി പിളര്‍ത്തിയ ഒരു സ്റ്റോക്ക് സ്പ്ലിറ്റ് 2012ല്‍ നടത്തുകയുണ്ടായി.
Q16 സാധാരണയായി ഏതു മാസത്തിലാണ് ആനുവല്‍ ജനറല്‍ മീറ്റിംഗ് (എ.ജി.എം.) നടത്തുന്നത്?
എല്ലാ വര്‍ഷവും ജൂലായ് മാസത്തിലാണ് സാധാരണയായി കമ്പനിയുടെ എ.ജി.എം. നടത്തുന്നത്.
Q17 എത്ര നാള് കൂടുമ്പോഴാണ് കമ്പനി നിക്ഷേപക/വിശകലന വിദഗ്ദ്ധ ദിനങ്ങള്‍ സംഘടിപ്പിക്കുന്നത്?
ത്രൈമാസിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം കമ്പനി ത്രൈമാസിക കോണ്‍ഫറന്‍സ് കോളുകള്‍ നടത്തുന്നു. ഈ കോണ്‍ഫറന്‍സ് കോളിന്റെ ട്രാന്‍സ്ക്രിപ്റ്റുകള്‍ ഷെയര്ഹോള്ഡേഴ്സിൻറേയും പൊതുജനങ്ങളുടെയും പ്രയോജനത്തിനായി കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.ക്യൂ4 ന്റെയും മുഴുവന്‍ വര്‍ഷത്തിന്റെയും ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം, സ്ഥാപനസംബന്ധിയായ നിക്ഷേപകര്‍ക്കും വിശകലന വിദഗ്ദ്ധര്‍ക്കുമായി കമ്പനി ഒരു വാര്‍ഷിക സംഗമം നടത്താറുണ്ട്. ഈ സംഗമങ്ങളില്‍ ഉപയോഗിക്കുന്ന പ്രസന്റേഷന് മെറ്റീരിയലുകള്‍ ഈ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാൻ ലഭ്യമാണ്. എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗിന്റെ (എ.ജി.എം.) സമയത്തും നിക്ഷേപകര്‍ക്ക് കമ്പനിയുമായി ആശയവിനിമയം നടത്താവുന്നതാണ്.
Q18 കമ്പനിക്ക് എന്തെങ്കിലും ട്രേഡിംഗ് വിന്‍ഡോ ക്ലോഷര്‍ കാലയളവുണ്ടോ?
ഉവ്വ്. ഓരോ മൂന്നു മാസത്തിലുമുള്ള അതിന്റെ സമ്പാദ്യങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുന്‍പ് കമ്പനി ട്രേഡിംഗ് വിന്‍ഡോ ക്ലോഷര്‍ കാലയളവ് പിന്തുടരുന്നുണ്ട്. ഈ കാലയളവില്‍, കമ്പനിയോ അതിന്റെ ഉദ്യോഗസ്ഥരോ ഒരു നിക്ഷേപരും/വിശകലന വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുകയില്ല. സമ്പാദ്യങ്ങള്‍ പുറപ്പെടുവിക്കുവാന്‍ പോകുന്ന തീയതിക്ക് 15 പ്രവൃത്തി ദിവസങ്ങള്‍ക്കു മുമ്പ് ട്രേഡിംഗ് വിന്‍ഡോ ക്ലോഷര്‍ കാലയളവ് ആരംഭിക്കുന്നു.
Q19 ലാഭവിഹിതം നല്‍കുന്നത് എപ്പോഴാണ്?
ഓരോ വര്‍ഷവും എ.ജി.എം.ല്‍ വച്ച് ലാഭവിഹിതം അംഗീകരിക്കുകയും അതു കഴിഞ്ഞാലുടന്‍ നല്‍കുകയും ചെയ്യുന്നു.
Q20 ഞാന്‍ എം.എം.എഫ്.എസ്.എല്‍. ഷെയറുകള്‍ വാങ്ങി; അവ എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയാണ്, അതിന് എത്ര കാലതാമസം എടുക്കും?
ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും ,ഷെയര്‍ ട്രാന്‍സ്ഫര്‍ ഡീഡും (ദയവായി ഫോം SH-4 റഫര്‍ ചെയ്യുക) പൂരിപ്പിച്ച്, ഷെയര്‍ മൂല്യത്തിന്റെ ഓരോ രൂ.100 നോ അതിന്റെ ഭാഗത്തിനോ 25 പൈസ വീതം സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതിനു ശേഷം എക്സിക്യൂട്ട് ചെയ്ത്, 28-01-2004 തീയതി വച്ച് ധനകാര്യ മന്ത്രാലയം, നികുതി വകുപ്പ്, ന്യൂ ഡല്‍ഹി പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ നമ്പര്‍SO 130(E) പ്രകാരം നിങ്ങള്‍ അയക്കേണ്ടി വരും. കൈമാറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, കൈമാറ്റം ചെയ്യുന്നയാളുടെയും ആര്‍ക്കൊക്കെയാണോ കൈമാറുന്നത് അവരുടെ എല്ലാവരുടെയും പാന്‍ കാര്‍ഡുകളുടെയും മേല്‍വിലാസം തെളിയിക്കുന്ന എന്തെങ്കിലും രേഖയുടെയും (റേഷന്‍ കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് മുതലായവയില്‍ ഏതെങ്കിലും) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിര്‍ബന്ധമാണെന്നത് ദയവായി ശ്രദ്ധിക്കുക. ഷെയറുകള്‍, ഷെയര്‍ ട്രാന്‍സ്ഫര്‍ ഡീഡിനോടും സ്വയം സാക്ഷ്യപ്പെടുത്തിയ പാന്‍ കാര്‍ഡുകളുടെ പകര്പ്പുകളോടും മേല്‍വിലാസ തെളിവിനോടുമൊപ്പം ചുവടെ തന്നിരിക്കുന്ന മേല്‍വിലാസത്തില്‍ കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് അയക്കേണ്ടിവരുന്നതായിരിക്കും: കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ്: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് കാർവി സെലിനിയം ടവർ ജിപ്ലോട്ട് 31-32, ഗച്ചിബൗളി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, നനക്രംഗുഡ, ഹൈദരാബാദ് - 500 032 ഫോണ്‍: + +91 040 6716 1518 ഇമെയില്‍: [email protected]കൈമാറ്റം പ്രോസസ്സ് ചെയ്യുന്നതിന് 15 ദിവസം എടുക്കും. നിരസിക്കുന്നപക്ഷം, അല്ലെങ്കില്‍ സാധുതയുള്ള എന്തെങ്കിലും എതിര്പ്പുള്ളപക്ഷം, കൈമാറ്റത്തിനുള്ള അപേക്ഷ ലഭിച്ച തീയതി മുതല്‍ 15 ദിവസങ്ങള്‍ക്കകം ഷെയര്ഹോള്ഡറിന് അറിയിപ്പ് അയക്കുന്നു. ഷെയറുകള്‍ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് മുറപ്രകാരം എന്‍ഡോഴ്സ്/കൈമാറ്റം ചെയ്യപ്പെട്ട ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്. നിങ്ങളുടെ ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റുവഴി നിങ്ങളുടെ ഷെയറുകള്‍ ഡീമറ്റീരിയലൈസ് ചെയ്യിക്കുന്നതാണ് അഭികാമ്യം. ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല, എന്നിരുന്നാലും ഓരോ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റും ഒരു ഇടപാടു ചാര്‍ജ് ഈടാക്കിയേക്കാം. നിരക്ക് മുന്‍പേ തന്നെ നിങ്ങളുടെ ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റുമായി സ്ഥിരീകരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഷെയറുകളുടെ ഡീമറ്റീരിയലൈസേഷനെ സംബന്ധിക്കുന്ന സെക്ഷന്‍ റഫര്‍ ചെയ്യുക.
Q21 എന്റെ മക്കള്‍ക്ക്/ ബന്ധുക്കള്‍ക്ക് ഏതാനും ഷെയറുകള്‍ സമ്മാനിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. എങ്ങനെ എനിക്കവ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്യിക്കുവാന്‍ കഴിയും? ഇതിന് സ്റ്റാമ്പ് ഡ്യൂട്ടി ഉണ്ടോ?
സമ്മാനമായി നല്കപ്പെട്ട ഷെയറുകളുടെ (ഭൗതിക രീതിയില്‍ സൂക്ഷിച്ചിരിക്കുന്ന) രജിസ്ട്രേഷന് നടപടിക്രമം ഒരു സാധാരണ കൈമാറ്റത്തിന്റെ നടപടിക്രമം പോലെതന്നെയാണ്. സമ്മാനിക്കപ്പെട്ട ഷെയറുകളുടെ രജിസ്ട്രേഷന് നല്‍കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി, സമ്മാനം കൈമാറുന്ന ഡോക്യുമെന്റിന്റെ തീയതിയില്‍ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ ഡീഡ് എക്സിക്യൂട്ട് ചെയ്യുന്ന, അങ്ങനെയുണ്ടെങ്കില്‍, തീയതിയില്‍ നിലവിലുള്ള ഷെയറുകളുടെ വിപണി മൂല്യം, ഇതിലേതാണോ വലുത് അതിന്റെ ഓരോ 100 രൂപയ്ക്കും അല്ലെങ്കില്‍ അതിന്റെ ഭാഗത്തിനും 25 പൈസ എന്ന നിരക്കിലായിരിക്കും. ഡീമാറ്റ് രൂപത്തില്‍ വഹിക്കുന്ന ഷെയറുകളാണ് സമ്മാനമായി നല്കുന്നതെങ്കില്, സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതില്ല, എന്നിരുന്നാലും ബന്ധപ്പെട്ട ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ചില ഇടപാടു ചാര്‍ജുകള്‍ ഈടാക്കിയേക്കാം.
Q22 കൈമാറ്റം ചെയ്യുന്നതിനായി ഷെയറുകള്‍ ഞാന്‍ എവിടെയാണ് അയക്കേണ്ടത്? എനിക്കത് നിങ്ങളുടെ ശാഖാ ഓഫീസില്‍ ഏല്പിക്കുവാന് സാധിക്കുമോ?
ഷെയര്‍ കൈമാറ്റത്തിന്റെ രജിസ്ട്രേഷന് ചുവടെ പറയുന്ന വിലാസത്തില്‍ മാത്രമേ ചെയ്യുകയുള്ളൂ:
കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡ്
യൂണിറ്റ്: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്
കാർവി സെലിനിയം ടവർ ജി
പ്ലോട്ട് 31-32, ഗച്ചിബൗളി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്,
ഹൈദരാബാദ് - 500 032
ഫോണ്‍: +91 040 6716 1518
ഇമെയില്‍: [email protected]
വ്യക്തിപരമായി നേരിട്ടോ തപാല്‍/പേരെടുത്ത കൊറിയര്‍ വഴിയോ നിങ്ങള്‍ ഷെയര്‍ സമര്‍പ്പിക്കണം. ഞങ്ങളുടെ ശാഖാ ഓഫീസുകള്‍ ഷെയര്‍ കൈമാറ്റ പ്രോസസ്സിംഗ് കൈകാര്യം ചെയ്യാത്തതിനാല്‍, ദയവായി ഞങ്ങളുടെ കമ്പനിയുടെ ശാഖാ ഓഫീസുകളിലോ മറ്റ് ഓഫീസുകളിലോ നിങ്ങളുടെ ഷെയറുകള്‍ ഏല്പിക്കരുത്.
പകരം, നിങ്ങള്‍ക്ക് നിങ്ങളുടെ ഷെയറുകള്‍ മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, മഹീന്ദ്ര ടവേഴ്സ്, പി. കെ. കുര്നി ചൗക്ക്, വര്‍ളി, മുംബൈ 400 018 ലുള്ള ഞങ്ങളുടെ സെക്രട്ടേറിയല്‍ ഡിപ്പാര്‍ട്മെന്റില്‍ സമര്‍പ്പിക്കാവുന്നതാണ്.
Q23 ഷെയര്‍ കൈമാറ്റത്തിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി എന്താണ്?എവിടെനിന്ന് എനിക്കീ സ്റ്റാമ്പുകള്‍ ലഭിക്കും?
ട്രാന്‍സ്ഫര്‍ ഡീഡ് എക്സിക്യൂട്ട് ചെയ്യുന്ന തീയതിയിലെ ബാധകമായ ഷെയറുകളുടെ വിപണിമൂല്യത്തിന്റെ 0.25% ആണ് ഷെയര്‍ കൈമാറ്റത്തിനു ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി.
ഫ്രാങ്കിംങ് സേവനങ്ങള്‍ ലഭ്യമായ ഏതെങ്കിലും ബാങ്കില്‍ ആവശ്യമായ സ്റ്റാമ്പ് ഫീ അടച്ച് നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ഡീഡ് ഫ്രാങ്ക് (ഫീ തുക മുദ്രണം) ചെയ്യിക്കാവുന്നതാണ്.
