സബ്സിഡിയറികള്‍

മഹീന്ദ്ര ഫിനാന്‍സില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങളുടെ കുടുംബത്തെ വിപുലമാക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനങ്ങളോടൊപ്പം ഡെലിവര്‍ ചെയ്യുന്ന വൈദഗ്ദ്ധ്യത്തിലുടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ഡെലിവര്‍ ചെയ്യാനും ഞങ്ങളെ പ്രചോദിപ്പിക്കുന്നത് അതാണ്‌. മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്‌സ് ലിമിറ്റഡ്, റൂറൽ ഹൗസിങ്ങ് ഫിനാൻസ് ലിമിറ്റഡ്, മഹീന്ദ്ര മ്യൂച്വൽ ഫണ്ട്എ ന്നിവയാണ് ഞങ്ങളുടെ മറ്റ് വിജയകരമായ സംരംഭങ്ങൾ.

Brokers

നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കെതിരെ സുരക്ഷിതരായി കഴിയുക എന്നത് പരമ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ ആവശ്യകത മനസ്സിലാക്കി, ഞങ്ങളുടെ സബ്സിഡിയറിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എം.ഐ.ബി.എല്‍.) ഞങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയുടെ വ്യത്യസ്തതയേറിയ ആവശ്യകതകളും നഷ്ടസാദ്ധ്യതാ പ്രൊഫൈലുകളും മനസ്സില്‍ വച്ചുകൊണ്ട് തയ്യാറാക്കിയ 360 ഡിഗ്രി ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഏകദേശം 1.3 ദശലക്ഷത്തിന്‍റെ റീട്ടെയില്‍ ഉപഭോക്തൃ അടിത്തറയ്ക്ക് നേരിട്ടുള്ള ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രദാനം ചെയ്യുന്നതോടൊപ്പം, കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് സെഗ്മെന്‍റുകള്‍ക്കും അതുപോലെതന്നെ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് സെഗ്മെന്‍റുകള്‍ക്കുമുള്ള പ്ലാനുകളുടെ ഒരു ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

എം.ഐ.ബി.എല്‍. അതിന്‍റെ ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് ആവശ്യകതകളും നഷ്ടസാദ്ധ്യതാ പ്രൊഫൈലുകളും വളരെ വിശദവും വ്യവസ്ഥാപിതവുമായ രീതിയില്‍ മനസ്സിലാക്കി അവര്‍ക്ക് മൂല്യം പ്രദാനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് കൂടുതല്‍ പുതുമയാര്‍ന്നതും, ലാഭകരവും, ആവശ്യാനുസരണവുമുള്ള ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ സഹായിക്കുന്നു. ഗുണമേന്മയുടെ ഏറ്റവും ഉയര്‍ന്ന നിലവാരങ്ങള്‍ പാലിക്കുന്നതിലുള്ള അതിന്‍റെ വിട്ടുവീഴ്ച്ചയില്ലായ്മ, അത് പ്രശസ്തമായ ഐ.എസ്.ഒ. 9001:2008 സര്‍ട്ടിഫിക്കേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റംസ് അവാര്‍ഡ് ചെയ്യപ്പെട്ട ഇന്ത്യയിലെ ചുരുക്കം ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനികളില്‍ ഒന്നാണെന്നുള്ള വസ്തുതയില്‍ നിന്ന് തെളിയുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) 2004 മേയില്‍ ലൈഫ്, നോണ്‍-ലൈഫ് ബിസിനസ്സില്‍ നേരിട്ടുള്ള ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ഏറ്റെടുക്കുന്നതിന് എം.ഐ.ബി.എല്‍.നെ പ്രാപ്തമാക്കിക്കൊണ്ട് അതിന് ഒരു ഡയറക്ട് ബ്രോക്കേഴ്സ് ലൈസന്‍സ് അനുവദിക്കുകയുണ്ടായി. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യകതകള്‍ അനുസരിച്ചുള്ള പരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള അതിന്‍റെ വാഗ്ദാനം നിറവേറ്റുന്നതിനായി എം.ഐ.ബി.എല്‍. വിവിധ പൊതു, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമൊത്ത് സ്വയം എംപാനല്‍ ചെയ്തു. ഐ.ആര്‍.ഡി.എ. 2011 സെപ്തംബറില്‍ എം.ഐ.ബി.എല്‍.ന് ഒരു കോംബോസിറ്റ് ബ്രോക്കര്‍ ലൈസന്‍സ് അനുവദിക്കുകയും അത് ഡയറക്ട് ബ്രോക്കിംഗിനൊപ്പം റീഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ബിസിനസ്സിലേക്ക് കാലെടുത്തുവയ്ക്കുകയും ചെയ്തു. ഒരു ടോട്ടല്‍ ഇന്‍ഷുറന്‍സ് റിസ്ക് സൊലൂഷൻസ് പ്രൊവൈഡര്‍ എന്ന നിലയില്‍, ഉപഭോക്താക്കളുടെ റിസ്ക് മാനേജ്മെന്‍റ് പോര്‍ട്ട്ഫോളിയോയിലും എം.ഐ.ബി.എല്‍. ഒരു സമഗ്ര പങ്ക് വഹിക്കുന്നു.

