ഞങ്ങളുടെ കാതലായ മൂല്യങ്ങള്‍ ഞങ്ങളുടെ വ്യക്തിഗതവും കോര്‍പറേറ്റുമായ പ്രവർത്തനങ്ങൾക്ക് വഴികാട്ടുന്നു. ഈ മൂല്യങ്ങള്‍ ഞങ്ങളുടെ ഭാവിയാല്‍ സ്വാധീനിക്കപ്പെടുകയും ഞങ്ങളുടെ നിലവിലുള്ള അവസ്ഥയാല്‍ വ്യത്യാസപ്പെടുകയും, ഞങ്ങളുടെ ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ്. അവ ഞങ്ങള്‍ എന്തായിരിക്കുന്നു എന്നതിന്‍റെയും എന്താകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെയും ഒരു മിശ്രണമാണ്.
ഞങ്ങള്‍ നിലനില്ക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്‍ മൂലമാണ്. ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളോടും പ്രതീക്ഷകളോടും വേഗത്തിലും, മര്യാദയോടും, കാര്യക്ഷമമായും പ്രതികരിക്കുന്നു.
ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവര്‍ ചെലവാക്കുന്ന പണത്തിനൊത്ത മൂല്യമുള്ള ഉല്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിന് ഗുണമേന്മ നിർണ്ണായകമാണ്. ഞങ്ങള്‍ ഗുണമേന്മയെ ഞങ്ങളുടെ പ്രവര്‍ത്തനത്തിലും ഞങ്ങളുടെ ഉല്പന്നങ്ങളിലും ഉപഭോക്താക്കളും, ജീവനക്കാരും, സ്റ്റേക്ക്ഹോള്‍ഡേഴ്സുമായുമുള്ള ഞങ്ങളുടെ ഇടപെടലുകളിലും ഞങ്ങളെ നയിക്കുന്ന മൂല്യമായി കാണുന്നു. റൈറ്റ് ദ ഫസ്റ്റ് ടൈം എന്ന തത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
ഞങ്ങള്‍ ജോലിക്ക് എപ്പോഴും ഏറ്റവും മികച്ച ആളുകളെ തിരയുകയും അവര്‍ക്ക് വളരുന്നതിനുള്ള സ്വാതന്ത്ര്യവും അവസരവും നൽകുകയും ചെയ്യുന്നു. ഞങ്ങള്‍ നൂതനത്വവും, യുക്തിസഹമായ റിസ്ക്-എടുക്കലും പിന്തുണയ്ക്കുകയും നല്ല പ്രകടനം ആവശ്യപ്പെടുകയും ചെയ്യുന്നു.
കഴിഞ്ഞ കാലത്തിലെന്ന പോലെ, നമ്മുടെ രാജ്യത്തിന്‍റെ ആവശ്യകതകളുമായി ചേര്‍ന്നുപോകുന്ന ദീര്‍കാല വിജയം തേടുന്നത് ഞങ്ങള്‍ തുടരുന്നതാണ്. ഞങ്ങള്‍ ഇത് തുടരുന്നത് ധാര്‍മ്മികമായ ബിസിനസ്സ് നിലവാരങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെയാണ്.
ഞങ്ങള്‍ വ്യക്തികളുടെ അന്തസ്സിന് വിലകല്പിക്കുകയും, വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയും, മറ്റുള്ളവരുടെ സമയത്തെയും പ്രയത്നങ്ങളെയും മാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ നടപടികളിലൂടെ, ഞങ്ങള്‍ സത്യസന്ധതയും വിശ്വസ്തതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.
ഞങ്ങൾ ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ ഒന്നാണ് എന്നത് ആകസ്മികമായി സംഭവിച്ചതല്ല. വ്യക്തമായ വീക്ഷണവും ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമവും ഞങ്ങളെ ഒരു കൂട്ടം കഴിവുകൾ വികസിപ്പിച്ചെടുക്കാൻ സഹായിച്ചിട്ടുണ്ട്. അത് ഞങ്ങളെ വേറിട്ടു നിർത്തുക മാത്രമല്ല, കൂടുതൽ ശക്തിയോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് പോകാനും സഹായിക്കുന്നു.