Q24 ട്രാന്‍സ്ഫര്‍ ഡീഡ് കമ്പനിക്ക് അയക്കുന്നതിനു മുമ്പ് അത് പൂര്‍ണ്ണമാണെന്ന് ഞാന്‍ എങ്ങനെ ഉറപ്പിക്കും?
കൈമാറ്റം ചെയ്യുന്ന ആളുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച ട്രാന്‍സ്ഫര്‍ ഡീഡ് നിങ്ങളുടെ പക്കല്‍ വരുമ്പോള്‍, ഫോളിയോ നമ്പര്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഡിസ്റ്റിങ്ടീവ് നമ്പര്‍, ഹോള്‍ഡറുടെ പേര്, സാക്ഷികളുടെ പേരും വിലാസവും എന്നിങ്ങനെയുള്ള ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ട്രാന്‍സ്ഫര്‍ ഡീഡില്‍ കൈമാറ്റം ചെയ്യുന്ന വ്യക്തിയും(കളും) (ജോയിന്റ് ഹോള്ഡിംഗാണെങ്കില് എല്ലാ ഹോള്‍ഡര്‍മാരുടെയും ഒപ്പ്) സാക്ഷികളും ഒപ്പു വച്ചിട്ടുണ്ടെന്നും, അതിനോടൊപ്പം കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെയും കൈമാറിക്കിട്ടുന്ന വ്യക്തിയുടെയും പാന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ ഉണ്ടെന്നും ദയവായി ഉറപ്പു വരുത്തുക.
കൈമാറ്റം ചെയ്യുന്ന വ്യക്തിക്ക് ഒരു സേവിംഗ്സ് അക്കൗണ്ട് ഉള്ളപക്ഷം, കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ കയ്യൊപ്പ് ഒരു ദേശസാല്‍ക്കൃത ബാങ്കിന്റെ മാനേജര്‍ സാക്ഷ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ദയവായി ശ്രദ്ധിക്കുക, എന്നിരുന്നാലും അങ്ങനെയൊരു സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെങ്കില്‍ക്കൂടിയും കയ്യൊപ്പ് ചേരുന്നില്ല എന്ന കാരണത്താല്‍ കൈമാറ്റം നിരസിക്കപ്പെടാവുന്നതാണ്.
ദയവായി ട്രാന്‍സ്ഫര്‍ ഡീഡിന്റെ കോളങ്ങള്‍ പൂരിപ്പിക്കുകയും, കൈമാറിക്കിട്ടുന്ന വ്യക്തിയായി ഉചിതമായ സ്ഥലങ്ങളില്‍ കയ്യൊപ്പിടുകയും, ട്രാന്‍സ്ഫര്‍ ഡീഡ് എക്സിക്യൂട്ട് ചെയ്യുന്ന തീയതിയിലെ വിപണിമൂല്യത്തിന്റെ 0.25% സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനു ക്രമീകരിക്കുകയും ചെയ്യുക. സമര്‍പ്പണ സമയത്ത് വൈരുദ്ധ്യങ്ങള്‍/ആക്ഷേപം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്, ട്രാന്‍സ്ഫര്‍ ഡീഡ് യഥാവിധം പൂരിപ്പിച്ചിട്ടുണ്ടെന്നും വിവരിച്ചിരിക്കുന്ന പ്രകാരം എക്സിക്യൂട്ട് ചെയ്തുവെന്നും ദയവായി ഉറപ്പു വരുത്തുക.
Q25 എനിക്ക് മറ്റൊരു വ്യക്തിയെ എന്റെ ഷെയര്‍ഹോള്‍ഡിംഗില്‍ ഒരു ജോയിന്റ് ഹോള്‍ഡറായി ചേര്‍ക്കണം. ഞാന്‍ പിന്തുടരേണ്ട നടപടിക്രമം എന്താണ്?
നിങ്ങളുടെ ഷെയര്‍ഹോള്‍ഡിംഗില്‍ ഒരു ജോയിന്റ്-ഹോള്‍ഡറിന്റെ പേര് ചേര്‍ക്കുന്നതിന്, ദയവായി സ്റ്റാമ്പ് ചെയ്ത ഒരു ട്രാന്‍സ്ഫര്‍ ഡീഡ് എക്സിക്യൂട്ട് ചെയ്യുകയും അത് കൈമാറ്റത്തിനായി കാര്‍വിക്ക് സമര്‍പ്പിക്കുകയും ചെയ്യുക. അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ഷെയറുകളുടെ ഉടമസ്ഥാവകാശത്തില്‍ ഒരു മാറ്റമാണെന്നതും മേല്പറഞ്ഞിട്ടുള്ള കൈമാറ്റ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണെന്നും ദയവായി ശ്രദ്ധിക്കുക.
Q26 ഞാന്‍ വളരെക്കാലം മുമ്പ് എം.എം.എഫ്.എസ്.എല്‍. ഷെയറുകള്‍ വാങ്ങി, എന്നാല്‍ അവ എനിക്കനുകൂലമായി കൈമാറ്റം ചെയ്തു വാങ്ങുന്നതിന് മറന്നു പോയി. ഇപ്പോള്‍ ഞാന്‍ പിന്തുടരേണ്ട നടപടിക്രമം എന്താണ്?
ദയവായി ഉത്തരം 1 റഫര്‍ ചെയ്യുക.
Q27 ഭൗതിക രൂപത്തിലുള്ള ഷെയറുകളുടെ കൈമാറ്റത്തിന്/ ട്രാന്സ്മിഷന്/ ട്രാന്‍സ്പൊസിഷന്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണോ?
ചുവടെ പറയുന്ന സാഹചര്യങ്ങളില്‍ പാന്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പ് കമ്പനി/ആര്&ടി.എ.യ്ക്കു നല്‍കണമെന്നത് സെബി നിര്‍ബന്ധിതമാക്കിയിട്ടുണ്ട്: (എ) സെക്യൂരിറ്റികള്‍ക്കായി ഭൗതികരൂപത്തിലുള്ള ഷെയറുകളുടെ കൈമാറ്റം ഉള്‍പ്പെടുന്ന വിപണി ഇടപാടുകളിലും ഓഫ്-മാര്‍ക്കറ്റ് ഇടപാടുകളിലും; (ബി) രണ്ടോ അതിലേറെയോ ഷെയര്‍ഹോള്‍ഡര്‍മാരുടെ പേരില്‍ ഷെയര്‍ വഹിച്ചിരിക്കുന്നിടത്ത്, മരിച്ച ഷെയര്‍ഹോള്‍ഡറുടെ പേര് ഡിലീറ്റ് ചെയ്യുമ്പോള്‍; (സി) മരണപ്പെട്ട ഷെയര്ഹോള്ഡറായിരുന്നു ഷെയറുകളുടെ ഒരേയൊരു അവകാശിയെങ്കില്‍ നിയമാനുസൃതമായ അനന്തരാവകാശി(കള്‍)ക്ക് ഷെയറുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുമ്പോള്‍; (ഡി) ഷെയറുകളുടെ ട്രാന്‍സ്പൊസിഷന്‍ - ഭൗതികരൂപത്തിലുള്ള ഷെയറുകള്‍ രണ്ടോ അതിലേറെയോ ഷെയര്‍ഹോള്‍ഡര്‍മാരുടെ പേരില്‍ ജോയിന്റായി വഹിക്കുന്നിടത്ത് പേരുകളുടെ ക്രമത്തില്‍ വ്യത്യാസം വരുത്തുമ്പോള്‍.
Q28 കൈമാറ്റ ഫോം ആക്ഷേപങ്ങളോടെ തിരിച്ചയക്കപ്പെടുന്നപക്ഷം കൈമാറിക്കിട്ടേണ്ടയാള് (വാങ്ങിയ വ്യക്തി) എന്തു ചെയ്യണം?
കൈമാറിക്കിട്ടിയ വ്യക്തി (വാങ്ങിയ വ്യക്തി) ഉടനടി തെറ്റുകള്‍/വൈരുദ്ധ്യങ്ങള്‍ ശരിയാക്കിക്കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൈമാറിക്കിട്ടിയ വ്യക്തി, തെറ്റുകള്‍ പരിഹരിക്കുന്നതിനോ നല്ല സെക്യൂരിറ്റികളോടൊപ്പം പകരം മാറ്റി നല്‍കുന്നതിനോ, കൈമാറ്റം ചെയ്ത വ്യക്തിയെ (വിറ്റ വ്യക്തിയെ) നേരിട്ട് ബന്ധപ്പെടേണ്ടതാണ്. സെക്യൂരിറ്റികളുടെ തെറ്റുതിരുത്തലിന് അല്ലെങ്കില്‍ പകരം വയ്ക്കലിനു ശേഷം, കൈമാറ്റം ഫലത്തില്‍ വരുത്തുന്നതിന് അത് വീണ്ടും സമര്‍പ്പിക്കേണ്ടതുണ്ട്. തെറ്റുകള്‍ പരിഹരിക്കാനാവാത്തവയാണെങ്കില്, വാങ്ങിയ വ്യക്തിക്ക് തന്റെ പണം മടക്കി വാങ്ങുന്നതിന് വില്പനക്കാരനെ സമീപിക്കാവുന്നതാണ്.
Q29 ജോയിന്റ് ഹോള്‍ഡിംഗുകളുടെ കാര്യത്തില്‍, ഒരു ഷെയര്‍ഹോള്‍ഡറുടെ മരണം സംഭവിക്കുന്ന സാഹചര്യത്തില്‍, അവശേഷിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേരിലേക്ക് ഷെയര്‍ മാറ്റിക്കിട്ടുന്നത് എങ്ങനെയാണ്?
അവശേഷിക്കുന്ന എല്ലാ ഷെയര്‍ഹോള്‍ഡര്‍മാരുടെയും പാന്‍ കാര്‍ഡുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മരണപ്പെട്ട ഷെയര്‍ഹോള്‍ഡറുടെ മരണ സര്‍ട്ടിഫിക്കറ്റിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രസക്തമായ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും ചേര്‍ത്ത് അവശേഷിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ ഒരു അപേക്ഷാ കത്ത് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ രേഖകളോടൊപ്പം മുറപ്രകാരം എക്സിക്യൂട്ട് ചെയ്തിട്ടുള്ള ഒരു ട്രാന്സ്മിഷന് ഫോമും നല്‍കുന്നത് ഉചിതമായിരിക്കും. പ്രസ്തുത ഫോം വെബ്സൈറ്റില്‍ ഡൗണ്‍ലോഡിനായി ലഭ്യമാണ്. അവശേഷിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ മുറപ്രകാരം പൂരിപ്പിച്ചതും, കാര്‍വിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്പെസിമെന്‍ കയ്യൊപ്പുകള്‍ പ്രകാരം ഒപ്പു വച്ചതുമായ അപേക്ഷാ കത്ത് നല്കുന്നപക്ഷം മരണപ്പെട്ട വ്യക്തിയുടെ പേര് കമ്പനിയുടെ രേഖകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
മരണ സര്ട്ടിഫിക്കറ്റിന്മേലുള്ള സാക്ഷ്യപ്പെടുത്തല്‍, ഒരു ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റും, ഗസറ്റഡ് ഓഫീസറും, നോട്ടറി പബ്ലിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക സീല്‍ പതിപ്പിച്ച്, പൂര്‍ണ്ണമായ പേരും, മേല്‍വിലാസവും, രജിസ്ട്രേഷന് നമ്പറും (നോട്ടറി പബ്ലിക്കിന്റെ കാര്യത്തില്‍) എഴുതി നടത്തേണ്ടതാണ്.
പ്രസ്തുത രേഖകള്‍ ലഭിക്കുമ്പോള്‍, കമ്പനി, മരണപ്പെട്ട ഷെയര്‍ഹോള്‍ഡറുടെ പേര് അതിന്റെ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായ ദൃഢീകരണത്തോടൊപ്പം അപേക്ഷകന്/രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹോള്‍ഡര്‍ക്ക് തിരികെ നല്‍കുകയും ചെയ്യും.
ഇലക്ട്രോണിക് രൂപത്തില്‍ വഹിച്ചിരിക്കുന്ന സെക്യൂരിറ്റികള്‍ക്ക്, ദയവായി നിങ്ങളുടെ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ ബന്ധപ്പെടുക.
കുറിപ്പ്: 2013 ഒക്ടോബര്‍ 28 തീയതി വച്ചുള്ള സെബി സര്‍ക്കുലര്‍ പ്രകാരം, അവകാശികള്‍/ നിയമാനുസൃത അവകാശികളുടെ പക്കല്‍ നിന്നും നിര്‍ദ്ദിഷ്ട രേഖകള്‍ കിട്ടിയതിനു ശേഷം, ഡീമെറ്റീരിയലൈസ്ഡ് രൂപത്തില്‍ ഹോള്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന സെക്യൂരിറ്റികളുടെ ട്രാന്‍സ്മിഷനു വേണ്ടി ഡി.പി. നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയപരിധി 7 ദിവസവും ഭൗതിക രൂപത്തില്‍ വഹിച്ചിരിക്കുന്ന സെക്യൂരിറ്റികളുടെ ട്രാന്‍സ്മിഷനു വേണ്ടി കമ്പനി/ആര്.&ടി.എ. നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയപരിധി 21 ദിവസവും ആണ്.