ഞങ്ങളുടെ വിഷൻ:

“2015ഓടു കൂടി വരുമാനത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയുടെ നമ്പര്‍ 1 ഇന്‍ഷുറന്‍സ് ബ്രോക്കറാവുക.”

പ്രധാന പങ്കാളിത്തം

മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എം.ഐ.ബി.എല്‍.) 2012 സെപ്തംബറില്‍, ഐ.ആര്‍.പി.എല്‍.ന്‍റെ അന്താരാഷ്ട്ര പരിജ്ഞാനവും അനുഭവസമ്പത്തും, വിശേഷിച്ച് ബഹുജന വിപണികളില്‍ ഇന്‍ഷുറന്‍സ് പ്രദാനം ചെയ്യുന്നതിന് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുള്ളത്, എത്തിച്ചുകൊണ്ട് ഇന്ത്യയുടെ ഗ്രാമീണ, അര്‍ദ്ധ-നഗര പ്രദേശങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് കമ്പനിയുടെ സേവനം വിപൂലീകരിക്കുന്നതിനായി, സിംഗപ്പൂറില്‍ ഇന്‍കോര്‍പറേറ്റ് ചെയ്തിട്ടുള്ള ലീപ്ഫ്രോഗ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിന്‍റെ ഒരു സബ്സിഡിയറിയായ ഇന്‍ക്ലൂഷന്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആര്‍.പി.എല്‍.), അതിന്‍റെ മാതൃ കമ്പനിയായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (എം.എം.എഫ്.എസ്.എല്‍.) എന്നിവയുമായി ഡെഫിനിറ്റീവ് എഗ്രീമെന്‍റ്സിലേക്ക് പ്രവേശിക്കുകയുണ്ടായി. ഇത് കൂടാതെ, ഐ.ആര്‍.പി.എല്‍.ന്‍റെ വൈദഗ്ദ്ധ്യത്തിന്‍റെയും റീഇന്‍ഷുറന്‍സില്‍ ആഗോളതലത്തിലുള്ള സഹകരണത്തിന്‍റെയും പശ്ചാത്തലത്തില്‍, കമ്പനിയുടെ റീ-ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ബിസിനസ്സില്‍ സഹായിക്കുന്നതിനായി വിവിധ ആഗോള റീ-ഇന്‍ഷുറര്‍മാരുമായി ബന്ധപ്പെടാന്‍ കമ്പനിയെ ഐ.ആര്‍.പി.എല്‍. സഹായിക്കുന്നതാണ്.