തൊഴിലാളികളുടെ കരുത്ത്
കഴിവുള്ളവരെ മാത്രമല്ല, തങ്ങളുടെ സാമൂഹിക അന്തരീക്ഷത്തെയും അവസ്ഥയെയും കുറിച്ച് ബോധവാന്മാരാരുമായ ഉദ്യോഗാർത്ഥികളെയാണ് ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിനാൽ, പ്രാദേശികമായ അറിവിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ അവർക്ക് കഴിയും. ജീവനക്കാരെ എല്ലായ്‌പ്പോഴും സ്വയം സന്നദ്ധവും, കാര്യക്ഷമവുമായിരിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ ഞങ്ങളുടെ ഡീലർമാരുമായി ഞങ്ങൾ എല്ലായ്പ്പോഴും അനുയോജ്യമായ ബന്ധം പുലർത്തുന്നു.
ആഴത്തിലുള്ള അറിവ്
വ്യവസായത്തിൽ രണ്ട് ദശാബ്ദത്തിലേറെ സാന്നിധ്യമുള്ള ഞങ്ങൾ ഗ്രാമീണ, അർദ്ധ നഗര വിപണികളെക്കുറിച്ച് സമഗ്രമായ ധാരണ നേടിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായി ഉൽപ്പന്നങ്ങളും സേവനങ്ങളും ആസൂത്രണം ചെയ്യാൻ ഈ അറിവ് ഞങ്ങളെ പ്രാപ്‌തരാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ നിലവിലുള്ള സ്ഥിതിക്ക് പകരം ഭാവിയിലെ തിരിച്ചടവ് ശേഷി അടിസ്ഥാനമാക്കി വായ്പ നൽകുന്ന ചുരുക്കം ചിലരിൽ ഒന്നായിരിക്കാനുള്ള കാരണവും ഇതാണ്.
ബിസിനസ് മാതൃക
താഴെ തട്ടിൽ നിന്ന് തന്നെ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന് ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു. ആ ആവേശം മനസ്സിൽ സൂക്ഷിച്ച് ഞങ്ങൾ 20000 ൽ അധികം ആളുകൾക്ക് തൊഴിൽ നൽകുകയും, അവരെ വളരാൻ സഹായിക്കുകയും ചെയ്യുന്നു.
ഉപഭോക്താക്കളുടെ വിപുലമായ അടിത്തറ
ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത് 4 ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുടെ വിപുലവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ അടിത്തറയാണ്. ഇന്ത്യയിലെ ഗ്രാമീണ, അർദ്ധ നഗര ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത സമർപ്പണത്തിന്റെ സാക്ഷ്യമാണ് അവ.
കരുത്തുറ്റ പൈതൃകം
മഹീന്ദ്ര ഗ്രൂപ്പിൻറെ പൈതൃകവും, രാജ്യമെമ്പാടുമുള്ള ഡീലർമാരുമായുള്ള അടുത്ത ബന്ധവും ഞങ്ങൾക്കൊപ്പമുള്ളവരേക്കാൾ മികച്ചതാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആസ്തികളിലൊന്നാണ് വേഗമാർന്ന വായ്പാ വിതരണ പ്രക്രിയ. കുറഞ്ഞ ഡോക്യുമെന്റേഷനും പരമാവധി ഫ്ലെക്സിബിലിറ്റിയും ഉപയോഗിച്ച്, സാധാരണയായി 2 ദിവസത്തിനുള്ളിൽ ഞങ്ങളുടെ വായ്പകൾ വിതരണം ചെയ്യും. വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ പരമാവധി ഫ്ലെക്സിബിലിറ്റി ഉറപ്പ് നൽകാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇഷ്‌ടാനുസൃത തിരിച്ചടവ് ഷെഡ്യൂളുകളും ഞങ്ങൾക്കുണ്ട്.
വിപുലമായ ശൃംഖല
രാജ്യമെങ്ങുമായി 1380+ ശാഖകളുള്ള ഞങ്ങളുടെ വിപുലമായ ശൃംഖല നിങ്ങൾ ഒരിക്കലും മഹീന്ദ്ര ഫിനാൻസ് ശാഖയിൽ നിന്ന് അകലെയല്ല എന്ന് ഉറപ്പുവരുത്തുന്നു.
Email: [email protected]
Toll free number: 1800 233 1234(തിങ്കൾ-ഞായർ, രാവിലെ 8 മുതൽ രാത്രി 10 വരെ)
(Except National Holidays)
WhatsApp number: 7066331234
ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ
For illustration purpose only
Total Amount Payable
50000