Q30 തന്റെ മാത്രം പേരില്‍ ഷെയറുകള്‍ വഹിച്ചിരിക്കുന്ന ഒരു ഷെയര്‍ഹോള്‍ഡര്‍ വില്‍പ്പത്രം എഴുതിവയ്ക്കാതെ മരിച്ചാല്‍, അയാളുടെ നിയമാനുസൃത അവകാശികള്‍ക്ക് (ഭര്‍ത്താവ്/ഭാര്യ/മകന്/മകള്‍ ആദിയായവരിലാര്ക്കെങ്കിലും) തങ്ങളുടെ പേരിലേക്ക് എങ്ങനെ ഷെയറുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യുവാന്‍ സാധിക്കും?
നിയമാനുസൃത അവകാശികള്‍, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനോ വില്പ്പത്രസാക്ഷ്യത്തിനോ ഒറ്റയ്ക്കുള്ള ഹോള്‍ഡിംഗിനെ സംബന്ധിച്ചു നേടിയ ലെറ്റര്‍ ഓഫ് അഡ്മിനിസ്ട്രേഷനോ ഒപ്പം സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. മുറപ്രകാരം പൂരിപ്പിച്ചതും നിയമാനുസൃതാവകാശി(കള്‍)/എക്സിക്യൂട്ടര്‍(മാര്‍) ഒപ്പുവച്ചതുമായ ട്രാന്സിമിഷന് ഫോം (ഞങ്ങളുടെ വെബ്സൈറ്റില്‍ അത് ലഭ്യമാണ്); കയ്യൊപ്പു(കള്‍) അവന്റെ/അവരുടെ ബാങ്ക് മാനേജര്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ പേരും, പദവിയും, ബാങ്കിന്റെ പേരും മേല്‍വിലാസവും പ്രസ്താവിക്കുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക സീല്‍ ഉപയോഗിച്ച് വേരിഫൈ ചെയ്തിരിക്കണം. നിയമാനുസൃതമായ രേഖയിന്മേലുള്ള സാക്ഷ്യപ്പെടുത്തല്‍ ഒരു നോട്ടറി പബ്ലിക്, അദ്ദേഹത്തിന്റെ പൂര്‍ണ്ണമായ .
ഇടപാടിന്റെ മൂല്യം 2 ലക്ഷം രുപയില്‍ കുറവായിരിക്കുന്നപക്ഷം, ഷെയറുകളുടെ ട്രാന്‍സ്മിഷനു വേണ്ടിയുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത്, നിയമാനുസൃത അവകാശിയില്‍ നിന്നുമുള്ള ജാമ്യം, സത്യവാങ്മൂലം, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. ഇടപാടിന്റെ മൂല്യം 2 ലക്ഷം രുപയില്‍ കൂടുതലാണെങ്കില്‍, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, വില്പ്പത്രസാക്ഷ്യം ആദിയായവ പോലെയുള്ള രേഖകള്‍ അത്യാന്താപേക്ഷിതമാണ്. അതുകൊണ്ട്, ഷെയറുകളുടെ ട്രാന്‍സ്മിഷന്റെ നിയമപരമായ നടപടിക്രമങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നതിന് ഈ മറുപടി പരിഗണിക്കേണ്ടതാണ്.
Q31 ഷെയറുകള്‍ സ്വന്തം പേരില്‍ (മാത്രമായി) വഹിച്ചിരുന്ന മരണപ്പെട്ട കുടുംബാംഗം ഒരു വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍, നിയമാനുസൃത അവകാശികള്‍ക്ക് എങ്ങനെയാണ് ഷെയറുകള്‍ തങ്ങളുടെ പേരുകളിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്തു കിട്ടുന്നത്?
നിയമാനുസൃത അവകാശികള്‍ വില്‍പ്പത്രം അതിനുള്ള നിയമാധികാരമുള്ള ഹൈക്കോടതി/ജില്ലാ കോടതിയെക്കൊണ്ട് പ്രൊബേറ്റ് (സാക്ഷ്യപ്പെടുത്തുക) ചെയ്യിക്കുകയും അതിനു ശേഷം വില്‍പ്പത്രത്തിന്റെ ഒരു പ്രൊബേറ്റ് ചെയ്യപ്പെട്ട പകര്‍പ്പ് ഞങ്ങള്‍ക്ക് അയക്കേണ്ടതുമാണ്. ഇതിനൊപ്പം ഷെയറുകളുടെ വിശദാംശങ്ങള്‍ പ്രസ്താവിക്കുന്ന പ്രസക്തമായ ഒരു ഷെഡ്യൂള്‍/അനുബന്ധം, പ്രസക്തമായ ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്സ്മിഷനുവേണ്ടിയുള്ള ട്രാന്സ്മിഷന് ഫോം, എല്ലാ അവകാശവാദികളുടെയും പാന്‍ കാര്‍ഡിന്റെയും മേല്‍വിലാസ തെളിവുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയും അയക്കേണ്ടതാണ്.
Q32 എ.യ്ക്കും ബി.യ്ക്കും എം.എം.എഫ്.എസ്.എല്‍.ല്‍ ഷെയറുകളുണ്ടായിരുന്നു. അവര്‍ രണ്ടുപേരും മരിച്ചു. ആ ഷെയറുകള്‍ എനിക്ക് എങ്ങനെ എന്റെ പേരിലേക്ക് അയച്ചുകിട്ടുവാന് കഴിയും?
ഷെയറുകള്‍ നിങ്ങളുടെ പേരിലേക്ക് അയച്ചുകിട്ടുന്നതിന്, ഒരു പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്/അവസാനം മരിച്ച ജോയിന്റ് ഹോള്‍ഡറുടെ നിങ്ങള്‍ക്കനുകൂലമായ ലെറ്റര്‍ ഓഫ് അഡ്മിനിസ്ട്രേഷന് നേടുകയും ഷെയറുകൾ അയക്കുന്നതിനായുള്ള നടപടിക്രമം പാലിക്കുകയും ചെയ്യുക.
Q33 സാക്ഷ്യപ്പെടുത്തിയ /രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം ഞാന്‍ നേരത്തേതന്നെ സമര്‍പ്പിച്ചു കഴിഞ്ഞു. അത് പ്രൊബേറ്റ് ചെയ്തു കിട്ടുന്നതിന് ദീര്‍ഘകാലവും പണവും ആവശ്യമായതിനാല്‍, ആ നടപടിക്രമം ഒഴിവാക്കുവാന്‍ സാധ്യമാണോ?
സമര്‍പ്പിച്ചിരിക്കുന്ന വില്‍പ്പത്രം മരിച്ച വ്യക്തി ഉണ്ടാക്കിയ അവസാനത്തെ വില്‍പ്പത്രവും മരണപത്രവുമാണെന്ന് ഉറപ്പുവരുത്തുന്നതിന്, അത് കോടതിയാല്‍ അംഗീകരിക്കപ്പെടുക/പ്രൊബേറ്റ് ചെയ്യപ്പെടുക എന്നത് പ്രധാനമാണ്. ഇത് പൊതുവെ നിക്ഷേപകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുവേണ്ടിയും അതിന്മേല് പിന്നീട് എന്തെങ്കിലും അവകാശവാദങ്ങള്‍/തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയും ആണ് .
Q34 ഒരു ജോയിന്റ് ഹോള്‍ഡറുടെ പേര് ഒന്നാം ഹോള്‍ഡറുടെ സൗകര്യത്തിനുവേണ്ടി മാത്രം ഉള്‍പ്പെടുത്തിയതാണ്. ഒരേയൊരു അനന്തരാവകാശി ഞാനാണ്. വില്‍പ്പത്രം/പ്രൊബേറ്റ് പ്രകാരം നിങ്ങള്‍ക്ക് ഷെയറുകള്‍ എന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സാധിക്കുമോ?
നിയമപ്രകാരം, ജോയിന്റ് ഹോള്‍ഡര്‍ക്ക് കൂട്ടായ സ്വത്തിന്മേല് അവിഭാജ്യമായ ഉടമസ്ഥാവകാശം ഉള്ളതായി കല്‍പ്പിക്കപ്പെടുന്നു; എങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ടാണ് പേര് ഉള്‍പ്പെടുത്തിയതെന്ന് കമ്പനിക്ക് നിശ്ചയിക്കുവാന്‍ കഴിയില്ല. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസ്സോസിയേഷന് പ്രകാരം, അവശേഷിക്കുന്ന ജോയിന്റ് ഹോള്‍ഡര്‍മാര്‍ മാത്രമാണ് ഷെയറുകളുടെ ഉടമസ്ഥാവകാശം ഉള്ള വ്യക്തികളായി അംഗീകരിക്കപ്പെടുന്നത്.
Q35 എന്താണ് ഷെയറുകളുടെ ഡീമെറ്റീരിയലൈസേഷന്‍, എന്താണതിന്റെ പ്രയോജനങ്ങള്‍?
ഡീമെറ്റീരിയലൈസേഷന്‍ (അഥവാ ഡീമാറ്റ്) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഷെയര്‍ സര്‍ട്ടിഫിക്കറ്റിനെ അതിന്റെ നിലവിലുള്ള ഭൗതിക രൂപത്തില്‍ നിന്ന് അതേ എണ്ണം ഹോള്ഡിംഗുകള്ക്കായി ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റുന്നതാണ്.
വിവരസാങ്കേതിക വിദ്യയുടെ മേഖലയില്‍ ഉണ്ടാക്കിയ അതിഗംഭീരമായ പുരോഗതി നല്കുന്ന സാദ്ധ്യതയുടെ നേരിട്ടുള്ള ഒരു പ്രയോഗമാണിത്; ഇതിലൂടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിപുലവും ക്ലേശകരവുമായ കടലാസ് ജോലികള്‍ ഒഴിവാക്കപ്പെടുന്നു.
ഇത് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ കടലാസ് രഹിത വ്യവഹാരത്തിനുള്ള സാദ്ധ്യത വാഗ്ദാനം ചെയ്യുകയും, അങ്ങനെ, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഭൗതിക രൂപത്തില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തിലേക്കു മാറ്റിയതുനുശേഷം ഷെയര്‍ ഇടപാടുകളും കൈമാറ്റങ്ങളും ഷെയര്‍ സര്‍ട്ടിഫിക്കറ്റോ ട്രാന്‍സ്ഫര്‍ ഡീഡോ ഇല്ലാതെ ഇലക്ട്രോണിക് രീതിയില്‍ പ്രോസസ്സ് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഷെയറുകള്‍ വാങ്ങുന്നയാളുകളുടെ പേരിലേക്ക് കൈമാറ്റം ചെയ്യുന്ന, സമയമെടുക്കുന്നതും സങ്കീര്‍ണ്ണവുമായ പ്രക്രിയ ഒഴിവാക്കുന്നതിനും, അതോടൊപ്പം ബാഡ് ഡെലിവറികള്‍, പ്രോസസ്സ് ചെയ്യുന്നതിനുള്ള കാലതാമസം, തപാലില്‍ അയക്കുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചതി നിറഞ്ഞ തടസ്സങ്ങള്‍ തുടങ്ങിയ സ്വാഭാവിക പ്രശ്നങ്ങള്‍ ചുരുക്കുന്നതിനും ഡീമാറ്റ് ശ്രമിക്കുന്നു.
ഷെയറുകളുടെ ഡീമറ്റീരിയലൈസേഷന്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്നതും നിക്ഷേപകന് ഇപ്പോഴും ഷെയറുകള്‍ ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്യാവുന്നതുമാണ്. എന്നിരുന്നാലും, അവന്/അവള്‍ക്ക് ഷെയറുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി വില്ക്കുവാന് താല്പര്യമുള്ളപക്ഷം, അവന്/അവള് ഷെയറുകള്‍ ഡീമാറ്റ് ചെയ്യേണ്ടി വരും. അതുപോലെ, ഒരു നിക്ഷേപകന് ഷെയറുകള്‍ വാങ്ങുകയാണെങ്കില്‍, അവന്/അവള്‍ക്ക് ഷെയറുകള്‍ ലഭിക്കുന്നത് ഡീമാറ്റ് രൂപത്തിലായിരിക്കും.
ഡിപ്പോസിറ്ററികളുടെയും ഡീമാറ്റ് ഓപ്പറേഷനുകളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതും അനുപ്രസക്തവുമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഡിപ്പോസിറ്ററീസ് ആക്ട്, 1996 നടപ്പിലാക്കിയത്. രണ്ടു ഡിപ്പോസിറ്ററികള്‍ ആണ് പ്രവര്‍ത്തനത്തിലുള്ളത്, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും (എന്‍.എസ്.ഡി.എല്‍.) സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡും (സി.ഡി.എസ്.എല്‍.).