ലീപ്ഫ്രോഗ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ട്, ഏഷ്യയിലെയും ആഫ്രിക്കയിലെയും പര്യാപ്തമായ സേവനം ലഭിക്കാത്ത ആളുകളെ ഇന്‍ഷ്വര്‍ ചെയ്യിക്കുന്ന കമ്പനികളിലെ ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ നിക്ഷേപകരാണ്. ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐ.എഫ്.സി.), യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് (ഐ.ഇ.ബി.), കെ.എഫ്.ഡബ്ല്യൂ ഡവലപ്മെന്‍റ് ബാങ്ക്, ജര്‍മ്മനി, എഫ്.എം.ഒ. ഡവലപ്മെന്‍റ് ബാങ്ക് ഓഫ് ദ നെതര്‍ലന്‍റ്സ് എന്നിവര്‍ അതിന്‍റെ നിക്ഷേപകരില്‍ പെടുന്നു. ലീപ്ഫ്രോഗ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിന് ബഹുജന വിപണി ഇന്‍ഷുറന്‍സില്‍ ഒരു പ്രത്യേക ഈന്നലുണ്ടായിരിക്കുകയും, നെക്സ്റ്റ് ബില്യണ്‍ ഉയര്‍ന്നുവരുന്ന വിപണി ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പ്രദാനം ചെയ്യുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ലീപ്ഫ്രോഗ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് രണ്ട് കാര്യങ്ങളില്‍ അസാധാരണമാണ്, ഒന്നാമതായി സാമൂഹ്യമായ പ്രത്യാഘാതത്തിലുള്ള അതിന്‍റെ ഊന്നല്‍, രണ്ടാമതായി ഇന്‍ഷുറന്‍സിലുള്ള അതിന്‍റെ ഊന്നല്‍.

മുകളില്‍ പറഞ്ഞിരിക്കുന്ന ഇടപാടിനായി, നിങ്ങളുടെ കമ്പനിക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി, ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് എന്നിവയില്‍ നിന്നും അതുപോലെ തന്നെ ഭാരതീയ റിസര്‍വ് ബാങ്കില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്.

മേല്‍പറഞ്ഞതിന്‍റെ അനന്തരഫലമായി, എം.ഐ.ബി.എല്‍. ഇപ്പോള്‍ എം.എം.എഫ്.എസ്.എല്‍.ന്‍റെ ഒരു 85% സബ്സിഡിയറിയാണ്. ഐ.ആര്‍.പി.എല്‍., എം.ഐ.ബി.എലില്‍ ഒരു 15% പങ്കാളിത്തം ആര്‍ജ്ജിച്ചിട്ടുണ്ട്.

housing

നിങ്ങള്‍ക്ക് വീട് എന്നു പറയാനുള്ള ഒരിടം സൃഷ്ടിക്കുന്നതിന് ഒരു ജീവിതകാലം തന്നെ എടുത്തേക്കാം. മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ (എം.ആര്‍.എച്.എഫ്.എല്‍.), നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്കുള്ള യാത്രയുടെ ദൂരം അല്പം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

ലാഭകരമായതും ഫ്ളെക്സിബിളായതുമായ ഭവന വായ്പകള്‍ പ്രദാനം ചെയ്ത് ഗ്രാമീണ, അര്‍ദ്ധ-നഗര പ്രദേശങ്ങളുടെ മുഖഛായ മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എം.ആര്‍.എച്.എഫ്.എല്‍. ഇന്‍കോര്‍പറേറ്റ് ചെയ്തിട്ടുണ്ട്.. അതിനാല്‍ ഭവന നിര്‍മ്മാണം, വാങ്ങല്‍, എക്സ്റ്റന്‍ഷന്‍ അല്ലെങ്കില്‍ പുതുക്കിപ്പണിയല്‍ എന്നിവയില്‍ ഏത് ഹോം ഫിനാന്‍സ് ആവശ്യകതകര്‍ക്കുമുള്ള വായ്പകള്‍ എം.ആര്‍.എച്.എഫ്.എല്‍. പ്രദാനം ചെയ്യുന്നു. അത് ഇന്ന്, ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായി സേവനം നല്കുകയും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, ആന്ധ്ര പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരള എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലായി 17,500റിലധികം ഗ്രാമങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