Q36 ഡിപ്പോസിറ്ററി സംവിധാനം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്?
Tഡിപ്പോസിറ്ററി സംവിധാനത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഡിപ്പോസിറ്ററികള്‍, ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍, കമ്പനി/രജിസ്ട്രാറുമാര്‍, നിക്ഷേപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഒരു ഡിപ്പോസിറ്ററി (എന്‍.എസ്.ഡി.എല്‍. ഉം സി.ഡി.എസ്.എല്‍.ഉം) എന്നത് ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ വഴി ഒരു നിക്ഷേപകന്റെ സെക്യൂരിറ്റികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു കേന്ദ്ര ബാങ്ക്, അതായത് റിസേര്‍വ് ബാങ്ക് പോലെയുള്ള ഒരു സംഘടനയാണ്.
ഒരു ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഡിപ്പോസിറ്ററിയുടെ ഏജന്റും ഷെയറുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ ഹോള്‍ഡ് ചെയ്യുന്ന മാധ്യമവുമാണ്. ഡിപ്പോസിറ്ററിയിലൂടെ നിക്ഷേപകനും കമ്പനി/രജിസ്ട്രാര്‍ക്കും മധ്യേ ഒരു ബന്ധം സാധ്യമാക്കുന്ന നിക്ഷേപകന്റെ പ്രതിനിധികളുമാണവ.
Tസമാനമായ ഒരുദാഹരണം പറയുവാനാണെങ്കില്‍, ഡിപ്പോസിറ്ററി സംവിധാനം പ്രവര്‍ത്തിക്കുന്നത് ഒരു ബാങ്കിംഗ് സംവിധാനത്തിനു സമാനമായാണ്. ഒരു ബാങ്ക് അതിന്റെ കക്ഷികള്‍ക്കു വേണ്ടി ഫണ്ടുകള്‍ അക്കൗണ്ടുകളില്‍ സൂക്ഷിക്കുമ്പോള്‍, ഡിപ്പോസിറ്ററി സെക്യൂരിറ്റികളാണ് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടുകള്‍ക്കു മധ്യേ ഫണ്ടുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഒരു ഡിപ്പോസിറ്ററി അക്കൗണ്ടുകള്‍ക്കു മധ്യേ സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുന്നു.
രണ്ടു സംവിധാനങ്ങളിലും, ഫണ്ടുകളുടെ അല്ലെങ്കില്‍ സെക്യൂരിറ്റികളുടെ കൈമാറ്റം നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഫണ്ടുകളോ സെക്യൂരിറ്റികളോ കൈകാര്യം ചെയ്യാതെയാണ്. രണ്ടും, ബാങ്കും ഡിപ്പോസിറ്ററിയും, യഥാക്രമം ഫണ്ടുകളും സെക്യൂരിറ്റികളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് കണക്കുബോധിപ്പിക്കേണ്ടവയാണ്. കമ്പനി എന്‍.എസ്.ഡി.എല്‍. / സി.ഡി.എസ്.എല്‍. (ഡിപ്പോസിറ്ററികള്‍) മായി ഒരു കരാര്‍ ഒപ്പു വയ്ക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹാര്ഡ്വെയര്/സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു.
Q37 ഞാന്‍ എങ്ങനെയാണ് എന്റെ ഷെയറുകള്‍ ഡീമാറ്റ് ചെയ്യുന്നത്?
ഒന്നാമതായി, ദയവായി ഒരു ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റുമായി (ഡി.പി.) ഒരു അക്കൗണ്ട് തുറക്കുകയും അനന്യമായ ഒരു ക്ലയന്റ് ഐ.ഡി. നമ്പര്‍ നേടുകയും ചെയ്യുക. അതിനു ശേഷം, ദയവായി ഡി.പി. നല്കുന്ന ഒരു ഡീമറ്റീരിയലൈസേഷന്‍ റിക്വസ്റ്റ് ഫോം (ഡി.ആര്.എഫ്.) പൂരിപ്പിക്കുകയും ഡീമാറ്റ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഭൗതിക ഷെയറുകള്‍ ഡി.പി.ക്ക് സമര്‍പ്പിക്കുകയും ചെയ്യുക.
ഷെയറുകളും ഡി.ആര്.എഫ്.ഉം ലഭിക്കുമ്പോള്‍, ഡീമാറ്റ് സ്ഥിരീകരണത്തിനായി ഡി.പി. ഡിപ്പോസിറ്ററി വഴി കമ്പനി/രജിസ്ട്രാര്‍ക്ക് ഇലക്ട്രോണിക് അപേക്ഷകള്‍ അയക്കും. ഓരോ അപേക്ഷയിന്മേലും അനന്യമായ ഒരു ട്രാന്സാക്ഷന് നമ്പര്‍ ഉണ്ടായിരിക്കും.
അതേസമയം തന്നെ, ഡി.പി., ഡീമാറ്റ് സ്ഥിരീകരിക്കുന്നതിന് കമ്പനി/രജിസ്ട്രാറോട് അപേക്ഷിച്ചുകൊണ്ടുള്ള ഒരു ആമുഖ കത്തിനോടൊപ്പം ഡി.ആര്.എഫ്.ഉം ഷെയറുകളും കമ്പനിക്ക് സമര്‍പ്പിക്കും. ഡി.പി. യില്‍ നിന്നു ലഭിച്ച രേഖകള്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷം, കമ്പനി/രജിസ്ട്രാര്‍ ഡീമാറ്റ് ഡിപ്പോസിറ്ററിയോട് സ്ഥിരീകരിക്കും.
ഈ സ്ഥിരീകരണം ഡിപ്പോസിറ്ററിയില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് ഹോള്‍ഡ് ചെയ്യുന്ന ഡി.പി.യിലേക്ക് കൈമാറും. ഡിപ്പോസിറ്ററിയില്‍ നിന്ന് ഈ സ്ഥിരീകരണം ലഭിച്ചതിനു ശേഷം, ഡി.പി. ഡീമറ്റീരിയലൈസ് ചെയ്യപ്പെട്ട ഷെയറുകള്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റു ചെയ്യും. അതിനു ശേഷം ഡി.പി. നിങ്ങള്‍ക്കുവേണ്ടി ഡീമറ്റീരിയലൈസ് ചെയ്യപ്പെട്ട രൂപത്തില്‍ ഷെയറുകള്‍ ഹോള്‍ഡു ചെയ്യുകയും നിങ്ങള്‍ ഈ ഡീമറ്റീരിയലൈസ് ചെയ്യപ്പെട്ട ഷെയറുകളുടെ ഗുണഭോക്താവായ ഉടമ ആവുകയും ചെയ്യുന്നു.
Q38 എന്റെ ഷെയറുകള്‍ ഡീമാറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍, അവയെ എനിക്ക് എപ്പോഴെങ്കിലും ഭൗതിക ഷെയറുകളാക്കി മാറ്റുവാന്‍ സാധിക്കുമോ?
ഇലക്ട്രോണിക് രൂപത്തില്‍ നിങ്ങള്‍ ഷെയര്‍ ഹോള്‍ഡ് ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ഡി.പി. വഴി റീമറ്റീരിയലൈസേഷന് റിക്വസ്റ്റ് ഫോം (ആര്.ആര്.എഫ്.) സമര്‍പ്പിച്ച്, നിങ്ങളുടെ ഷെയറുകള്‍ ഭൗതിക രൂപത്തിലേക്ക് മാറ്റുന്നതിനു സാധിക്കും. നടപടിക്രമം ചുവടെ പറയുന്ന രീതിയിലാണ്:
Q39 ഒരാളുടെ ഭൗതിക ഷെയറുകള്‍ ഡീമാറ്റ് ചെയ്യുന്നതിന് അടയ്ക്കേണ്ട ചാര്‍ജുകള്‍ എന്തൊക്കെയാണ്? അത് കമ്പനി അടയ്ക്കുമോ അതോ ഞാന്‍ അടയ്ക്കണോ?
ഡീമാറ്റിനുള്ള ചാര്‍ജുകള്‍ ഷെയര്‍ഹോള്‍ഡര്‍ വഹിക്കണം. ചാര്‍ജുകള്‍ ഓരോ ഡി.പി.കള്‍ക്കും വ്യത്യസ്തമായിരിക്കും, അതുകൊണ്ട് അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് നിങ്ങള്‍ നിങ്ങളുടെ ഡി.പി.യെ ബന്ധപ്പെടേണ്ടതാണ്.
Q40 കടലാസ് രൂപത്തില്‍ ഞാന്‍ കുറച്ചു ഷെയറുകള്‍ വാങ്ങി. അവ എന്റെ പേരില്‍ ഡീമാറ്റ് ചെയ്യുന്നതിനായി ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്ക് നേരിട്ട് ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റിനു നല്കാനാവുമോ?
Sഡീമാറ്റ് ചെയ്യുന്നതിനു മുമ്പ് ഷെയറുകള്‍ നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഷെയറുകളുടെ കൈമാറ്റത്തെ സംബന്ധിച്ച് ദയവായി മുകളിലുള്ള സെക്ഷനില്‍ വിവരിച്ചിരിക്കുന്ന നടപടിക്രമം പാലിക്കുക.
Q41 എം.എം.എഫ്.എസ്.എല്‍. ഷെയറുകള്‍ നിര്‍ബന്ധമായും ഡീമാറ്റ് രൂപത്തില്‍ ക്രയവിക്രയം ചെയ്യണമെന്നത് വാസ്തവമാണോ? അവയെ ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്യുവാന്‍ എനിക്ക് സാദ്ധ്യമാണോ?
ഉവ്വ്. 1999 ഏപ്രില്‍ 5 മുതല്‍ ഷെയറുകളുടെ ക്രയവിക്രയം ഡീമാറ്റ് രൂപത്തിലായിരിക്കണം എന്നു നിര്‍ബന്ധമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഷെയറുകള്‍ ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്യുവാനുള്ള സാധ്യത ഉപയോഗിക്കാനാവും.
Q42 എനിക്കെങ്ങനെ എന്റെ ഓഹരി വിഹിതം ഡീമാറ്റ് ചെയ്യപ്പെട്ട ഷെയറുകളായി ലഭിക്കും? ഞാന്‍ എന്റെ ഷെയറുകള്‍ ഡീമാറ്റ് ചെയ്തശേഷം എനിക്ക് വാര്‍ഷിക റിപ്പോര്‍ട്ട് ലഭിക്കുമോ? എനിക്ക് എ.ജി.എം.ല്‍ പങ്കെടുക്കുവാന്‍ സാധിക്കുമോ?
റെക്കോഡ് തീയതിയില്‍, ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഡീമാറ്റ് അക്കൗണ്ട്ഹോള്ഡര്മാരുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക് രൂപത്തിലുള്ള ഷെയറുകളുടെ എണ്ണം സൂചിപ്പിക്കുന്ന (ബെന്പോസ് - ബെനിഫിഷ്യറി പൊസിഷന്‍ എന്നറിയപ്പെടുന്ന) ഒരു പട്ടിക ലഭ്യമാക്കും. ബെന്പോസിന്റെ അടിസ്ഥാനത്തില്‍, കമ്പനി ഡീമാറ്റ് അക്കൗണ്ട് ഹോള്‍ഡര്‍മാരുടെ പേരില്‍ ഓഹരി വിഹിതം നല്‍കുന്നതായിരിക്കും.
ഡീമാറ്റ് രൂപത്തില്‍ ഷെയറുകള്‍ ഹോള്‍ഡ് ചെയ്യുന്ന ഷെയര്‍ഹോള്‍ഡര്‍മാരുടെ അവകാശങ്ങള്‍ ഭൗതിക രൂപത്തില്‍ ഷെയറുകള്‍ വഹിക്കുന്നവരുടേതിന് തുല്യമാണ്. അതുകൊണ്ട്, വാര്‍ഷിക റിപ്പോര്‍ട്ട് ലഭിക്കുന്നതിനും ഒരു ഷെയര്‍ഹോള്‍ഡര്‍ എന്ന നിലയില്‍ എ.ജി.എം.ല്‍ പങ്കെടുക്കുന്നതിനും നിങ്ങള്‍ക്ക് യോഗ്യത ഉണ്ടായിരിക്കും.
നിങ്ങളുടെ മുഴുവന്‍ ഓഹരി വിഹിതങ്ങളും ഇലക്ട്രോണിക്കലായി ക്രെഡിറ്റ് ചെയ്യുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുന്നതിന് നിങ്ങളുടെ എന്‍.ഇ.സി.എസ്. മാന്‍ഡേറ്റ് നിങ്ങളുടെ ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റുമായി രജിസ്റ്റര്‍ ചെയ്യുന്നതാണ് അഭികാമ്യം.
Q43 ഒരു ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും വഞ്ചന/തര്‍ക്കങ്ങള്‍ വരാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്? അത്തരം സാഹചര്യങ്ങളില്‍ ഞാന്‍ ആരെയാണ് സമീപിക്കേണ്ടത്?
ഡീമാറ്റ് ചെയ്യപ്പെട്ട ഷെയറുകള്‍ കടലാസ് രഹിതമായി ക്രയവിക്രയം ചെയ്യപ്പെടുന്നതിനാല്‍ ഭൗതിക ഷെയറുകളില്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ ബാധകമായ സാധാരണ റിസ്ക് ഘടകങ്ങളായ കയ്യൊപ്പുകളിലുള്ള ചേര്‍ച്ചയില്ലായ്മ, തപാലില്‍ അയക്കുമ്പോള്‍ സംഭവിക്കാവുന്ന നഷ്ടം ആദിയായവ ഇവിടെ ബാധകമല്ല.
എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നപക്ഷം, ദയവായി നിങ്ങളുടെ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ ബന്ധപ്പെടുക, പ്രശ്നപരിഹാരത്തിന് ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ സമീപിക്കേണ്ടതാണ്.
Q44 ഡീമാറ്റ് രൂപത്തിലുള്ള എന്റെ ഷെയറുകള്‍ എന്തെങ്കിലും ധന സഹായം/വായ്പാ ക്രമീകരണത്തിനായി എന്റെ ബാങ്കര്‍മാര്‍ക്ക് പണയം വയ്ക്കുവാന്‍ സാധിക്കുമോ?
ഉവ്വ്
Q45 ഡീമാറ്റ് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ എന്തുകൊണ്ട് കമ്പനിക്ക് എടുക്കാനാവില്ല?
ഡിപ്പോസിറ്ററി റെഗുലേഷന്‍സ് പ്രകാരം, ബന്ധപ്പെട്ട ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് നല്കുന്ന ഷെയര്‍ഹോള്‍ഡര്‍മാരുടെ (ഡീമറ്റീരിയലൈസ്ഡ് രൂപത്തിലുള്ള ഷെയറുകളുള്ള) വിശദാംശങ്ങള്‍ രേഖകളില്‍ സ്വീകരിക്കുവാന്‍ കമ്പനി/ആര്.ടി.എ. ബാദ്ധ്യസ്ഥമാണ്. ഡിപ്പോസിറ്ററിയുടെ പക്കല്‍ നിന്നും ലഭിച്ച അത്തരം രേഖകളില്‍ ഒരു മാറ്റവും വരുത്തുന്നതിന് കമ്പനി/ആര്.ടി.എ. ക്ക് സാധിക്കുകയില്ല.
Q46 ഗുണഭോക്തൃ അക്കൗണ്ട് പ്രകാരമുള്ള പേരുകളുടെ ക്രമവും സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന പേരുകളുടെ ക്രമവും വ്യത്യസ്തമാണെങ്കില്‍, ഭൗതിക രൂപത്തില്‍ ജോയിന്റായി ഹോള്‍ഡ് ചെയ്തിരുന്ന ഷെയറുകള്‍ ഡീമറ്റീരിയലൈസ് ചെയ്യാനാവുമോ?
ജോയിന്റ് ഹോള്‍ഡര്‍മാര്‍ക്ക് വിവിധ പേര് ക്രമങ്ങളിലുള്ള സെക്യൂരിറ്റികള്‍ ഡീമറ്റീരിയലൈസ് ചെയ്യുന്നതിന് സഹായിക്കുവാന്‍ ഡിപ്പോസിറ്ററികള്‍ “ട്രാന്‍സ്പൊസിഷന്‍ കം ഡീമാറ്റ് ഫെസിലിറ്റി” നല്‍കാറുണ്ട്. ഈ ഉദ്ദേശ്യത്തിനായി, ഡി.ആര്.എഫ്.ഉം ട്രാന്‍സ്പൊസിഷന്‍ ഫോമും ഡി.പി.ക്ക് സമര്‍പ്പിക്കണം.
Q47 ട്രാന്‍സ്പൊസിഷന്‍ കം ഡിലീഷന് അപേക്ഷയ്ക്കാവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?
ട്രാന്‍സ്പൊസിഷന്‍ ഫോം (കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമായത്) അവശേഷിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ പൂരിപ്പിക്കുകയും ഒപ്പു വയ്ക്കുകയും വേണം.
Q48 എന്താണ് എസ്.എം.എസ്. അലേര്‍ട്ട് സൗകര്യം?
നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിലുള്ള ഡെബിറ്റുകളും ക്രെഡിറ്റുകളും അറിയുവാന്‍ സാധിക്കുന്ന തരത്തില്‍ ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കായി എന്‍.എസ്.ഡി.എല്‍.ഉം സി.ഡി.എസ്.എല്‍.ഉം എസ്.എം.എസ്. അലേര്‍ട്ട് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യത്തിനു കീഴില്‍, അത്തരം ഡെബിറ്റുകള്‍ (കൈമാറ്റങ്ങള്‍)/ക്രെഡിറ്റുകള്‍ നടന്ന് ഒരു ദിവസത്തിനു ശേഷം നിക്ഷേപകര്‍ക്ക് അലെര്‍ട്ടുകള്‍ ലഭിക്കും. തങ്ങളുടെ ഡി.പി.കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ അലെര്‍ട്ടുകള്‍ അയക്കുന്നത്. ഡെബിറ്റുകള്‍ (കൈമാറ്റങ്ങള്‍) ഒരു ദിവസത്തില്‍ അഞ്ച് ഐ.എസ്.ഐ.എന്‍. വരെയാണെങ്കില്‍ ഡെബിറ്റുകള്ക്കുള്ള അലെര്‍ട്ടുകള്‍ അയക്കും. ഡെബിറ്റുകള്‍ (കൈമാറ്റങ്ങള്‍) അഞ്ച് ഐ.എസ്.ഐ.എന്‍.കളില്‍ കൂടുതലിന് ആവുന്നപക്ഷം, അഞ്ച് ഐ.എസ്.ഐ.എന്‍.കളില്ക്കൂടുതലിനുള്ള ഡെബിറ്റുകള്‍ നടന്നിരിക്കുന്നുവെന്നും നിക്ഷേപകന് വിശദാംശങ്ങള്‍ ഡി.പി.യുമായി പരിശോധിക്കാവുന്നതാണെന്നും ഉള്ള സന്ദേശത്തോടുകൂടി അലെര്‍ട്ടുകള്‍ അയക്കുന്നതാണ്.
Q49 എന്താണ് നോമിനേഷന് സൗകര്യം, ആര്‍ക്കാണ് അത് കൂടുതല്‍ ഉപകാരപ്രദം?
കമ്പനീസ് ആക്ട്, 2013 ന്റെ സെക്ഷന്‍ 72 ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് നോമിനേഷനുള്ള സൗകര്യം നല്കുന്നു. ഇത് പ്രധാമനായും തന്റെ മാത്രം പേരില്‍ (ഒറ്റ വ്യക്തിയുടെ പേരില്‍) ഷെയറുകള്‍ വഹിക്കുന്ന വ്യക്തികള്‍ക്കാണ് ഉപകാരപ്രദം. ഷെയറുകള്‍ വ്യക്തികള്‍ ജോയിന്റായി വഹിക്കുന്നിടത്ത്, എല്ലാ ജോയിന്റ് ഹോള്‍ഡര്‍മാരുടെയും മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമേ നോമിനേഷന് പ്രാബല്യത്തിലാവുകയുള്ളൂ.
Q50 എന്തൊക്കെ അവകാശങ്ങളാണ് നോമിനിയ്ക്കുള്ളത്, അയാള്‍ക്ക് അതെങ്ങനെ പ്രയോഗിക്കുവാന്‍ സാധിക്കും?
കമ്പനീസ് ആക്ട്, 2013ന്റെ സെക്ഷന്‍ 72 പ്രകാരം, മരണപ്പെട്ട ഷെയര്‍ഹോള്‍ഡറുടെ സെക്യൂരിറ്റികളില്‍ അത്തരം സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങള്‍ക്കും, നോമിനിക്ക് മറ്റെല്ലാ വ്യക്തികളെയും ഒഴിവാക്കിക്കൊണ്ട് അര്‍ഹത ഉണ്ടായിരിക്കും. ഷെയര്‍ഹോള്‍ഡര്‍ മരണപ്പെടുന്നപക്ഷം, ഷെയര്‍ഹോള്‍ഡറുടെ എല്ലാ അവകാശങ്ങളും നോമിനിയില്‍ നിക്ഷിപ്തമാവും. ജോയിന്റ് ഹോള്‍ഡിംഗുകളുടെ കാര്യത്തില്‍, എല്ലാ ജോസിന്റ് ഹോള്‍ഡര്‍മാരും മരണപ്പെട്ടാല്‍ മാത്രമേ എല്ലാ അവകാശങ്ങളും നോമിനിയില്‍ നിക്ഷിപ്തമാവുകയുള്ളൂ. നോമിനേറ്റ് ചെയ്തയാളുടെ മരണം, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടൊപ്പം കമ്പനി അല്ലെങ്കില്‍ ആര്.ടി.എ. അല്ലെങ്കില്‍ ഡി.പി. ഇവയില്‍ ഏതിനാണോ ബാധകമായത് അതിന് നല്‍കിക്കൊണ്ട് നോമിനി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
Q51 ആര്‍ക്കാണ് ഒരു നോമിനിയെ നിയമിക്കുവാന്‍ സാധിക്കുന്നത്, ഒരു നോമിനിയായി നിയമിക്കപ്പെടാനാവുന്നത് ആര്‍ക്കാണ്?
തന്റെ മാത്രം പേരിലോ ജോയിന്റ് പേരുകളിലോ ഷെയറുകള്‍/കടപ്പത്രങ്ങള്‍ വഹിക്കുന്ന വ്യക്തിഗത ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഒരു നോമിനിയെ നിയമിക്കാവുന്നതാണ്. ജോയിന്റ് ഹോള്‍ഡിംഗുകളുടെ കാര്യത്തില്‍, ജോയിന്റ് ഹോള്‍ഡര്‍മാര്‍ ഒരുമിച്ച് നോമിനിയെ നിയമിക്കേണ്ടതാണ്. കരാറിലേര്‍പ്പെടുവാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിക്കു മാത്രമേ നോമിനിയായി നിയമിക്കപ്പെടുവാന്‍ കഴിയൂ. എന്നിരുന്നാലും, മൈനര്‍(മാര്‍)ക്ക്, നിയമാനുസൃത രക്ഷകര്‍ത്താവ് ഉള്ളപക്ഷം ഒരു നോമിനിയായി നിയമിക്കപ്പെടാവുന്നതാണ്.
Q52 എന്റെ ഷെയര്ബോള്ഡിംഗിനെ സംബന്ധിച്ച് ഞാന്‍ എങ്ങനെയാണ് നോമിനേഷന് നടത്തുന്നത്?
ഡീമാറ്റ് രൂപത്തില്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയറുകളെ സംബന്ധിച്ച് ഒരു നോമിനേഷന് നടത്തുന്നതിന്, ദയവായി മുറപ്രകാരം പൂരിപ്പിക്കുകയും ഒപ്പു വയ്ക്കുകയും ചെയ്ത നോമിനേഷന് ഫോമിന്റെ (ഫോം എസ്.എച്ച്.-13) ഒരു പകര്‍പ്പ് സമര്‍പ്പിക്കുക. മറ്റു ഹോള്ഡര്മാരോടൊപ്പമാണ് നിങ്ങള്‍ ഷെയറുകള്‍ ഹോള്‍ഡ് ചെയ്യുന്നതെങ്കില്‍, എല്ലാ ഹോള്‍ഡര്‍മാരും നോമിനേഷന് ഫോം ഒപ്പുവയ്ക്കേണ്ടതുണ്ട്.
നോമിനേഷന് ഫോം വെബ്സൈറ്റില്‍ ഡൗണ്‍ലോഡിന് ലഭ്യമാണ്.
ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയറുകളെ സംബന്ധിച്ചുള്ള നോമിനേഷന് കമ്പനിക്ക്/ ആര്.ടി.എ.ക്കു അയക്കാവുന്നതാണ്. കമ്പനി/ ആര്.ടി.എ.ക്കു ഫോം ലഭിക്കുകയും അത് ക്രമത്തിലാണെന്ന് കാണുകയും ചെയ്തുകഴിഞ്ഞാല്‍, നോമിനേഷന് ഒരു രജിസ്ട്രേഷന് നമ്പര്‍ നല്കപ്പെടും. അതിനു ശേഷം നിങ്ങള്‍ സമര്‍പ്പിച്ച നോമിനേഷന് ഫോമിന്റെ ഒരു നക്കല്‍ രജിസ്ട്രേഷന് നമ്പറും തീയതിയും സൂചിപ്പിക്കുന്ന ഒരു സാക്ഷ്യപ്പെടുത്തലിനൊപ്പം നിങ്ങള്‍ക്ക് തിരികെ അയക്കുന്നതായിരിക്കും.
ഡീമറ്റീരിയലൈസ്ഡ് രൂപത്തിലുള്ള ഷെയറുകളുടെ കാര്യത്തില്‍, നിങ്ങളുടെ നോമിനേഷന് നിങ്ങളുടെ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിന്റെ പക്കല്‍ രേഖപ്പെടുത്തേണ്ടതാണ്.