വാസ്തവത്തില്‍, എം.ആര്‍.എച്.എഫ്.എലാണ് ഗ്രാമീണ ഇന്ത്യയിലെ ചില വന്‍ മാറ്റങ്ങള്‍ക്ക് ചുക്കാൻ പിടിച്ചിട്ടുള്ളത്. വിദൂര ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പ്രമാണങ്ങളുടെ അഭാവം മൂലം വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ ലഭിക്കുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രമല്ല പ്രാദേശിക പണമിടപാടുകാര്‍ അമിത പലിശയാണ് ഈടാക്കുന്നത്. ഇവിടെയാണ് എം.ആര്‍.എച്.എഫ്.എല്‍. ചിത്രത്തിലേക്ക് വരുന്നതും ഏറ്റവും കുറച്ച് ഡോക്യുമെന്‍റേഷനോടെ താങ്ങാവുന്ന ചെലവില്‍ ഭവന വായ്പകള്‍ പ്രദാനം ചെയ്യുന്നതും.

അത്, നിരവധി മണ്ണ് കൊണ്ട് നിര്‍മ്മിച്ച അസ്ഥിരമായ കച്ചകളേയും മറ്റും ഇഷ്ടികയും ചാന്തും കൊണ്ട് നിര്‍മ്മിച്ച ഉറപ്പുള്ള ഭവനങ്ങളാക്കി ഉയര്‍ത്തുന്നതിലും, വീടുകളുടെ ഫ്ളോറിംഗ് പരുക്കന്‍ സിമന്‍റ് തറയില്‍ നിന്ന് ടൈലുകളാക്കി മാറ്റുന്നതിലും സഹായിച്ചു. ചുരുക്കത്തില്‍, കുടിലുകള്‍ വീടുകളായും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായും മാറി.

മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സ് എം.എം.എഫ്.എസ്.എല്‍.ന്‍റെ ഒരു സബ്സിഡിയറി എന്ന നിലയില്‍ 2007 ഏപ്രില്‍ 9ന് ഇന്‍കോര്‍പറേറ്റ് ചെയ്യപ്പെടുകയും, ഒരു ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനമെന്ന നിലയിലുള്ള ബിസിനസ്സ് ആരംഭിക്കുന്നതിന് 2007 ഓഗസ്റ്റ് 13ന് നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ നിന്ന് റെജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. എം.ആര്‍.എച്.എഫ്.എല്‍.ന്‍റെ ഇക്വിറ്റിയില്‍ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും (എം.എം.എഫ്.എസ്.എല്‍.) ശേഷിക്കുന്നവ ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ (ആര്‍.ബി.ഐ.) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയായ നാഷണല്‍ ഹൗസിംഗ് ബാങ്കും (എന്‍.എച്.ബി.) വഹിക്കുന്നു.

ഞങ്ങളുടെ മിഷൻ:

“ഗ്രാമീണ ജീവിതങ്ങളെ മാറ്റിയെടുക്കുന്നു. ഒത്തൊരുമിച്ച്”

<pദയവായി ന്‍റെ മഹീന്ദ്ര ഹോം ഫിനാന്‍സി. വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ മുഴുവന്‍ ശ്രേണിയും .

1956ലെ കമ്പനി നിയമത്തിനു കീഴില്‍ ഇന്‍കോര്‍പറേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു കമ്പനിയായ മഹീന്ദ്ര ട്രസ്റ്റീ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ട്രസ്റ്റീ. ഞങ്ങളുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍, ഞങ്ങള്‍ക്കുള്ളത് ശ്രീ മനോഹര്‍ ജി ബിഡേ - ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. നരേന്ദ്ര മയിര്‍പാടി - ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ മുന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍, ശ്രീ. ഗൗതം ജി പരേഖ് - ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്‍ ഇന്ത്യയുടെ ഫെലോ അംഗം, ശ്രീ ദേബബ്രത ബന്ദോപാദ്ധ്യായ് -ടച്ച്സ്റ്റോണ്‍ കണ്‍സള്‍ട്ടിംഗിന്‍റെ സ്ഥാപനകനും സി.ഇ.ഒ.യും എന്നിവരാണ്. (അവരുടെ പൂര്‍ണ്ണ പ്രൊഫൈല്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക)