ഓരോ ഫോളിയോയ്ക്കും ഒന്നിലേറെ നോമിനേഷനുകള്‍ക്കുള്ള സാധ്യതയും ലഭ്യമാണ്.
Q53 നോമിനേഷന് ഫോമിനൊപ്പം ഞാന്‍ എന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും അയക്കേണ്ടതുണ്ടോ?
നോമിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് അയക്കേണ്ട ആവശ്യമില്ല.
Q54 എന്റെ ഷെയറുകള്‍ ഹോള്‍ഡ് ചെയ്തിരിക്കുന്നത് ജോയിന്റ് പേരുകളിലാണ്. ഈ ജോയിന്റ് ഹോള്‍ഡര്‍മാര്‍ ഷെയറുകള്‍ക്ക് നോമിനികളാണോ?
Jജോയിന്റ് ഹോള്‍ഡര്‍മാര്‍ നോമിനികളല്ല. അവര്‍ പ്രസക്ത ഷെയറുകളുടെ സഹ ഉടമകളാണ്. ഏതെങ്കിലും ഒരു ജോയിന്റ് ഹോള്‍ഡറുടെ മരണം സംഭവിക്കുന്നപക്ഷം, ഷെയറിന്റെ(കളുടെ) അവശേഷിക്കുന്ന ജോയിന്റ് ഹോള്‍ഡര്‍(മാര്‍) മാത്രമാണ് ഷെയറുകളുടെ ഹോള്‍ഡര്‍മാരായി കമ്പനി അംഗീകരിക്കുന്ന വ്യക്തി/വ്യക്തികള്‍.
Q55 ഒരിക്കല്‍ ചെയ്ത നോമിനേഷന് മാറ്റുവാന്‍ കഴിയുമോ?
ഒരു പുതിയ നോമിനേഷന് സമര്‍പ്പിക്കുന്നതിലൂടെ ഒരിക്കല്‍ ചെയ്ത നോമിനേഷന് റദ്ദാക്കുവാന്‍ സാധിക്കും. നോമിനേഷന് നടത്തിയത് ജോയിന്റ് ഹോള്ഡര്മാരായിരിക്കുകയും, ജോയിന്റ് ഹോള്‍ഡര്‍മാരില്‍ ഒരാള്‍ മരണപ്പെടുകയുമാണെങ്കില്‍, അവശേഷിക്കുന്ന ജോയിന്റ് ഹോള്‍ഡര്‍(മാര്‍)ക്ക് നിലവിലുള്ള നോമിനേഷന് റദ്ദാക്കിക്കൊണ്ട് ഒരു പുതിയ നോമിനേഷന് നടത്താവുന്നതാണ്.
Q56 നോമിനേഷന് ഫോം വിറ്റ്നെസ്സ് ചെയ്യേണ്ട ആവശ്യമുണ്ടോ?
നോമിനേഷന് ഫോം വിറ്റ്നെസ്സ് ചെയ്യേണ്ടതാണ്.
Q57 ഷെയര്‍ഹോള്‍ഡര്‍മാരുടെ മരണം സംഭവിക്കുന്നപക്ഷം നോമിനിയുടെ നിയമപരമായ പദവി എന്താണ്?
ഒരു വ്യക്തിയുടെ മാത്രം പേരില്‍ ഷെയറുകള്‍ വഹിക്കുന്ന സാഹചര്യത്തില്‍, ഷെയര്‍ഹോള്‍ഡര്‍ മരിക്കുമ്പോള്‍, മറ്റേതൊരു നിയമാനുസൃത അനന്തരാവകാശി/ഗുണഭോക്താവുണ്ടെങ്കിലും, ഷെയറുകള്‍ നിക്ഷിപ്തമാകുന്നത് നോമിനി എന്ന ഒറ്റ വ്യക്തിയില്‍ ആയിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സാധുതയുള്ള ഒരു നോമിനേഷന് ഉണ്ടെങ്കില്‍, നിയമാനുസൃത അനന്തരാവകാശികളില്‍ നിന്നോ ഗുണഭോക്താക്കളില്‍ നിന്നോ ഉള്ള യാതൊരു അവകാശവാദവും കമ്പനി പ്രോത്സാഹിപ്പിക്കുകയില്ല; നോമിനിയ്ക്ക് അനുകൂലമായി മാത്രമേ ഷെയറുകള്‍ ട്രാന്‍സ്മിറ്റ് ചെയ്യപ്പെടുകയുള്ളൂ.
നോമിനേഷന് നടത്തിയത് ജോയിന്റ്-ഹോള്‍ഡര്‍മാര്‍ ആണെങ്കില്‍, എല്ലാ ജോയിന്റ് ഹോള്‍ഡര്‍മാരും മരിച്ചാല്‍ മാത്രമേ അത് നടപ്പില്‍ വരികയുള്ളൂ. ആയതിനാല്‍, ജോയിന്റ് ഹോള്‍ഡര്‍മാരില്‍ ഒരാള്‍ മരിച്ചാല്‍, നോമിനിയെ ഒഴിവാക്കിക്കൊണ്ട് അവശേഷിക്കുന്ന ഷെയര്ഹോള്ഡര്മാരിലേക്ക് സംക്രമിക്കും. ഈ സാഹചര്യത്തില്‍, അവശേഷിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് അവരാഗ്രഹിക്കുന്നപക്ഷം പുതിയ ഒരു നോമിനേഷന് നല്‍കാവുന്നതാണ്.
Q58 നോമിനിക്ക് ഷെയറുകള്‍ അയാളുടെ പേരില്‍ ആക്കിക്കിട്ടുന്നതിനുള്ള നടപടിക്രമം എന്താണ്?
ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയറുകളുടെ കാര്യത്തില്‍, ഷെയര്‍ഹോള്‍ഡര്‍ മരണപ്പെടുമ്പോള്‍, നോമിനിക്ക് ഷെയറുകള്‍ അയാളുടെ പേരില്‍ ട്രാന്‍സ്മിറ്റ് ചെയ്തുകിട്ടുന്നതിന് അവകാശമുണ്ട്. ഈ പ്രതീതിയിലുള്ള ഒരു നോട്ടീസ് അവന്/അവള് എഴുതി, അസ്സല് ഷെയര്‍ സര്‍ട്ടിഫിക്കറ്റിനും മരണപ്പെട്ട ഷെയര്‍ഹോള്‍ഡര്‍മാരുടെ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്പ്പിനോടുമൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
ഒരു നോമിനി അവന്റെ/അവളുടെ പേരില്‍ ഷെയറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തെരഞ്ഞെടുക്കുകയാണെങ്കില്‍, അവന്/അവള് ഒരു ട്രാന്സ്മിഷന് ഫോമും പാന്‍ കാര്‍ഡിന്റെ ഒരു പകര്‍പ്പും മേല്‍വിലാസ തെളിയിക്കുന്ന രേഖയും, ഉദാ. പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടു ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, അല്ലെങ്കില്‍ കമ്പനിക്കു തൃപ്തി വരുന്ന അത്തരത്തിലുള്ള മറ്റേതെങ്കിലും തെളിവ്, സമര്‍പ്പിക്കേണ്ടതാണ്.
നോമിനി സമര്‍പ്പിച്ച രേഖകള്‍ സൂക്ഷ്മപരിശോധന നടത്തിയശേഷം, ഷെയറുകള്‍ അവന്റെ/അവളുടെ പേരിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുന്നതും, മുറപ്രകാരം സാക്ഷ്യപ്പെടുത്തി ഷെയര്‍ സര്‍ട്ടിഫിക്കറ്രുകള്‍ അവന്/അവള്‍ക്ക് തിരിച്ചയക്കുന്നതുമായിരിക്കും.
ഡീമാറ്റ് രൂപത്തില്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയറുകളുടെ കാര്യത്തില്‍, ദയവായി നിങ്ങളുടെ ഡി.പി.യെ ബന്ധപ്പെടുക.
Q59 എനിക്ക് ഡീമാറ്റ് രൂപത്തില്‍ ഷെയറുകളുണ്ട്. എന്റെ ഷെയര്‍ഹോള്‍ഡിംഗിനെ സംബന്ധിച്ച് ഒരു നോമിനേഷന് നടത്തുന്നതിന് എനിക്ക് കമ്പനിയിലേക്ക് ഒരു നോമിനേഷന് ഫോം അയക്കുവാന്‍ സാധിക്കുമോ?
ഡീമാറ്റ് ചെയ്യപ്പെട്ട ഷെയറുകളെ സംബന്ധിച്ച് ഒരു നോമിനേഷന് നടത്തുന്നതിന്, നിങ്ങള്‍ക്ക് നിങ്ങളുടെ ഡി.പി.യെ ബന്ധപ്പെടേണ്ടിവരുന്നതായിരിക്കും.
Q60 എന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു/സ്ഥലം മാറ്റി വച്ചു. ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഞാന്‍ എടുക്കേണ്ട ചുവടുകള്‍ എന്തൊക്കെയാണ്?
ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് ദയവായി ഞങ്ങളുടെ രജിസ്ട്രാറെയും ഷെയര്‍ ട്രാന്‍സ്ഫര്‍ ഏജന്റായ കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെയും (കാര്‍വി) അറിയിക്കുക. പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി സമര്‍പ്പിക്കുന്നത് ഉചിതമായിരിക്കും. തുടര്ന്നെടുക്കേണ്ട നടപടികളെപ്പറ്റിയുള്ള ഉപദേശത്തിന് ദയവായി പരാതി/എഫ്.ഐ.ആര്.ന്റെ ഒരു അംഗീകരിക്കപ്പെട്ട പകര്‍പ്പ് കാര്‍വിക്ക് അയക്കുക.
ദയവായി ചുവടെ പറയുന്ന കാര്യങ്ങള്‍ പ്രസ്താവിക്കുക:
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍(കള്‍) നിങ്ങള്‍ക്കറിയില്ലെങ്കില്‍, ദയവായി നിങ്ങളുടെ കൈവശം ഇപ്പോഴുമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍ നല്‍കുക. സര്‍ട്ടിഫിക്കറ്റു(കള്‍) നഷ്ടപ്പെട്ടതാണോ മോഷ്ടിക്കപ്പെട്ടതാണോ എന്നും ദയവായി പ്രസ്താവിക്കുക. സര്‍ട്ടിഫിക്കറ്റു(കള്‍) മോഷ്ടിക്കപ്പെട്ടതാണെങ്കില്, പോലീസ് നല്കിയ എഫ്.ഐ.ആര്. ഞങ്ങള്‍ക്കാവശ്യമുണ്ട്. നഷ്ടപ്പെട്ട/മോഷ്ടിക്കപ്പെട്ട ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ച് കമ്പനി/ആര്.ടി.എ.യെ അറിയിക്കണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി എക്സിക്യൂട്ട് ചെയ്യേണ്ട രേഖകള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അയയ്ക്കുന്നതായിരിക്കും.
നഷ്ടപ്പെട്ട ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളിലുള്ള ഷെയറുകളുടെ തുടര്‍ന്നുള്ള കൈമാറ്റം തടയുന്നതിന് നിങ്ങളുടെ ഫോളിയോയില്‍ ഞങ്ങള്‍ ഉടനടി ഒരു മുന്നറിയിപ്പ് രേഖപ്പെടുത്തുന്നതായിരിക്കും
സര്‍ട്ടിഫിക്കറ്റുകളുടെ കാണാതാകലിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍, ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനു പാലിക്കേണ്ട ആവശ്യമായ ഔദ്യോഗിക നടപടികള്‍ ഞങ്ങള്‍ മറുപടിയായി നല്‍കുന്നതായിരിക്കും.
Q61 എനിക്ക് എന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും ഞാന്‍ മുറപ്രകാരം എക്സിക്യൂട്ട് ചെയ്ത ട്രാന്‍സ്ഫര്‍ ഡീഡുകളും നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഞാന്‍ എന്തുചെയ്യണം?
ദയവായി വില്പനക്കാരനെ ബന്ധപ്പെടുക, അയാള്‍ കമ്പനി/ആര്.ടി.എ. യോട് വിവരം അറിയിക്കുകയും ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി അപേക്ഷിക്കുകയും ചെയ്യും. അതു ലഭിച്ചതിനു ശേഷം എസ്.എച്ച്.-4 ഫോര്‍മാറ്റില്‍ പുതിയ ട്രാന്‍സ്ഫര്‍ ഡീഡ് എക്സിക്യൂട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൈമാറ്റം പൂര്‍ത്തീകരിക്കുന്നതിനായി മുന്നോട്ടു നീങ്ങാവുന്നതാണ്.
Q62 നഷ്ടപ്പെട്ടു എന്ന് ഞാന്‍ കമ്പനിക്കു റിപ്പോര്‍ട്ട് ചെയ്ത എന്റെ അസ്സല് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കുകയാണെങ്കില്‍ ഞാന്‍ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്?
ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞുവെങ്കില്‍ ദയവായി ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കാര്‍വിക്ക് സമര്‍പ്പിക്കുക. എന്നിരുന്നാലും, ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമം നിങ്ങള്‍ പാലിക്കുന്നതിനു മുമ്പ് ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടുകിട്ടുകയാണെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളുടെ ഫോളിയോയില്‍ നിന്ന് ഉടനടി മുന്നറിയിപ്പ് നീക്കം ചെയ്യുന്നതിന്, ദയവായി ഉടനെതന്നെ കാര്‍വിയെ അറിയിക്കുക.
Q63 എന്റെ മേല്‍വിലാസത്തില്‍ ഒരു മാറ്റം ഉണ്ടെങ്കില്‍, അത് കമ്പനിയില്‍ രേഖപ്പെടുത്തിക്കിട്ടുന്നതിനുള്ള നടപടിക്രമം എന്താണ്?
പുതിയ മോല്വിലാസവും എല്ലാ ഫോളിയോ നമ്പറുകളും പ്രസ്താവിക്കുന്ന ഒരേയൊരു ഹോള്‍ഡര്‍/ജോയിന്റ് ഹോള്‍ഡര്‍മാര്‍ മുറപ്രകാരം ഒപ്പുവച്ച ഒരു കത്ത് കാര്‍വിക്ക് അയക്കണം. ആദ്യ ഹോള്‍ഡറുടെ കയ്യൊപ്പ് കാര്‍വിയില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്പെസിമെന്‍ സിഗ്നേച്ചറിന് അനുസൃതമാണെന്ന് ഉറപ്പു വരുത്തുക.
ഞങ്ങളുടെ രേഖകളില്‍ മാറ്റം വരുത്തിയത് ദൃഢീകരിച്ചുകൊണ്ടുള്ള ഒരു കമ്പ്യൂറൈസ്ഡ് അക്നോളജ്മെന്റ് നിങ്ങളുടെ പുതിയ മേല്‍വിലാസത്തിലേക്ക് അയക്കുന്നതായിരിക്കും.
നിങ്ങളുടെ ഹോള്‍ഡിംഗുകള്‍ നിങ്ങള്‍ ഡീമറ്റീരിയലൈസ് ചെയ്തിട്ടുള്ളപക്ഷം, ദയവായി ഉടന്‍തന്നെ നിങ്ങളുടെ ഡി.പി.ക്ക് എഴുതുകയും നിങ്ങളുടെ പുതിയ മേല്‍വിലാസം ശ്രദ്ധിച്ചതായുള്ള ഒരു സ്ഥിരീകരണം അവരില്‍ നിന്ന് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുക.
Q64 ഒരൊറ്റ ഫോളിയോയ്ക്ക് ഒന്നിലേറെ മേല്‍വിലാസങ്ങള്‍ സാധ്യമാണോ?
അല്ല. ഒരു ഫോളിയോയ്ക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു മേല്‍വിലാസം മാത്രമേ സാധിക്കുകയുള്ളൂ.
Q65 ഷെയറുകള്‍ ഡീമാറ്റ് ചെയ്യപ്പെട്ടാല്‍, മേല്‍വിലാസം മാറ്റുന്നതിനുള്ള നടപടിക്രമം എന്താണ്?
നിങ്ങളുടെ ഡീമാറ്റ് ചെയ്യപ്പെട്ട ഷെയറുകളുടെ രേഖകള്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റായതിനാല്, നിങ്ങളുടെ മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ നിങ്ങള്‍ ഡി.പി.യെ സമീപിക്കേണ്ടതാണ്.
Q66 എനിക്ക് എന്റെ ലാഭവിഹിതം ലഭിച്ചില്ല. ഞാന്‍ എന്തു നടപടി എടുക്കണം?
ലഭിക്കാത്ത ലാഭവിഹിതത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നിങ്ങള്‍ക്ക് കാര്‍വിക്ക് എഴുതാവുന്നതാണ്. നിങ്ങളുടെ ഫോളിയോ നമ്പര്‍/ക്ലയന്റ് ഐ.ഡി. വിവരങ്ങളും (ഡീമാറ്റ് ചെയ്യപ്പെട്ട ഷെയറുകളുടെ കാര്യത്തില്‍) ഉദ്ധരിക്കുക. ഞങ്ങള്‍ ഞങ്ങളുടെ രേഖകള്‍ പരിശോധിക്കുകയും കമ്പനിയുടെ രേഖകളില്‍ ലാഭവിഹിതം നല്‍കാത്തതായി കാണുന്നുവെങ്കില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ഡിവിഡന്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.
Q67 ഡ്യൂപ്ലിക്കേറ്റ് ഡിവിഡന്റ് വാറണ്ട് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?
ഒറിജിനല്‍ വാറണ്ടിന് സാധുതയുള്ളപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് പുറപ്പെടുവിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ട്, നഷ്ടപ്പെട്ട ഡിവിഡന്റ് വാറണ്ടിന്റെ സാധുതാ കാലാവധി കഴിഞ്ഞുപോയിട്ടില്ലെങ്കില്, കാലാവധി പൂര്‍ത്തിയാവുന്ന തീയതി വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്നിരുന്നാലും, സാധുതാ കാലാവധി തീര്ന്നുകഴിഞ്ഞ്, അപ്പോഴും ഞങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഡിവിഡന്റ് വാറണ്ട് നല്കിയിട്ടില്ലാത്തതായി കാണിക്കുന്നുവെങ്കില്‍, നിക്ഷേപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇന്‍ഡെംനിറ്റി ലെറ്റര്‍ ലഭിച്ചാലുടന്‍ ത്വരിതഗതിയില്‍ ഞങ്ങള്‍ ഒരു ഡ്യൂപ്ലിക്കേറ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതായിരിക്കും.
Q68 ഒറിജിനല്‍ വാറണ്ടിന്റെ സാധുതാ കാലാവധി കഴിയുന്നതുവരെ ഷെയര്‍ഹോള്‍ഡര്‍മാര്‍ കാത്തിരിക്കേണ്ടത് എന്തുകൊണ്ടാണ്? ഒറിജിനല്‍ വാറണ്ടിന് സ്റ്റോപ് പെയ്മെന്റ് നിര്‍ദ്ദേശങ്ങള്‍ ബാങ്കിന് ഇഷ്യൂ ചെയ്തതിനു ശേഷം ഉടന്‍തന്നെ ഒരു ഡ്യൂപ്ലിക്കേറ്റ് പുറപ്പെടുവിക്കുവാന്‍ നിങ്ങള്‍ക്ക് സാധ്യമാണോ?
ഡിവിഡന്റ് വാറണ്ട് ലാഭവിഹിത ബാങ്കറിന്റെ രാജ്യത്തെമ്പാടുമുള്ള ശാഖകളില്‍ ഒരുപോലെ നല്കാവുന്നതായതിനാല്, ബാങ്കുകള്‍ക്ക് സ്റ്റോപ് പെയ്മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നത് പ്രായോഗികമായി സാധ്യമല്ല. അതുകൊണ്ട്, ഒറിജിനല്‍ വാറണ്ടിന്റെ സാധുതാ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കേണ്ടത് ഞങ്ങള്‍ക്ക് ആവശ്യമായി വരുന്നു. വാറണ്ട് ഇഷ്യൂ ചെയ്യുന്നത് ഷെയര്‍ഹോള്‍ഡറുടെ പേരില്‍ മാത്രം ആയതിനാല്‍ വാറണ്ട് വഞ്ചനയിലൂടെ പണമാക്കി മാറ്റുന്നതിനുള്ള സാധ്യത അതിവിദൂരമോ തുച്ഛമോ ആണ്.
Q69 പോയ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട, എനിക്ക് ലഭിച്ചിട്ടില്ലാത്ത പഴയ ലാഭവിഹിതങ്ങള്‍ എനിക്ക് ക്ലെയിം ചെയ്യുന്നതിന് സാധിക്കുമോ?
അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടില്‍ കിടക്കുന്ന, ഏഴു വര്‍ഷ കാലയളവായി നല്‍കാതെ അല്ലെങ്കില്‍ ആരും അവകാശവാദം ഉന്നയിക്കാതെ തുടരുന്ന ലാഭവിഹിതം ഇന്‍വെസ്റ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രൊട്ടെക്ഷന്‍ ഫണ്ടിലേക്ക് (ഐ.ഇ.പി.എഫ്.) മാറ്റേണ്ടതാണ്. അവകാശവാദം ഉന്നയിക്കപ്പെടാത്ത ലാഭവിഹിതത്തിന്റെ പരമാവധി വിതരണം ഉറപ്പു വരുത്തുന്നതിന്, ലാഭവിഹിതം ഐ.ഇ.പി.എഫ്.ലേക്കു മാറ്റുന്നതിനു മുമ്പ്, ബന്ധപ്പെട്ട നിക്ഷേപകര്‍ക്ക് കമ്പനി റിമൈന്‍ഡറുകള്‍ അയക്കാറുണ്ട്.
നല്കിയിട്ടില്ലാത്ത/ ആരും അവകാശപ്പെടാത്ത ലാഭവിഹിതങ്ങള്‍ ഡിവിഡന്റ് 2008-09 വരെയുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ ജനറല്‍ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പറഞ്ഞ കാലയളവിലേക്കുള്ള ലാഭവിഹിതം ഇന്നേവരെ ക്ലെയിം ചെയ്തിട്ടില്ലാത്ത അംഗങ്ങള്‍ക്ക്, ഐ.ഇ.പി.എഫ്. അതോറിറ്റിയില്‍ നിന്ന് ആ തുക അവകാശപ്പെടാവുന്നതാണ്.
കമ്പനീസ് ആക്ട്, 2013ന്റെ സെക്ഷന്‍ 124 പ്രകാരം, തുടര്‍ച്ചയായ ഏഴു വര്‍ഷങ്ങളോ അതിലേറെയോ ആയി ലാഭവിഹിതം നല്‍കുകയോ ആരും ആവശ്യപ്പെടുകയോ ചെയ്യാത്ത എല്ലാ ഷെയറുകളും കമ്പനി ഐ.ഇ.പി.എഫ്.ന്റെ പേരിലേക്ക് മാറ്റുന്നതായിരിക്കും. കൂടാതെ, മേല്പറഞ്ഞ പ്രകാരം തങ്ങളുടെ ഷെയറുകള്‍ ഐ.ഇ.പി.എഫ്.ലേക്കു മാറ്റപ്പെടുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കമ്പനീസ് ആക്ട്, 2013നു കീഴിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷം ലാഭവിഹിതം റീഫണ്ട് ചെയ്തു കിട്ടുന്നതിനും ഐ.ഇ.പി.എഫ്.ല്‍ നിന്നും ഷെയറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്തുകിട്ടുന്നതിന് ആവശ്യപ്പെടുന്നതിനും അവകാശമുണ്ടായിരിക്കും.
Q70 ഐ.ഇ.പി.എഫ്. അക്കൗണ്ടിലേക്കു മാറ്റിയിട്ടില്ലാത്ത. ക്ലെയിം ചെയ്യപ്പെടാത്ത ലാഭവിഹിതത്തിന്റെ സ്ഥിതി എവിടെ വേരിഫൈ ചെയ്യാന്‍ സാധിക്കും?
ഓഗസ്റ്റ് 22, 2016ല്‍ കമ്പനിയില്‍ കിടപ്പുള്ള നല്കിയിട്ടില്ലാത്തതും ആരും അവകാശപ്പെടാത്തതുമായ ലാഭവിഹിത തുകകളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ (www.mahindrafinance.com) കമ്പനി അപ്ലോഡ് ചെയ്തിട്ടുണ്ട്, അത് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് പ്രാപ്യമാണ്.
Q71 വഞ്ചനയിലൂടെ പണമാക്കി മാറ്റുന്നതിനെതിരായി സംരക്ഷണം നല്‍കുന്നതിന് എന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്റെ ഡിവിഡന്റ് വാറണ്ടില്‍ എനിക്ക് ഉള്‍പ്പെടുത്തണം. ഞാന്‍ പിന്തുടരേണ്ട നടപടിക്രമം എന്താണ്?
നിങ്ങള്‍ ഭൗതിക രൂപത്തിലാണ് ഷെയറുകള്‍ ഹോള്‍ഡ് ചെയ്യുന്നതെങ്കില്‍, ദയവായി ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന എന്‍.ഇ.സി.എസ്. മാന്‍ഡേറ്റ് ഫോം മുറപ്രകാരം എക്സിക്യൂട്ട് ചെയ്ത്, റദ്ദു ചെയ്ത ചെക്കിന്റെ ഒരു പകര്‍പ്പിനോടൊപ്പം കാര്‍വിക്ക് സമര്‍പ്പിക്കുക; അത് നിങ്ങളുടെ ഭാവി ലാഭവിഹിത പെയ്മെന്റുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
എന്നിരുന്നാലും, ഡീമാറ്റ് രൂപത്തിലാണ് നിങ്ങള്‍ ഷെയറുകള്‍ ഹോള്‍ഡ് ചെയ്യുന്നതെങ്കില്‍, ഈ വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ടുള്ള ഡിപ്പോസിറ്ററി പാര്ട്ടിസിപ്പന്റിനു നല്‍കേണ്ടതാണ്.