അസറ്റ് മാനേജ്മെന്‍റ് കമ്പനി വിനിയോഗിക്കുന്ന പ്രക്രിയകളുടെയും സംവിധാനങ്ങളുടെയും മേനോട്ടത്തില്‍ ട്രസ്റ്റീ കമ്പനി ഗണ്യമായ ഒരു പങ്ക് വഹിക്കുകയും നിക്ഷേപകരുടെ താല്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

1956ലെ കമ്പനി നിയമത്തിനു കീഴില്‍ ഇന്‍കോര്‍പറേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു കമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മഹീന്ദ്ര മ്യൂച്വല്‍ ഫണ്ടിന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് മാനേജറാണ്. അത് മഹീന്ദ്ര അന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയാണ്. എം.എ.എം.സി.പി.എല്‍.ന്‍റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത് വി. രവി - എം.എം.എഫ്.എസ്.എല്‍.ന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍റ് സി.എഫ്.ഒ., ശ്രീ ഗൗതം ദിവാന്‍ - ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.)യുടെ ഫെലോ അംഗം, പ്രൊഫ. ജി. സേതു - ഡീന്‍ ഐ.ഐ.എം. ട്രിച്ചി, ശ്രീ. അശുതോഷ് ബിഷ്ണോയി - എം.ഡി. &സി.ഇ.ഒ., എം.എ.എം.സി.പി.എല്‍. എന്നിവരാണ്.

മഹീന്ദ്ര ഫിനാന്‍സ് സി.എസ്.ആര്‍. ഫൗണ്ടേഷന്‍, മറ്റു കാര്യങ്ങളോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍, തൊഴില്‍ നൈപുണ്യങ്ങള്‍, സുസ്ഥിരമായ ജീവനോപാധി, രോഗഭേദമാക്കുന്നതും രോഗം തടയുന്നതുമായ ആരോഗ്യപരിചരണ നടപടികള്‍, ശുചിത്വവും സുരക്ഷിതമായ കുടിവെള്ളത്തിന്‍റെ ലഭ്യതയും, വിശപ്പും, ദാരിദ്ര്യവും പോഷകാഹാരക്കുറവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള നടപടികള്‍, സുസ്ഥിരത, പാരിസ്ഥിതിക സന്തുലിതാവസ്ഥ മുതലായവയെ പിന്താങ്ങുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, 2013ലെ കമ്പനി നിയമത്തിന്‍റെ വകുപ്പ് 8നു കീഴില്‍ ഓഹരികളാല്‍ പരിമിതപ്പെടുത്തിയിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയായി 2019 ഏപ്രില്‍ 2ന് മഹീന്ദ്ര അന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായി ഇന്‍കോര്‍പറേറ്റ് ചെയ്യപ്പെട്ടതാണ്.

 

ബന്ധപ്പെടുക

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്
നാലാം നില, മഹീന്ദ്ര ടവേഴ്സ്,
ഡോ. ഭോസലെ മാർഗ്,
പി.കെ. കുർ‌നെ ച k ക്ക്, വർ‌ലി,
മുംബൈ 400 018.

ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ മഹീന്ദ്ര ഫിനാൻസ് നിങ്ങൾക്ക് ചുറ്റുമുള്ള ശാഖ

Calculate Your EMI

  • Diverse loan offerings
  • Less documenation
  • Quick processing
Loan Amount
Tenure In Months
Rate of Interest %
Principal: 75 %
Interest Payable: 25 %

For illustration purpose only

Total Amount Payable

50000