Q72 എന്താണ് നാഷണല്‍ ഇലക്ട്രോണിക് ക്ലിയറിംഗ് സര്‍വീസ് (എന്‍.ഇ.സി.എസ്.)?
ഈ സംവിധാനത്തിനു കീഴില്‍, ഡി.പി./കമ്പനി/ആര്.ടി.എ.യിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ലാഭവിഹിതം ഇലക്ട്രോണിക്കലായി സ്വീകരിക്കാവുന്നതാണ്. ഭൗതിക രൂപത്തിലുള്ള ഡിവിഡന്റ് വാറണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിലൂടെ ഇത് പേയ്മെന്റ് ത്വതിരപ്പെടുത്തുന്നു.
Q73 നാഷണല്‍ ഇലക്ട്രോണിക് ക്ലിയറിംഗ് സര്‍വീസ് സൗകര്യം എനിക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
രൂപത്തിലാണ് ഷെയറുകള്‍ വഹിക്കുന്നതെങ്കില്‍, ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന എന്‍.ഇ.സി.എസ്. ഫോം മുറപ്രകാരം പൂരിപ്പിച്ച്,NECS formനിങ്ങള്‍ ഭൗതിക ചെക്ക് ലീഫിന്റെ ഒരു ഫോട്ടോകോപ്പിയോടൊപ്പം നിങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങളത് കാര്‍വിക്ക് സമര്‍പ്പിക്കേണ്ടതും കാര്‍വി അത് വേണ്ടപ്രകാരം രേഖപ്പെടുത്തുന്നതുമായിരിക്കും. തുടര്‍ന്നുള്ള എല്ലാ ലാഭവിഹിതങ്ങളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും.
ഡീമാറ്റ് രൂപത്തിലാണ് നിങ്ങള്‍ ഷെയറുകള്‍ വഹിക്കുന്നതെങ്കില്‍, എന്‍.ഇ.സി.എസ്. മാന്‍ഡേറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് നിങ്ങളുടെ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ സമീപിക്കാവുന്നതാണ്.
Q74 എന്‍.ഇ.സി.എസ്. സൗകര്യം രാജ്യത്തെല്ലായിടത്തും ലഭ്യമാണോ?
Q75 എന്താണ് ഗ്രീന്‍ ഇനിഷ്യേറ്റീവ്?എന്തുകൊണ്ട് ഞാനതിന് രജിസ്റ്റര്‍ ചെയ്യണം?
കടലാസ് ഉപയോഗം കുറയ്ക്കുന്നതിലൂടെ കൂടുതല്‍ ഹരിതാഭമായ പരിസ്ഥിതിക്ക് സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഭാരത സര്‍ക്കാരിന്റെ ഒരു പരിശ്രമമാണ് ഗ്രീന്‍ ഇനിഷ്യേറ്റീവ്.
ഈ ലക്ഷ്യത്തിനായി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അതിന്റെ 21.04.2011 തീയതിയിലെ 17/2011, 29.04.2011 തീയതിയിലെ 18/2011 എന്നീ സര്‍ക്കുലറുകള്‍ വഴി “കോര്‍പ്പറേറ്റ് ഭരണത്തിലെ ഹരിത സംരംഭ”ത്തിനു തുടക്കമിട്ടു; അതിലൂടെ കമ്പനികള്‍ക്ക് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടും മറ്റു രേഖകളും ഇലക്ട്രോണിക് രൂപത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഇഷ്യൂ ചെയ്യുന്നതിന് അനുമതി നല്കുന്നു.
ഗ്രീന്‍ ഇനിഷ്യേറ്റീവിന് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ, നമ്മുടെ ഭാവി തലമുറകളുടെ പ്രയോജനത്തിനായി ഈ ഉത്തമമായ കാര്യത്തിന് സംഭാവന ചെയ്യുവാനുള്ള ഒരു അവസരം ഓരോ ഷെയര്ഹോള്ഡറിനും ലഭിക്കും. കൂടാതെ, ഇ-കമ്യൂണിക്കേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കമ്പനി ക്രമമായി അയക്കുന്ന ബോര്‍ഡ് മീറ്റിംഗിന്റെ നോട്ടീസ്, ത്രൈമാസിക ഫലങ്ങള്‍, ആദിയായ മറ്റു ആശയവിനിമയങ്ങളും ഉണ്ട്.
Q76 ഇ-കമ്യൂണിക്കേഷനുവേണ്ടി ഞാന്‍ എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
ഇ-കമ്യൂണിക്കേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിന്, നിങ്ങള്‍ക്കൊരു ഇ-മെയില്‍ ഐ.ഡി. ഉണ്ടായിരിക്കണം. ഭൗതിക രൂപത്തില്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയറുകള്ക്ക്ഷെയര്ഹോള്ഡേഴ്സ് ഇന്‍ഫര്‍മേഷന്‍ അപ്ഡേഷന് ഫോം പൂരിപ്പിക്കുന്നതിലൂടെ കാര്വിക്കോ കമ്പനിക്കോ നിങ്ങള്‍ക്ക് എഴുതാവുന്നതാണ്.
ഡീമാറ്റ് രൂപത്തില്‍ വഹിക്കുന്ന ഷെയറുകളുടെ കാര്യത്തില്‍, നിങ്ങള്‍ ഡി.പി.യുടെ പക്കല്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Q77 ഷെയര്‍ഹോള്‍ഡര്‍മാരുടെ പേരിലുള്ള മാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമം എന്താണ്?
ഭൗതിക രൂപത്തില്‍ ഷെയറുകള്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക്, ഷെയര്‍ സര്‍ട്ടിഫിക്കറ്റു(കളി)ലും കമ്പനിയുടെ രേഖകളിലുമുള്ള പേരില്‍ മാറ്റം വരുത്തുന്നതിന് കമ്പനിയുടെ ആര്&ടി.എ.ക്ക് കാര്‍വി വഴി അപേക്ഷ നല്‍കാവുന്നതാണ്. ഒറിജിനല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റു(കളും), ഒപ്പം സത്യവാങ്മൂലം (വൈവാഹിക അവസ്ഥയുടെ കാര്യത്തില്‍ പേരില്‍ മാറ്റം വരുത്തുന്നതിന്), വിവാഹ സര്‍ട്ടിഫിക്കന്റിന്റെ മുറപ്രകാരം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോടതി വിധി, ആദിയായവ പോലെയുള്ള പിന്തുണയ്ക്കുന്ന രേഖകളും ഒപ്പം അടക്കം ചെയ്യേണ്ടതാണ്. വേരിഫിക്കേഷനു ശേഷം, കാര്‍വി പേരിന്റെ മാറ്റം ഫലത്തില്‍ വരുത്തുകയും ഷെയര്‍ സര്‍ട്ടിഫിക്കറ്റു(കള്‍) ഷെയര്‍ഹോള്‍ഡര്‍മാരുടെ പുതിയ പേരില്‍ അയക്കുകയും ചെയ്യും. ഡീമാറ്റ് രൂപത്തില്‍ ഷെയറുകള്‍ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ബന്ധപ്പെട്ട ഡി.പി.യെ ബന്ധപ്പെടാവുന്നതാണ്.
Q78 2013 വര്‍ഷത്തില്‍, കമ്പനി അതിന്റെ ഷെയറുകള്‍ ഓരോന്നിനും 10 രൂപ മുഖവിലയില്‍ നിന്ന് 2 രൂപആയി ഷെയറുകളെ പുനര്‍വിഭജിച്ചു. എന്നിരുന്നാലും, എന്റെ പക്കല്‍ ഇപ്പോഴും 10 രൂപ വീതമുള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുണ്ട്. ഇവയെ എനിക്കെങ്ങനെ 2 രൂപയുടെ പുതിയ ഷെയറുകള്‍ക്കായി കൈമാറ്റം ചെയ്യാം?
ദയവായി നിങ്ങളുടെ പഴയ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഷെയര്‍ഹോള്‍ഡര്‍(മാര്‍) ഒപ്പു വച്ച ഒരു അപേക്ഷാ കത്തിനൊപ്പം കാര്‍വിക്ക് അയക്കുക.
Q79 ഞങ്ങള്‍ ജോയിന്റ് പേരുകളിലാണ് ഷെയറുകള്‍ വഹിക്കുന്നത്; പേരുകളുടെ ക്രമം മാറ്റുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
ദയവായി നിങ്ങളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാര്‍വിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്പെസിമെന്‍ സിഗ്നേച്ചറിനനുസരിച്ച് എല്ലാ ജോയിന്റ് ഷെയര്‍ഹോള്‍ഡര്‍മാരും മുറപ്രകാരം ഒപ്പു വച്ച ഒരു അപേക്ഷാ കത്തിനൊപ്പം കാര്‍വിക്ക് അയക്കുക.
Q80 എന്തുകൊണ്ടാണ് ഞാന്‍ എന്റെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) രജിസ്റ്റര്‍ ചെയ്യുന്നത്?
പാന്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിക്ഷേപകരുടെ താല്പര്യങ്ങള് സംരക്ഷിക്കും. ഷെയര്‍ഹോള്‍ഡര്‍മാരുടെ അപേക്ഷയുടെ വാസ്തവികത ഉറപ്പാക്കുന്നതിനുള്ള ഒരു അതുല്യമായ ചെക്ക്പോയിന്റാണ് പാന്‍.
ഡീമാറ്റ് രൂപത്തില്‍ ഹോള്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന ഷെയറുകളുടെ കാര്യത്തില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന്/പ്രവര്‍ത്തിപ്പിക്കുന്നതിന് പാന്‍ നമ്പര്‍ നിര്‍ബന്ധിതമാണ്.
Q81 ലാഭവിഹിതത്തിന്മേലുള്ള നികുതിയെയും ഷെയറുകളുടെ വില്പനയെയും സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
ലാഭവിഹിതത്തിന്മേലുള്ള നികുതിയെയും ഷെയറുകളുടെ വില്പനയെയും സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ എളുപ്പത്തിലുള്ള റഫറന്‍സിനു വേണ്ടി ലഭ്യമാക്കിയിരിക്കുന്നു:
സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സ് (എസ്.ടി.ടി.) അടച്ചിട്ടുണ്ടെങ്കിലും വാങ്ങിയ തീയതി തുടങ്ങി 12 മാസത്തിനു ശേഷമാണ് ഷെയറുകള്‍ വിറ്റതെങ്കിലും, ഒരു അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഷെയറുകള്‍ വിറ്റഴിക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ട (ലോംഗ് ടേം ക്യാപ്പിറ്റല്‍ ഗെയിന്‍സ്/എല്‍.ടി.സി.ജി.) നികുതി ബാധകമല്ല. മറ്റേതു കേസിലും, ചുവടെ പറയുന്നതിലെ ഏറ്റവും കുറവായത് ദീര്‍ഘകാല മൂലധന നേട്ട നികുതിയായി അടയ്ക്കേണ്ടതാണ്:
വാഹന വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന്
എന്ന നമ്പറിലേക്ക് "MFLOAN" to 56363എസ്.എം.എസ്. ചെയ്യുക
എസ്.എം.ഇ. വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന്
എന്ന നമ്പറിലേക്ക് "MFSME" to 56363എന്ന് എസ്.എം.എസ്. ചെയ്യുക
To apply for Fixed Deposits,
എന്ന നമ്പറിലേക്ക് "MFFD" to 56363എന്ന്
Locate Now
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
© മഹീന്ദ്ര ഫിനാൻസ്
രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് പരിണാമകോ
For Android Phone
For iPhone
EMI Amount 2000
For illustration purpose only
Total Amount Payable
50000
This document has been prepared on the basis of publicly available information, internally developed data and other sources believed to be reliable. Mahindra & Mahindra Financial Services Ltd, ('MMFSL') does not warrant its completeness and accuracy. Whilst we are not soliciting any action based upon this information, all care has been taken to ensure that the facts are accurate and opinions given are fair and reasonable. This information is not intended as an offer or solicitation for the purchase or sale of any financial instrument receipt of this information should rely on their own investigations and take their own professional advice. Neither MMFSL nor any of its employees shall be liable for any direct, indirect, special, incidental, consequential, punitive or exemplary damages, including lost profits arising in any way from the information contained in this material.
MMFSL and its affiliates, officers, directors, and employees, including people involved in the preparation or issuance of this material, may vary from time to time, have long or short positions in, and buy or sell the securities thereof, of the company mentioned herein. MMFSL may at any time solicit or provide, credit, advisory or other services to the issuer of any security referred to herein. Accordingly, information may be available to MMFSL, which is not reflected in this material, and MMFSL may have acted upon or used the information prim to, or immediately following its publication.
Your form has been submitted successfully. Our representative will get in touch with you shortly.